4.0 Star (Very Good) · Fantasy · Spain · Spanish

1. PAN’S LABYRINTH (SPAIN/FANTASY/2006)

🔹AMAZING CINEMA # 1
🔹PAN’S LABYRINTH (2006)
Country             : Spain

Language          : Spanish

Year                    : 2006

Genre                 : Dark Fantasy

Directed By        :  Guillermo del Toro

Running Time    : 119 min

Awards               : Oscar for Best art direction , Best Cinematography and Best Make up.
🔹SYNOPSIS 🔹         
⏺ 1944 ൽ സ്പെയിനിൽ ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ് ഈ  ചിത്രത്തിന്റെ കഥ നടക്കുന്നത് .ഗർഭിണിയും രോഗിയുമായ    അമ്മയോടൊപ്പം രണ്ടാനച്ഛനായ ആർമി ക്യാപ്റ്റൻ വിഡലിന് അടുത്തേക്ക് പോകുകയാണ് ഒഫീലിയ . റിബലുകളെ എന്ത് മാർഗത്തിലൂടെയും നശിപ്പിക്കാൻ മടിക്കാത്ത  ക്രൂരനായിരുന്നു ക്യാപ്റ്റൻ വിഡൽ  .അവിടെയെത്തിയ ഒഫീലിയ ഒരു ഫെയറിയാൽ നയിക്കപ്പെട്ട് വലിയ ഒരു    ലാബിറിന്തിൽ പ്രവേശിക്കുകയും അതിനുള്ളിൽ വച്ച് Faun എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഭീകര ജീവിയെ കാണുകയും ചെയ്യുന്നു .ഒഫീലിയ  യഥാർത്ഥത്തിൽ  മൊവാന എന്ന രാജകുമാരിയുടെ പുനർജന്മമാണെന്ന് പറയുന്ന Faun അവൾക്ക്  Immortality വാഗ്ദാനം ചെയ്യുകയും അതിന് വേണ്ടി  അവൾ മൂന്ന്  കൃത്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു . അതനുസരിച്ച്  Faun പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ആരംഭിക്കുന്ന ഒഫീലിയയുടെ യാഥാർത്ഥ്യവും ഫാന്റസിയും ഇട കലർന്ന കഥയാണ്  Pan’s Labyrinth.
⏺The Devil’s Backbone തന്റെ മുൻ ചിത്രത്തിന്റെ പാത പിന്തുടർന്ന് യാഥാർത്ഥ്യത്തിന്റെ ഭീകരതയും ഫാന്റസിയുടെ അദ്ഭുതവും കലർത്തി  പ്രേക്ഷകരെ ഒരു സാങ്കല്പിക ലോകത്തെത്തിക്കാൻ സംവിധായകൻ Guillermo Del Torro ക്ക് സാധിച്ചിട്ടുണ്ട് .കൊച്ചു കുട്ടിയാണ് കേന്ദ്രകഥാപാത്രമെങ്കിലും മുതിർന്നവർക്ക് വേണ്ടിയുള്ള ചിത്രമാണിത് . Alice In Wonderland പോലെ സാങ്കല്പികത മാത്രം നിറഞ്ഞ ഒരു ചിത്രമല്ലിത് . സ്പെയിനിൽ റിബലുകളും ഭരണകൂടവും തമ്മിൽ നടന്ന  രക്തരൂക്ഷിതമായ  പോരാട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ ജീവിക്കുന്ന ഒരു പത്ത് വയസ്സുകാരിയുടെ സാങ്കല്പിക ലോകവും ഒരേ തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട് . ചിത്രം പൂർത്തിയുമ്പോൾ കണ്ടതെല്ലാം യാഥാർത്ഥ്യമായിരുന്നോ അതോ ഒഫീലിയയുടെ വെറും തോന്നലായിരുന്നോ  എന്ന് പ്രേക്ഷകന്റെ ഉള്ളിൽ സംശയം ജനിപ്പിക്കാൻ സാധിച്ചിടത്താണ് സംവിധായകന്റെ  വിജയം . Animatronics , CGI എന്നീ സങ്കേതങ്ങൾ ഫലപ്രദമായി വിനിയോഗിച്ചിരിക്കുന്ന ചിത്രത്തിലെ  ഇഫക്ടുകൾ  എല്ലാം  പെർഫെക്ട് ആയിരുന്നു . മൂന്ന് ഓസ്കാറുകൾ നേടിയ ഈ ചിത്രം സ്പാനിഷ് സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

 

🔹AMAZING CINEMA RATING  : 4/5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s