4.5 Star (Brilliant) · German · Germany · Vampire

91. NOSFERATU THE VAMPIRE (GERMANY/VAMPIRE/1979)

🔹AMAZING CINEMA # 91
🔹 MOVIE TITLE : NOSFERATU THE VAMPYRE (1979)
🔹COUNTRY : GERMANY
🔹LANGUAGE : GERMAN / ENGLISH / ROMANIAN
🔹GENRE : VAMPIRE /  HORROR
🔹RUNNING TIME : 107 Min
🔹DIRECTOR : WERNER HERZOG
🔹ACTORS : KLAUS KINSKI, ISABELLE ADJANI

🔹SYNOPSIS🔹

▪ബ്രാം സ്റ്റോക്കർ 1897 ൽ എഴുതിയ ഡ്രാക്കുള എന്ന നോവലിനെയും1922 ൽ ഇറങ്ങിയ Nosferatu എന്ന ജർമൻ നിശബ്ദ ചിത്രത്തിനെയും ആധാരമാക്കി വെർണർ ഹെർസോഗ്‌ സംവിധാനം ചെയ്ത ചിത്രമാണ് Nosferatu The Vampyre . ഡ്രാക്കുള നോവലിനെ ആധാരമാക്കി 1921ൽ ജർമൻ സംവിധായകൻ F.W.Murnau ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചെങ്കിലും  നോവലിന്റെ സിനിമാനുമതി ലഭിച്ചില്ല .അതുകൊണ്ട് കഥയിൽ സാരമായ മാറ്റങ്ങൾ വരുത്തുകയും കഥാപാത്രങ്ങളുടെ പേരുകൾ മാറ്റുകയും ചെയ്തതിന് ശേഷം Nosferatu എന്ന പേരിൽ 1922ചിത്രം റിലീസ് ചെയ്തു . Vampire എന്ന വാക്ക് Nosferatu എന്നും Count Dracula എന്ന പേര് Count Orlok എന്നും മാറ്റി .എങ്കിലും ചിത്രം കോടതി നടപടി നേരിടുകയും എല്ലാ പ്രിന്റുകളും പിടിച്ചെടുത്ത് നശിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു .എങ്കിലും കുറച്ച് പ്രിൻറുകൾ അവശേഷിക്കുകയും പിന്നീട് ചിത്രം ഒരു മാസ്റ്റർ പീസ് ആയി വാഴ്ത്തപ്പെടുകയും ചെയ്തു . ആ ചിത്രത്തിന്റെ റീമേക് ആണ്  ഹെർസോഗിന്റെ ചിത്രം .എന്നാൽ അപ്പോഴേക്കും നോവലിന്റെ സിനിമാനുമതി ലഭിച്ചതിനാൽ കഥാപാത്രങ്ങളുടെ പേരുകൾ യഥാർത്ഥ നോവലിലേത് തന്നെയായിരുന്നു 

▪ജർമൻ റിയൽ എസ്റേററ്റ് ഏജന്റ് ആയ ജോനാഥൻ ഹാർക്കർ  ട്രാൻസിൽവാനിയയിലെ കൗണ്ട് ഡ്രാക്കുളയുടെ കോട്ടയിലേക്ക് പോകാൻ നിയോഗിക്കപ്പെടുന്നു . കൗണ്ട് ഡ്രാക്കുള ജർമനിയിൽ വാങ്ങാനുദ്ദേശിക്കുന്ന ബംഗ്ലാവിന്റെ രേഖകൾ ഒപ്പിടുവിക്കുന്നതിന് വേണ്ടിയായിരുന്നു അത് . ജോനാഥന്റെ ഭാര്യയായ ലൂസി അദ്ദേഹത്തെ തടയുന്നുവെങ്കിലും അദ്ദേഹം ട്രാൻസിൽവാനിയയിലേക്ക് യാത്രയാകുന്നു . എന്നാൽ യാത്രയിലുടനീളം ഉണ്ടായ  നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഡ്രാക്കുളയുടെ കോട്ടയിലെത്തുന്ന ജോനാഥന് രക്തം മരവിപ്പിക്കുന്ന ഭീതിജനകമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത് . ഡ്രാക്കുള യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കുന്ന ജോനാഥൻ അവിടെ നിന്ന് രക്ഷപ്പെട്ട് തിരിച്ച് ജർമനിയിലെത്തുന്നുവെങ്കിലും അതിന് മുമ്പ് അവിടെയെത്തിയ ഡ്രാക്കുള അവിടെ മാരകമായ പ്ലേഗ് പരത്തുകയും ജനങ്ങൾ ഓരോരുത്തരായി കൊല്ലപ്പെടുകയും ചെയ്യുന്നു . യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയ ലൂസി ഡ്രാക്കുളയിൽ നിന്നും ആ പ്രദേശത്തെ രക്ഷിക്കാൻ ശ്രമം തുടങ്ങുന്നു .

🔹VERDICT🔹

▪കഥാപാത്രങ്ങൾ യഥാർത്ഥ നോവലിലേത് തന്നെയാണെങ്കിലും വ്യത്യസ്തമായ കഥാഗതിയാണ് ഈ ചിത്രത്തിന് . Klaus Kinski അവതരിപ്പിച്ച ഡ്രാക്കുള ഇതുവരെ കണ്ടിട്ടുള്ള ഡ്രാക്കുള വേഷങ്ങളിൽ നിന്ന്‌ വളരെ വ്യത്യസ്തമാണ് .ഒരു തരത്തിലുള്ള സ്പെഷ്യൽ ഇഫക്ടുകളും ഇല്ലാത്ത വളരെ റിയലിസ്റ്റിക് ആയ ഒരു ഡ്രാക്കുള ചിത്രമാണിത് . വെർണർ ഹെർസോഗ് എന്ന മാസ്റ്റർ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രം അത് കൊണ്ട് തന്നെ വളരെ പുതുമയുള്ള ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത് . രക്തരൂക്ഷിതമായ പുതിയ കാല വാംപയർ ചിത്രങ്ങൾ കണ്ടിട്ടുള്ളവരുടെ അറിവിലേക്കായി പറയാം .ഈ ചിത്രത്തിൽ ഒരേ ഒരു രംഗത്തിൽ മാത്രമാണ് ഡ്രാക്കുള രക്തം കുടിക്കുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത് .അതുകൊണ്ട് തന്നെ അത്തരമൊരു ചിത്രം പ്രതീക്ഷിച്ച് ഈ ചിത്രം കാണരുത് എന്ന് അപേക്ഷ .

🔹AMAZING CINEMA RATING : 4.5/5 ( Brilliant)

🔹പിൻകുറിപ്പ് : ഈ ചിത്രത്തിന്റെ തുടക്കത്തിൽ കാണിച്ചിരിക്കുന്നത് സംവിധായകൻ നേരിട്ട് ചിത്രീകരിച്ച യഥാർത്ഥ മമ്മികൾ തന്നെയാണ് 

©PRADEEP V K

Advertisements
3.5 Star (Good) · English · Prison · USA

90. ESCAPE FROM ALCATRAZ (USA/PRISON THRILLER/1979)

🔹AMAZING CINEMA # 90
🔹MOVIE TITLE : ESCAPE FROM ALCATRAZ (1979)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : PRISON THRILLER
🔹DIRECTOR : DON SIEGEL
🔹ACTORS : CLINT EASTWOOD, JACK THIBEAU 

🔹SYNOPSIS🔹 

▪അമേരിക്കയിലെ അൽക്കട്രാസ്  ദ്വീപിൽ നിർമിച്ച എല്ലാ വിധ സെക്യൂരിറ്റിയോടും കൂടിയ ജയിൽ ആയിരുന്നു അൽക്കട്രാസ് ജയിൽ .മുൻപ് നിരവധി തവണ ജയിൽ ചാടിയിട്ടുള്ള കുറ്റവാളികളെയായിരുന്നു അവിടെ കൊണ്ടു വന്നിരുന്നത് .പലരും അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കടന്ന് കടൽ നീന്തിക്കടന്ന് ജീവനോടെ രക്ഷപെടാൻ ആർക്കും കഴിഞ്ഞിരുന്നില്ല .എന്നാൽ 1962 ജൂൺ 11 ന് ഫ്രാങ്ക് മോറിസ് , ക്ലാരൻസ് ആഗ്ലിൻ , ജോൺ ആഗ്ലിൻ എന്നീ കുറ്റവാളികൾ എല്ലാ സെക്യൂരിറ്റിയും ഭേദിച്ച് ആ ജയിലിൽ നിന്ന് രക്ഷപെടുന്നു . ആ സംഭവത്തിന്റെ യഥാതഥമായ ആവിഷ്കാരമാണ് Escape from Alcatraz എന്ന സിനിമ .

▪1960 ൽ ഫ്രാങ്ക് മോറിസ്(Clint Eastwood) അൽക്കട്രാസിൽ എത്തുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം .ഇന്നേ വരെ അവിടെ നിന്നും ആരും ജീവനോടെ രക്ഷപ്പെട്ടിട്ടില്ലെന്നും ഇനി ആർക്കും രക്ഷപെടാൻ ആവില്ലെന്നും ഉള്ള വാർഡന്റെ വാക്കുകളാണ് അദ്ദേഹത്തെ സ്വീകരിച്ചത് .ജയിലിലെത്തിയ മോറിസ് സഹതടവുകാരായ ക്ലാരൻസ് ആഗ്ലിൻ , ജോൺ ആഗ്ലിൻ ,ചാർലി ബട്സ് എന്നിവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്യുന്നു . എന്നാൽ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുള്ള കോൺക്രീറ്റ് ഭിത്തികളുള്ള ചുറ്റും കടലിനാൽ ചുറ്റപ്പെട്ട ആ ജയിൽ ചാടി രക്ഷപെടുക എന്നത് അസാദ്ധ്യമായ ഒന്ന് തന്നെയായിരുന്നു .

▪നിരവധി ജയിൽ ബ്രേക്ക് ചിത്രങ്ങൾ ഇതിന് മുമ്പും ശേഷവും ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വേറിട്ടുനില്ക്കുന്നു ഈ ചിത്രം .പ്രധാന സവിശേഷത യാഥാർത്ഥ സംഭവങ്ങളുമായി ഇതിനുള്ള ബന്ധം തന്നെയാണ് . മറ്റ് ജയിൽ ചിത്രങ്ങൾ ഓരോ കുറ്റവാളികളുടേയും വ്യക്തി ജീവിതവും അവർ എങ്ങനെ കുറ്റവാളി ആയി എന്നും പറയുമ്പോൾ ഇവിടെ അവയൊന്നും പ്രസക്തമേയല്ല .1962ലെ സംഭവത്തിന് ശേഷം അടച്ചിട്ട യഥാർത്ഥ അൽക്കട്രാസ് ജയിലിൽ തന്നെയാണ് ഈ ചിത്രം ചിത്രീകരിച്ചത് .

🔹AMAZING CINEMA RATING : 3.5/5 (Good)
©PRADEEP V K

4.0 Star (Very Good) · Crime · English · USA

89. AMERICAN HISTORY X (USA/CRIME/1998)

🔹AMAZING CINEMA # 89
🔹MOVIE TITLE : AMERICAN HISTORY X (1998)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : CRIME DRAMA
🔹DIRECTOR : TONY KAYE
🔹ACTORS : EDWARD NORTON, EDWARD FURLONG

🔹SYNOPSIS🔹

▪റേസിസം (Racism) എന്ന വാക്കിന്റെ പര്യായമായി ഉപയോഗിക്കാവുന്ന പദമാണ് നാസി (Nazi) എന്നത് .കാരണം ഹിറ്റ്ലറും അദ്ദേഹത്തിന്റെ നാസിസവും അത്രത്തോളം ലോകജനതക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു .തുടക്കം ജർമനിയിലാണെങ്കിലും ഹിറ്റ്ലറുടെ പതനത്തിന് ശേഷം ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും നാസി പാർട്ടിയെയും നാസി വിശ്വാസങ്ങളെയും അനുകൂലിച്ച് ജീവിക്കുന്ന നിരവധി വിഭാഗങ്ങളുണ്ട് .പല രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചിട്ടുള്ള നിയോ നാസി (Neo Nazi) മൂവ്മെന്റിൽ ഉൾപ്പെട്ട ലോസ് എൻജലസിലെ ഡെറിക് , ഡാനി എന്നീ സഹോദരങ്ങളുടെ കഥയാണ് American History X എന്ന ചിത്രം .അമേരിക്കയിൽ നിലനില്ക്കുന്ന വെളുത്ത വർഗക്കാരും കറുത്ത വർഗക്കാരും തമ്മിലുള്ള വർണവെറിയുടെ സത്യസന്ധമായ ആവിഷ്കാരമാണ് ഈ ചിത്രം.

▪കോളേജ് പഠനകാലത്ത് മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ഡെറിക് (Edward Norton) തന്റെ അച്ഛൻ കറുത്ത വർഗക്കാരാൽ കൊല ചെയ്യപ്പെട്ടതിന് ശേഷം വെളുത്ത വർഗക്കാർ രൂപീകരിച്ച ഒരു നിയോ നാസി മൂവ് മെൻറിൽ സജീവ പ്രവർത്തകനാവുന്നു .അമേരിക്ക എന്നാൽ വെളുത്തവരുടെ രാജ്യമാണെന്നും മറ്റുള്ളവരെല്ലാം വെളുത്തവർക്ക് ലഭിക്കേണ്ട പണവും പദവിയും തട്ടിയെടുക്കാൻ വന്നവരാണെന്നും അതിനാൽ അവരെയെല്ലാം ഉന്മൂലനം ചെയ്യണമെന്നും ആണ് ആ സംഘത്തിലുള്ളവർ വിശ്വസിച്ചിരുന്നത് . തന്റെ കാർ മോഷ്ടിക്കാൻ വന്ന രണ്ട് കറുത്ത വർഗക്കാരെ അതിക്രൂരമായ ഡെറിക് കൊലപ്പെടുത്തുകയും അതിന് ഡാനി സാക്ഷിയാവുകയും ചെയ്യുന്നു .ജയിലിലാവുന്ന ഡെറികിന്  അവിടെ വച്ച് തന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട വിധത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാകുന്നത് .എന്നാൽ ഒരു പുതിയ മനുഷ്യനായി തിരിച്ചെത്തുന്ന ഡെറിക് കാണുന്നത് തന്റെ അതേ പാത തന്നെ പിന്തുടരുന്ന അനുജനേയും തന്നെ നേതാവാക്കാൻ കാത്തിരിക്കുന്ന നിയോ നാസി സമൂഹത്തേയുമാണ് .

▪വർണവെറിയുടെ ക്രൂരതയും പൈശാചികതയും  അർത്ഥമില്ലായ്മയും ശക്തമായ ഭാഷയിൽ വരച്ചുകാട്ടുന്ന ചിത്രം . നോൺ ലീനിയർ ശൈലി അവലംബിച്ച് ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലുമായി വേറിട്ടൊരു ആഖ്യാനശൈലി സംവിധായകൻ സ്വീകരിച്ചിരിക്കുന്നു. Edward Norton ന് ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചതിൽ അദ്ഭുതമില്ല .അത്രയ്ക്ക് മികച്ച പെർഫോർമൻസ് ആയിരുന്നു അദ്ദേഹത്തിന്റെത് .  ഡാനി എന്ന കഥാപാത്രംEdward Furlong ന്റെ കയ്യിൽ ഭദ്രമായിരുന്നു .ഡാനിയുടെ വാക്കുകളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത് . നിറത്തിന്റെ പേരിൽ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന വർണവെറിയൻമാർക്ക് ശക്തമായ താക്കീതു തന്നെയാണ് ഈ ചിത്രം നല്കുന്നത് .

🔹AMAZING CINEMA RATING : 4/5 (Very Good)

©PRADEEP V K

3.5 Star (Good) · Austria · German · Psychological · Thriller

88. FUNNY GAMES (AUSTRIA/PSHYCHOLOGICAL THRILLER/1997)

🔹AMAZING CINEMA # 88
🔹MOVIE TITLE : FUNNY GAMES (1997)
🔹COUNTRY : AUSTRIA 
🔹LANGUAGE : GERMAN / FRENCH
🔹GENRE : PSYCHOLOGICAL THRILLER 
🔹DIRECTOR : MICHAEL HANEKE
🔹 STARRING : SUSANNE LOTHAR, ULRICH MUHE, ARNO FRISCH, FRANK GIERING

🔹SYNOPSIS🔹

▪ജോർജ് , അന്ന ,അവരുടെ മകൻ എന്നിവർ അടങ്ങുന്ന കുടുംബം ആസ്ട്രിയയിലെ അവരുടെ ലേക്ക് ഹൗസിൽ അവധിക്കാലം ചെലവഴിക്കാൻ എത്തുന്നിടത്തു നിന്നാണ് ഈ മൈക്കൽ ഹനേകേ ചിത്രത്തിന്റെ തുടക്കം . കുറച്ച് സമയത്തിന് ശേഷം അവരുടെ അയൽക്കാരന്റെ ബന്ധു എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ അവരുടെ വീട്ടിൽ എത്തുന്നു .പെരുമാറ്റത്തിൽ വളരെ  മാന്യനായി കാണപ്പെട്ട അയാളുടെ ആവശ്യം വളരെ ചെറുതായിരുന്നു . ഭക്ഷണം പാകം ചെയ്യാനായി നാല് മുട്ടകൾ വേണം . കുറച്ച് സമയത്തിനകം അയാളുടെ സുഹൃത്തായ മറ്റൊരു ചെറുപ്പക്കാരനും കൂടി അവിടെ എത്തുന്നു .എന്നാൽ അവരുടെ ഉദ്ദേശ്യം മറ്റ് പലതും ആയിരുന്നു . പതിയെപ്പതിയെ ആ വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ആ ചെറുപ്പക്കാരുടെ സാഡിസ്റ്റിക് ഗെയിംസിൽ പങ്കാളികളാകാൻ ആ കുടുംബം നിർബന്ധിതരാകുന്നു . 

▪ഒരിക്കലും സംഭവിക്കരുതേ എന്ന് ആരും ചിന്തിച്ചു പോകുന്ന സംഭവങ്ങൾ ഒന്നിന് പിറകേ ഒന്നായി നടക്കുന്ന ചിത്രങ്ങൾ മാനസികമായി ചിലരെ ബുദ്ധിമുട്ടിച്ചേക്കാം . അത്തരക്കാർക്ക് പറ്റിയതല്ല ഈ ചിത്രം . വളരെ കുറച്ച് അഭിനേതാക്കളെ വച്ച് റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മൈക്കൽ ഹനേകേ എന്ന സംവിധായകന്റെ കഴിവ് വ്യക്തമാക്കുന്ന നിരവധി ഷോട്ടുകൾ ഉണ്ട് .ചെറുപ്പക്കാരുടെ വേഷം അഭിനയിച്ചിരിക്കുന്ന നടൻമാർ പലപ്പോഴും പ്രേക്ഷകനോട് കൂടി സംവദിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം കാണുമ്പോൾ നിങ്ങളും കഥയുടെ ഒരു ഭാഗമാണെന്ന്  അനുഭവപ്പെടും . മികച്ച അഭിനയ മുഹൂർത്തങ്ങളും  ചിത്രത്തിന്റെ തീവ്രത വ്യക്തമാക്കുന്ന തരത്തിലുള്ള സംഗീതവും വളരെ മികച്ച ഒരു എൻഡ് നോട്ടും ചിത്രത്തിനുണ്ട് .പക്ഷേ Funny Games പേര് പോലെ അത്ര Funny അല്ല ചിത്രം എന്ന് മാത്രം ഓർക്കുക . 

▪ മൈക്കൽ ഹനേകേ തന്നെ 2007 ൽ ഇംഗ്ലീഷിൽ ഈ ചിത്രം ഇതേ പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട് .അത് പോലെ വൈറ്റ് ബോയ്സ് എന്ന പേരിൽ മലയാളത്തിലും ഈ ചിത്രം റിമേക്ക് ചെയ്തിട്ടുണ്ട് . എങ്കിലും 1997ലെ ഒറിജിനൽ തന്നെ കാണാൻ ശ്രമിക്കുക.

🔹AMAZING CINEMA RATING : 3.5/5 (Good)
©PRADEEP V K

4.5 Star (Brilliant) · English · USA · War

87. APOCALYPSE NOW (USA/WAR/1979)

🔹AMAZING CINEMA # 87
🔹MOVIE TITLE : APOCALYPSE NOW (1979)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : EPIC WAR FILM
🔹DIRECTOR : FRANCIS FORD COPPOLA 
🔹ACTORS : MARLON BRANDO, MARTIN SHEEN

🔹SYNOPSIS🔹

▪ഇരുപത് വർഷക്കാലം നീണ്ടു നിന്ന വിയറ്റ്നാം യുദ്ധമാണ് Apocalypse Now എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം. 1969ൽ അമേരിക്കൻ ആർമി സ്പെഷ്യൽ ഫോർസിൽ കേണലായിരുന്ന Walter E.Kurtz (Marlon Brando) ആർമിയുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടാനുസരണം കമ്പോഡിയയിലേക്ക് കടക്കുകയും അവിടെ ഗോത്രവർഗക്കാരുടെ നേതാവായി ഒരു പാരലൽ ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്യുന്നു . അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ കമ്പോഡിയയിൽ അദ്ദേഹത്തിന്റെ താവളത്തിൽ നുഴഞ്ഞു കയറി കൊലപ്പെടുത്താൻ ആർമി ജനറൽ,   Cap. Benjamin Williard (Martin Sheen) നെ ചുമതലപ്പെടുത്തുന്നു . എന്നാൽ അമേരിക്കൻ സഹായത്തോടെ മുന്നേറുന്ന സൗത്ത് വിയറ്റ്നാമും സോവിയറ്റ് യൂണിയൻ സഹായിക്കുന്ന നോർത്ത് വിയറ്റ്നാമും കടന്ന് കമ്പോഡിയയിലെ Walter E. Kurtz ന്റെ താവളത്തിലെത്തുക എന്നത് അത്യന്തം ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു . അതെല്ലാം തരണം ചെയ്ത് തന്നെ ഏല്പിച്ച ദൗത്യം പൂർത്തീകരിക്കാൻ Cap.Williard ന് കഴിയുമോ എന്ന കഥയാണ് ചിത്രം പറയുന്നത് .

▪വളരെ  റിയലിസ്റ്റിക് ആയി  യുദ്ധരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം  ഒരു യുദ്ധ ചിത്രത്തേക്കാളുപരി ഒരു സൈക്കോളജിക്കൽ ഡ്രാമ ആയാണ് എനിക്ക് അനുഭവപ്പെട്ടത് .ചിത്രത്തിന്റെ തുടക്കത്തിൽ ഏകാകിയായി ജീവിക്കുന്ന Cap.Williard അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ആണ് ദൃശ്യവല്ക്കരിച്ചിരിക്കുന്നത് .പിന്നീട് Col.Walter E.Kurtz നെ കൊലപ്പെടുത്താനുള്ള ദൗത്യം ലഭിക്കുമ്പോൻ Cap.Williard , Col. Kurtz ന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയുകയും അദ്ദേഹത്തിന്റെ മാനസിക തലത്തിലേക്ക് കടക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു .യുദ്ധഭൂമിയിലൂടെ ഉള്ള അതികഠിനമായ യാത്രക്കിടയിലും Col.Waltz ന്റെ ജീവിത കഥ Cap.Williard വായിക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യുന്നു .

▪അവസാനം യഥാർത്ഥ Col.Waltz നെ കാണുമ്പോഴേക്കും Cap.Williard നോടൊപ്പം പ്രേക്ഷകനും അദ്ദേഹത്തെക്കുറിച്ച് ഒരു വ്യക്തമായ ധാരണ ലഭിച്ചിരിക്കും . എന്നാൽ അവിടെയാണ് MARLON BRANDO എന്ന അതുല്യ നടന്റെ രംഗപ്രവേശം . The Godfather എന്ന ചിത്രത്തിൽ Godfather നെ അവതരിപ്പിച്ച MARLON BRANDO യെ ആ ചിത്രം കണ്ടവർ ഒരിക്കലും മറക്കാൻ വഴിയില്ല . തന്റെ മുഖത്തെ ഭാവപ്രകടനങ്ങളിലൂടെ മാത്രം ഒരു കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാം എന്ന് അദ്ദേഹം Col.Waltz എന്ന കഥാപാത്രത്തിലൂടെ കാണിച്ചു തരുന്നു . ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രത്തിന്റെ മുഖം മാത്രമാണ് കൂടുതലും ചിത്രീകരിച്ചിരിക്കുന്നത് .എന്നാൽ അത് വരെ കേട്ട് മാത്രം പരിചയിച്ച Col.Waltz എന്ന മനുഷ്യൻ നാം കേട്ടതിലും എത്രയോ ഉയരെയാണെന്ന് ആദ്യ ഷോട്ടുകളിൽ തന്നെ നമുക്ക് വ്യക്തമാവും . അപാരമായ ഡയലോഗ് പ്രസന്റേഷനിലൂടെയും ഭാവപ്രകടനങ്ങളിലൂടെയും Marlon Brando അനശ്വരമാക്കിയ Col.Walter E.Kurtz എന്ന കഥാപാത്രത്തെ ഈ ചിത്രം കണ്ട ആർക്കും മറക്കാനാവില്ല .

▪യുദ്ധ സിനിമകളിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ്. സംവിധാനം നിർവഹിച്ച ചിത്രങ്ങളിൽ മിക്കതും ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകൾ ആയി മാറിയ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം . ഹാരിസൺ ഫോർഡ് , ലോറൻസ് ഫിഷ് ബോൺ തുടങ്ങി പിന്നീട് പ്രശസ്തരായ പല നടൻമാരുടേയും ചെറുതെങ്കിലും മികച്ച വേഷങ്ങൾ ഈ ചിത്രത്തിൽ കാണാം .ലോക സിനിമാ ക്ലാസിക്കുകൾ കാണാനാഗ്രഹിക്കുന്നവർ ഈ ചിത്രം ഒരിക്കലും ഒഴിവാക്കരുത് .

🔹AMAZING CINEMA RATING : 4.5/5 (Brilliant)
©PRADEEP V K

5.0 Star (Excellent) · English · Science Fiction · UK

86. 2001 : A SPACE ODYSSEY (UK/SCIENCE FICTION/1968)

🔹AMAZING CINEMA # 86
🔹 MOVIE TITLE : 2001: A SPACE ODYSSEY (1968)
🔹COUNTRY : UK/USA
🔹LANGUAGE : ENGLISH 
🔹GENRE : SCIENCE FICTION 
🔹DIRECTOR : STANLEY KUBRICK
🔹 STARRING : KEIR DULLEA, GARY LOCKWOOD

🔹 SYNOPSIS 🔹

▪സയൻസ് ഫിക്ഷൻ ചിത്രങ്ങളുടെ ഗോഡ്ഫാദർ എന്നു വിളിക്കാവുന്ന 2001 :A Space Odyssey വിഖ്യാത സംവിധായകൻ സ്റ്റാൻലി കുബ്രിക്കിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് .ക്രിസ്റ്റഫർ നോളൻ അടക്കം ഇന്നത്തെ നിരവധി സംവിധായകർക്ക് പ്രചോദനം ആയിട്ടുള്ള ഈ ചിത്രം ഒറ്റത്തവണത്തെ കാഴ്ച കൊണ്ട് പൂർണമായും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ് .ഇത്തരത്തിലുള്ള ഒരു ചിത്രത്തെക്കുറിച്ച്  റിവ്യൂ എഴുതാനുള്ള അറിവോ കഴിവോ എനിക്കില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ എനിക്ക്  മനസ്സിലായ കുറച്ച് കാര്യങ്ങൾ ഞാനിവിടെ കുറിക്കാം .

▪ആദ്യത്തെയും അവസാനത്തെയും 20-25 മിനിട്ടുകൾ യാതൊരു വിധ സംഭാഷണങ്ങളുമില്ലാത്ത ഈ ചിത്രം തുടങ്ങുന്നത് അവസാനമില്ലാത്ത ഇരുട്ടിൽ നിന്നാണ് . ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ മനുഷ്യന്റെ ഉല്പത്തിയിൽ തുടങ്ങി ബഹിരാകാശത്തിലേക്കുള്ള അവന്റെ യാത്രയിലൂടെ സഞ്ചരിച്ച് പ്രപഞ്ചത്തിലെ ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത അനന്തരഹസ്യങ്ങളുടെ പൂട്ടുകൾ തുറന്ന് അറിവിന്റെ പാരമ്യതയിലെത്തി നില്ക്കുന്ന ഒരു അത്ഭുത പ്രഹേളികയായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം . സ്റ്റാൻലി കുബ്രിക്ക് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ ഓർമക്ക് മുമ്പിൽ പ്രണാമം .

▪മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചിത്രത്തിലെ The Dawn of Man എന്ന ആദ്യ ഭാഗത്ത് മനുഷ്യന്റെ പരിണാമത്തിന് മുൻപ് പരസ്പരം പോരാടുന്ന ആൾക്കുരങ്ങുകൾക്കിടയിൽ എന്താണെന്നറിയാത്ത ഒരു Monolith പ്രത്യക്ഷപ്പെടുകയും അത് അവയുടെ പരിണാമത്തിന് സഹായകമാകുകയും ചെയ്യുന്നു . നിരവധി മില്യൺ വർഷങ്ങൾക്ക് ശേഷം സമാനമായ ഒരു Monolith ചന്ദ്രനിലേക്ക് പോയ ബഹിരാകാശ സഞ്ചാരികൾ കണ്ടെത്തുന്നു .Jupiter Mission എന്ന രണ്ടാം ഭാഗത്ത് Discovery one എന്ന സ്പെയ്സ് ക്രാഫ്റ്റിൽ ജൂപ്പിറ്റർ ഗ്രഹത്തിലേക്ക് യാത്ര തിരിക്കുന്ന അഞ്ച് പേരുടെ കഥ പറയുന്നു.HAL 9000 എന്ന സൂപ്പർ കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന ആ സ്പെയ്സ് ക്രാഫ്റ്റിൽ മൂന്നു പേർ ക്രയോജനിക് ഹൈബർനേഷനിലാണ് .എന്നാൽ  HAL 9000 ന്റെ പിഴവ് മൂലം ആ യാത്ര അപ്രതീക്ഷിതമായ സംഭവങ്ങളിലേക്ക് നീങ്ങുന്നു . മൂന്നാം ഭാഗമായ Jupiter and beyond the infinite ൽ ജൂപ്പിറ്ററിന് ചുറ്റുമുള്ള ഓർബിറ്റിൽ കണ്ടെത്തിയ മറ്റൊരു Monolith ഒരു അസ്ട്രോനട്ട് പിന്തുടരുന്നു .എന്നാൽ അയാൾ അവസാനമില്ലാത്ത പ്രപഞ്ചത്തിന്റെ നിഗൂഢതയിലേക്ക് വലിച്ചെടുക്കപ്പെടുകയും പ്രകാശവർഷങ്ങളിലൂടെ സഞ്ചരിച്ച് അവസാനം ഒരു മുറിയിൽ എത്തിപ്പെടുകയും ചെയ്യുന്നു . പല രീതിയിൽ വ്യത്യസ്ത തലങ്ങളിൽ വിശദീകരിക്കാവുന്ന ഒരു ക്ലൈമാക്സ് ആണ് ചിത്രത്തിനുള്ളത് . അതെന്താണ് എന്ന് ചിത്രം കണ്ട് തന്നെ മനസ്സിലാക്കുക .

▪ഈ ചിത്രത്തിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം .ചിത്രത്തിൽ കാണിക്കുന്ന Monolith എന്താണ് ? അത് എവിടെ നിന്ന് വന്നു ?ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണ് അർത്ഥമാക്കുന്നത് ? ഒന്ന് മാത്രം പറയാം .ലോകം അവസാനിക്കുന്നിടത്തോളം ഈ ചിത്രത്തിന്റെ വ്യാഖ്യാനങ്ങളും തുടർന്നുകൊണ്ടിരിക്കും .ഈ ചിത്രം പൂർണമായും മനസ്സിലാക്കാനുള്ള വളർച്ച മനുഷ്യൻ ചിത്രം ഇറങ്ങി 50 വർഷത്തോളമായിട്ടും നേടിയിട്ടില്ല എന്നതാണ് സത്യം .ഇന്നത്തെപ്പോലെ സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടില്ലാത്ത 1968ൽ ചിത്രീകരിച്ച ചിത്രമാണന്ന് വിശ്വസിക്കാനാവുന്നില്ല. എങ്ങനെ ഇതെല്ലാം ദൃശ്വവല്ക്കരിച്ചു എന്ന് ആരും അതിശയിച്ചു പോകും .അഭിനേതാക്കളോ സംഭാഷണങ്ങളോ ഇല്ലാതെ ദ്യശ്യങ്ങളും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും മാത്രം ഉപയോഗിച്ച് ഭൂരിഭാഗം രംഗങ്ങളും  ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ലോകസിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണം .

🔹AMAZING CINEMA RATING : 5/5 (Excellent)
©PRADEEP V K

3.0 Star (Above Average) · Japan · Japanese · Zombie

85. I AM A HERO (JAPAN/ZOMBIE THRILLER/2015)

🔹AMAZING CINEMA # 85
🔹MOVIE TITLE : I AM A HERO (2015)
🔹COUNTRY : JAPAN
🔹LANGUAGE : JAPANESE 
🔹GENRE : ZOMBIE HORROR THRILLER 
🔹DIRECTOR : SHINSUKE SATO 
🔹 STARRING : YO OIZUMI, KASUMI ARIMURA

🔹 SYNOPSIS 🔹

▪I AM A HERO എന്ന പേരിലുള്ള പ്രശസ്തമായ ജാപ്പനീസ് Manga ( ജാപ്പനീസ് കോമിക് സീരീസ്) യെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണിത്. Hideo Suzuki എന്ന Manga ആർട്ട് അസിസ്റ്റന്റ് തന്റെ സ്വപ്നങ്ങൾ പ്രവർത്തികമാക്കാനുള്ള തത്രപ്പാടിലാണ് .കുടുംബ ജീവിതത്തിലും ജോലിയിലും വിജയിക്കാനാവാതെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുന്ന അയാൾക്ക് ആകെ ഉള്ളത് ഒരു തോക്കും ഹണ്ടിംഗ് ലൈസൻസും മാത്രമാണ് .അതിനിടയിൽ ജപ്പാനിൽ ഒരു അപകടകരമായ വൈറസ് രോഗം പടർന്ന് പിടിക്കുകയും ജനങ്ങൾ എല്ലാം പരസ്പരം കൊല്ലുന്ന സോംബികൾ ആയി മാറുകയും ചെയ്യുന്നു . 

▪ആ രോഗത്താൽ ഭാര്യയും സുഹൃത്തുക്കളും എല്ലാം നഷ്ടപ്പെടുന്ന Hideo അപരിചിതയായ ഒരു പെൺകുട്ടിയുടെ രക്ഷകനായി മാറുന്നു . ഉയരം കൂടുന്തോറും വൈറസിന്റെ ശക്തി കുറയുമെന്നതിനാൽ അവർ മൗണ്ട് ഫ്യൂജിയിലേക്ക് യാത്രയാവുന്നു. എന്നാൽ നിയമ വിരുദ്ധമായി സോംബികളെ കൊല്ലാൻ തന്റെ തോക്ക് ഉപയോഗിക്കാൻ അയാൾ തയ്യാറാവുന്നില്ല .നിയമത്തിനോടുള്ള അമിത വിധേയത്വവും ആത്മവിശ്വാസക്കുറവും ധൈര്യമില്ലായ്മയും മൂലം ബുദ്ധിമുട്ടുന്ന Hideo ക്ക് തന്നെ വിശ്വസിക്കുന്ന പെൺകുട്ടിയേയും തന്നെത്തന്നെയും രക്ഷിച്ച് ഒരു Hero ആയി മാറാൻ കഴിയുമോ എന്ന കഥയാണ് ചിത്രം പറയുന്നത് .

▪Train To Busan എന്ന  കൊറിയൻ ചിത്രം കണ്ടതിന് ശേഷം സോംബി ചിത്രങ്ങളോട് ഒരു പ്രത്യേക താല്പര്യം തോന്നിത്തുടങ്ങിയിരുന്നു . അതാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത് . Train To Busan ന് മുൻപ് ഇറങ്ങിയ ഈ ജാപ്പനീസ് ചിത്രം നിരാശപ്പെടുത്തിയില്ല എന്നതാണ് സത്യം .ഹോളിവുഡ് സോംബി ചിത്രങ്ങളെക്കാളും  മികച്ച കഥയും ഹൊറർ രംഗങ്ങളും ചിത്രത്തിലുണ്ട് . എന്നാൽ പരിചിതമായ ബാക്ക് ഗ്രൗണ്ടും പ്രതീക്ഷിക്കുന്ന ക്ലൈമാക്സും ഒരു ന്യൂനതയാണ് . Train To Busan പോലൊരു ചിത്രം പ്രതീക്ഷിക്കാതെ കാണുന്നവരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ട് .

🔹AMAZING CINEMA RATING : 3/5 ( Above Average)
©PRADEEP V K