3.5 Star (Good) · Denmark · Drama · English

53. NYMPHOMANIAC VOL.1&2 (DENMARK/DRAMA/2015)

53. NYMPHOMANIAC # 1 & 2 (Director’s Cut) 🔹 2013 /Denmark-Belgium-France-Germany/English/Art Drama/325Min/ Dir: Lars Von Trier/ Actors: Charlotte Gainsbourg, Stacy Martin, Stellan Skarsgard, Shia LaBeouf🔹

🔹 SYNOPSIS 🔹

▪ ലാർസ് വോൺ ട്രെയർ DEPRESSION TRILOGY കാറ്റഗറിയിൽ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് NYMPHOMANIAC. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സെൻസേർഡ് വേർഷൻ മൊത്തം 241 മിനിട്ടും ഡയറക്ടേഴ്സ് കട്ട് വേർഷൻ 325 മിനിട്ടും ദൈർഘ്യമുണ്ട്  .ചിത്രം കാണുന്നവർ ഡയറക്ടേഴ്സ് കട്ട് വേർഷൻ തന്നെ കാണാൻ ശ്രമിക്കുക .

▪ഒരു ദിവസം വൈകുന്നേരം തന്റെ വീടിന് സമീപത്ത് നിന്ന് സെലിഗ്മൻ എന്ന മധ്യവയസ്കൻ മർദ്ദനമേറ്റ് അവശനിലയിലായ ഒരു സ്ത്രീയെ കണ്ടെത്തുന്നു .അവരെ സ്വന്തം വീട്ടിലെത്തിക്കുന്ന അദ്ദേഹത്തോട് ജോ എന്ന ആ സ്ത്രീ പറയുന്ന ജീവിത കഥയിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത് .അമിതമായ ലൈംഗിക താല്പര്യമുള്ള ജോ തന്റെ കുട്ടിക്കാലം മുതലുള്ള ലൈംഗിക പരീക്ഷണങ്ങളുടെ കഥ ബാച്ചിലർ ആയ സെലിഗ്മനോട് പറയുമ്പോൾ മീൻപിടിത്തം ഹോബിയാക്കിയ അദ്ദേഹം ഓരോ സംഭവങ്ങളെയും മീൻപിടിത്തത്തിന്റെ ഓരോ ഘട്ടങ്ങളുമായി താരതമ്യപ്പെടുത്തുന്നു .രണ്ട് ഭാഗങ്ങളിലുമായി എട്ട് ചാപ്റ്ററുകളായി വികസിക്കുന്ന ഈ ചിത്രം സിംബോളിസത്തിന്റെ ഉസ്താദ് ആയ ലാർസ് വോൺ ട്രയറിന്റെ മുൻ സിനിമകളുടെ പാത തന്നെയാണ് പിന്തുടരുന്നത് .

▪Depression Trilogy യിലെ ആദ്യ രണ്ട് ചിത്രങ്ങളായ Antichrist ലും Melancholia യിലും ഉള്ള  സാഡിസ്റ്റിക് മാനസികാവസ്ഥ തന്നെയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കും ഉള്ളത് . സംവിധായകൻ ലാർസ് വോൺ ട്രയർ യഥാർത്ഥ ജീവിതത്തിൽ കടന്നു പോയ കടുത്ത മെൻറൽ ഡിപ്രഷൻ ആണ് ഈ ചിത്രങ്ങളുടെ ആധാരം . മൂന്ന് ചിത്രങ്ങളിലും അഭിനയിച്ച Charlotte Gainsbourg എന്ന നടിയുടെ വിട്ടുവീഴ്ചയില്ലാത്ത പെർഫോർമൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ഡോക്ടറും വൃക്ഷ സ്നേഹിയുമായ അച്ഛനും കുഞ്ഞ് ജോയും തമ്മിലുള്ള ഹൃദ്യമായ ബന്ധവും ജോയുടെ ചെറുപ്പകാലത്തെ ലൈംഗിക പരീക്ഷണങ്ങളും വിവരിക്കുന്ന അദ്യ ഭാഗമാണ് കൂടുതൽ ആകർഷകമായി തോന്നിയത് . എന്നാൽ മധ്യവയസ്കയായ ജോയുടെ സാഡിസ്റ്റിക് ലൈംഗിക പരീക്ഷണങ്ങൾ വിവരിക്കുന്ന രണ്ടാം ഭാഗം രംഗങ്ങളുടെ തീവ്രത കൊണ്ട് ശ്രദ്ദേയമായി .

▪ബോഡി ഡബിൾസിനെ ഉപയോഗിച്ചും അല്ലാതെയും യഥാർത്ഥ സെക്സ് രംഗങ്ങളും വയലൻസ് രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങളിൽ ഭൂരിഭാഗവും ഇഫക്ട്സ് ഒന്നും ഉപയോഗിക്കാതെ യഥാർത്ഥത്തിൽ ചിത്രീകരിച്ചതാണ് . ചിത്രത്തിലെ പല രംഗങ്ങളും പ്രത്യേകിച്ച് സ്വയം  ഗർഭഛിദ്രം ചെയ്യുന്ന രംഗം കണ്ടിരിക്കാൻ സാധാരണ പ്രേക്ഷകനാവില്ല എന്നുറപ്പാണ് . വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള ലൈംഗികത വിവരിക്കുന്ന ഈ ചിത്രം സമൂഹവും നിയമവും  അഗീകരിക്കാത്ത മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വിലക്കപ്പെട്ട വികാരങ്ങളുടെ റിയലിസ്റ്റിക് ആയ ആവിഷ്കാരമാണ് . അതെല്ലാം പൂർണമായി ഉൾക്കൊള്ളാൻ കഴിയുന്നവർ മാത്രം ഈ ചിത്രം കാണാൻ ശ്രമിക്കുക.

🔹VERDICT : 3.5/5 ( A Unique And Fearlessly Bold  Film . Watch The Director’s Cut Itself For The complete Experience)

© PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s