4.0 Star (Very Good) · Crime · English · Fantasy · USA

68. THE GREEN MILE (USA/FANTASY CRIME DRAMA/1999)

🔹AMAZING CINEMA # 68
🔹MOVIE TITLE : THE GREEN MILE (1999)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : FANTASY CRIME DRAMA
🔹RUNNING TIME : 189 Min
🔹DIRECTOR : FRANK DARABONT
🔹ACTORS : TOM HANKS, MICHAEL CLARKE DUNCAN

🔹SYNOPSIS 🔹

▪സ്റ്റീഫൻ കിങ്ങിന്റെ The Greenmile എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം .1935 ൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരെ പാർപ്പിക്കുന്ന  ജയിലിലെ  പ്രിസൺ ഓഫീസറും അവിടത്തെ അമാനുഷിക കഴിവുകളുള്ള ഒരു തടവുകാരനും തമ്മിലുള്ള അപൂർവ്വ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . പോൾ എഡ്ജ്കോംബ് എന്ന പ്രിസൺ ഓഫീസറായി ടോം ഹാങ്ക്സ് വേഷമിടുമ്പോൾ  ദുരൂഹതകൾ നിറഞ്ഞ അമാനുഷിക കഴിവുകളുള്ള ജോൺ കോഫി എന്ന കറുത്ത വർഗക്കാരനായ തടവുകാരനായി എത്തുന്നത്  മൈക്കൽ ക്ലാർക്ക് ഡങ്കൻ ആണ്. 

▪രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ജോൺ കോഫി ജയിലിലെത്തുന്നത് .വലിയ ശരീരവും നിഷ്കളങ്കമായ മനസ്സും ഉള്ള അയാൾ വളരെ പെട്ടെന്ന് എല്ലാവരുടേയും പ്രിയപ്പെട്ടവനാകുന്നു . മൂത്രതടസ്സം മൂലം ബുദ്ധിമുട്ടിയിരുന്ന പോളിന്റെ അസുഖം ഭേദമാക്കിയതോടെ ജോൺ കോഫിയിൽ പോളിനുള്ള വിശ്വാസം വർദ്ധിക്കുന്നു . ആർലൻ എന്ന അമേരിക്കൻ,  മി. ജിംഗിൾസ് എന്ന എലിയെ വളർത്തുന്ന ഡെൽ ,അപകടകാരിയായ  വില്യം തുടങ്ങിയവരായിരുന്നു വധശിക്ഷ കാത്തു കഴിയുന്ന മറ്റ് തടവുകാർ .

▪ ഇലക്ട്രിക് ചെയറിൽ ഇരുത്തി വൈദ്യുതി കടത്തിവിട്ടാണ് അന്ന് വധശിക്ഷ നടപ്പാക്കിയിരുന്നത് . സാഡിസ്റ്റിക് ആയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പേഴ്സി , പോളിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി തടവുകാരെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ആളാണ് . ജോൺ കോഫിയുടെ അദ്ഭുതശക്തികൾ മനസ്സിലാക്കിയ പോളും സഹപ്രവർത്തകരും അദ്ദേഹത്തെ മരണശിക്ഷയിൽ നിന്ന് രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. 

🔹VERDICT🔹

▪സ്റ്റീഫൻ കിങ്ങിന്റെ മാസ്മരികമായ കഥാപാത്രങ്ങളും ഫ്രാങ്ക് ഡാരബോണ്ടിന്റെ സംവിധാനമികവും ടോം ഹാങ്ക്സിന്റെയും മൈക്കൽ ക്ലാർക്ക് ഡങ്കന്റെയും അഭിനയചാതുരിയും ഈ ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കിത്തീർക്കുന്നു .പേഴ്സി എന്ന ദുഷ്ടനായ ജയിൽ ഉദ്യോഗസ്ഥനായി എത്തുന്ന ഡൗ ഹച്ചിസണെ കൊല്ലാനുള്ള ദേഷ്യം നിങ്ങൾക്ക് തോന്നിയാൽ അത്ഭുതപ്പെടാനില്ല .അത്രയ്ക്ക് മികച്ചതായിരുന്നു അദ്ദേഹത്തിന്റെ പെർഫോമൻസ്. 

▪ഇലക്ട്രിക് ചെയറിൽ ഇരുത്തി വധശിക്ഷ നടത്തുന്ന ദൃശ്യങ്ങൾ മനസ്സിൽ വല്ലാത്ത മുറിവ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ് .2012 ൽ അന്തരിച്ച മൈക്കൽ ക്ലാർക്ക്  ഡങ്കൻ , ജോൺ കോഫി എന്ന കഥാപാത്രത്തിലൂടെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു . ക്ലൈമാക്സിലെ അദ്ദേഹത്തിന്റെ ഓരോ ഡയലോഗും നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും .മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത് .

🔹AMAZING CINEMA RATING # 4/5 ( Very Good)

🔹പിൻകുറിപ്പ് : ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ മി.ജിംഗിൾസ് എന്ന എലിയുടെ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി CGI യോടൊപ്പം മുപ്പതോളം പരിശീലനം ലഭിച്ച എലികളെ ഉപയോഗിച്ചിരുന്നു .

© PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s