4.5 Star (Brilliant) · English · Mystery · USA

70. MULHOLLAND DRIVE (USA/MYSTERY/2001)

🔹AMAZING CINEMA # 70

🔹MULHOLLAND DRIVE (USA/English/2001/Mystery/146Min/Dir: David Lynch/Starring: Naomi Watts, Justin Theroux, Laura Elena Harring)

🔹SYNOPSIS🔹

▪സിനിമ ഒരു സ്പൂൺ ഫീഡിംഗ് ആണ് എന്ന് വിശ്വസിക്കുന്നവർക്ക് ഉള്ളതല്ല David Lynch സംവിധാനം ചെയ്ത Mulholland Drive . പല പ്രാവശ്യം കണ്ട് തല പുകച്ച് മനസ്സിലാക്കേണ്ട ഒരു ചിത്രമാണിത് . ഇവിടെ സിനിമ എന്താണ് , എന്തിനെക്കുറിച്ചാണ്  എന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്തം പ്രേക്ഷകനാണ് .ഒരു സിനിമാ നിരൂപകൻ പറഞ്ഞത് പോലെ വിഭവസമൃദ്ധമായ ഒരു ഭക്ഷണം കഴിച്ച് കഴിഞ്ഞ് എന്താണ് കഴിച്ചത് എന്ന് അറിയാൻ കഴിയാത്ത ഒരവസ്ഥ അതാണ് ഈ ചിത്രം സമ്മാനിക്കുന്നത് .

▪യാഥാർത്ഥ്യം , സ്വപ്നം , ഫ്ലാഷ്ബാക്ക് ,ഹാലൂസിനേഷൻസ് എല്ലാം ഇടകലർന്ന വ്യത്യസ്ഥ കാലഘട്ടങ്ങളിലുള്ള ഒരു കഥയാണ് ഈ ചിത്രം പറയുന്നത് . പരാജിതയായ ഒരു ഹോളിവുഡ് നടിയുടെ മറ്റൊരു നടിയുമായുള്ള പ്രണയബന്ധവും അതിന്റെ തകർച്ചയും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രധാന കഥ എന്ന് പറയാം .പലപ്പോഴും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലായി വരുമെന്ന് തോന്നുമെങ്കിലും  ഒന്നും എവിടെയും അവസാനിക്കുന്നില്ല . 

▪ഒന്നുറപ്പാണ് ഈ ചിത്രത്തിന്റെ കഥ ആദ്യം മുതൽ അവസാനം വരെ കോർത്തിണക്കി പറയാൻ ആർക്കും സാധിക്കില്ല .പക്ഷേ ഈ ചിത്രം ഒരിക്കലും നിങ്ങളെ ബോറടിപ്പിക്കില്ല .ആദ്യാവസാനം തികഞ്ഞ ആകാംഷയോടെ കണ്ടിരിന്നു പോകുന്ന ചിത്രം . ഒരു മാസ്റ്റർ പീസ് സിനിമ എന്ന വിശേഷണം ഏറ്റവും നന്നായി ചേരുന്ന ലോകമെമ്പാടും ഉള്ള സിനിമാ നിരൂപകരുടെ ഇഷ്ട ചിത്രമായ Mulholland Drive നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് .

🔹AMAZING CINEMA RATING # 4.5/5 ( Brilliant )

© PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s