4.0 Star (Very Good) · English · Science Fiction · UK

72. CHILDREN OF MEN (UK/SCIENCE FICTION/2006)

🔹AMAZING CINEMA # 72

🔹CHILDREN OF MEN   (UK/ENGLISH/2006/SCIENCE FICTION/109Min/Dir: Alfonso Cuaron/Starring: Clive Owen, Julianne Moore, Chiwetel Ejiofor, Michael Cane )

🔹SYNOPSIS 🔹

▪കുഞ്ഞുങ്ങളില്ലാത്ത ഒരു ലോകം നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ? സ്കൂളുകളും കളിസ്ഥലങ്ങളും ഒഴിഞ്ഞുകിടക്കുന്ന കലപില ശബ്ദങ്ങളില്ലാത്ത ഒരു ലോകം . അങ്ങനെ ഒരു ലോകത്ത് എന്തായിരിക്കാം നടക്കുന്നത് . Alfonso Cuaran സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ CHILDREN OF MEN എന്ന ചിത്രം ഈ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് .

▪വർഷം 2027. 2009 നു ശേഷം ഭൂമിയിൽ ഒരിടത്തും ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ല .തത്ഫലമായി എല്ലാ പ്രതീക്ഷയും നശിച്ച ജനങ്ങൾ നിയമം കയ്യിലെടുക്കുകയും  എല്ലാ വിധ നിയമ സംവിധാനങ്ങളും തകരാറിലാവുകയും ചെയ്യുന്നു .ബ്രിട്ടനിൽ മാത്രമാണ് പേരിനെങ്കിലും ഒരു ഗവൺമെന്റ് ഉള്ളത് .പരസ്പരം കൊന്നൊടുക്കുന്ന തീവ്രവാദികളിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് പലായനം ചെയ്യുന്നു .എല്ലായിടത്തും അക്രമവും ദൈന്യതയും മാത്രം . അങ്ങനെ ഒരു ലോകത്ത് ഒരു പെൺകുട്ടി ഗർഭം ധരിക്കുന്നു . മനുഷ്യന്റെ നിലനില്പിന്റെ താക്കോൽ ആയ ആ കുഞ്ഞിനെ കൈക്കലാക്കാൻ ശ്രമിക്കുന്ന തീവ്രവാദികളിൽ നിന്നും ഗവൺമെന്റിൽ നിന്നും രക്ഷപെടാൻ വേണ്ടി ആ പെൺകുട്ടി ഒരു മുൻ ഫെഡറൽ ഏജൻറിന്റെ സഹായത്തോടെ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .

▪കഥയ്ക്ക് അനുയോജ്യമായ അനശ്ചിതത്വം നിലനില്ക്കുന്ന പശ്ചാത്തല സംഗീതവും ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ആക്ഷൻ സീക്വൻസുകളും നിറഞ്ഞ പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ചിത്രം .  Alfonso Cuaran ന്റെ സംവിധാനമികവ് ഓരോ ഷോട്ടിലും വ്യക്തമാണ് .Clive Oven , Michael Cane തുടങ്ങിയവരുടെ നല്ല അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ നിരൂപക പ്രശംസയും ഓസ്കാർ നോമിനേഷനുകളും ലഭിച്ച ഈ ചിത്രം മികച്ച ഒരു അനുഭവം തന്നെയാണ് .

▪AMAZING CINEMA RATING # 4/5
© PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s