3.0 Star (Above Average) · Drama · India · Malayalam

75. KA BODYSCAPES (INDIA/DRAMA/2016)

🔹AMAZING CINEMA # 75

🔹KA BODYSCAPES ( INDIA/MALAYALAM/2016/DRAMA/Dir: Jayan K. Cheriyan/Starring: Rajesh Kannan, Jason Chacko, Naseera )

🔹SYNOPSIS 🔹

▪എന്നും സിനിമകൾ കാണാൻ റെക്കമന്റ് ചെയ്യുന്ന ഞാൻ ആദ്യമേ പറയട്ടെ , നിങ്ങൾ കാണണം എന്ന് വിചാരിച്ചാലും ഒരിക്കലും അതിന്റെ പൂർണ രൂപത്തിൽ കാ ബോഡിസ്കെപ്സ് എന്ന മലയാള ചിത്രം നിങ്ങൾക്ക് ഇനി കാണാൻ കഴിയില്ല .ഈ ചിത്രത്തിന്റെ അവസാനത്തെ പ്രദർശനം IFFK യിൽ 16/12/2016 ന് ആയിരുന്നു .അത് കാണാൻ എനിക്ക് സാധിച്ചു എന്നതിൽ സന്തോഷമുണ്ട് .

🔹ഇനി ചിത്രത്തിന്റെ കഥയിലേക്ക് വരാം .സ്വവർഗാനുരാഗികളായ ഹാരിസ് എന്ന  പെയിൻറർ , വിഷ്ണു എന്ന കബഡി പ്ലെയർ അവരുടെ സുഹൃത്തായ സിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .സ്വവർഗ പ്രണയം വിഷയമാക്കി കാ ബോഡിസ്കെപ്സ് എന്ന പേരിൽ വിഷ്ണുവിനെ മോഡലാക്കി താൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുക എന്നതാണ് ഹാരിസിന്റെ ലക്ഷ്യം .സിയയാകട്ടെ സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്താൻ മടിയില്ലാത്തവളും .

▪ആർത്തവ സമരം , സ്വവർഗ പ്രണയം , മത യാഥാസ്തികത , സദാചാരബോധം തുടങ്ങിയ നിരവധി സാമൂഹിക പ്രശ്നങ്ങൾ വളരെ ശക്തമായ ഭാഷയിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു .ഇത്രയും ശക്തമായ ഭാഷയിൽ ഒരു മലയാള ചിത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല . സംവിധായകൻ ജയൻ ചെറിയാനേയും അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഇങ്ങനെയൊരു ചിത്രമൊരുക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദിച്ചേ മതിയാവൂ .

▪സ്വന്തം ഇഷ്ടപ്രകാരം അവനവന്റെ ശരി തെറ്റുകൾ അനുസരിച്ച് സ്വാതന്ത്ര്യത്തോടെ സമൂഹത്തിന് ഒരു ദോഷവും ഉണ്ടാക്കാതെ ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഹാരിസും വിഷ്ണുവും സിയയും. എന്നാൽ യാഥാസ്ഥിക സമൂഹം അവർക്ക് നല്കുന്നത് എന്താണെന്ന കയ്പ് നിറഞ്ഞ യാഥാർത്ഥ്യങ്ങളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത് .

▪സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച് എല്ലാ മതങ്ങളേയും രാഷ്ട്രീയ പാർട്ടികളേയും സന്തോഷിപ്പിച്ച് ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ പറഞ്ഞ് പാട്ടും ഡാൻസും അടിയും കുത്തി നിറച്ച് കോടികൾ വരുമാനം നേടി എന്ന് അഭിമാനിക്കുന്ന മുഖ്യധാരാ മലയാള സിനിമക്ക് കരണത്തേറ്റ അടി തന്നെയാണ് കാ ബോഡിസ് കെപ്സ്. ഇന്ത്യയിൽ ഒരിക്കലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയില്ലാത്ത , അഥവാ ലഭിച്ചാലും ഒരു പ്രദർശനം പോലും നടത്താൻ സാധ്യമാവാത്ത ഈ ചിത്രം കാണാൻ അവസരമൊരുക്കിയ IFFK ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .

🔹AMAZING CINEMA RATING : 3/5
© PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s