4.0 Star (Very Good) · English · Romance · Science Fiction · USA

92. ETERNAL SUNSHINE OF THE SPOTLESS MIND (USA/ROMANCE/2004)

🔹AMAZING CINEMA # 92
🔹MOVIE TITLE : ETERNAL SUNSHINE OF THE SPOTLESS MIND (2004)
🔹 COUNTRY : USA
🔹 LANGUAGE : ENGLISH
🔹 GENRE : ROMANCE / SCIENCE FICTION / COMEDY
🔹 RUNNING TIME : 108 Min
🔹 DIRECTOR : MICHEL GONDRY
🔹 ACTORS : JIM CARREY, KATE WINSLET

🔹 SYNOPSIS 🔹

▪ ജോയലും ( Jim Carrey) ക്ലമന്റയിനും (Kate Winslet) പ്രണയിതാക്കളാണ് . ഒരു ദിവസം അവർ തമ്മിൽ വഴക്കുണ്ടാകുകയും അതിനു ശേഷം ജോയലിനെ മറക്കാൻ ക്ലമന്റയിൻ തീരുമാനിക്കുകയും ചെയ്യുന്നു .അതിന് വേണ്ടി അവർ തലച്ചോറിൽ നിന്നും ഒരാളെക്കുറിച്ചുള്ള ഓർമകൾ മായ്ച്ചു കളയാൻ സഹായിക്കുന്ന ഒരു സ്ഥാപനത്തിന്റെ സഹായത്തോടെ ജോയലിനെ മനസ്സിൽ തിന്നും പൂർണമായും മായ്ച്ച് കളയുന്നു .പിന്നീട് അത് മനസ്സിലാക്കിയ ജോയലും ക്ലമന്റയിനെ മനസ്സിൽ നിന്നും നിന്നും മായ്ച്ച് കളയാൻ അതേ സ്ഥാപനത്തിന്റെ തന്നെ സഹായം തേടുന്നു . 

▪പിന്നീട് നടക്കുന്ന സംഭവങ്ങൾ എല്ലാം ജോയലിന്റെ മനസ്സിനുള്ളിലാണ് നടക്കുന്നത് . ക്ലമന്റയിനെ കുറിച്ചുള്ള ഓർമകൾ മായ്ച്ചു തുടങ്ങുമ്പോൾ ജോയൽ അവർ തമ്മിലുണ്ടായ നല്ല ഓർമകളിലേക്ക് പോകുകയും എങ്ങനെയെങ്കിലും കുറച്ച് ഓർമകൾ എങ്കിലും ബാക്കിയാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു . അതിന് വേണ്ടി ജോയലിന്റെ മനസ്സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

🔹 VERDICT 🔹

▪ വളരെ വ്യത്യസ്തമായ പുതുമ നിറഞ്ഞ വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . ജിം ക്യാരിയും കെയ്റ്റ് വിൻസ്ലെറ്റും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് . ക്ലമന്റയിൻ എന്ന പേരു പോലെ വ്യത്യസ്തമായ കഥാപാത്രം കെയ്റ്റ് വിൻസ്ലെറ്റിന് അക്കാദമി അവാർഡ് നോമിനേഷൻ നേടിക്കൊടുത്തു. Mark Ruffalo, Kirsten Dunst തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി .ഇത്രയും കോംപ്ലിക്കേറ്റഡ് ആയ കഥ പ്രേക്ഷകന് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . മനസ്സിനുള്ളിൽ നടക്കുന്ന സ്വപ്ന സമാനമായ രംഗങ്ങൾ വളരെയധികം മിഴിവോടെ തന്നെ ചിത്രീകരിച്ചിട്ടുണ്ട് . IMDB യുടെ  ഏറ്റവും മികച്ച നൂറ് ചിത്രങ്ങൾക്കുള്ളിൽ ഇടം നേടിയ ഈ ചിത്രം എല്ലാ തരം പ്രേക്ഷകരേയും ഒരു പോലെ തൃപ്തിപ്പെടുത്തുമെന്ന് തീർച്ചയാണ് .

🔹 AMAZING CINEMA RATING : 4/5 (Very Good)

🔹 പിൻകുറിപ്പ് : കഥാപാത്രത്തിന്റെ മൂഡിനനുസരിച്ച് ഓരോ രംഗത്തും വ്യത്യസ്തമായ ഹെയർ കളറുകളാണ് കെയ്റ്റ് വിൻസ്ലെറ്റിന്റെ കഥാപാത്രത്തിന് നല്കിയിരിക്കുന്നത് .

©PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s