3.5 Star (Good) · English · Superhero · USA

94. UNBREAKABLE (USA/SUPERHERO/2000)

🔹AMAZING CINEMA # 94
🔹MOVIE TITLE : UNBREAKABLE (2000)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : SUPERHERO THRILLER
🔹RUNNING TIME : 106 Min
🔹DIRECTOR : M. NIGHT SHYAMALAN
🔹ACTORS : BRUCE WILLIS, SAMUEL L. JACKSON

🔹SYNOPSIS 🔹

▪ഒരു കോമിക് കഥയിലെ നായകനേയും വില്ലനേയും പോലെ നേർ വിപരീതങ്ങളായ സ്വഭാവവും ശരീരഘടനയുമുള്ള രണ്ട് പേരുടെ കഥയാണ് ഈ ചിത്രം. സെക്യൂരിറ്റി ഗാർഡ് ആയ ഡേവിഡ് ഡൺ ( Bruce Willis) മറ്റെല്ലാ യാത്രക്കാരും കൊല്ലപ്പെട്ട ഒരു ട്രെയിൻ അപകടത്തിൽ നിന്നും ഒരു പോറൽ പോലുമേല്ക്കാതെ രക്ഷപെടുന്നു .സമാനമായ നിരവധി അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്ന അയാൾ അവസാനം തന്റെ ശരീരത്തിന് എല്ലാവിധ അപകടങ്ങളേയും തരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കുന്നു .അതേ സമയം കോമിക് ബുക്ക് സ്റ്റോർ ഉടമയായ എലീജ പ്രൈസ് ( Samuel L. Jackson) ജനിച്ചപ്പോൾ മുതൽ ഒരു ചെറിയ ക്ഷതം പോലും താങ്ങാനാവാത്ത എപ്പോഴും എല്ലുകൾ നുറുങ്ങുന്ന മാരകരോഗത്തിന് അടിമയാണ് .കൂട്ടുകാർ Mr. Glass എന്ന് കളിയാക്കി വിളിക്കുന്ന അയാളുടെ സുഹൃത്തുക്കൾ തന്റെ ദീർഘമായ ആശുപത്രി വാസങ്ങൾക്കിടക്ക് വായിച്ചു തീർത്ത കോമിക് ബുക്കുകളും അവയിലെ കഥാപാത്രങ്ങളുമാണ് .

▪ഡേവിഡിനെ രഹസ്യമായി നിരീക്ഷിക്കുന്ന എലീജ ഒരു സ്പർശനത്തിലൂടെ മറ്റൊരാളുടെ മാനസിക വിചാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ഡേവിഡിനുണ്ടെന്ന് മനസ്സിലാക്കുന്നു . എലീജയിലൂടെ തന്റെ ശക്തികൾ ഡേവിഡ് മനസ്സിലാക്കുന്നുണ്ടെങ്കിലും അയാൾ അവയിൽ ഒരു താല്പര്യവും കാണിക്കുന്നില്ല .എങ്കിലും അവസാനം തന്റെ അമാനുഷിക ശക്തികൾ മനുഷ്യ നന്മക്കായി ഉപയോഗിക്കാൻ ഡേവിഡ് തീരുമാനിക്കുന്നു .എന്നാൽ ഡേവിഡിനെ സൂപ്പർ ഹീറോ ആക്കുന്നതിന് എലീജക്ക് ആർക്കും അറിയാത്ത മറ്റ് ചില ഉദ്ദേശ്യങ്ങൾ കൂടി ഉണ്ടായിരുന്നു .

🔹VERDICT 🔹

▪സൂപ്പർ ഹീറോ ചിത്രങ്ങൾ ഹോളിവുഡിൽ സാധാരണമാണെങ്കിലും അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഈ ചിത്രം . ബ്രൂസ് വില്ലിസിന്റെയും സാമുവൽ ജാക്സന്റെയും പെർഫോർമൻസും മനോജ് ശ്യാമളന്റെ വ്യത്യസ്തമായ സംവിധാന ശൈലിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു .ഒരു സൂപ്പർ ഹീറോ ചിത്രമാണെന്ന് ഒരിക്കലും തോന്നാത്ത ഒരു സൂപ്പർ ഹീറോ ചിത്രം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം . കോമിക് ബുക്കുകളിൽ കണ്ടിട്ടുള്ള സൂപ്പർ ഹീറോ ചിത്രങ്ങളിൽ നിന്ന് മാറി കോമിക് ബുക്ക് അധിഷ്ഠിതമല്ലാത്ത എന്നാൽ കോമിക് ബുക്കുകൾ കഥാപാത്രങ്ങളായ ഒരു സൂപ്പർ ഹീറോ ചിത്രം കാണണമെന്നുള്ളവർക്ക് ഈ ചിത്രം ധൈര്യമായി കാണാം .

🔹AMAZING CINEMA RATING : 3.5/5 (Good)

🔹പിൻകുറിപ്പ് : റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിന്റെ അടുത്ത ഭാഗം  GLASS എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട് . അത് പോലെ2017 ജനുവരിയിൽ റിലീസ് ചെയ്ത ശ്യാമളന്റെ SPLIT എന്ന ചിത്രത്തിൽ David Dunn എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട് .
©PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s