3.5 Star (Good) · English · Psychological · Thriller · USA

101. NOCTURNAL ANIMALS (USA/PSYCHOLOGICAL THRILLER/2016)

🔹AMAZING CINEMA # 101
🔹MOVIE TITLE : NOCTURNAL ANIMALS (2016)
🔹 രാജ്യം : USA
🔹ഭാഷ : ENGLISH
🔹വിഭാഗം : NEO NOIR PSYCHOLOGICAL THRILLER
🔹സംവിധാനം : TOM FORD
🔹അഭിനേതാക്കൾ : AMY ADAMS , JAKE GYLLENHAAL , MICHAEL SHANNON, AARON TAYLOR JOHNSON

🔹കഥാ സംഗ്രഹം 🔹

▪ ആർട്ട് ഗ്യാലറി ഉടമയായ സൂസന് ( Amy Adams) തന്റെ മുൻ ഭർത്താവും എഴുത്തുകാരനുമായ എഡ്‌വേർഡി (Jake Gyllenhaal) ൽ നിന്ന് അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ കയ്യെഴുത്ത് പ്രതി ലഭിക്കുന്നു . നോവലിന് എഡ്വേർഡ് സൂസനെ കളിയാക്കി വിളിച്ചിരുന്ന NOCTURNAL ANIMALS എന്ന പേരാണ് നല്കിയിരുന്നത് . യഥാർത്ഥ സംഭവങ്ങളും നോവലിലെ സംഭവങ്ങളും സമാന്തരമായി പറഞ്ഞു പോകുന്ന ഒരു ആഖ്യാന ശൈലിയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത് .

▪  ടോം ഹാസ്റ്റിംഗ്സ് (Jake Gyllenhaal) എന്ന സ്വതവേ സമാധാന പ്രിയനായ വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം . ഒരു ദിവസം രാത്രിയിൽ ഭാര്യയോടും മകളോടുമൊപ്പം കാറിൽ വിജനമായ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ മറ്റൊരു കാറിൽ വന്ന മൂന്ന് ചെറുപ്പക്കാർ അവരുടെ വാഹനം തടഞ്ഞു നിർത്തി ടോമിന്റെ ഭാര്യയേയും മകളെയും തട്ടിക്കൊണ്ടു പോകുന്നു .അപരിചിതമായ ഒരു സ്ഥലത്ത് ഉപേക്ഷിക്കപ്പെടുന്ന ടോം പോലീസ് സ്‌റ്റേഷനിൽ എത്തി പരാതിപ്പെടുന്നു . ബോബി ആൻഡിസ് (Michael Shannon) എന്ന പോലീസ് ഓഫീസറുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിൽ അത്യന്തം സ്തോഭജനകമായ വാർത്തകളാണ് ടോമിന് കേൾക്കേണ്ടി വരുന്നത് . 

▪ വളരെയധികം വയലൻസും ദു:ഖവും മാത്രം നിറഞ്ഞു നില്ക്കുന്ന നോവൽ വായിക്കുന്നതിനിടയിൽ തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങളിലൂടെയും സൂസന്റെ മനസ്സ് സഞ്ചരിക്കുന്നു .എന്തിനായിരുന്നു എഡ്വേർഡ് സൂസന് ഇങ്ങനെയൊരു നോവലിന്റെ കയ്യെഴുത്ത് പ്രതി അയച്ചു കൊടുത്തത് ? യാഥാർഥ്യവും ഫിക്ഷനും ഇടകലർന്ന ഒരു ഇമോഷണൽ ത്രില്ലറിലേക്ക് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു .

🔹സ്ക്രീനിന് പിന്നിൽ🔹

▪ 2009 ൽ ഇറങ്ങിയ A Single Man എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ Tom Ford ന്റെ രണ്ടാമത്തെ ചിത്രമാണ് Nocturnal Animals . Austin Wright ന്റെ Tony and Susan എന്ന നോവലിനെ ആധാരമാക്കി Tom Ford തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത് .

🔹സ്ക്രീനിൽ🔹

▪ സൂസൻ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച Amy Adams വളരെ മിതത്വമാർന്ന അഭിനയമാണ് കാഴ്ച വച്ചത് . എഡ്വേർഡ് എന്ന എഴുത്തുകാരനായും ടോം എന്ന നോവലിലെ കഥാപാത്രമായും Jake Gyllenhaal എപ്പോഴത്തേയും പോലെ തന്റെ വേഷങ്ങൾ അതിഗംഭീരമാക്കി . ലങ്ങ് കാൻസർ ബാധിച്ച ബോബി ആൻഡിസ് എന്ന പോലീസ് ഓഫീസറായെത്തിയ Michael Shannon ഈ കഥാപാത്രത്തിന് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ നേടി .വില്ലൻ വേഷത്തിലെത്തിയ Aaron Taylor Johnson ഈ ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിരുന്നു .

🔹വിധി നിർണയം🔹

▪ വളരെ സങ്കീർണമായ ഈ ചിത്രത്തിൽ സിംബോളിക് ആയ നിരവധി രംഗങ്ങൾ ഉണ്ട് .ചിത്രത്തിന്റെ ആദ്യ രംഗം തന്നെ സാധാരണ പ്രേക്ഷകന്റെ നെറ്റി ചുളിച്ചേക്കാം . സിനിമയിലും സിനിമക്കുള്ളിലെ നോവലിലും ദുരന്തങ്ങളും വേദനയും ആണ് നിറഞ്ഞു നില്ക്കുന്നത്.അത് കൊണ്ട് തന്നെ എല്ലാവർക്കും ഈ ചിത്രം ഒരു പോലെ ഇഷ്ടപ്പെടാൻ സാധിക്കില്ല .

▪ പ്രത്യക്ഷത്തിൽ ഒരു നെഗറ്റീവ് ആയ അനുഭൂതി ആണ് ഈ ചിത്രം കണ്ടാൽ ലഭിക്കുന്നത് .പക്ഷേ ഒറ്റ കാഴ്ചയിൽ നമുക്ക് മനസ്സിലാവുന്നതിൽ കൂടുതൽ ചിന്തയിലൂടെ അറിയേണ്ട ഒരു ചിത്രമാണിത് . പക്വതയാർന്ന സംവിധാനവും മികച്ച ക്യാമറയും അഭിനേതാക്കളുടെ തകർപ്പൻ പ്രകടനവും ഈ ചിത്രത്തെ മികച്ച ഒരനുഭവമാക്കുന്നുണ്ട് .

🔹റേറ്റിംഗ് : 3.5/5 ( An Exceptional Multilayered  Thriller)

🔹പിൻകുറിപ്പ് :  ചിത്രം കാണുന്നവർ ഇതിൽ ആദ്യ രംഗം മുതൽ ഉപയോഗിച്ചിരിക്കുന്ന സിംബോളിസം ശ്രദ്ധിക്കുക .കഥാപാത്രങ്ങളുടെ മാനസികാവസ്ഥ സംവിധായകൻ അവയിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട് .

©PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s