4.0 Star (Very Good) · English · Magical Realism · USA

112. THE FOUNTAIN (USA/MAGICAL REALISM/2006)

🔹AMAZING CINEMA # 112

🔹THE FOUNTAIN (USA/English/2006/Magical Realism Romantic Drama/Dir: Darren Aronofsky/Stars: Hugh Jackman, Rachel Weisz)

🔹 മരണം എല്ലാത്തിന്റെയും അവസാനമാണോ? അതോ മറ്റൊരു ജീവന്റെ തുടക്കമോ? THE FOUNTAIN എന്ന ചിത്രത്തിലൂടെ ജൂതമതത്തിന്റെ അടിസ്ഥാനമായ ബുക്ക് ഓഫ് ജനസിസ് ആധാരമാക്കി മനുഷ്യന്റെ ഈ അടിസ്ഥാന ചോദ്യങ്ങൾക്ക് ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് സംവിധായകൻ Darren Aronofsky .

🔹 SYNOPSIS  🔹

▪ഒരേ ആൾ തന്നെ ഓരോ തവണ കാണുമ്പോഴും വ്യത്യസ്തമായ ആശയങ്ങൾ ഉരുത്തിരിയുന്ന ഒരു ചിത്രമാണിത് .അത് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ കഥ ഓരോരുത്തരും ഓരോ രീതിയിലാവും മനസ്സിലാക്കുക . ഏറ്റവും ഡയറക്റ്റ് ആയി തോന്നുന്ന ഒരു വിശദീകരണമാണ് ഇവിടെ പറയുന്നത് .

▪500 വർഷങ്ങളുടെ ഇടവേളകളിൽ AD 1500, AD 2000, AD 2500 വർഷങ്ങളിൽ നടക്കുന്ന സംഭവങ്ങൾ പരസ്പരം നോൺ ലീനിയർ ആയി കൂട്ടിച്ചേർത്ത് ആണ് ചിത്രത്തിന്റെ കഥ പറയുന്നത് .മൂന്ന് കാലഘട്ടങ്ങളിലും ഉള്ള Hugh Jackman ഉം Rachel Weisz ഉം അവതരിപ്പിക്കുന്ന  രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് . AD 2000 ൽ Tom Creo (Hugh Jackman) എന്ന ന്യൂറോ സയന്റിസ്റ്റ്  തന്റെ കാൻസർ ബാധിതയായ ഭാര്യ Izzi (Rachel Weisz) യെ രക്ഷിക്കുന്നതിന് വേണ്ടി കാൻസർ ഭേദമാകുന്നതിനുള്ള അദ്ഭുത ഔഷധത്തിനായുള്ള ഗവേഷണത്തിലാണ് . എന്നാൽ തന്റെ മരണം എന്ന സത്യത്തെ അംഗീകരിക്കുന്ന Izzi ബുക്ക് ഓഫ് ജനസിസ് പ്രകാരം മരണം സൃഷ്ടിക്ക് കാരണമാകുന്നു എന്ന് വിശ്വസിക്കുന്നു. അതേ സമയം Izzi    AD 1500 ൽ സ്പെയിനിൽ ജീവിച്ചിരുന്ന Queen Isabella (Rachel Weisz) യുടെയും Tomas (Hugh Jackman) എന്ന Conquistador ന്റെയും മരണത്തെ അതിജീവിക്കാനുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന The Fountain എന്ന പുസ്തകം എഴുതാൻ ആരംഭിക്കുന്നു. 

▪തന്റെ മരണം മുൻകൂട്ടിക്കണ്ട Izzi ആകാശത്തിൽ Xibalba എന്ന നെബുലയുടെ അന്ത്യം സംഭവിക്കുമ്പോൾ തങ്ങൾ വീണ്ടും കണ്ടുമുട്ടും എന്ന് ടോമിനോട് പറയുന്നു . മൂന്നാമത്തെ കാലഘട്ടമായ AD 2500 ൽ Tommy (Hugh Jackman) മരിച്ചു കൊണ്ടിരിക്കുന്ന Tree of Life നോടൊപ്പം ഒരു സ്പെയ്സ് ബബിളിൽ Xibalba യിലേക്ക് പ്രകാശവർഷങ്ങളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ് . Tree of Life ന്റെ ചീളുകൾ ഭക്ഷിച്ചാണ് അയാൾ ജീവൻ നിലനിർത്തുന്നത് . Xibalba യുടെ അന്ത്യം സംഭവിക്കുമ്പോൾ Tree of Life വീണ്ടും പഴയ രൂപത്തിലാകുമെന്ന് അയാൾ വിശ്വസിക്കുന്നു . ഈ മൂന്ന് കഥകളും പരസ്പരം ഇഴ ചേർത്ത് നോൺ ലീനിയർ ആയി മുന്നോട്ട് പോകുന്ന ചിത്രത്തിൽ ഒരു പ്രത്യേക സ്ഥലത്ത് അവ മൂന്നും പരസ്പരം സംഗമിക്കുന്നു.

🔹 ASSESSMENT 🔹

▪വളരെയധികം ശ്രദ്ധയോടെ , താല്പര്യത്തോടെ  കണ്ടാൽ മാത്രം ആസ്വദിക്കാനാവുന്ന ഒരു ചിത്രമാണിത് .അക്കാരണം കൊണ്ട് തന്നെയാവാം നിരൂപകരും പ്രേക്ഷകരും ഈ ചിത്രത്തെ ഒരുപോലെ തള്ളിക്കളഞ്ഞത് .എന്നാൽ ഇന്ന് ഒരു കൾട്ട് ക്ലാസിക് ആയി മാറിയിരിക്കുകയാണ് ഈ ചിത്രം . ഓസ്കാർ നേടിയ Black Swan , നിരൂപക പ്രശംസ നേടിയ Requiem For A Dream എന്നീ ചിത്രങ്ങളുടെ സംവിധായകനായ Darren Aronofsky യുടെ ഏറ്റവും ക്രിയേറ്റീവ് ആയ ചിത്രമായാണ് The Fountain വിലയിരുത്തപ്പെടുന്നത് . Hugh Jackman , Rachel Weisz എന്നിവരുടെ ഏറ്റവും മികച്ച പെർഫോർമൻസ് ആണ് ചിത്രത്തിൽ .കുറഞ്ഞ ചിലവിൽ വളരെ മികച്ച വിഷ്വൽ ഇഫക്ട്സ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .CGI ഉപയോഗിക്കാതെ മൈക്രോ ഓർഗാനിസങ്ങളുടെയും ഫ്ലൂയിഡുകളുടേയും Trick Photography ഉപയോഗിച്ചാണ് ചിത്രത്തിൽ വിഷ്യൽ ഇഫക്ട്സ് ചിത്രീകരിച്ചിരിക്കുന്നത് . എന്നാൽ ഇത്രയും മികച്ച ചിത്രത്തിന് പറയത്തക്ക അവാർഡുകൾ ഒന്നും തന്നെ ലഭിക്കാത്തത് അത്ഭുതം തന്നെയാണ് .

▪മാരകമായ രോഗങ്ങൾ മൂലം മരണം മുന്നിൽ കണ്ട് കഴിയുന്നവർക്ക് മരണത്തെ മറ്റൊരു തലത്തിലൂടെ നോക്കിക്കാണാനും, സാധാരണക്കാർക്ക് മരണം എന്ന സത്യത്തെ പൂർണമായും അംഗീകരിച്ചു കൊണ്ട് ജീവിതം ആസ്വദിക്കാനും പ്രചോദനം നല്കുന്നതാണ് ഈ ചിത്രം. “Death is the road to Awe” എന്ന് ഒരു കഥാപാത്രം ചിത്രത്തിൽ പറയുന്നുണ്ട് .അത് തന്നെയാവണം സംവിധായകനും ഉദ്ദേശിക്കുന്നത് . Jewish Mysticism വളരെ വിദഗ്ദ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ചിത്രം ഒരു Religious Movie ആയി പലരും വ്യാഖ്യാനിച്ചിട്ടുണ്ട് .എന്നാൽ Book of Genesis ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് തികച്ചും ഒരു സിംബോളിക് ആയ അർത്ഥത്തിലാണ്  എന്നാണ് എനിക്ക് അനുഭവപ്പെട്ടത് .ഒരു മതവിശ്വാസിയുടേയോ അവിശ്വാസിയുടേയോ മനസ്സോടെയല്ലാതെ മുൻ ധാരണകളില്ലാതെ സമീപിച്ചാൽ മാത്രമേ ഈ ചിത്രം അതിന്റെ പൂർണമായി രീതിയിൽ മനസ്സിലാക്കാനാവൂ .അത് വാക്കുകളാൽ വിവരിക്കാനാവില്ല എന്നതാണ് സത്യം . ഓരോരുത്തരും അത് കണ്ട് തന്നെ മനസ്സിലാക്കുക .

▪Izzi (To Tommy): “This is an actual Mayan book. It explains the Creation myth. You see that’s first father. He’s the very first human. He sacrificed himself to make the world and that’s the tree of life bursting out of his stomach. So what do you think about that idea? Death as an act of Creation!”
Tommy (To Dr. Lilian) : “Death is a disease, it’s like any other. And there’s a cure. A cure – and I will find it.”

🔹Rating : 4/5 ( A Brilliant Piece of Art  )

©PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s