4.0 Star (Very Good) · Crime · India · Tamil

180. THEERAN ADHIGARAM ONDRU (INDIA/CRIME THRILLER/2017)

⏺️ ബ്രിട്ടീഷ് ഭരണകാലത്തിന് മുമ്പ് മൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന ബാവരിയ ഗോത്രവർഗക്കാർ വർഷങ്ങൾക്കിപ്പുറം കാടും മൃഗങ്ങളും കുറഞ്ഞപ്പോളും വേട്ടയാടൽ എന്ന തങ്ങളുടെ കുലത്തൊഴിൽ മറന്നില്ല. മൃഗങ്ങൾക്ക് പകരം ഇന്ന് അവർ വേട്ടയാടുന്നത് മനുഷ്യരെ ആണെന്ന് മാത്രം!

🔸180) THEERAN ADHIGARAM ONDRU (2017)🔸 Tamil | Crime Thriller🔸

⏺️ സിനിമ തുടങ്ങുമ്പോൾ സീറ്റിൽ ചാരിക്കിടക്കുന്ന നിങ്ങൾ ഒരു ഘട്ടത്തിൽ താൻ പോലുമറിയാതെ സീറ്റിന്റെ അറ്റത്തേക്ക് നീങ്ങിവരുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? സ്ക്രീനിൽ വില്ലൻമാരുടെ ഓരോ അടിയും സ്വന്തം തലയ്ക്കാണ് കൊള്ളുന്നതെന്ന് തോന്നിയിട്ടുണ്ടോ? ഹൊറർ അല്ലാത്ത ഒരു സിനിമ കണ്ടിരുക്കുമ്പോൾ അകാരണമായ ഒരു ഭയം നിങ്ങളുടെ ഉള്ളിൽ നാമ്പിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തീരൻ അധികാരം ഒണ്‌ഡ്ര് എന്ന തമിഴ് സിനിമ കാണുക. ഈ അനുഭവങ്ങളെല്ലാം നിങ്ങൾക്കുണ്ടാകും.

⏺️ വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിനെ പിടിച്ചുലച്ച ഹൈവേ കേന്ദ്രീകരിച്ച് നടന്ന നിരവധി അതിക്രൂരമായ കൊലപാതകങ്ങൾക്ക് കാരണക്കാരായവരെ പിടികൂടാൻ പോലീസ് നടത്തിയ സാഹസികമായ കേസന്വേഷണമാണ് ഈ ചിത്രത്തിന് പ്രചോദനമായത്. ഒരു സാധാരണ പോലീസ് സ്റ്റോറി പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തുന്നവരെ അക്ഷരാർത്ഥത്തിൽ ഈ ചിത്രം ഞെട്ടിക്കും.തുടക്കത്തിലുള്ള കുറച്ച് റൊമാൻസ് കുടുംബ രംഗങ്ങൾ കഴിഞ്ഞാൽ ശ്വാസം വിടാൻ പോലും അനുവദിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഗംഭീര ത്രില്ലർ ആണ് ഈ ചിത്രം.

⏺️ ആദ്യ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ വന്ന് കഴിവ് തെളിയിച്ച് പിന്നീട് തെറ്റായ സെലക്ഷനുകളിലൂടെ അടുത്ത കാലത്ത് അത്ര ശ്രദ്ധിക്കപ്പെടാതായ കാർത്തിയുടെ തകർപ്പൻ തിരിച്ചുവരവാണ് ഈ ചിത്രം. ആക്ഷൻ രംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലും കാർത്തി മികച്ച രീതിയിൽ പെർഫോം ചെയ്തു. ഓമ ബാവരിയ എന്ന ജീവിച്ചിരുന്ന കഥാപാത്രമായി അഭിമന്യു സിംഗ് ഞെട്ടിച്ചു കളഞ്ഞു. ക്രൂരത മാത്രം കൈമുതലാക്കിയ മനുഷ്യത്വം എന്തെന്നറിയാത്ത ആ കഥാപാത്രം ഇതിലും നന്നായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല എന്നുറപ്പിച്ച് പറയാം.

⏺️ഓപ്പറേഷൻ ബാവരിയ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്നാട് പോലീസിന് രാജ്യത്താകമാനം പ്രശസ്തി നേടിക്കൊടുത്ത പോലീസ് ഓപ്പറേഷനെ അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടുത്താതെ യഥാർത്ഥ സംഭവങ്ങളിൽ വെള്ളം ചേർക്കാതെ അഭ്രപാളികളിലെത്തിച്ച H.വിനോത് എന്ന സംവിധായകന്റെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാനായി കുറച്ച് ലൗ സ്റ്റോറിയും ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കഥയുടെ തീവ്രത അതേപടിയിൽ അദ്ദേഹം അവതരിപ്പിച്ചു. ആദ്യ പകുതിക്ക് മുമ്പുള്ള ആക്ഷൻ രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടിരുന്നത്. ഒരു ക്രിമിനലിനെ പിടികൂടാനായി ബസിന് മുകളിലുള്ള ആക്ഷൻ രംഗങ്ങളൊക്കെ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടാൻ പര്യാപ്തമാണ്. ഒരു മികച്ച ക്രൈം ആക്ഷൻ ത്രില്ലർ കാണണമെന്നുണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കാതെ തീരൻ അധികാരം ഒണ്ഡ്ര് കാണാൻ ടിക്കറ്റെടുക്കാം.

🔸RATING : 3.75/5 ( AN EDGE OF THE SEAT CRIME THRILLER. DON’T MISS IT )

©PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s