3.0 Star (Above Average) · Drama · No Dialogues · South Korea

244. MOEBIUS (SOUTH KOREA/DRAMA/2013)

🔺”I am the father, The mother is I, And the mother is the father”

🔸MOVIE : MOEBIUS (2013)
🔸COUNTRY : SOUTH KOREA
🔸GENRE : DRAMA
🔸DIRECTION : KIM KI DUK

🔻 വികാരങ്ങൾ കടിഞ്ഞാണില്ലാത്ത അശ്വങ്ങളെപ്പോലെയാണ്. അവയുടെ മുൻപിൽ രക്തബന്ധങ്ങൾക്കെന്ത് വില? അച്ഛനും അമ്മയും മകനും അടങ്ങുന്ന ഒരു കുടുംബം. അച്ഛന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അമ്മയെ പ്രകോപിതയാക്കുമ്പോൾ മാറിമറിയുന്നത് മകന്റെ ജീവിതമാണ്. തീവ്രമായ വൈകാരിക മുഹൂർത്തങ്ങളിലൂടെ കണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള രംഗങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ഇതുവരെ ആരും പറയാത്ത അല്ലെങ്കിൽ പറയാനിഷ്ടപ്പെടാത്ത കഥയാണ് കിം കി ഡുക്ക് മോബിയസ് എന്ന ചിത്രത്തിലൂടെ പറയുന്നത്.

🔺 കിം കി ഡുക്ക് ചിത്രങ്ങളിൽ ഏറ്റവും തീവ്രമായ വിഷയം കൈകാര്യം ചെയ്യുന്നത് മോബിയസ് ആണെന്ന് പറയാം. ചെറിയൊരു വിഭാഗം പ്രേക്ഷകർക്ക് മാത്രമേ ഈ ചിത്രം അത് ഉദ്ദേശിക്കുന്ന രീതിയിൽ കണ്ടിരിക്കാനാവൂ എന്നതും സത്യമാണ്. IFFK 2013 ൽ പ്രദർശിപ്പിച്ച ചിത്രം പങ്കെടുത്ത മേളകളിലെല്ലാം കാണികളെ വ്യത്യസ്ത ധ്രുവങ്ങളിലാക്കി. എന്നാൽ കിം ഇത്രയും കടുത്ത രംഗങ്ങളിലൂടെ പറയാനുദ്ദേശിച്ച കാര്യം അവസാനത്തെ ഒറ്റ രംഗത്തിൽ നിന്ന് മാത്രം മനസ്സിലാക്കാനാവും. ഒറ്റ ഡയലോഗ് പോലുമില്ലാതെ ഇത്തരമൊരു ചിത്രം അവതരിപ്പിക്കാനും അത് പ്രേക്ഷകരിലെത്തിക്കാനും കിം കി ഡുക്ക് എന്ന സംവിധായകന് മാത്രമേ കഴിയൂ. ഈ ചിത്രം നിർബന്ധമായും കാണേണ്ടതാണ് എന്നൊന്നും പറയുന്നില്ല. ചിത്രം കണ്ടിരിക്കാൻ കഴിയുന്നവരും താല്പര്യമുള്ളവരും മാത്രം കാണാൻ ശ്രമിക്കുക.

🔻RATING : 3/5

Movie Review Post No.244
@ http://www.amazingcinemareviews.wordpress.com
ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s