3.0 Star (Above Average) · Canada · Drama · English · Science Fiction

245. BEYOND THE BLACK RAINBOW (CANADA/SCIENCE FICTION DRAMA/2010)

🔺”മനുഷ്യന്റെ ഉപബോധമനസ്സിനെ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ ഉണർത്തുന്നതിലൂടെ അവനിൽ നിഗൂഢമായിരിക്കുന്ന അതീന്ദ്രിയമായ കഴിവുകൾ പുറത്ത് വരുത്താനാവുമോ?”

🔸MOVIE : BEYOND THE BLACK RAINBOW (2010)
🔸COUNTRY : CANADA
🔸GENRE : SCIENCE FICTION DRAMA
🔸DIRECTION : PANOS COSMATOS

🔻 സയൻസും സ്പിരിച്വാലിറ്റിയും സമന്വയിപ്പിച്ച് മനുഷ്യന് ആത്യന്തികമായ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന സ്ഥാപനമാണ് അർബോറിയ ഇൻസ്റ്റിറ്റ്യൂട്ട്. 1983ൽ അവിടത്തെ ഡോക്ടറായ ഡോ. നൈൽ സൈക്കിക് കഴിവുകൾ ഉള്ള എലെന എന്ന പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് കഠിനമായ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയയാക്കുന്നു. ശക്തമായ സെക്യൂരിറ്റി ഉള്ള ആ രഹസ്യ തടവറയിൽ എലെനയെ പാർപ്പിച്ചിരിക്കുന്നത് എന്തിനായിരിക്കും?

🔺 പൂർണമായും ഒരു പരീക്ഷണ ചിത്രം എന്ന് പറയാവുന്ന ചിത്രമാണ് ബിയോൺഡ് ദി ബ്ലാക്ക് റെയിൻബോ. 2018ൽ റിലീസായ മാൻഡി എന്ന ചിത്രത്തിന്റെ സംവിധായകനായ പാനോസ് കോസ്മറ്റോസിന്റെ ആദ്യ ചിത്രമാണിത്. മുമ്പ് കണ്ട് പരിചയിച്ചിട്ടില്ലാത്ത തരം വിഷ്വൽ സ്റ്റൈലാണ് ചിത്രത്തിന്. സംഭാഷണങ്ങൾ വളരെ കുറവാണ്. കടുത്ത ചുവപ്പുനിറത്തിലെ ലൈറ്റിങ്ങും അബ്സ്ട്രാക്റ്റ് ആർട്ട് വർക്കുകളും 1983 ലെ കാലഘട്ടവും ചെവിയിൽ ഇരച്ച് കയറുന്ന പശ്ചാത്തല സംഗീതവും അടക്കം മാൻഡി എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പലതും ഈ ചിത്രത്തിലും കാണാം. രണ്ട് ചിത്രങ്ങളിലെയും കഥ നടക്കുന്നത് ഒരു പാനോസ് കോസ്മറ്റോസ് യൂണിവേഴ്സിൽ ആണെന്ന് കരുതാം.

🔻ഡോ. നൈലിന്റെ ചെറുപ്പകാലം വിവരിക്കുന്ന 1960 കൾ കാണിക്കുന്നത് ഹൈ കോൺട്രാസ്റ്റ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ്. ഗാസ്പർ നോ ചിത്രങ്ങളിലും സ്റ്റാൻലി കുബ്രിക് ചിത്രങ്ങളിലും കണ്ടിട്ടുള്ള ദ്യശ്യങ്ങളുടെ ചില സാമ്യതകൾ പലയിടത്തും കാണാൻ കഴിയും. അങ്ങനെ വിവരിക്കാനാവാത്ത നിരവധി പരീക്ഷണങ്ങളും പ്രത്യേകതകളും നിറഞ്ഞതാണ് ഈ ചിത്രം. അതു കൊണ്ട് തന്നെ സാധാരണ പ്രേക്ഷകന് ഒരു തരത്തിലും റിലേറ്റ് ചെയ്യാനാവാത്ത ചിത്രമാണിത്. ഒരു സാധാരണ സയൻസ് ഫിക്ഷനോ ത്രില്ലറോ ഡ്രാമയോ അല്ല ഈ ചിത്രം. വ്യത്യസ്തമായ ചിത്രങ്ങളും അവയിൽ പുതുമ നിറഞ്ഞ പരീക്ഷണങ്ങളും കാണാനാഗ്രഹിക്കുന്നവർ മാത്രം കാണേണ്ട ചിത്രമാണിത് എന്നോർക്കുക.

🔺RATING : 3/5 ( A Highly Experimental Film – Not For Everyone )

Movie Review Post No.245
@ http://www.amazingcinemareviews.wordpress.com
ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s