3.0 Star (Above Average) · English · Horror · USA

246. THE EVIL WITHIN (USA/HORROR/2017)

🔺 സിനിമാ രംഗത്ത് വലിയ ഗോഡ്ഫാദേഴ്സ് ഒന്നുമില്ലാത്ത ഒരാൾ 2002 ൽ തന്റെ ആദ്യ സിനിമ സ്വന്തം തിരക്കഥയിൽ സ്വന്തം പണം മുടക്കി ചിത്രീകരണം ആരംഭിക്കുന്നു. പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷൻ സ്വന്തം ബംഗ്ലാവ് തന്നെ. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി സ്വയം ഡെവലപ്പ് ചെയ്ത സ്പെഷ്യൽ ഇഫക്ടുകളും അനിമട്രോണിക്സും ഉപയോഗിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചിത്രീകരണം വർഷങ്ങൾ നീണ്ട് നിന്നു. അവസാനം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിയുന്നതിന് മുമ്പ് 2015ൽ അദ്ദേഹം മരണപ്പെടുന്നു. അവസാനം ചിത്രീകരണം തുടങ്ങി പതിനഞ്ച് വർഷത്തിന് ശേഷം 2017ൽ ചിത്രം റിലീസ് ചെയ്യുന്നു. The Stotyteller എന്ന പേരിൽ 2002 ൽ ചിത്രീകരണം തുടങ്ങി 2017ൽ റിലീസായ The Evil Within ആയിരുന്നു ആ ചിത്രം.

🔸MOVIE : THE EVIL WITHIN (2017)
🔸COUNTRY : USA (ENGLISH)
🔸GENRE : HORROR
🔸DIRECTION : ANDREW GETTY

🔻 സ്പെഷ്യൽ കെയർ ആവശ്യമുള്ള ഡെന്നീസിനെ കുട്ടിക്കാലം മുതൽ ഭീകര സ്വപ്നങ്ങൾ വേട്ടയാടിയിരുന്നു. താൻ ജീവിക്കുന്നത് റിയാലിറ്റിയിലാണോ അതോ സ്വപ്നത്തിലാണോ എന്ന് പോലും മനസ്സിലാക്കാൻ ഡെന്നീസിന് കഴിയുന്നില്ല. എന്നാൽ ഇന്ന് ഡെന്നീസിനെ വേട്ടയാടുന്നത് കണ്ണാടികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കഡാവർ എന്ന ഭീകരരൂപിയായ ഡെമൺ ആണ്. ഡെന്നീസിന്റെ ഇഷ്ടത്തിന് വിപരീതമായി സഹോദരൻ അവന്റെ ബെഡ് റൂമിൽ വലിയൊരു കണ്ണാടി കൂടി സ്ഥാപിക്കുന്നതോടെ കഡാവർ ഡെന്നീസിന് മേൽ കൂടുതൽ പിടിമുറുക്കുന്നു.

🔺 ഒരു പാട് ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഹൊറർ ചിത്രം അല്ലിത്. എന്നാൽ സമാനമായ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് ചിത്രത്തിൽ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ഡെന്നീസ് എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ ആത്മാവ്. ആ കഥാപാത്രം ഫ്രെഡറിക് കോഹ്ളർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമായ കുറവുകൾ ചിത്രത്തിൽ പലയിടത്തും പ്രകടമാണ്. ചിത്രത്തിന്റെ അവസാന ഭാഗത്തെ ഇഫക്ടുകൾ പലതും സംവിധായകൻ സ്വയം നിർമ്മിച്ച മോഡലുകൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ്. വളരെ അണ്ടർറേറ്റഡ് ആയ ചിത്രമാണ് ദി ഈവിൽ വിത്തിൻ. പേരും പ്രശസ്തിയുമുള്ള നിർമ്മാണ കമ്പനികളുടെ പിൻബലം ഉണ്ടായിരുന്നെങ്കിൽ ഏറെ ശ്രദ്ദിക്കപ്പെടേണ്ടിയിരുന്ന ചിത്രമാണിത്. വ്യത്യസ്തകൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു ചിത്രം.

🔺RATING : 3/5

Movie Review Post No.246
@ http://www.amazingcinemareviews.wordpress.com
ചിത്രം ടെലഗ്രാം ചാനലിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s