3.5 Star (Good) · Austria · German · Horror

128. GOODNIGHT MOMMY (AUSTRIA/HORROR/2014)

128. GOODNIGHT MOMMY (AUSTRIA/GERMAN/2014/ Horror/100 Min/Dir: Veronica Franz, Severin Fiala /Stars: Susanne Wuest, Elias Schwartz, Lukas Schwartz)

🔹 SYNOPSIS 🔹

 ▪ഏലിയാസും ലൂക്കാസും ഇരട്ട സഹോദരൻമാരാണ് . തടാകത്തിനടുത്തുള്ള ആധുനിക സൗകര്യങ്ങളുള്ള ഒറ്റപ്പെട്ട ആ ബംഗ്ലാവിൽ കളിക്കാനും ഭക്ഷണം കഴിക്കാനും എന്ന് വേണ്ട എല്ലാത്തിനും അവർ ഒന്നിച്ചായിരുന്നു . എന്നാൽ ഒരപകടത്തിന് ശേഷം മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത അവരുടെ അമ്മ ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു .കണ്ണുകളും വായും ഒഴിച്ച് മുഖം പൂർണമായും ബാൻഡേജ് ചെയ്തിരിക്കുന്ന അമ്മയുടെ രൂപവും സ്വഭാവത്തിൽ വന്ന മാറ്റങ്ങളും അവരെ അസ്വസ്ഥരാക്കി .ആ ബാൻഡേജിനുള്ളിൽ തങ്ങളുടെ അമ്മ തന്നെയാണോ ഉളളത് എന്ന് ഏലിയാസും ലൂക്കാസും സംശയിച്ചു . അമ്മയുടെ ദുരൂഹത നിറഞ്ഞ പെരുമാറ്റവും പ്രവൃത്തികളും തങ്ങളുടെ അമ്മയ്ക്ക് പകരം മറ്റാരോ ആണ് ആ വീട്ടിൽ എത്തിയിരിക്കുന്നത് എന്ന അവരുടെ സംശയം ബലപ്പെടുത്തുന്നു .

▪ആദ്യവസാനം ദുരൂഹത നിലനില്ക്കുന്ന ഒരു അന്തരീക്ഷം ആണ് ചിത്രത്തിന് .കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും യാഥാർത്ഥ്യം എന്താണ് എന്ന് മനസ്സിലാക്കാനാവാത്ത അവസ്ഥയിൽ പെട്ടു പോകുന്നു .ഇരട്ടക്കുട്ടികളുടെ വേഷം അവതരിപ്പിച്ച കുട്ടികളുടെ അസാമാന്യമായ അഭിനയ മികവ് നമ്മെ അമ്പരിപ്പിക്കാൻ പ്രാപ്തമാണ് . ആദ്യമൊക്കെ സാവധാനം മുന്നോട്ട് നീങ്ങുന്ന ചിത്രം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തുമ്പോൾ ചില പ്രേക്ഷകരെങ്കിലും അത് അഗീകരിക്കാൻ ബുദ്ധിമുട്ടുമെന്ന് തീർച്ചയാണ് .  സാധാരണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ മികച്ച അവതരണ രീതിയും അഭിനയ മികവും ഉപയോഗപ്പെടുത്തി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കുട്ടികൾ ഉൾപ്പെടുന്ന വയലൻസ് രംഗങ്ങൾ ധാരാളം ഉണ്ട് എന്ന് ഓർമിപ്പിക്കുന്നു .

VERDICT : GOOD ( A Dark & Violent Horror Thriller With Some Fantastic Performances)

©PRADEEP V K (AMAZING CINEMA)

Advertisements
3.5 Star (Good) · Austria · German · Psychological · Thriller

88. FUNNY GAMES (AUSTRIA/PSHYCHOLOGICAL THRILLER/1997)

🔹AMAZING CINEMA # 88
🔹MOVIE TITLE : FUNNY GAMES (1997)
🔹COUNTRY : AUSTRIA 
🔹LANGUAGE : GERMAN / FRENCH
🔹GENRE : PSYCHOLOGICAL THRILLER 
🔹DIRECTOR : MICHAEL HANEKE
🔹 STARRING : SUSANNE LOTHAR, ULRICH MUHE, ARNO FRISCH, FRANK GIERING

🔹SYNOPSIS🔹

▪ജോർജ് , അന്ന ,അവരുടെ മകൻ എന്നിവർ അടങ്ങുന്ന കുടുംബം ആസ്ട്രിയയിലെ അവരുടെ ലേക്ക് ഹൗസിൽ അവധിക്കാലം ചെലവഴിക്കാൻ എത്തുന്നിടത്തു നിന്നാണ് ഈ മൈക്കൽ ഹനേകേ ചിത്രത്തിന്റെ തുടക്കം . കുറച്ച് സമയത്തിന് ശേഷം അവരുടെ അയൽക്കാരന്റെ ബന്ധു എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ അവരുടെ വീട്ടിൽ എത്തുന്നു .പെരുമാറ്റത്തിൽ വളരെ  മാന്യനായി കാണപ്പെട്ട അയാളുടെ ആവശ്യം വളരെ ചെറുതായിരുന്നു . ഭക്ഷണം പാകം ചെയ്യാനായി നാല് മുട്ടകൾ വേണം . കുറച്ച് സമയത്തിനകം അയാളുടെ സുഹൃത്തായ മറ്റൊരു ചെറുപ്പക്കാരനും കൂടി അവിടെ എത്തുന്നു .എന്നാൽ അവരുടെ ഉദ്ദേശ്യം മറ്റ് പലതും ആയിരുന്നു . പതിയെപ്പതിയെ ആ വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ആ ചെറുപ്പക്കാരുടെ സാഡിസ്റ്റിക് ഗെയിംസിൽ പങ്കാളികളാകാൻ ആ കുടുംബം നിർബന്ധിതരാകുന്നു . 

▪ഒരിക്കലും സംഭവിക്കരുതേ എന്ന് ആരും ചിന്തിച്ചു പോകുന്ന സംഭവങ്ങൾ ഒന്നിന് പിറകേ ഒന്നായി നടക്കുന്ന ചിത്രങ്ങൾ മാനസികമായി ചിലരെ ബുദ്ധിമുട്ടിച്ചേക്കാം . അത്തരക്കാർക്ക് പറ്റിയതല്ല ഈ ചിത്രം . വളരെ കുറച്ച് അഭിനേതാക്കളെ വച്ച് റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മൈക്കൽ ഹനേകേ എന്ന സംവിധായകന്റെ കഴിവ് വ്യക്തമാക്കുന്ന നിരവധി ഷോട്ടുകൾ ഉണ്ട് .ചെറുപ്പക്കാരുടെ വേഷം അഭിനയിച്ചിരിക്കുന്ന നടൻമാർ പലപ്പോഴും പ്രേക്ഷകനോട് കൂടി സംവദിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം കാണുമ്പോൾ നിങ്ങളും കഥയുടെ ഒരു ഭാഗമാണെന്ന്  അനുഭവപ്പെടും . മികച്ച അഭിനയ മുഹൂർത്തങ്ങളും  ചിത്രത്തിന്റെ തീവ്രത വ്യക്തമാക്കുന്ന തരത്തിലുള്ള സംഗീതവും വളരെ മികച്ച ഒരു എൻഡ് നോട്ടും ചിത്രത്തിനുണ്ട് .പക്ഷേ Funny Games പേര് പോലെ അത്ര Funny അല്ല ചിത്രം എന്ന് മാത്രം ഓർക്കുക . 

▪ മൈക്കൽ ഹനേകേ തന്നെ 2007 ൽ ഇംഗ്ലീഷിൽ ഈ ചിത്രം ഇതേ പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട് .അത് പോലെ വൈറ്റ് ബോയ്സ് എന്ന പേരിൽ മലയാളത്തിലും ഈ ചിത്രം റിമേക്ക് ചെയ്തിട്ടുണ്ട് . എങ്കിലും 1997ലെ ഒറിജിനൽ തന്നെ കാണാൻ ശ്രമിക്കുക.

🔹AMAZING CINEMA RATING : 3.5/5 (Good)
©PRADEEP V K