4.5 Star (Brilliant) · Drama · German · Germany · Historical · War

243. DOWNFALL (GERMANY/HISTORICAL WAR DRAMA/2004)

🔺”I have always obeyed this law of nature by never permitting myself to feel compassion. I have ruthlessly suppressed domestic opposition and brutally crushed the resistance of alien races. It’s the only way to deal with it. Apes, for example, trample every outsider to death. What goes for apes goes even more for human beings!” – Adolf Hitler

🔸MOVIE : DOWNFALL (2004)
🔸COUNTRY : GERMANY
🔸GENRE : HISTORICAL WAR DRAMA
🔸DIRECTION : OLIVER HIRSCHBIEGEL

🔻 അഡോൾഫ് ഹിറ്റ്ലർ! ലോക ജനത ഒന്നടങ്കം ക്രൂരതയുടെ പര്യായമായി വിലയിരുത്തുന്ന നാമം. ലക്ഷക്കണക്കിന് ജൂതൻമാരെ കൂട്ടക്കൊല ചെയ്ത, ആത്മാഭിമാനത്തിന് വേണ്ടി സ്വന്തം രാജ്യത്തെ ജനങ്ങളെ മരണത്തിന് വിട്ടുകൊടുത്ത സ്വേച്ഛാധിപതി! അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ പത്ത് ദിവസമാണ് ഡൗൺഫാൾ എന്ന ജർമൻ ചിത്രം പറയുന്നത്. 1942 മുതൽ നാസി ജർമനിയുടെ പതനം വരെ ഹിറ്റ്ലറുടെ സെക്രട്ടറിയായിരുന്ന ട്രോഡൽ ജൻജിന്റെ ഒർമ്മക്കുറിപ്പുകളും ജോകിം ഫെസ്റ്റ് എഴുതിയ ഇൻസൈഡ് ഹിറ്റ്ലർസ് ബങ്കർ എന്ന പുസ്തകവും ആണ് ചിത്രത്തിന് ആധാരം. സോവിയറ്റ് ശക്തികളുടെ ആക്രമണത്തോട് പിടിച്ച് നില്ക്കാനാവാതെ ഹിറ്റ്ലറും പട്ടാള മേധാവികളും അടക്കമുള്ള നാസി ജർമൻ ഭരണകൂടം ഏതാണ്ട് മൊത്തമായി ബർലിനിലെ ഫുറർ ബങ്കറിൽ അഭയം പ്രാപിച്ച കാലഘട്ടമായിരുന്നു അത്. പരാജയം മുന്നിൽ കണ്ട ഹിറ്റ്ലർ കീഴടങ്ങാനോ ബർലിൻ വിട്ടു പോകാനോ തയ്യാറാവുന്നില്ല. വർഷങ്ങളോളം ഒരു ജനതയെ മൊത്തം അടക്കി ഭരിച്ച തന്റെ ക്രൂരത കൊണ്ട് ലോകത്തെ മൊത്തം കിടുകിടാ വിറപ്പിച്ച ഫുറർക്ക് എങ്ങനെ കീഴടങ്ങാനാവും?

🔺 അഡോൾഫ് ഹിറ്റ്ലറെ അവതരിപ്പിച്ച ബ്രൂണോ ഗാൻസിന്റെ പ്രകടനം എക്സലന്റ് എന്ന് മാത്രമേ പറയാനുള്ളു. രൂപത്തിലും ഭാവത്തിലും അക്ഷരാർത്ഥത്തിൽ അദ്ദേഹം ഹിറ്റ്ലറായി മാറുകയായിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോഴും കൊച്ചുകുട്ടികളെപ്പോലും പടയാളികളാക്കി മരണത്തിന് വിട്ട് കൊടുക്കുമ്പോഴും ഭാര്യയെ സ്നേഹിക്കുന്ന തന്റെ വിശ്വസ്തരെ സംരക്ഷിക്കുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന ഹിറ്റ്ലർ എന്ന വ്യക്തിത്വത്തെ അതിഭാവുകത്വമില്ലാതെ അദ്ദേഹം സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഹിറ്റ്ലറുടെ പത്നിയായ ഇവാ ബ്രോനിനെ അവതരിപ്പിച്ച ജൂലിയാന കോഹ്ലറുടെ പ്രകടനവും ശ്രദ്ദേയമായിരുന്നു. എപ്പോഴും സുന്ദരിയായിരിക്കാൻ ആഗ്രഹിച്ചിരുന്ന മരണത്തെപ്പോലും പുഞ്ചിരിയോടെ നേരിട്ട ഇവ ഒരു നൊമ്പരമായി അവശേഷിക്കുന്നു. ഹിറ്റ്ലറുടെ അവസാനം ഒരു തരത്തിലും നമ്മെ വേദനിപ്പിക്കില്ലെങ്കിലും ചില മരണങ്ങൾ അറിയാതെ കണ്ണ് നിറച്ചു. അല്ലെങ്കിലും ലോകത്തെല്ലായിടത്തും ഭരണാധികാരികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നും ബലി കൊടുക്കപ്പെടുന്നത് ഒരു തെറ്റും ചെയ്യാത്ത സാധാരണ ജനങ്ങളാണല്ലോ? വിട്ടുവീഴ്ചകളില്ലാത്ത യാഥാർത്ഥ്യത്തോട് ചേർന്ന് നില്ക്കുന്ന ചിത്രീകരണവും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും ശക്തമായ പെർഫോർമൻസുകളും നിറഞ്ഞ ഈ ചിത്രം ഏതൊരു സിനിമാപ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.

🔻RATING : 4.5/5 ( BRILLIANT – NEVER MISS IT! )

Movie Review Post No.243
@ http://www.amazingcinemareviews.wordpress.com
ചിത്രം ടെലഗ്രാമിൽ ലഭ്യമാണ്
@ t.me/AmazingCinema

©️ PRADEEP V K

Advertisements
3.5 Star (Good) · Drama · German · Germany

230. IN THE FADE (GERMANY/DRAMA/2017)

🔺ഒരു അമ്മയുടെ ഏറ്റവും വലിയ നഷ്ടവും ദു:ഖവും എന്താണോ അതാണ് കാറ്റ്ജക്ക് അനുഭവിക്കേണ്ടി വന്നത്. സഹിക്കാനാവാത്ത വേദനയിൽ ഉള്ളു നീറി കഴിയുമ്പോഴും അവളുടെ അവസാനത്തെ പ്രതീക്ഷ നിയമ വ്യവസ്ഥയിലായിരുന്നു. തെളിവുകൾ മാത്രം സ്വീകരിക്കുന്ന, മാനുഷിക മൂല്യങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത നിയമസംഹിതയ്ക്ക് കാറ്റ്ജയുടെ മനസ്സിലെ തീയണക്കാൻ കഴിയുമോ?

🔸MOVIE : IN THE FADE (2017)
🔸COUNTRY : GERMANY
🔸GENRE : DRAMA
🔸DIRECTION : FATIH AKIN

🔻2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഡയാനെ ക്രൂഗറിന് മികച്ച നടിക്കുള്ള അവാർഡും ഗോൾഡൻ ഗ്ലോബിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അവാർഡും നേടിയ ചിത്രമാണ് ഇൻ ദി ഫെയ്ഡ്. ജീവിതത്തിൽ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീയുടെ ജീവിതവും ചെറുത്തു നില്പ്പും ഡയാനെ ക്രൂഗർ വളരെ ഭംഗിയായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചിത്രത്തിൽ ഏറ്റവും ശ്രദ്ദേയമായ ഭാഗങ്ങൾ കോടതി വിചാരണ നടക്കുന്ന രംഗങ്ങളാണ്. ഇരുപക്ഷത്തേയും അഡ്വക്കേറ്റുമാരെ അവതരിപ്പിച്ച നടൻമാരുടെ പ്രകടനം മികച്ച് നിന്നു. എന്നാൽ മികച്ച തുടക്കവും ശ്രദ്ദേയമായ ഗതിവിഗതികളുമായി മുന്നേറിയ ചിത്രം അവസാനിക്കുമ്പോൾ ചെറിയൊരു നിരാശ തോന്നിയെന്ന് പറയാം. പക്ഷേ യാഥാർത്ഥ്യങ്ങൾ പലപ്പോഴും കഥയേക്കാൾ വളരെ കയ്പേറിയതായിരിക്കും എന്ന് മാത്രം ഓർക്കാം.

🔸RATING : 3.5/5 ( GOOD)

Movie Review Post No. 230
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.5 Star (Brilliant) · German · Germany · Vampire

91. NOSFERATU THE VAMPIRE (GERMANY/VAMPIRE/1979)

🔹AMAZING CINEMA # 91
🔹 MOVIE TITLE : NOSFERATU THE VAMPYRE (1979)
🔹COUNTRY : GERMANY
🔹LANGUAGE : GERMAN / ENGLISH / ROMANIAN
🔹GENRE : VAMPIRE /  HORROR
🔹RUNNING TIME : 107 Min
🔹DIRECTOR : WERNER HERZOG
🔹ACTORS : KLAUS KINSKI, ISABELLE ADJANI

🔹SYNOPSIS🔹

▪ബ്രാം സ്റ്റോക്കർ 1897 ൽ എഴുതിയ ഡ്രാക്കുള എന്ന നോവലിനെയും1922 ൽ ഇറങ്ങിയ Nosferatu എന്ന ജർമൻ നിശബ്ദ ചിത്രത്തിനെയും ആധാരമാക്കി വെർണർ ഹെർസോഗ്‌ സംവിധാനം ചെയ്ത ചിത്രമാണ് Nosferatu The Vampyre . ഡ്രാക്കുള നോവലിനെ ആധാരമാക്കി 1921ൽ ജർമൻ സംവിധായകൻ F.W.Murnau ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചെങ്കിലും  നോവലിന്റെ സിനിമാനുമതി ലഭിച്ചില്ല .അതുകൊണ്ട് കഥയിൽ സാരമായ മാറ്റങ്ങൾ വരുത്തുകയും കഥാപാത്രങ്ങളുടെ പേരുകൾ മാറ്റുകയും ചെയ്തതിന് ശേഷം Nosferatu എന്ന പേരിൽ 1922ചിത്രം റിലീസ് ചെയ്തു . Vampire എന്ന വാക്ക് Nosferatu എന്നും Count Dracula എന്ന പേര് Count Orlok എന്നും മാറ്റി .എങ്കിലും ചിത്രം കോടതി നടപടി നേരിടുകയും എല്ലാ പ്രിന്റുകളും പിടിച്ചെടുത്ത് നശിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു .എങ്കിലും കുറച്ച് പ്രിൻറുകൾ അവശേഷിക്കുകയും പിന്നീട് ചിത്രം ഒരു മാസ്റ്റർ പീസ് ആയി വാഴ്ത്തപ്പെടുകയും ചെയ്തു . ആ ചിത്രത്തിന്റെ റീമേക് ആണ്  ഹെർസോഗിന്റെ ചിത്രം .എന്നാൽ അപ്പോഴേക്കും നോവലിന്റെ സിനിമാനുമതി ലഭിച്ചതിനാൽ കഥാപാത്രങ്ങളുടെ പേരുകൾ യഥാർത്ഥ നോവലിലേത് തന്നെയായിരുന്നു 

▪ജർമൻ റിയൽ എസ്റേററ്റ് ഏജന്റ് ആയ ജോനാഥൻ ഹാർക്കർ  ട്രാൻസിൽവാനിയയിലെ കൗണ്ട് ഡ്രാക്കുളയുടെ കോട്ടയിലേക്ക് പോകാൻ നിയോഗിക്കപ്പെടുന്നു . കൗണ്ട് ഡ്രാക്കുള ജർമനിയിൽ വാങ്ങാനുദ്ദേശിക്കുന്ന ബംഗ്ലാവിന്റെ രേഖകൾ ഒപ്പിടുവിക്കുന്നതിന് വേണ്ടിയായിരുന്നു അത് . ജോനാഥന്റെ ഭാര്യയായ ലൂസി അദ്ദേഹത്തെ തടയുന്നുവെങ്കിലും അദ്ദേഹം ട്രാൻസിൽവാനിയയിലേക്ക് യാത്രയാകുന്നു . എന്നാൽ യാത്രയിലുടനീളം ഉണ്ടായ  നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഡ്രാക്കുളയുടെ കോട്ടയിലെത്തുന്ന ജോനാഥന് രക്തം മരവിപ്പിക്കുന്ന ഭീതിജനകമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത് . ഡ്രാക്കുള യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കുന്ന ജോനാഥൻ അവിടെ നിന്ന് രക്ഷപ്പെട്ട് തിരിച്ച് ജർമനിയിലെത്തുന്നുവെങ്കിലും അതിന് മുമ്പ് അവിടെയെത്തിയ ഡ്രാക്കുള അവിടെ മാരകമായ പ്ലേഗ് പരത്തുകയും ജനങ്ങൾ ഓരോരുത്തരായി കൊല്ലപ്പെടുകയും ചെയ്യുന്നു . യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയ ലൂസി ഡ്രാക്കുളയിൽ നിന്നും ആ പ്രദേശത്തെ രക്ഷിക്കാൻ ശ്രമം തുടങ്ങുന്നു .

🔹VERDICT🔹

▪കഥാപാത്രങ്ങൾ യഥാർത്ഥ നോവലിലേത് തന്നെയാണെങ്കിലും വ്യത്യസ്തമായ കഥാഗതിയാണ് ഈ ചിത്രത്തിന് . Klaus Kinski അവതരിപ്പിച്ച ഡ്രാക്കുള ഇതുവരെ കണ്ടിട്ടുള്ള ഡ്രാക്കുള വേഷങ്ങളിൽ നിന്ന്‌ വളരെ വ്യത്യസ്തമാണ് .ഒരു തരത്തിലുള്ള സ്പെഷ്യൽ ഇഫക്ടുകളും ഇല്ലാത്ത വളരെ റിയലിസ്റ്റിക് ആയ ഒരു ഡ്രാക്കുള ചിത്രമാണിത് . വെർണർ ഹെർസോഗ് എന്ന മാസ്റ്റർ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രം അത് കൊണ്ട് തന്നെ വളരെ പുതുമയുള്ള ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത് . രക്തരൂക്ഷിതമായ പുതിയ കാല വാംപയർ ചിത്രങ്ങൾ കണ്ടിട്ടുള്ളവരുടെ അറിവിലേക്കായി പറയാം .ഈ ചിത്രത്തിൽ ഒരേ ഒരു രംഗത്തിൽ മാത്രമാണ് ഡ്രാക്കുള രക്തം കുടിക്കുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത് .അതുകൊണ്ട് തന്നെ അത്തരമൊരു ചിത്രം പ്രതീക്ഷിച്ച് ഈ ചിത്രം കാണരുത് എന്ന് അപേക്ഷ .

🔹AMAZING CINEMA RATING : 4.5/5 ( Brilliant)

🔹പിൻകുറിപ്പ് : ഈ ചിത്രത്തിന്റെ തുടക്കത്തിൽ കാണിച്ചിരിക്കുന്നത് സംവിധായകൻ നേരിട്ട് ചിത്രീകരിച്ച യഥാർത്ഥ മമ്മികൾ തന്നെയാണ് 

©PRADEEP V K

4.0 Star (Very Good) · Drama · German · Germany

27. STATIONS OF THE CROSS (GERMANY/DRAMA/2014)

🔹AMAZING CINEMA # 27
🔹STATIONS OF THE CROSS ( 2014 )
🔹COUNTRY : GERMANY
🔹LANGUAGE : GERMAN
🔹GENRE : RELIGIOUS DRAMA
🔹RUNNING TIME : 110 Min
🔹DIRECTOR : DIETRICH BRUGGERMANN 
🔹ACTORS : LEE VAN ACKEN, FRANZISKA WEISZ
🔹SYNOPSIS🔹
▪വളരെ യാഥാസ്ഥികമായ ഒരു കുടുംബത്തിലെ അംഗമാണ് 14 കാരിയായ മറിയ .കടുത്ത മത വിശ്വാസിയായ അമ്മയുടെ ശിക്ഷണത്തിൽ വളരുന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം യേശുവിന്റെ പാതയിലൂടെ സഞ്ചരിച്ച് ഒരു വിശുദ്ധയായി സ്വർഗത്തിലെത്തണം എന്നതാണ് .അങ്ങനെ ഗോൽഗോത്ത മലയിലേക്കുള്ള യാത്രയിൽ യേശു അനുഭവിച്ച പതിനാല് കുരിശിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ അവൾ തീരുമാനിക്കുന്നു .യേശുവിന്റെ 14 Stations of the cross നെ ഓർമ്മിപ്പിക്കുന്ന ദൈർഘ്യമേറിയ പതിനാല് fixed angle ഷോട്ടുകളിലൂടെ ആണ് ചിത്രത്തിൽ മറിയയുടെ വിശുദ്ധപദവിയിലേക്കുള്ള യാത്ര വിവരിക്കുന്നത് .
🔹VERDICT🔹
▪യേശു ക്രിസ്തുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ പല ലോകഭാഷകളിലും ഇറങ്ങിയിട്ടുണ്ട് .ഇത്തരം ചിത്രങ്ങൾ പലപ്പോഴും കത്തോലിക്കാ സഭയുടേയും വിശ്വാസികളുടേയും വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട് . The Last Temptation of Christ , Passion of the Christ തുടങ്ങിയവ ഉദാഹരണം .എന്നാൽ ഇത്തരം ചിത്രങ്ങൾ കാണാതെയാണ് പലരും വിമർശനങ്ങൾ തൊടുത്തുവിടുന്നത് എന്നതാണ് സത്യം .മുകളിൽ പറഞ്ഞ ചിത്രങ്ങൾ പൂർണമായുo കണ്ടിട്ടുള്ളവർക്ക് അവയ്ക്കെതിരെയുള്ള വിമർശനങ്ങളിൽ ഒരു കഴമ്പുമില്ല എന്ന് മനസ്സിലാവും .
▪അതു പോലെതന്നെയാണ് വിശുദ്ധരാക്കപ്പെട്ടവരെക്കുറിച്ചുള്ള ചിത്രങ്ങൾ . Marco Belluchio യുടെ My Mother’s Smile എന്ന  ചിത്രം വിശുദ്ധയാക്കപ്പെട്ട അമ്മയെ വെറുക്കുന്ന അവിശ്വാസിയായ മകന്റെ കഥ പറഞ്ഞ്  മത നേതാക്കളുടെ എതിർപ്പ്ഏറ്റുവാങ്ങിയിട്ടുണ്ട് . എന്നാൽ ഒരു വിശ്വാസത്തേയും ഹനിക്കാതെ 14 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ വിശുദ്ധപദവിയിലേക്കുള്ള യാത്രയുടെ വ്യത്യസ്തമായ രീതിയിലുള്ള ആവിഷ്കാരമാണ്  ഈ ജർമൻ ചിത്രം .
▪മതത്തിന്മേലും ദൈവത്തിന്മേലും ഒരു കുടുംബത്തിന്റെ അതികഠിനമായ വിശ്വാസം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ , അതാണ് ഈ ചിത്രം വിവരിക്കുന്നത് .അതിനെ ഏത് രീതിയിൽ വ്യാഖ്യാനിക്കണമെന്നുള്ള സ്വാതന്ത്ര്യം സംവിധായകൻ കാണികൾക്ക് നൽകുന്നു .പലപ്പോഴും വിശ്വാസം സാമാന്യ ബോധത്തിന് നിരക്കാത്തതാവുന്നതിലെ വൈരുദ്ധ്യം തമാശയായും ചിലപ്പോൾ ക്രൂരമായും ചിത്രം കാട്ടിത്തരുന്നു . മതവിശ്വാസികളും അല്ലാത്തവരും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണിത്.
🔹AMAZING CINEMA RATING : 4/5 (Very Good)
🔹പിൻകുറിപ്പ് : വളരെ സാവധാനത്തിൽ നീങ്ങുന്ന മിനിട്ടുകൾ നീണ്ടു നില്ക്കുന്ന Fixed Angle Shot കൾ ഉള്ള ഈ ചിത്രം ക്ഷമയോടു കൂടി കണ്ടിരിക്കേണ്ട ഒന്നാണ് എന്ന് ഓർക്കുക .

4.5 Star (Brilliant) · German · Germany · Thriller

6. RUN LOLA RUN (GERMANY/THRILLER/1988)

🔹AMAZING CINEMA # 6 
MOVIE TITLE : RUN LOLA RUN
Country : Germany
Year : 1988
Directed By :   Tom Tykwer
Running Time : 81min
IMDB Rating : 7.8/10
Rotten Tomatoes Rating : 93%
🔹SYNOPSIS 🔹 
▪Run Lola Run is a terrific thriller film which follows a woman who have 20 minutes to find and bring 100,000 Deutschmarks to her boyfriend before he robs a super market. The film has an introduction and three scenarios among them the decision of which one will really happen is left behind to the viewer. Watching this movie is a very different experience and every world cinema lover must watch this movie.This movie is ranked  in Empire magazine’s “The 100 Best Films Of World Cinema” in 2010.
🔹AMAZING CINEMA RATING : 4.5/5