3.5 Star (Good) · Drama · Greece · Greek

73. DOGTOOTH (GREECE/DRAMA/2009)

🔹AMAZING CINEMA # 73

🔹DOGTOOTH (GREECE/GREEK/DRAMA/2009/97Min/Dir: Yorgos Lanthimos/ Starring: Christos Stergioglou, Angeliki Papoulia )

🔹SYNOPSIS 🔹

▪ഇത് ഒരു കുടുംബചിത്രമാണ് . അച്ഛൻ ,അമ്മ , മകൻ , രണ്ട് പെൺമക്കൾ എന്നിവർ അടങ്ങുന്ന കുടുംബത്തിന്റെ കഥ . എന്നാൽ ഈ കുടുംബത്തിന് ഒരു പ്രത്യേകത ഉണ്ട് .യുവാവായ മകനും യുവതികളായ പെൺമക്കളും ഇതുവരേയും  അവരുടെ വീടും സ്ഥലവും വിട്ട്  പുറത്തിറങ്ങിയിട്ടില്ല. അവരുടെ Dogtooth കൊഴിഞ്ഞുപോകുമ്പോൾ മാത്രമേ അവർ പുറം ലോകം കാണാൻ പ്രാപ്തരാവൂ എന്നാണ് അവരെ പഠിപ്പിച്ചിരിക്കുന്നത് . ജനനം മുതൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ കുട്ടികളെ വളർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ഏറ്റവും അങ്ങേയറ്റത്തെ ആവിഷ്കാരമാണ് ഈ ചിത്രം .

▪സിനിമ എന്നാൽ വിനോദോപാദി മാത്രമാണ് എന്ന് വിശ്വസിക്കുന്നവർക്ക് ഉള്ളതല്ല ഈ ചിത്രം . പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക . വിഷയത്തിന്റെ പൂർണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഇത്തരം ചിത്രങ്ങൾ സാധാരണ നാം കാണുന്ന സിനിമകളുടെ അളവ് കോലിൽ അല്ല കണക്കാക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക.

🔹AMAZING CINEMA RATING # 3.5/5
© PRADEEP V K (AMAZING CINEMA)

Advertisements
3.5 Star (Good) · Drama · Greece · Greek

39. MISS VIOLENCE (GREECE/DRAMA/2013)

🔹AMAZING CINEMA # 39
🔹MISS VIOLENCE  ( Greece / Greek / 2013 / Drama / 99 Min / Dir : Alexander Avranas / Starring: Themis Panou, Reni Pittaki )
🔹SYNOPSIS 🔹
▪ചില സിനിമകൾ അവയുടെ ഉള്ളക്കം കൊണ്ട് നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയാറുണ്ട് .സിനിമ കണ്ടു തീർന്നാലും വളരെ പെട്ടെന്നൊന്നും അവ നമ്മുടെ മനസ്സിൽ നിന്നും വിട്ടു പോകില്ല . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഗ്രീക്ക് ചിത്രമായ മിസ് വയലൻസ് .
▪തന്റെ പതിനൊന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആഞ്ജലിക്കി എന്ന പെൺകുട്ടി മുഖത്ത് ഒരു പുഞ്ചിരിയോടു കൂടി വീടിന്റെ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു . കുട്ടിയുടെ വീട്ടുകാർ ഈ സംഭവത്തിനെ ഒരു ആക്സിഡന്റ് ആയി വ്യാഖ്യാനിക്കുന്നു . എന്തിനാണ് ആ പെൺകുട്ടി അങ്ങനെ ചെയ്തത് ? തികച്ചും നോർമൽ ആയി തോന്നുന്ന ആ കുടുംബത്തിൽ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ടോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം തേടുന്നത് . എല്ലാം അറിഞ്ഞു കഴിയുമ്പോൾ ആഞ്ജലിക്കി എന്ന കൊച്ചു പെൺകുട്ടി തീർച്ചയായും നിങ്ങളുടെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കും.
▪2014 IFFK അടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔹AMAZING CINEMA RATING : 3.5 / 5