4.5 Star (Brilliant) · Drama · Hungarian · Hungary · Romance

182. ON BODY AND SOUL (HUNGARY/ROMANTIC DRAMA/2017)

#Oscar2018MovieReviews
Post No. 6

🔰 അതൊരു അതി മനോഹരമായ സ്വപ്നമായിരുന്നു. മഞ്ഞ് നിറഞ്ഞ ആ താഴ് വരയിൽ അവർ രണ്ട് മാനുകളായി തൊട്ടുരുമ്മി നടന്നു. അവൻ അവർക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മഞ്ഞിന്റെ തണുപ്പും പ്രണയത്തിന്റെ ഇളം ചൂടും അനുഭവിച്ച അവർ രണ്ട് പേരും ആ സ്വപ്നം തീരരുതേ എന്നാശിച്ചു!

🔰ചിത്രം : ഓൺ ബോഡി ആൻഡ് സോൾ ON BODY AND SOUL (2017)
രാജ്യം : ഹംഗറി
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കശാപ്പുശാലയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ എൻഡ്രയും ക്വാളിറ്റി ഇൻസ്പെക്ടർ ആയ മറിയയും തമ്മിലുള്ള വൈവിധ്യം നിറഞ്ഞ പ്രണയ ബന്ധമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായ മറിയ അവരെക്കാൾ വളരെ പ്രായക്കൂടുതലുള്ള എൻഡ്രയോട് ആദ്യമൊക്കെ അടുപ്പം കാണിക്കുന്നില്ലെങ്കിലും തങ്ങൾ രണ്ട് പേരും ഒരേ സ്വപ്നം തന്നെ ദിവസവും കാണുന്നു എന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ മനസ്സിലാക്കുന്നതോടെ അത് യാഥാർത്ഥ്യമാക്കാൻ തീരുമാനിക്കുന്നു .

🔰ഒരിക്കലും കഴിഞ്ഞ് പോകരുതേ എന്നാഗ്രഹിച്ച് പോകുന്ന തരം മനോഹരമായിരുന്നു ചിത്രത്തിലെ സ്വപ്ന ദൃശ്യങ്ങൾ. ഓരോ ഫ്രെയിമും അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഐഎഫ്എഫ്കെ 2017 ൽ ഞാൻ കണ്ടവയിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് . കശാപ്പുശാലയിൽ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വളരെ വിശദമായിത്തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. കശാപ്പ് രംഗങ്ങളിലെ ഭീകരതയിലൂടെ സ്വപ്ന ദൃശ്യങ്ങളിലെ മനോഹാരിതയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ഈ ചിത്രം വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.

🔰പ്രശസ്ത ഹംഗേറിയൻ സംവിധായിക ഇൽഡികോ എൻയെദി സംവിധാനം ചെയ്ത ഈ ചിത്രം സംവിധാനം , സിനിമാറ്റോഗ്രഫി ,എഡിറ്റിംഗ് തുടങ്ങി സിനിമയുടെ സാങ്കേതിക മേഖലകളും അഭിനേതാക്കളുടെ പെർഫോർമൻസും അടക്കം എല്ലാ രംഗത്തും ഒരേ പോലെ മികവ് പ്രകടിപ്പിച്ചു. ബർലിൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ പുരസ്കാരം നേടിയ ഈ ചിത്രത്തിന് മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള 2018ലെ ഓസ്കാർ നോമിനേഷനും ലഭിച്ചിട്ടുണ്ട്.

🔸റേറ്റിംഗ് : 4.5/5

©️ PRADEEP V K

Advertisements
3.5 Star (Good) · Drama · Hungarian · Hungary

50. WHITE GOD (HUNGARY/DRAMA/2015)

🔹AMAZING CINEMA # 50
🔹MOVIE TITLE : WHITE GOD (2015)
🔹COUNTRY : HUNGARY / GERMANY /SWEDEN
🔹LANGUAGE : HUNGARIAN , ENGLISH
🔹GENRE  : DRAMA
🔹DIRECTOR : Kornel Mundruczo
🔹ACTORS : Zfsofia Psotta
🔹SYNOPSIS 🔹
▪തെരുവുനായ്ക്കൾ ഇന്ന് നമ്മുടെ നാട്ടിലെ പ്രധാന ചർച്ചാ വിഷയമാണല്ലോ .അവയെ കൊല്ലണം എന്ന് ഒരു കൂട്ടർ അതല്ല കൊല്ലരുത് എന്ന് മറ്റൊരു കൂട്ടർ .ഇതിനിടയിൽ ഒരു കാര്യം ആരും പറയുന്നില്ല. എങ്ങനെയാണ് തെരുവുനായ്ക്കൾ ഉണ്ടാവുന്നത് എന്ന് .എന്ത് കൊണ്ടാണ് അവ മനുഷ്യനെ ആക്രമിക്കുന്നത് എന്ന് . ഈ വിഷയം വളരെ മനോഹരമായി യഥാർത്ഥ തെരുവുനായ്ക്കളെ തന്നെ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് WHITE GOD .
▪ലിലി എന്ന പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയും അവളുടെ നായയായ ഹേഗനും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം പറയുന്നത് .ചില പ്രത്യേക സാഹചര്യങ്ങളാൽ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ഹേഗൻ മനുഷ്യരുടെ ക്രൂരതയാൽ അനുഭവിക്കുന്ന വേദനകളും അതിൽ നിന്നും രക്ഷപ്പെടുന്ന അവൻ മറ്റ് തെരുവ് നായ്ക്കളോട് ചേർന്ന് നടത്തുന്ന പ്രതികാരവുമാണ് കഥ .ഇരുനൂറ്റമ്പതോളം നായ്ക്കളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .അവയെല്ലാം തന്നെ ഹംഗറിയിലെ ഡോഗ് ഷെൽട്ടേഴ്സിൽ നിന്നും രക്ഷപ്പെടുത്തിയ തെരുവുനായ്ക്കൾ ആണ് .ഷൂട്ടിംഗിന് ശേഷം അവയെ പല ആൾക്കാർക്കായി ദത്ത് കൊടുക്കുകയും ചെയ്തു .
▪ലിലിയുടെ സൈക്കിളിന് പിന്നാലെ ഇരുനൂറ്റമ്പതോളം നായ്ക്കൾ ഓടി വരുന്ന ആദ്യ രംഗം മുതൽ എങ്ങനെ ചിത്രീകരിച്ചു എന്ന് നമുക്ക് അത്ഭുതം തോന്നുന്ന നിരവധി രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ട് .അനിമേഷനോ ഗ്രാഫിക്സോ ഉപയോഗിക്കാതെ തീർത്തും ഒറിജിനലായി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ നിങ്ങൾക്ക് വേറിട്ടൊരു അനുഭവം തന്നെയായിരിക്കും.
🔹 RATING : 3.5/5