3.5 Star (Good) · Drama · Filipino · Philippines

78. DIE BEAUTIFUL (PHILIPPINES/COMEDY DRAMA/2016)

🔹AMAZING CINEMA # 78
🔹MOVIE TITLE : DIE BEAUTIFUL (2016)
🔹COUNTRY : PHILIPPINES 
🔹LANGUAGE : FILIPINO 
🔹GENRE : COMEDY DRAMA 
🔹DIRECTOR : JUN ROBLES LANA
🔹 STARRING : PAOLO BALLESTEROS

🔹SYNOPSIS 🔹

▪ട്രാൻസ് ജെൻഡേഴ്സ് കേന്ദ്ര കഥാപാത്രങ്ങളായ ചിത്രങ്ങൾ ഇന്ത്യയിൽ പൊതുവേ വളരെ കുറവാണ് . ഋതു പർണഘോഷിന്റെ ബംഗാളി ചിത്രം ചിത്രാംഗദ , കന്നട ചിത്രം നാൻ അവനല്ല അവളു പോലുള്ള ചിത്രങ്ങൾ വിസ്മരിക്കുന്നില്ല . എന്നാൽ അവയെല്ലാം ട്രാൻസ്ജെൻഡേഴ്സിന്റെ കഷ്ടപ്പാട് നിറഞ്ഞ ദു:ഖം നിറഞ്ഞ ജീവിതമാണ് പ്രതിപാദിക്കുന്നത്. എന്നാൽ ഫിലിപ്പീൻസ് ചിത്രമായ ഡൈ ബ്യൂട്ടിഫുൾ ട്രാൻസ് ജെൻഡേഴ്സിന്റെ ജീവിതം വളരെ പോസിറ്റീവ് ആയ രീതിയിൽ പ്രതിപാദിക്കുന്നു.

▪പുരുഷനായി ജനിച്ചുവെങ്കിലും മനസ്സുകൊണ്ട് സ്ത്രീ ആയി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ചിത്രത്തിലെ നായകൻ .എന്നും സുന്ദരിയായി ജീവിക്കാനും അങ്ങനെ ഒരു മിസ് ബ്യൂട്ടി ക്യൂൻ ആവുക എന്നതുമാണ് അദ്ദേഹത്തിന്റെ  ഏറ്റവും വലിയ ആഗ്രഹം .അതിനു വേണ്ടി  അച്ഛന്റെ ആഗ്രഹത്തിന് വിരുദ്ധമായി അയാൾ തന്റെ ട്രാൻസ് ജെൻഡർ സുഹൃത്തുക്കളോടൊപ്പം പല സൗന്ദര്യ മത്സരങ്ങളിലും പങ്കെടുക്കുന്നു. അവസാനം വീട്ടിൽ പുറത്താക്കപ്പെടുന്ന അയാൾ തൃഷ എന്ന പേര് സ്വീകരിക്കുകയും പിന്നീട് സ്വന്തം ഇഷ്ടപ്രകാരം ജീവിതം തുടരുകയും ചെയ്യുന്നു . 

▪ഒരു പെൺകുട്ടിയെ നിയമ പ്രകാരമല്ലാതെ ദത്തെടുക്കുന്ന തൃഷയുടെ മകൻ , സഹോദരൻ , അമ്മ , കാമുകി , ഭാര്യ , ബ്യൂട്ടി ക്യൂൻ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വ്യത്യസ്തമായ ജീവിതമാണ് ഈ ചിത്രം പറയുന്നത് . അവസാനം തന്റെ ആഗ്രഹം പോലെ സൗന്ദര്യ റാണി ആകുന്ന തൃഷ മത്സരവേദിയിൽ വച്ച് മരണമടയുന്നു .പിന്നീട് തൃഷയുടെ ആഗ്രഹപ്രകാരം സുഹൃത്തുക്കൾ ഏഴ് ദിവസം അതിൽ ഓരോ ദിവസവും ഓരോ സെലിബ്രിറ്റിയുടെ മേക്കപ്പ് ചെയ്ത് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നു .

▪ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ തൃഷയുടെ സുന്ദരമായ ജീവിതവും അതിലും സുന്ദരമായ മരണവും അവതരിപ്പിച്ച PAOLO BALLESTEROS ന്റെ പ്രകടനം എടുത്തു പറയേണ്ടതാണ് . IFFK 2016 ൽ അദ്ദേഹത്തിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായി . തിളക്കം നിറഞ്ഞ സൗന്ദര്യം നിറഞ്ഞ ട്രാൻസ്ജെൻഡേഴ്സിന്റെ ജീവിതം ചിത്രീകരിച്ച ഈ ചിത്രം IFFK യിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.

AMAZING CINEMA RATING : 3.5/5
©PRADEEP V K (AMAZING CINEMA)

Advertisements