4.5 Star (Brilliant) · Biography · Drama · Poland · Polish

76. AFTER IMAGE (POLAND/DRAMA/2016)

🔹AMAZING CINEMA #76
🔹AFTERIMAGE ( 2016)
🔹COUNTRY : POLAND
🔹DIRECTOR : ANDRZEJ WAJDA
🔹GENRE : DRAMA
🔹RUNNING TIME : 98MIN
🔹STARRING : BOGUSLAW LINDA

🔹SYNOPSIS 🔹

▪പോളണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്ന വ്ലാഡിസ്ലാ സ്ട്രവിൻസ്കിയുടെ  1945-52 കാലഘട്ടത്തിലെ ജീവിതമാണ് ഈ ചിത്രത്തിൽ പറയുന്നത് .സംവിധായകനായ ആൻഡ്രൂ വജ്ദയുടെ അവസാന ചിത്രവുമാണിത് . ഒരു ദൃശ്വം നാം കണ്ടു കഴിയുമ്പോൾ നമ്മുടെ കണ്ണുകളിൽ ബാക്കിയാകുന്ന ചിത്രത്തെയാണ് അഫ്റ്റർ ഇമേജ് എന്ന് വിളിക്കുന്നത് .ഈ ആഫ്റ്റർ ഇമേജിനെ നന്നായി ഉപയോഗപ്പെടുത്തുന്നതാണ് ഒരു ചിത്രകാരന്റെ കഴിവ് എന്നതാണ് സ്ട്രിവൻസ്കി അഭിപ്രായപ്പെടുന്നത് .

▪തിയറി ഓഫ് വിഷൻ എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവായ സ്ട്രവിൻസ്കി കലയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല 1945 ൽ സ്റ്റാലിനിസ്റ്റ് ഭരണം പോളണ്ടിൽ പിടിമുറുക്കിയപ്പോൾ കലാകാരൻമാർക്കെല്ലാം ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടായി .എല്ലാ കലകളും സോഷ്യലിസ്റ്റ് ആശയങ്ങൾ പിൻതുടരണമെന്ന ഗവൺമെന്റിന്റെ നിർദ്ദേശം കലാകാരൻ എന്നും മാറ്റങ്ങൾക്ക് വിധേയരായി മുന്നോട്ടു പോകണം എന്ന് പറഞ്ഞ് സ്ട്രവിൻസ്കി തള്ളിക്കളഞ്ഞു .തൻമൂലം അദ്ദേഹത്തിന്റെ കോളേജിലെ പ്രൊഫസർ ജോലിയും ആർട്ട് സൊസൈറ്റിയുടെ അംഗത്വവും എല്ലാം നഷ്ടപ്പെടുന്നു . മുൻപ് യുദ്ധത്തിൽ ഒരു കയ്യും കാലും നഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവസാനം ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത അവസ്ഥയിലെത്തുന്നു .

▪സോഷ്യലിസം എന്ന ആശയത്തിന്റെ വേറിട്ടൊരു മുഖം കാട്ടിത്തരുന്ന ഈ ചിത്രത്തെക്കുറിച്ച് അതി മനോഹരം എന്നേ പറയാനുള്ളു .1945 കാലഘട്ടത്തിലെ പോളണ്ടും അന്നത്തെ ജീവിതവും അതീവ ശ്രദ്ധയോടെ ചിത്രത്തിൽ അനാവരണം ചെയ്തിരിക്കുന്നു .ലോകം വാഴ്ത്തുന്ന മഹാനായ ചിത്രകാരന്റെ മകളായിരുന്നിട്ടും ഒരു അനാഥയെപ്പോലെ ജീവിക്കേണ്ടി വരുന്ന സ്ട്രവിൻസ്കി യുടെ മകൾ നിങ്ങളുടെ കണ്ണ് നനയിക്കും .സ്ട്രവിൻസ്കി യുടെ വേഷം അവതരിപ്പിച്ച Boguslaw Linda യുടെ പെർഫോർമൻസ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു .  2016 IFFK യിൽ കണ്ട ഏറ്റവും കലാമൂല്യമുള്ള ചിത്രവും ഇതു തന്നെയായിരുന്നു .

🔹AMAZING CINEMA RATING : 4.5/5
© PRADEEP V K (AMAZING CINEMA)

Advertisements
4.0 Star (Very Good) · Drama · Poland · Polish

31. IDA (POLAND/DRAMA/2013)

🔹AMAZING CINEMA # 31
🔹IDA ( Poland / Polish / 2013 / Drama / 82 Min / Dir: Paweł Pawlikowski / Starring: Agata Trzebuchowska, Agata Kulesza )
🔹SYNOPSIS 🔹
▪2015 ൽ ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഓസ്കാർ അവാർഡ്‌ നേടിയത് ഈ ചിത്രമാണ് .പൂർണമായും ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ 1962 ലാണ് നടക്കുന്നത് . കന്യാസ്ത്രീ ആകുവാൻ തയ്യാറെടുക്കുന്ന അനാഥയായ ഇഡ എന്ന പതിനെട്ട്കാരിയുടെ തന്റെ വേരുകൾ അന്വേഷിച്ചുള്ള യാത്രയാണ് ഈ ചിത്രം പറയുന്നത് . ആ യാത്രയിൽ അവളുടെ കൂടെ ഉള്ളത് ദിവസങ്ങൾക്ക് മുമ്പ് മാത്രം ആദ്യമായി കാണുന്ന വാൻഡ എന്ന തന്റെ അമ്മയുടെ സഹോദരിയാണ് . ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇഡയും ദൈവത്തിൽ വിശ്വസിക്കാത്ത വാൻഡയും ഒന്നിച്ചുള്ള യാത്രകൾ രണ്ട് പേർക്കും പുതിയ അറിവുകൾ ആണ് നല്കുന്നത് . 
▪രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ശിഥിലമാക്കപ്പെട്ട പോളണ്ടിലാണ് കഥ നടക്കുന്നത് .ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള അരക്ഷിതാവസ്ഥ രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെ വളരെ മനോഹരമായി സംവിധായകൻ പറഞ്ഞിരിക്കുന്നു . മികച്ച നിലവാരമുള്ള ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്നവർ ഈ ചിത്രം കണ്ടിരിക്കണം.
🔹AMAZING CINEMA RATING : 4/5