4.0 Star (Very Good) · Afrikaans · Drama · South Africa

79. SINK (SOUTH AFRICA/DRAMA/2016)

🔹AMAZING CINEMA # 79
🔹MOVIE TITLE : SINK (2016)
🔹COUNTRY : SOUTH AFRICA 
🔹LANGUAGE : AFRIKAANS / ENGLISH 
🔹GENRE : DRAMA
🔹DIRECTOR : BRETT MICHAEL INNES
🔹 STARRING : ANEL ALEXANDER, SHOKI MOKGAPA

🔹SYNOPSIS 🔹
▪വികാരങ്ങൾ ലോകത്ത് എല്ലാ മനുഷ്യർക്കും ഒരുപോലെ തന്നെയാണ് .അത് പലരിലും സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വ്യത്യസ്തമാകുമെന്ന് മാത്രം . മനുഷ്യ വൈകാരികതയുടെ വ്യത്യസ്ത തലങ്ങൾ ആവിഷ്കരിക്കുന്ന ചിത്രമാണ് സൗത്ത് ആഫ്രിക്കൻ ചിത്രമായ സിങ്ക് . IFFK 2016 ൽ പ്രേക്ഷകനെ ഏറ്റവും വൈകാരികമായ സ്പർശിച്ച ചിത്രവും ഇത് തന്നെയാവും.
 

▪ജോഹന്നാസ്ബെർഗിൽ മിഷേൽ , ക്രിസ് ദമ്പതിമാരുടെ വീട്ടിലെ ജോലിക്കാരിയാണ് റേച്ചൽ. ഒരു ദിവസം വിസ പുതുക്കുന്നതിനു വേണ്ടി റേച്ചൽ അവരുടെ  അഞ്ച് വയസുകാരിയായ മകളെ മിഷേലിനെ ഏൽപ്പിച്ചതിനു ശേഷം പോകുന്നു . എന്നാൽ മിഷേലിന്റെ അശ്രദ്ധ മൂലം കുഞ്ഞ് അവരുടെ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിക്കുന്നു . മൊസാമ്പിക്കിലെ തന്റെ കുടുംബത്തിന്റെ അവസ്ഥ ഓർത്ത് തന്റെ മകളുടെ മരണത്തിന് കാരണക്കാരായവരുടെ വീട്ടിൽ തന്നെ ജോലിക്കാരിയായി തുടരാൻ റേച്ചൽ നിർബന്ധിതയാവുന്നു . അതേ സമയം മിഷേൽ ഗർഭിണിയുമാണ് .കുറ്റബോധവും പശ്ചാത്താപവും കാരണം റേച്ചലിനെ അഭിമുഖീകരിക്കാനാവാതെ വിഷമിക്കുന്ന മിഷേലിന്റെയും തന്റെ കുഞ്ഞിന്റെ മരണത്തിനുത്തരവാദിയായവൾ ഗർഭിണിയാണെന്ന തിരിച്ചറിവിൽ ഉള്ളിൽ ദുഃഖവും പ്രതികാരവും നിറയുന്ന റേച്ചലിന്റെയും കഥയാണ് ഈ ചിത്രം .

▪കുഞ്ഞിന്റെ മരണത്തിന് മുമ്പും പിമ്പും ഉള്ള കഥ വളരെ വിദഗ്ദ്ധമായി ഇഴചേർത്ത് അവസാനം ഹൃദയഭേദകമായ ക്ലൈമാക്സിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് .റേച്ചൽ എന്ന കഥാപാത്രം അവതരിപ്പിച്ച ദക്ഷിണാഫ്രിക്കൻ നടി SHOKI MOKGAPA യുടെ അവിസ്മരണീയമായ പ്രകടനം എടുത്തു പറയാതെ തരമില്ല . ചിത്രം അവസാനിച്ചു കഴിഞ്ഞാലും റേച്ചലും അവളുടെ ഹൃദയം നുറുക്കുന്ന നിലവിളിയും നിങ്ങളുടെ മനസ്സിൽ നിറഞ്ഞു നില്ക്കുമെന്നത് തീർച്ചയാണ് 

🔹AMAZING CINEMA RATING : 4/5
©PRADEEP V K

Advertisements