4.5 Star (Brilliant) · Arabic · Drama · Lebanon

256. CAPERNAUM (LEBANON/DRAMA/2018)

#IFFK2018REVIEWS

256. CAPERNAUM ( LEBANON/ARABIC/DRAMA/2018/DIR: NADINE LABAKI )

▪️ഒരു കുടുംബത്തിനുള്ളിലായാലും സമൂഹത്തിലായാലും ഉണ്ടാകുന്ന പ്രശ്നങ്ങളും പോരാട്ടങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയായിരിക്കും. മുതിർന്നവരുടെ വാശിയും ആഗ്രഹങ്ങളും ജയിക്കാൻ വേണ്ടി അവർ കുട്ടികളുടെ അഭിപ്രായങ്ങളെയും ആഗ്രഹങ്ങളെയും ചവിട്ടിയരയ്ക്കുന്നു. എതിർത്ത് നില്ക്കാൻ ശക്തിയില്ലാത്തതിനാലും മുതിർന്നവരുടെ ചിലവിൽ കഴിയുന്നതിനാലും അവർ ഇതെല്ലാം നിശബ്ദം സഹിക്കുന്നു. എന്നാൽ തന്റെ വ്യക്തിത്വത്തിനോ വാക്കുകൾക്കോ തെല്ലും വില കല്പ്പിക്കാത്ത തന്നെ സംരക്ഷിക്കാത്ത അച്ഛനമ്മമാർക്കെതിരെ ഒരു പന്ത്രണ്ട്കാരൻ കോടതിയിൽ കേസ് കൊടുത്താൽ എന്താവും സംഭവിക്കുക?

▪️കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരമടക്കം പ്രദർശിപ്പിച്ച മേളകളിലെല്ലാം അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം IFFK 2018 ൽ ഞാൻ കണ്ടതിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്. സംവിധായിക നാദെൻ ലബാക്കി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പന്ത്രണ്ട്കാരൻ സെയിനിനെ അവതരിപ്പിച്ച സെയിൻ അൽ റഫീയ അടക്കം ഭൂരിഭാഗം നടീനടൻമാരും സിറിയൻ കുടിയേറ്റക്കാരും പുതുമുഖങ്ങളുമാണ്. യോനാസ് എന്ന കഥാപാത്രമായെത്തിയ കുഞ്ഞിന്റെ പ്രകടനം എത്ര മനോഹരമായിരുന്നു എന്ന് പറയാതെ വയ്യ. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ അറിയാതെ എഴുന്നേറ്റ് കയ്യടിച്ച് പോയ അപൂർവം ചിത്രങ്ങളിൽ ഒന്നാണിത്. സിനിമാപ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് തരുന്നു.

▪️RATING : 4.5/5 ( MUST WATCH )

കൂടുതൽ സിനിമാ റിവ്യൂകൾക്ക് ബ്ലോഗ് സന്ദർശിക്കുക
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
4.0 Star (Very Good) · Arabic · Drama · Lebanon

193. THE INSULT (LEBANON/DRAMA/2017)

#Oscar2018MovieReviews
Post No. 5

🔰 “I wish Ariel Sharon had wiped all of you out!”
ടോണിയുടെ നാവിൽ നിന്നുതിർന്ന അപ്രതീക്ഷിതമായ ആ വാക്കുകൾ യാസറിന്റെ സമനില തെറ്റിച്ചു. ടോണി അവിടത്തെ ഭൂരിപക്ഷമായ ലെബനീസ് ക്രിസ്റ്റ്യൻ വിഭാഗക്കാരനാണെന്നും താൻ അവിടെ അനധികൃതമായി കുടിയേറിപ്പാർത്ത പാലസ്തീൻ മുസ്ലീം ആണെന്നുമൊക്കെ മറന്ന യാസറിന്റെ കൈ അടുത്ത നിമിഷം ടോണിയുടെ വാരിയെല്ലിൽ തന്നെ പതിച്ചു!

🔰ചിത്രം : ദി ഇൻസൾട്ട് THE INSULT (2017)
രാജ്യം : ലെബനൺ
‎ഓസ്കാർ 2018 നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰 കാർ മെക്കാനിക്കായ ടോണിയുടെ വീടിനു മുന്നിലെ റോഡിൽ യാസർ സൂപ്പർവൈസറായ കൺസ്ട്രക്ഷൻ കമ്പനി നടത്തിയ ചില വർക്കുകളാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. ടോണിയുടെ വീടിൽ നിന്നും റോഡിലേക്ക് വച്ചിരുന്ന വേസ്റ്റ് വാട്ടർ പൈപ്പ് മാറ്റി വയ്ക്കാൻ യാസർ തുനിഞ്ഞത് മുൻകോപക്കാരനായ ടോണിയെ പ്രകോപിപ്പിച്ചു. വാക്കുതർക്കത്തിനൊടുവിൽ പരസ്പരം പറഞ്ഞ വാക്കുകൾ രണ്ട് പേരെയും ഇൻസൾട്ട് ചെയ്യുന്നതായിരുന്നു. ഒരു ഒത്തുതീർപ്പിനും വഴങ്ങാത്ത ടോണിയുടെ പിടിവാശി വിഷയം കോടതിയിലെത്തിച്ചു. അതോടെ ജനങ്ങളും മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയും രണ്ട് പക്ഷത്തും ശക്തരായ വക്കീലൻമാർ രംഗത്തെത്തുകയും ചെയ്യുന്നതോടെ രണ്ട് വ്യക്തികൾ തമ്മിലുണ്ടായ ചെറിയൊരു വാക്കു തർക്കം ഒരു രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന രീതിയിലെത്തുകയും ചെയ്യുന്നു.

🔰 ആഭ്യന്തര യുദ്ധങ്ങളും ഇസ്രയേലിന്റെ കടന്നുകയറ്റവും മൂലം നിരവധി വർഷങ്ങൾ ദുരിതമനുഭവിച്ചവരാണ് ലബനീസ് ജനത. ഏരിയൽ ഷാരോൺ ഇസ്രയേൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഇസ്രയേലിന്റെ സഹായത്തോടെ നടന്ന ലബനൺ യുദ്ധത്തിൽ ആയിരക്കണക്കിന് പലസ്തീനികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ടോണിയും യാസറും കൊടിയ ദുരിതമനുഭവിച്ച രണ്ട് സമൂഹങ്ങളുടെ പ്രതിനിധികളാണ്. തങ്ങളുടെ മുൻഗാമികൾ ചെയ്ത ക്രൂരതകൾ മനസ്സിൽ കുത്തിക്കയറുന്ന മുള്ളുകളായി ഇരുവരുടേയും ഉള്ളിലുണ്ട്. അത് സമർത്ഥമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും പൂർണമായി വിജയിച്ചിട്ടുണ്ട്.

🔰 ചിത്രത്തിന്റെ കഥ നടക്കുന്നത് ലെബനിൽ ആണെങ്കിലും ലോകത്തെവിടെയും നടക്കാവുന്ന ഒരു വിഷയമാണ് അത് പ്രതിനിധാനം ചെയ്യുന്നത് . ഉദാഹരണത്തിന് കഥ ശ്രീലങ്കയിലേക്ക് പറിച്ചു നട്ടാൽ സിംഹളനും തമിഴനും ആവാം പ്രധാന കഥാപാത്രങ്ങൾ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ദേയമായ ചിത്രം 2018 ഓസ്കാറിൽ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷൻ നേടുക വഴി ആ ബഹുമതി നേടുന്ന ആദ്യ ലബനീസ് ചിത്രവുമായി .

🔸റേറ്റിംഗ് : 4/5

More Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

4.0 Star (Very Good) · Arabic · Drama · France

51. TIMBUKTU (FRANCE/DRAMA/2014)

🔹AMAZING CINEMA # 51

🔹TIMBUKTU (France/Arabic/2014/Drama/96Min/Dir: Abderrahmane Sissako/Starring: Ibrahim Ahmed dit Pino, Toulou Kiki)

🔹SYNOPSIS 🔹

▪ഇസ്ലാമിക് ജിഹാദിന്റെ ഭീകരതയും അതിനോടുള്ള സാധാരണ മനുഷ്യരുടെ എതിർപ്പും അതിന്റെ എല്ലാ തീവ്രതയോടും കൂടി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് TIMBUKTU. മാലിയിലെ റ്റിംബുക്തു എന്ന ഇസ്ലാമിക് ജിഹാദികൾ ഭരണം നടത്തുന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് .സിഗററ്റ് ,മദ്യം , സംഗീതം ,സിനിമ ,സ്പോർട്സ് എന്ന് വേണ്ട എല്ലാ വിനോദോപാദികളും അവിടെ നിരോധിച്ചിരിക്കുന്നു .സ്ത്രീകൾ ബുർഖ മാത്രമല്ല കയ്യുറയും ധരിക്കണം .അന്യപുരുഷൻമാരോട് സംസാരിക്കാൻ പാടില്ല .റംസാൻ മാസത്തിൽ ഭാര്യ ഭർത്താക്കൻമാർ ഒന്നിച്ചിരിക്കാൻ പാടില്ല . ഇത് അനുസരിക്കാത്തവരെ ശരീയത്ത് നിയമപ്രകാരം ശിക്ഷിക്കും . ഇങ്ങനെയൊരു സാഹചര്യത്തിന്റെ കൂടെ നിരന്തരം പൊടിക്കാറ്റ് വീശുന്ന പ്രകൃതിയും കൂടിയാവുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിതം എങ്ങനെയാവുമെന്നത് നമുക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് .

▪ഫുട്ബാൾ നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഫുട്ബോൾ ഇല്ലാതെ സാങ്കലപിക ഫുട്ബോൾ ഉപയോഗിച്ച് കളിക്കുന്ന രംഗം മറക്കാനാവില്ല .റംസാൻ മാസത്തിൽ അഡൾട്ടറി ആരോപിച്ച് ഭാര്യാ ഭർത്താക്കന്മാരെ കല്ലെറിഞ്ഞ് കൊല്ലുന്ന രംഗവും പാട്ട് പാടിയതിന് ചാട്ടവാറിന് അടിക്കുന്നതുമെല്ലാം മതത്തിന്റെയും ദൈവത്തിന്റയും പേരിൽ മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ വെളിവാക്കുന്നവയാണ് .

▪ഈ ചിത്രത്തിന്റെ ആദ്യവും അവസാനവും കാണിക്കുന്ന മരണഭയത്താൽ ഓടുന്ന മാനിന്റെ അവസ്ഥ തന്നെയാണ് അവിടെയുള്ള മനുഷ്യർക്കും .  സാധാരണ മനുഷ്യന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തുന്ന ദൈവവും ജിഹാദും എല്ലാം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം മാത്രം അവസാനം ബാക്കിയാവുന്നു .

🔹AMAZING CINEMA RATING : 4/5

© PRADEEP V K (AMAZING CINEMA)