4.0 Star (Very Good) · Canada · Drama · French

143. MOMMY (CANADA/DRAMA/2014)

🔹143. MOMMY (2014)  📖 A Review 📖

 
🔹ADHD (Attention Deficit Hyperactivity Disorder) ബാധിച്ച ഒരു കൗമാരക്കാരന്റെയും വിധവയായ അമ്മയുടെയും കഥയാണ് MOMMY എന്ന കനേഡിയൻ ചിത്രം പറയുന്നത്.

COUNTRY : CANADA

LANGUAGE : FRENCH

GENRE : DRAMA

DIRECTION : XAVIER DOLAN

🔹SYNOPSIS 🔹

▪️ ഒരു നിമിഷം സൗമ്യനായി കാണപ്പെടുകയും എന്നാൽ തൊട്ടടുത്ത നിമിഷം വളരെ വയലൻറ് ആവുകയും ചെയ്യുന്ന സ്വഭാവത്തിനുടമയാണ് സ്റ്റീവ് എന്ന കൗമാരക്കാരൻ.ആര് പറഞ്ഞാലും അനുസരിക്കാത്ത അവനെ നിയന്ത്രിക്കാൻ കുറച്ചെങ്കിലും കഴിയുന്നത് അമ്മയായ ഡയാനക്ക് മാത്രമാണ് .സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കഷ്ടപ്പെടുന്ന ഡയാനക്ക് മകന്റെ സ്വഭാവ വൈകൃതം മൂലം സ്വന്തം ജീവിതത്തിലോ ജോലിയിലോ ഒന്നും  ശ്രദ്ധിക്കാനാവുന്നില്ല .

▪️കാനഡയിൽ പുതിയതായി വന്ന നിയമപ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള രക്ഷിതാക്കൾക്ക് സ്വഭാവ വൈകല്യങ്ങളുള്ള കുട്ടികളെ നിയമത്തിന്റെ നൂലാമാലകളൊന്നുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യാവുന്നതാണ് .എന്നാൽ മകനോടുള്ള സ്നേഹം മൂലം ഡയാന അതിന് തയ്യാറാവുന്നില്ല .അതിനിടക്ക് അവരുടെ അടുത്ത വീട്ടിലെ താമസക്കാരിയായി വന്ന കൈല എന്ന ടീച്ചർ സ്റ്റീവിന്റെ പഠനം ഏറ്റെടുക്കുന്നത് ഡയാനയെ കുറച്ച് സമാധാനിപ്പിക്കുന്നു .എന്നാൽ തൊട്ടു മുൻപ് താമസിച്ച സ്ഥാപനത്തിൽ സ്റ്റീവ് വരുത്തിയ നാശനഷ്ടങ്ങൾ കേസാകുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്നു.

🔹ON SCREEN 🔹

▪️ സ്റ്റീവ് എന്ന ADHD ബാധിച്ച കൗമാരക്കാരനായി കനേഡിയൻ നടൻ Antoine Olivier Pilon ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ചു . യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വയലൻറ് ആവുന്ന എന്നാൽ ഉള്ളിൽ അമ്മയോട് പ്രത്യേകമായ സ്നേഹം സൂക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാനാവാത്ത വെല്ലുവിളി നിറഞ്ഞ ആ കഥാപാത്രം Antoine നന്നായിത്തന്നെ അവതരിപ്പിച്ചു .ഡയാനയായി Anne Dorval ഉം കൈല ആയി Suzanne Clement ഉം തന്മയത്വമാർന്ന പ്രകടനമാണ് കാഴ്ച വച്ചത് .രണ്ട് നടിമാരുടേയും മികച്ച ചിത്രങ്ങൾ എല്ലാം Xavier Dolan സംവിധാനം ചെയ്തവയായിരുന്നു എന്നതും ശ്രദ്ദേയമാണ് .

🔹BEHIND THE SCENES🔹

▪ Xavier Dolan എന്ന ഇരുപത്തെട്ടുകാരനായ സംവിധായകൻ ഫിലിം ഫെസ്റ്റിവലുകളിൽ സുപരിചിതനാണ് .അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും Iffk യിലും പ്രദർശിപ്പിച്ചിട്ടുണ്ട് .തന്റെ ചിത്രങ്ങൾക്ക് കൂടുതലും വ്യത്യസ്തമായ അമ്മ- മകൻ ബന്ധങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. Mommy യിലും നാമിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അമ്മ – മകൻ ബന്ധം നമുക്ക് കാണാം. മറ്റൊരു പ്രത്യേകത ചിത്രത്തിന്റെ Aspect Ratio ആണ് . ഇടുങ്ങിയ ഒരു പോർട്രയിറ്റ് ലുക്ക് നല്കുന്ന Aspect Ratio അമ്മയുടേയും മകന്റെയും സമൂഹത്തിലെ ഇടുങ്ങിയ ജീവിതത്തെ സൂചിപ്പിക്കുന്നു. അമ്മയും മകനും സന്തോഷം അനുഭവിക്കുന്ന അപൂർവ്വം ചില നിമിഷങ്ങളിൽ വൈഡ് സ്ക്രീൻ Aspect Ratio ഉപയോഗിക്കുന്നുണ്ട്. Aspect Ratio യിലെ മാറ്റം വരുന്ന രംഗങ്ങൾ വളരെ മനോഹരമായി പ്രേക്ഷകർ പോലും ശ്രദ്ധിക്കാത്ത തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു .

🔹VERDICT🔹

▪️ നിരവധി വൈകാരിക മുഹൂർത്തങ്ങളുള്ള പലപ്പോഴും എന്തെങ്കിലും അരുതാത്തത് നടക്കുമോ എന്ന ഭയം പ്രേക്ഷകന് ഉളവാക്കുന്ന മികച്ചൊരു ഡ്രാമയാണ് ഈ ചിത്രം .കഥയ്ക്ക് അനുയോജ്യമെങ്കിലും പലപ്പോഴും ചിത്രത്തിന്റെ  Aspect Ratio കാണികളിൽ കുറച്ചൊരു വിഷമം സൃഷ്ടിക്കുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് നേടിയ ഈ ചിത്രം തിയേറ്ററുകളിൽ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു. അഭിനേതാക്കളുടെ പെർഫോർമൻസ് ആണ് ചിത്രത്തെ വേറൊരു ലെവലിൽ എത്തിക്കുന്നത് . വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ ആഗ്രഹിക്കുന്നവർക്ക് Mommy മികച്ച അനുഭവം തന്നെ സമ്മാനിക്കുമെന്ന് തീർച്ചയാണ്.

🔹RATING : 4/5 ( VERY GOOD)

©PRADEEP V K (AMAZING CINEMA)

Advertisements
3.0 Star (Above Average) · France · French · Slasher

124. HIGH TENSION (FRANCE/SLASHER THRILLER/2003)

124. HIGH TENSION (FRANCE/FRENCH/2003/ Slasher Horror Thriller/95 Min/Dir: Alexandre Aja/Stars: Cecile de France, Maiwenn, Philippe Nahon)

🔹SYNOPSIS 🔹

▪ഇരകളെ ക്രൂരമായി വേട്ടയാടുന്ന സൈക്കോ ക്രിമിനൽസിന്റെ കഥ പറയുന്ന ചിത്രങ്ങൾ വിദേശ ഭാഷകളിൽ ധാരാളമുണ്ട് .വയലൻസ് എത്രത്തോളം ചേർക്കാനാവുമോ അത്രയും ചേർക്കാൻ ഈ ചിത്രങ്ങളുടെ സംവിധായകർ മത്സരിക്കാറുമുണ്ട് . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഫ്രഞ്ച് സിനിമയായ High Tension( Haute Tension ). അമേരിക്കയിൽ Switchblade Romance എന്ന പേരിൽ റിലീസ് ചെയ്തപ്പോൾ NC-17 റേറ്റിംഗ് ഒഴിവാക്കി R റേറ്റിംഗ് കിട്ടുന്നതിന് വേണ്ടിത്തന്നെ ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റേണ്ടി വന്നു . 

▪വീക്കെൻഡ് ആഘോഷിക്കുന്നതിന് വേണ്ടി മേരി (Cecile de France) സുഹൃത്തായ അലക്സിന്റെ (Maiwenn) നഗരത്തിൽ നിന്നും അകന്ന ഒരു കൃഷിത്തോട്ടത്തിന് നടുവിലുള്ള വീട്ടിലെത്തുന്നു . എന്നാൽ അന്ന് രാത്രി എല്ലാവരും ഉറക്കമായതിന് ശേഷം ആ വീട്ടിലെത്തുന്ന ഭീകരനായ ഒരു കൊലയാളി (Philippe Nahon) അലക്സിന്റെ അച്ഛനമ്മമാരേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തുകയും അലക്സിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു .അയാളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന മേരി അലക്സിനെ രക്ഷപ്പെടുത്താനായി അയാളുടെ വാഹനത്തെ പിന്തുടരുന്നു .അതിക്രൂരനായ കൊലയാളിയിൽ നിന്നും അലക്സിനെ രക്ഷപെടുത്താൻ വേണ്ടി മേരി നടത്തുന്ന ജീവന്മരണ പോരാട്ടവും തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രം  പറയുന്നത് .

▪ഇത്തരം സിനിമകളിൽ ക്ലിഷെ ആയ കഥയാണെങ്കിലും അഭിനേതാക്കളുടെ  പെർഫോർമൻസും വയലൻസ് കോരി നിറച്ച വിട്ടുവീഴ്ചയില്ലാത്ത  സംവിധാനവും ചിത്രത്തെ വേറിട്ട് നിർത്തുന്നു .എന്നാൽ ചിത്രം പൂർണമായിക്കഴിയുമ്പോൾ പ്രേക്ഷകർക്ക് സ്വാഭാവികമായുണ്ടാവുന്ന നിരവധി സംശയങ്ങൾക്ക്  മറുപടി നല്കാനൊന്നും സംവിധായകൻ മെനക്കെടുന്നില്ല . അത് കൊണ്ട് തന്നെ  പ്രേക്ഷകന് പൂർണ തൃപ്തി നല്കാൻ ചിത്രത്തിന് കഴിയുന്നില്ല .എങ്കിലും സ്ലാഷർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ മാക്സിമവും  കൂടാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും സംവിധായകൻ ഒരുക്കിയിട്ടുണ്ട് .പൂർണമായ രൂപത്തിൽ കാണേണ്ടവർ Uncut വേർഷൻ തന്നെ തെരഞ്ഞെടുക്കുക . സിനിമകളിലെ  വയലൻസ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം എന്ന് പ്രത്യേകം ഓർക്കുക .

🔹VERDICT :  ABOVE AVERAGE (Extremely Violent​. Not For Weak Hearted)

©PRADEEP V K (AMAZING CINEMA

3.0 Star (Above Average) · Drama · France · French · Psychological

65. IRREVERSIBLE (FRANCE/DRAMA/2002)

🔹AMAZING CINEMA # 65

🔹IRREVERSIBLE (France/French/2002/Psychological Drama/97Min/Gaspar Noe/Starring: Monica Bellucci, Vincent Cassel)

🔹SYNOPSIS 🔹

▪വ്യത്യസ്തമായ സിനിമകൾ , സിനിമയിലെ പുതിയ പരീക്ഷണങ്ങൾ മുതലായവ കാണാൻ ആഗ്രഹിക്കുന്നവർ മാത്രം ഈ ചിത്രം കാണുക .Gasper Noe സംവിധാനം ചെയ്ത ഈ ചിത്രം ലൈംഗികതയുടേയും വയലൻസിന്റെയും അതിപ്രസരം മൂലം കണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ് . തങ്ങളുടെ കാമുകിയെ ക്രൂരമായി ബലാൽസംഘം ചെയ്തയാളെ കണ്ടു പിടിച്ച് പ്രതികാരം ചെയ്യാനിറങ്ങുന്ന രണ്ട് പേരിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം വിപരീത ദിശയിലാണ് കഥ പറയുന്നത് .അതായത് കഥയുടെ അവസാനം ആദ്യം തുടങ്ങി തുടക്കത്തിൽ അവസാനിക്കുന്നു .

▪പത്ത് മിനിട്ട് ദൈർഘ്യമുള്ള ഒറ്റ ഷോട്ടിൽ എടുത്തിരിക്കുന്ന റേപ്പ് സീനും ഗേ സെക്സും  നിറയുന്ന ഈ ചിത്രത്തിലെ ക്യാമറ മൂവ്മെന്റ്സ് മറ്റൊരു ചിത്രത്തിലും ഇതു വരെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം .പ്രേക്ഷകനെ വൈകാരികമായി എങ്ങനെയൊക്കെ തളർത്താൻ കഴിയുമോ അങ്ങനെയൊക്കെ തളർത്താൻ സംവിധായകൻ മനപൂർവ്വം ശ്രമിച്ചിട്ടുണ്ട് .മോണിക്ക ബെലൂച്ചി എന്ന നടിയുടെ വിട്ടുവീഴ്ച ഇല്ലാത്ത പെർഫോർമൻസ് ചിത്രത്തിന് തുണയായി . 

🔹AMAZING CINEMA RATING: 3/5

© PRADEEP V K (AMAZING CINEMA)

Advertisements
4.5 Star (Brilliant) · France · French · Romance

30. BLUE IS THE WARMEST COLOUR (FRANCE/ROMANCE/2013)

🔹AMAZING CINEMA # 30
🔹BLUE IS THE WARMEST COLOUR ( France-Belgium-Spain / French / 2013 / 179 Min/ Romantic Drama / Dir: Abdellatif Kechiche / Starring: Lea Seydoux, Adele Exarchopoulos)
🔹 SYNOPSIS 🔹
▪സ്ത്രീയും പുരുഷനും തമ്മിൽ മാത്രമാണോ പ്രണയം ഉണ്ടാവുന്നത് ? രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിൽ ലൈംഗികതയിൽ കവിഞ്ഞ് മറ്റെന്താണ് ഉള്ളത് ?സാധാരണ സിനിമകൾ ചർച്ച ചെയ്യാൻ മടിക്കുന്ന രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ്  ‘Blue Is The Warmest Colour’ എന്ന ഫ്രഞ്ച് ചിത്രം കൈകാര്യം ചെയ്യുന്നത് .സമാന വിഷയം കൈകാര്യം ചെയ്ത മറ്റ് ചിത്രങ്ങളിൽ നിന്ന് വിത്യസ്തമായി വളരെ യാഥാർത്ഥ്യബോധത്തോടെയാണ് ഈ ചിതം സംവിധാനം ചെയ്തിരിക്കുന്നത്.ഇൻഡ്യയിൽ സ്വവർഗ പ്രണയം നിരോധിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചവർ തീർച്ചയായും ഈ ചിത്രം കണ്ടിരിക്കേണ്ടതാണ് .
▪കൗമാരക്കാരിയായ Adele ഉം Emma യും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ വിഷയം .അവർ തമ്മിലുള്ള ബന്ധം സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്ന കാര്യം ഈ ചിത്രം വിഷയമാക്കുന്നേയില്ല .പകരം പ്രണയം അവർ രണ്ട് പേരെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത് .തുടക്കത്തിൽ ഒരു ലെസ്ബിയൻ ചിത്രം എന്ന നിലയിൽ കണ്ട് തുടങ്ങുന്ന പ്രേക്ഷകർ അവരറിയാതെ തന്നെ പ്രണയത്തിന്റെ ഊഷ്മളതയിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു .സ്ത്രീയും പുരുഷനും എന്നതിൽ കവിഞ്ഞ് രണ്ട് വ്യക്തികൾ തമ്മിലുള്ള ശാരീരികവും മാനസികവുമായ ചേർച്ചയാണ് പ്രണയം എന്ന് സംവിധായകൻ ഈ ചിത്രത്തിലൂടെ പറഞ്ഞു വെക്കുന്നു . Adele ഉം Emma യും തമ്മിലുള്ള മിനിട്ടുകൾ നീളുന്ന ലൈംഗിക ബന്ധം യാതൊരു മറയുമില്ലാതെ ചിത്രത്തിൽ കാണിക്കുന്നുണ്ട് .പക്ഷേ അവർ തമ്മിലുള്ള പ്രണയത്തിന്റെ ഊഷ്മളത മനസ്സിലാക്കുന്ന പ്രേക്ഷകന് അത്തരം രംഗങ്ങളുടെ ആവശ്യകത തീർച്ചയായും ബോധ്യപ്പെടും .അത് പോലെ ഭക്ഷണം ഈ ചിത്രത്തിൽ പല രംഗങ്ങളിലും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വ്യക്തമാക്കാൻ വളരെ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു .
▪പ്രദർശിപ്പിച്ച മേളകളിലെല്ലാം അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം 2013 IFFk യിലും പ്രേക്ഷക പ്രശംസ നേടിയിരുന്നു . Adele ന്റെ വേഷം അവതരിപ്പിച്ച Adele Exarchopoulos ന്റെയും Emma യെ അവതരിപ്പിച്ച Lea Seydoux  ന്റെയും അഭിനയമികവ്  എടുത്തു പറയേണ്ടതാണ് . യഥാർത്ഥ പ്രണയം ഇഷ്ടപ്പെടുന്നവർക്ക് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം യാതൊരു വിരസതയുമില്ലാതെ കാണാൻ കഴിയും . ഒരു പ്രധാന കാര്യം ലൈംഗിക ദൃശ്യങ്ങൾ കാണുന്ന തിന് വേണ്ടി മാത്രം ഈ ചിത്രം കാണാതിരിക്കുക . ചിത്രം അത് അർഹിക്കുന്ന സീരിയസ്നെസ്സോടു കൂടി കാണാൻ തയ്യാറുള്ളവർ മാത്രം കാണുക .
🔹AMAZING CINEMA RATING : 4.5 / 5

Advertisements
4.5 Star (Brilliant) · Canada · Drama · French · Mystery

12. INCENDIES (CANADA/MYSTERY/2010)

🔹AMAZING CINEMA # 12
MOVIE TITLE : INCENDIES
CUNTRY : Canada
LAUNGUAGE : French, Arabic
YEAR : 2010
GENRE : Mystery,  Drama
DIRECTED BY : Denis Villeneuve
STARRING : Lubna Azabal, Melissa Desormeaux-Poulin
RUNNING TIME : 130min
IMDB RATING : 8.2/10
ROTTEN TOMATOES RATING : 92%
AWARDS & NOMINATIONS : 
* Nomination for Academy award for best foreign language film 

* Best Feature Film awarded by the jury at the 2011 Adelaide Film Festival * Best Film, Director, Actress, Adapted Screenplay, Cinematography, Editing, Sound and Sound Editing awards in 31st Genie Awards.
🔹SYNOPSIS🔹
▪Incendies is a Canadian mystery drama film adapted from Wajdi Mouawad’s play of the same name. During the reading of the will of their mother’s (Lubna Azabal), a twin brother and sister learn of some unusual last wishes. Amongst other requests, two envelopes need to be delivered to respectively the father of the two and a brother whom are both unknown. The quest leads the twins through the Middle East where they slowly learn of the horrific tales which is the life history of their late mother. This movie tells a very shocking story , perfectly shot and acted which makes the viewer fully immersed into the journey. Through flashbacks we learn about the hardship of their mother and unusual fate of their father and brother. The stunning climax of the movie will definitely shock the viewer .

This review will not complete without mentioning about the acting of the main actress Lubna Azabal who portrayed the character of Nawal Marwan, the mother. She is absolutely fantastic, no two words about it. Other departments including the haunting music and songs will definitely make you glued to the seats. 
▪In its Middle Eastern setting, the film takes on a contemporary feel, and the scenes of battle, rape and torture are concise and pitiless. All horror of civil war in middle eastern countries is explicit in this movie. The screen play of this movie is absolutely chilling when it shows young adolescents with rifles, killing others of their own age when neither shooter nor target is old enough to understand the gift of life.This movie is much more than a thriller and succeeds in demonstrating how senseless and hate others because of their religion.  Most people do not choose their religions but have them forced upon themselves by birth, and the lesson of “Incendies” is that an accident of birth is not a reason for hatred. After all the most happiest thing in life is to be together.
🔹AMAZING CINEMA RATING : 4.5/5 ( Highly Recommended)

Advertisements
4.5 Star (Brilliant) · Comedy · France · French · Romance

2. AMELIE (FRANCE/ROMANTIC COMEDY/2001)

🔹AMAZING CINEMA # 2
Movie Title.            : Amelie

Country                : France

Year                     : 2001

Directed By          : Jean-Pierre Jeunet

Running Time      : 2 hr 03 min

IMDB Rating        : 8.4/10

Rotten Tomatoes : 89%

Awards                : Won several awards like the European film awards and People’s choice Awards and nominated for 5 Academy awards.
🔹SYNOPSIS​🔹
▪Amelie is a romantic comedy which tells the story of a shy waitress, who decides to change the lives of those around her for the better , while struggling with her own isolation. Watch it to see the beauty of french cinema.
🔹Amazing Cinema Rating  : 4.5/5

Advertisements