3.5 Star (Good) · Italian · Italy · Superhero

163. THEY CALL ME JEEG ROBOT (ITALY/SUPER HERO/2015)

🔼163) THEY CALL ME JEEG ROBOT (2015) 🔼A RECOMMENDATION

🔹”സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത, ആരോടും ഒരു സ്നേഹവുമില്ലാത്ത, സ്വാർത്ഥത മാത്രം കൈമുതലാക്കിയ ഒരു ക്രിമിനലിന് ഒരു ദിവസം അമാനുഷിക ശക്തികൾ കൈവന്നാൽ അയാൾ എങ്ങനെയാവും അത് വിനിയോഗിക്കുക?”

🔼COUNTRY : ITALY
LANGUAGE : ITALIAN
GENRE : SUPER HERO
DIRECTION : GABRIELLE MAINETTI
IMDB RATING : 7.2/10
‎ROTTEN TOMATOES RATING : 67%

🔼 ഹോളിവുഡിൽ സൂപ്പർ ഹീറോ ചിത്രങ്ങൾക്ക് ഒരു പഞ്ഞവുമില്ലെങ്കിലും മറ്റ് രാജ്യങ്ങളിൽ അത്തരം ചിത്രങ്ങൾ താരതമ്യേന കുറവാണ്. ഹോളിവുഡ് ചിത്രങ്ങൾ എല്ലാ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നത് കൊണ്ടും സാങ്കേതികപരമായി ഹോളിവുഡുമായി മത്സരിക്കാനാവാത്തതുമാവാം അതിന് കാരണം. അത് കൊണ്ട് തന്നെ ഒരു വ്യത്യസ്തതക്ക് വേണ്ടിയാണ് THEY CALL ME JEEG എന്ന ഇറ്റാലിയൻ സൂപ്പർ ഹീറോ ചിത്രം കണ്ട് തുടങ്ങിയത് . 89th അക്കാദമി അവാർഡിന് ഈ ചിത്രം ഇറ്റലിയുടെ ഒഫിഷ്യൽ എൻട്രി ആയിരുന്നെങ്കിലും നോമിനേഷൻ ഒന്നും ലഭിച്ചിരുന്നില്ല. അല്ലറ ചില്ലറ മോഷണങ്ങളുമായി കഴിഞ്ഞിരുന്ന എൻസോ ഒരു മോഷണത്തിന് ശേഷം പോലീസിൽ നിന്ന് രക്ഷപെടാനായി ടൈബർ നദിയിൽ ചാടുന്നു. എന്നാൽ നദിയിൽ വച്ച് റേഡിയോ ആക്ടീവ് വേസ്റ്റുമായി സമ്പർക്കത്തിലേർപ്പെടുന്ന അയാൾക്ക് അമാനുഷിക ശക്തികൾ കൈവരുന്നു. ആദ്യമൊക്കെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രം തന്റെ ശക്തികൾ ഉപയോഗിക്കുന്ന അയാൾ തന്റെ നിയോഗം എന്താണെന്ന് തിരിച്ചറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

🔼 സാധാരണ സൂപ്പർ ഹീറോ ചിത്രങ്ങളിൽ നിന്ന് കഥയ്ക്ക് വലിയ മാറ്റമൊന്നും അവകാശപ്പെടാനില്ലെങ്കിലും മികച്ച തിരക്കഥയും അഭിനേതാക്കളുടെ പെർഫോർമൻസും ചിത്രത്തിനെ വേറിട്ട് നിർത്തുന്നു. പ്രധാന വില്ലൻ വേഷത്തിലെത്തിയ Luka Marinelli യുടെ പെർഫോർമൻസ് വളരെ മികച്ച് നിന്നു. പ്രേക്ഷകരിൽ ഭയവും വെറുപ്പും ജനിപ്പിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. അനിമേഷൻ മൂവി അഡിക്റ്റായ ചിത്രത്തിലെ നായികാ കഥാപാത്രം എൻസോയെ Jeeg Robot എന്ന അനിമേഷൻ സൂപ്പർ ഹീറോ ആയി തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ചിത്രത്തിന് അങ്ങനെ ഒരു പേര് നല്കിയിരിക്കുന്നത്. സ്പെഷ്യൽ ഇഫക്ട് ഗിമ്മിക്കുകൾ കുറച്ച് ത്രില്ലിംഗ് മൂഡിൽ മുന്നേറുന്ന ചിത്രം ബോക്സോഫീസിൽ മികച്ച വിജയവും നേടിയിരുന്നു. മൊത്തത്തിൽ സൂപ്പർ ഹീറോ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല വിരുന്നായിരിക്കും ഈ ചിത്രം.

🔼AMAZING CINEMA RATING : 3.5/5 (GOOD)

🔼For More Movie Reviews & Recommendations Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔼 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements
3.0 Star (Above Average) · Drama · Italian · Italy

52. SALO OR 120 DAYS OF SODOM (ITALY/DRAMA/1975)

🔹AMAZING CINEMA # 52

🔹SALO OR 120 DAYS OF SODOM (Italy/Italian/1975/Drama/116Min/Dir: Pier Paolo Pasolini/Starring: Paolo Bonacelli, Giorgio Cataldi)

🔹SYNOPSIS 🔹

▪ഈ ചിത്രത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതാൻ സത്യത്തിൽ എനിക്ക് യോഗ്യതയില്ല .കാരണം സിനിമ പൂർണമായും കണ്ട് വേണം റിവ്യൂ എഴുതേണ്ടത് .പക്ഷേ ഈ ചിത്രം പൂർണമായും കാണാനുള്ള മനശ്ശക്തി എനിക്ക് ഇല്ലായിരുന്നു .ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ശരിയായി പറഞ്ഞാൽ കാണാൻ ശ്രമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ചിത്രമാണ് 1975 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ SALO. 

▪ഒരു പാട് കോൺട്രവേഴ്സ്യൽ ചിത്രങ്ങൾ സംവിധാനം ചെയ്ത PIER PAOLO PASOLINI യുടെ ഏറ്റവും കുപ്രസിദ്ധി നേടിയതും അവസാനത്തേതുമായ ചിത്രമായിരുന്നു ഇത് .അവസാനത്തേതാകാൻ കാരണം ഈ സിനിമ റിലീസ് ചെയ്യുന്നതിന് ആഴ്ചകൾക്ക് മുൻപ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു എന്നതാണ് .അതിന് കാരണം എന്താണെന്ന് ഈ ചിത്രം കുറച്ച് ഭാഗം കാണുമ്പോൾ തന്നെ മനസ്സിലാകും .

▪രണ്ടാം ലോക മഹായുദ്ധകാലത്ത് ഏതാനും ഫാസിസ്റ്റ് സാഡിസ്റ്റുകൾ 18 യുവതീയുവാക്കളെ തട്ടിക്കൊണ്ട് പോയി അതിഭീകരമായ രീതിയിൽ പീഡിപ്പിച്ച് കൊല്ലുന്നതാണ് ചിത്രത്തിന്റെ കഥ .ഒരു പക്ഷേ ഇത്രയും ക്രൂരമായ സാഡിസ്റ്റിക്കായ വൾഗർ ആയ മനസ്സ് മടുപ്പിക്കുന്ന ഒരു ചിത്രം ലോകത്ത് വേറെ ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം .അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും .

▪മറ്റ് ചിത്രങ്ങൾ എല്ലാം കാണാൻ റെക്കമന്റ് ചെയ്യുന്ന ഞാൻ പറയുന്നത് നിങ്ങൾ ഒരുക്കലും ഈ ചിത്രം കാണാൻ ശ്രമിക്കരുത് എന്നാണ് . അഥവാ ആരെങ്കിലും കാണാൻ ശ്രമിച്ചാൽ നിങ്ങൾക്കുണ്ടാവുന്ന മാനസ്സികാഘാതത്തിന് ഞാൻ ഉത്തരവാദിയല്ല .

🔹AMAZING CINEMA RATING : 3/5

© PRADEEP V K (AMAZING CINEMA)