3.5 Star (Good) · Action · Japan · Japanese

179. BLADE OF THE IMMORTAL (JAPAN/ACTION/2017)

🔸179) BLADE OF THE IMMORTAL (2017)🔸 Japan | Samurai Action Film🔸

⏺️ഊരിപ്പിടിച്ച വാളുമായി എതിരാളിയുടെ ജീവനെടുക്കാൻ പാഞ്ഞടുക്കുന്ന സമുറായ്മാരുടെ കഥ പറയുന്ന ചിത്രങ്ങൾ ജാപ്പനീസ് സിനിമയുടെ മുഖമുദ്രയാണെന്ന് തന്നെ പറയാം. പതിനേഴ്- പതിനെട്ട് നൂറ്റാണ്ടുകളിൽ ജപ്പാനിൽ ജീവിച്ചിരുന്ന സമുറായ്മാരുടെ രക്തം മണക്കുന്ന വീരകഥകൾ നാം അറിയുന്നത് അത്തരം ചിത്രങ്ങളിലൂടെയാണ്. സമുറായ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ വരുന്നത് അകിര കുറസോവയുടെ Seven Samurai എന്ന ചിത്രമാണ്. ഇന്ന് സമുറായ്മാരുടെ കഥ പറയുന്ന നിരവധി സംവിധായകരുണ്ടെങ്കിലും അവരിൽ പ്രമുഖൻ 13 Assassins എന്ന വളരെ മികച്ച സമുറായ് ചിത്രത്തിന്റെ സംവിധായകനായ Takashi Miike ആണ്. തന്റെ നൂറാമത്തെ ചിത്രമായ Blade of The Immortal ന് അദ്ദേഹം തിരഞ്ഞെടുത്തതും തന്റെ പ്രിയപ്പെട്ട Genre ആയ സമുറായ് വിഭാഗം തന്നെയാണ്.

⏺️ ആയുധമേന്തിയ നൂറ് യോദ്ധാക്കളെ ഒറ്റയ്ക്ക് നേരിടാൻ കഴിവുള്ള Manji എന്ന മരണമില്ലാത്ത സമുറായുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹത്തിൽ നിന്നും അകന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന Manji യെത്തേടി ഒരു ദിവസം Rin എന്ന പെൺകുട്ടി എത്തുന്നു. തന്റെ അച്ഛനമ്മമാരെ ക്രൂരമായി കൊലപ്പെടുത്തിയ Anotsu എന്ന അജയ്യനായ പോരാളിയേയും സംഘത്തേയും വകവരുത്താൻ Manji യുടെ സഹായം തേടിയാണ് അവൾ അവിടെ എത്തിയത്. ആ ആവശ്യം സ്വീകരിച്ച് Rin ന്റെ ബോഡി ഗാർഡ് ആയി അവളോടൊപ്പം യാത്ര തുടങ്ങുന്ന സമുറായ് നേരിടുന്ന ശക്തമായ പോരാട്ടങ്ങളിലൂടെ ചിത്രത്തിന്റെ കഥ ഇതൾ വിരിയുന്നു.

⏺️ Takashi Miike ചിത്രങ്ങളുടെ മുഖമുദ്രയായ കടുത്ത വയലൻസിനും രക്തച്ചൊരിച്ചിലിനും ചിത്രത്തിൽ യാതൊരു കുറവുമില്ല. എന്നാൽ അതെല്ലാം ഒരു സമുറായ് ചിത്രത്തിന് വളരെ അത്യാവശ്യമാണ് എന്നത് നമുക്കറിയാം. ആദ്യ രംഗം മുതൽ അവസാനം വരെ നിറഞ്ഞ് നില്ക്കുന്ന കിടിലൻ വാൾപ്പയറ്റ് ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് .നായകൻ ഇമ്മോർട്ടൽ ആയതിനാൽ ഫാന്റസി എലമെന്റ്സും ചിത്രത്തിൽ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമുറായ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. രക്തം കണ്ടാൽ തല കറങ്ങുന്നവരും ഫീൽ ഗുഡ് സിനിമാപ്രേമികളും ദയവായി ചിത്രം കാണാതിരിക്കുക. തിയേറ്ററിൽ തന്നെ കാണണമെങ്കിൽ IFFK 2017 ൽ വേൾഡ് സിനിമാ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

🔸RATING : 3.5/5 ( GOOD )

©PRADEEP V K

Advertisements
3.5 Star (Good) · Drama · Japan · Japanese · Mystery

177. GUKOROKU : TRACES OF SIN (JAPAN/MYSTERY/2017)

🔸177) GUKOROKU : TRACES OF SIN (2017)🔸 A REVIEW🔸

🔸COUNTRY : JAPAN
LANGUAGE : JAPANESE
GENRE : MYSTERY DRAMA
DIRECTION : KEI ISHIKAWA
‎STARRING : SATOSHI TSUMABUKI,
‎HIKARI MITSUSHIMA

🔸 ഉയർന്ന സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്ന സമൂഹത്തിൽ നല്ല സ്ഥാനമുള്ള ഭർത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന ഒരു കുടുംബം സ്വന്തം വീട്ടിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെടുന്നു. കൊലപാതകങ്ങൾ നടന്ന് ഒരു വർഷത്തോളമായെങ്കിലും യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ ആ കുറ്റകൃത്യത്തിന് കാരണക്കാരെ കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. ആയിടക്ക് ഒരു മാഗസിൻ റിപ്പോർട്ടർ ആയ Tanaka ആ കേസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിക്കുകയും കൊല്ലപ്പെട്ട ഫാമിലിയുമായി ബന്ധമുണ്ടായിരുന്ന അവരുടെ സുഹൃത്തുക്കളുമായി ഇൻറർവ്യൂ നടത്തുകയും ചെയ്യുന്നു. മരണപ്പെട്ട ദമ്പതികൾക്ക് സമൂഹത്തിൽ നിന്നും മറച്ച് പിടിച്ച മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നോ?

🔸 ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണെങ്കിലും അത്തരം ചിത്രങ്ങളിൽ സാധാരണ കാണാറുള്ള ക്ലീഷേ സംഭവങ്ങളെല്ലാം ഒഴിവാക്കി വളരെ സാവധാനമുള്ള അവതരണമാണ് ചിത്രത്തിന്. അതു കൊണ്ട് നല്ല വേഗതയിൽ മുന്നേറുന്ന ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്നവർക്ക് ഈ ചിത്രം ഇഷ്ടമാകണമെന്നില്ല. സംവിധാനത്തിലും സിനിമാറ്റോഗ്രഫിയിലും നിരവധി പുതുമകൾ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കഥാപാത്രത്തിന്റെ ശരീരത്തിലൂടെ നിരവധി കൈകൾ കടന്ന് പോകുന്ന രംഗം വളരെ നന്നായിരുന്നു. സംഭവങ്ങൾ ദൃശ്വവത്കരിക്കുന്നതിന് പകരം കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെയാണ് കഥയുടെ പ്രധാന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്. മികച്ച പെർഫോർമൻസുകളിലൂടെ പ്രേക്ഷകരിലേക്ക് അതിന്റെ തീവ്രത പകരാൻ അഭിനേതാക്കൾക്ക് കഴിഞ്ഞു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മികച്ച ചില ട്വിസ്റ്റുകളിലൂടെ അവസാനിച്ചപ്പോൾ തൃപ്തികരമായ ഒരു ചിത്രം കണ്ട അനുഭവമാണ് ലഭിച്ചത്.

🔸RATING : 3.5/5 (GOOD)

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.0 Star (Above Average) · Horror · Japan · Japanese

171. OVER YOUR DEAD BODY (JAPAN/HORROR/2014)

🔸171) OVER YOUR DEAD BODY (2014)🔸 ഒരു അവലോകനം 🔸

🔸 യാഥാർത്ഥ്യത്തിനും ഫാൻറസിക്കും ഇടയ്ക്കുള്ള അതിർ വരമ്പ് ചില സമയങ്ങളിൽ വളരെ നേർത്തതായിരിക്കും. മനസ്സിനുള്ളിൽ ഭയക്കുന്ന സംഭവങ്ങൾ കൺമുന്നിൽ കാണുന്ന അവസ്ഥ കൂടി ഉണ്ടായാൽ ആ അതിർവരമ്പ് കൂടി ചിലപ്പോൾ അലിഞ്ഞില്ലാതായേക്കാം.

🔸COUNTRY : JAPAN
LANGUAGE : JAPANESE
GENRE : HORROR
DIRECTION : TAKASHI MIIKE
IMDB RATING : 6.2 / 10
‎ROTTEN TOMATOES RATING : 43%

🔸 ജപ്പാനിൽ ഒരു തിയേറ്റർ ട്രൂപ്പ് വർഷങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നാടകത്തിന്റെ റിഹേഴ്സലിലാണ്. വയലൻസും ഹൊററും നിറഞ്ഞ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു പ്രതികാര കഥയാണ് നാടകത്തിന്. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിയൂക്കിയും കൊസൂക്കെയും ജീവിതത്തിലും ഭാര്യാ ഭർത്താക്കൻമാരാണ്. നാടകത്തിന്റെ റിഹേഴ്സൽ പുരോഗമിക്കുന്നതോടൊപ്പം അതിലെ സംഭവങ്ങൾ അവരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അവർക്ക് തോന്നുന്നു. ദിവസങ്ങൾ കഴിയുന്നതോടെ നാടകവും ജീവിതവും തമ്മിൽ വേർപിരിക്കാനാവാതെ പരസ്പരം കൂടിക്കലരുന്ന അവസ്ഥ സംജാതമാകുന്നു. എന്താണ് യാഥാർത്ഥ്യം ,എന്താണ് ഫിക്ഷൻ എന്നറിയാത്ത സാഹചര്യത്തിലെത്തിയ അവർക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് ?

🔸 വളരെ ഡിസ്റ്റർബിങ്ങ് ആയ, കൺഫ്യൂസിങ്ങ് ആയ, അങ്ങേയറ്റത്തെ വയലൻസ് നിറഞ്ഞ ചിത്രങ്ങളൊരുക്കുന്നതിൽ വിദഗ്ദനാണ് തകാഷി മൈക് . അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് അതെല്ലാം താരതമ്യേന കുറവാണെങ്കിലും കൺഫ്യൂസിങ്ങ് ആയ കഥാഗതി ആണ് Over Your Dead Body എന്ന ചിത്രത്തിനും. കഥാപാത്രങ്ങൾ അനുഭവിക്കുന്ന അതേ സംശയങ്ങൾ പ്രേക്ഷകനും ഉണ്ടാകുന്നുണ്ട്. ചിത്രത്തിലെ രംഗങ്ങൾ നാടകത്തിലേതാണോ അതോ യഥാർത്ഥ ജീവിതത്തിലേതാണോ എന്ന് നമുക്കും മനസ്സിലാവുന്നില്ല. ആ ഒരു കൺഫ്യൂഷൻ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും. അറിയാതെ സ്ക്രീനിൻ നിന്നും കണ്ണ് മാറ്റിപ്പോകുന്ന ചില ദൃശ്യങ്ങളും ചിത്രത്തിലുണ്ട്. തകാഷി മൈക്കിന്റെ മറ്റ് ചിത്രങ്ങൾ കണ്ടവർക്ക് അദ്ദേഹത്തിന്റെ ശൈലി മനസ്സിലാക്കാനാവും. ഒരേ സമയം തന്നെ വയലൻറും ക്രൂരവും ഭയപ്പെടുത്തുന്നതും ഡിസ്ഗസ്റ്റിംഗും ആയ ഈ ചിത്രം അത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല.

🔸RATING : 3/5

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Drama · Fantasy · Japan · Japanese

139. IF CATS DISAPPEARED FROM THE WORLD (JAPAN/FANTASY DRAMA/2016)

🔹139. IF CATS DISAPPEARED FROM THE WORLD (Japan/Japanese/2016/ Fantasy Drama/103 Min/Dir: Akira Nagai/Stars: Takeru Satoh, Aoi Miyazaki )

🔹 SYNOPSIS 🔹

 

▪ ജനനവും മരണവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .ഒരു ദിവസം അപ്രതീക്ഷിതമായി  നമുക്ക് മരണം സംഭവിച്ചാൽ നാമെന്താണ് ഈ ലോകത്ത് ബാക്കി വയ്ക്കുക? ശരീരത്തിനപ്പുറത്ത് ഓരോ മനുഷ്യരും മറ്റ് മനുഷ്യരോടും ജീവികളോടും നിർജീവ വസ്തുക്കളോടും പ്രകൃതിയോടും തിരിച്ചറിയാനാവാത്ത എന്തോ ഒരു ആത്മബന്ധം അനുഭവിക്കുന്നില്ലേ?

▪ ജീവിതത്തെയും  മരണത്തെയും അവയ്ക്കിടയിലുള്ള ആത്മബന്ധങ്ങളെയും വ്യത്യസ്തമായ തലത്തിൽ നോക്കിക്കാണുന്ന ജാപ്പനീസ് ഫാന്റസി ചിത്രമാണ് IF CATS DISAPPEARED FROM THE WORLD. അപ്രതീക്ഷിതമായി തനിക്ക് ബ്രയിൻ ട്യൂമർ ആണെന്നും ജീവിതത്തിൽ  ഇനി കുറച്ച്  ദിവസങ്ങൾ  മാത്രമേ ബാക്കിയുള്ളുവെന്നും  മനസ്സിലാക്കുന്ന പോസ്റ്റ്മാനായ ചെറുപ്പക്കാരനെത്തേടി ആ രാത്രി എത്തിയത് മറ്റാരുമല്ല , മരണദേവൻ തന്നെയായിരുന്നു .അയാളുടെ ആയുസ്സ് ഒരു ദിവസം നീട്ടുന്നതിന് പകരമായി മരണദേവൻ ആവശ്യപ്പെടുന്നത് ഈ ലോകത്തുള്ള ഏതെങ്കിലും ഒരു വസ്തു പൂർണമായും മായ്ച്ച് കളയാനാണ് . അങ്ങനെ മായ്ച്ച് കളഞ്ഞാൽ ആ വസ്തുവിനോടൊപ്പം അതുമായി ബന്ധപ്പെട്ട് എല്ലാവരിലുമുള്ള ഓർമകളും മാഞ്ഞ് പോകും എന്നോർക്കുക .തന്റെ ജീവൻ നിലനിർത്താനായി ആ ഓഫർ സ്വീകരിക്കുന്ന അയാൾ ഓരോ ദിവസവും  മായ്ച്ച് കളയുന്ന വസ്തുക്കളിലൂടെ  തന്റെ ജീവിതത്തെക്കുറിച്ച് താൻ പോലും മറന്ന് പോയ പല കാര്യങ്ങളും  മനസ്സിലാക്കുന്നു .

▪മനോഹരമായ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം .ദൃശ്യഭംഗി നിറഞ്ഞു കവിയുന്ന കാവ്യാത്മകത തുളുമ്പുന്ന ഷോട്ടുകൾ. വളരെ പതുക്കെ ആണ് ചിത്രത്തിന്റെ കഥാഗതി എങ്കിലും ഒട്ടും ബോറടിക്കാത്ത ആഖ്യാനശൈലി പ്രേക്ഷകരെ പിടിച്ചിരുത്തും .നായകന്റെ പ്രണയവും  സുഹൃത്ബന്ധവും അമ്മയുമായുള്ള ആത്മബന്ധവും അച്ഛന്റെ തിരിച്ചറിയാനാവാത്ത സ്നേഹവും എല്ലാം നിങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കും .കയ്യടക്കമുള്ള സംവിധാന ശൈലിയും  മികച്ച  തിരക്കഥയും തനിമയാർന്ന അഭിനയവും പുതുമയുള്ള സ്പെഷൽ ഇഫക്ടുകളും ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു .ഈ ചിത്രം കണ്ട് കഴിയുമ്പോൾ ജീവിതത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണാൻ നിങ്ങളോരോരുത്തരും  ശ്രമിക്കുമെന്ന്  തീർച്ചയാണ് .

🔹VERDICT :  GOOD ( A Beautiful Fantasy Drama With A Heart Touching Storyline )

©PRADEEP V K (AMAZING CINEMA)

5.0 Star (Excellent) · Animation · Drama · Japan · Japanese · War

133. GRAVE OF THE FIREFLIES (JAPAN/ANIMATED WAR DRAMA/1988)

133. GRAVE OF THE FIREFLIES ( JAPAN/JAPANESE/1988/ Animated War Drama/89 Min/Dir: Isao Takahata /Stars: Tsutomu Tatsumi, Ayano Shiraishi )

🔹 SYNOPSIS 🔹

 

▪”Why Do Fireflies Die So Soon?”

ഒരു സിനിമ കണ്ട് കഴിഞ്ഞ് ദിവസങ്ങളോളം അതിന്റെ ഓർമ്മകൾ നമ്മെ വേട്ടയാടുന്നത് വളരെ അപൂർവമാണ് . അതും ഒരു അനിമേഷൻ ചിത്രമാണെങ്കിലോ? ഏഷ്യൻ അനിമേഷൻ സിനിമകളുടെ കുലപതി ആയ Studio Ghibli അണിയിച്ചൊരുക്കിയ Grave Of The Fireflies അത്തരമൊരു ചിത്രമാണ് .1967 ലെ അതേ പേരിൽ തന്നെയുള്ള ഒരു ചെറുകഥയാണ് ചിത്രത്തിനാധാരം .യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി സിനിമകൾ പല ഭാഷകളിലായി നാം കണ്ടിട്ടുണ്ട് .രാജ്യ സ്നേഹവും പട്ടാളക്കാരുടെ അർപ്പണ മനോഭാവവും പ്രമേയമാക്കിയ അത്തരം ചിത്രങ്ങളിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമാണ് ഈ ചിത്രം .എന്തെന്നാൽ ഇവിടെ പട്ടാളവും രാജ്യവും ജയവും തോൽവിയും ഒന്നുമല്ല, യുദ്ധത്താൽ ജീവിതം പിഴുതെറിയപ്പെട്ട മനുഷ്യരുടെ ഹൃദയം നുറുക്കുന്ന വേദനകളാണ് വിഷയം. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ഈ ചിത്രം കണ്ട് തീർക്കാൻ ഒരു കഠിനഹൃദയനുമാവില്ല.

▪1945 ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ജപ്പാനിലെ കോബെയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. അമേരിക്കൻ ബോംബർ വിമാനങ്ങൾ ജപ്പാനിൽ ഇടതടവില്ലാതെ ബോംബുകൾ വർഷിക്കുന്ന സമയം .ഓരോ അപായ സൈറൺ മുഴങ്ങുമ്പോഴും ജനങ്ങൾ വീടും സാധനങ്ങളും ഉപേക്ഷിച്ച് ബോംബ് ഷെൽട്ടറുകളിലേക്ക് പായുന്നു .തിരിച്ചെത്തുമ്പോൾ പലരുടേയും വീടുകൾ ബോംബിംഗിൽ കത്തിച്ചാമ്പലായിട്ടുണ്ടാകും .ജാപ്പനീസ് നേവിയിലെ ക്യാപ്റ്റൻ ആണ് സെയ്റ്റയുടേയും കുഞ്ഞ് സഹോദരി സെറ്റ്സുകോയുടേയും അച്ഛൻ. ബോംബിംഗിൽ വീടും അമ്മയും നഷ്ടപ്പെടുന്ന അവർ അകന്ന ഒരു അമ്മായിയുടെ വീട്ടിൽ അഭയം തേടുന്നു .എന്നാൽ തന്റെ കുടുംബത്തിനെ തന്നെ പോറ്റാൻ പാടുപെടുന്ന അവർക്ക് ഈ കുട്ടികളെയും കൂടി സംരക്ഷിക്കാനാവുന്നില്ല . സഹോദരിയേയും തോളിലേറ്റി ഒരു ഒഴിഞ്ഞ ബോംബ് ഷെൽട്ടറിൽ അഭയം പ്രാപിക്കുന്ന സെയ്റ്റയുടെ തന്റെയും സഹോദരിയുടേയും ജീവൻ നിലനിർത്താനുള്ള കഠിന  ശ്രമങ്ങളാണ് ചിത്രം പറയുന്നത് .

▪ ഇരുളടഞ്ഞ ഗുഹയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ ജീവിക്കുന്ന സെയ്റ്റയും സെറ്റ്സുകോയും മനസ്സിൽ നിന്നും വിട്ടു പോകുന്നില്ല .എല്ലാ വിധ സുഖ സൗകര്യങ്ങളോടും ജീവിച്ചിരുന്ന കുഞ്ഞുങ്ങൾ ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടവരായി മാറുന്ന, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്ന് കരയുന്ന  രംഗങ്ങൾ കണ്ണീരോടെയല്ലാതെ കണ്ടിരിക്കാനാവില്ല. യുദ്ധം എന്ന മഹാ വിപത്ത്  അത് ആരൊക്കെ തമ്മിലായാലും എന്ത് കാര്യത്തിന്റെ പേരിലായാലും സാധാരണ മനുഷ്യനെ നശിപ്പിച്ചിട്ടേ ഉള്ളു എന്ന സത്യം ഇത്രയും തീക്ഷ്ണമായി അവതരിപ്പിച്ച Studio Ghibli യെയും സംവിധായകൻ Isao Takahata യെയും എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല . 

▪യഥാർത്ഥ അഭിനേതാക്കൾക്ക് ഒരിക്കലും ഇത്രയും തീവ്രമായ വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിക്കാനാവില്ല  എന്നത് പൂർണമായും സത്യമാണ് . മറ്റേതൊരു കഥാപാത്രത്തേക്കാളും മുന്നിലായി സെയ്റ്റയും സെറ്റ്സുകോയും എന്നും എന്റെ മനസ്സിലുണ്ടാകും . ഹൃദയത്തെ പിടിച്ചുലക്കുന്ന ഹോണ്ടിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും യാതൊരു പിഴവുമില്ലാത്ത മനോഹരമായ അനിമേഷനും ഈ ചിത്രത്തെ Studio Ghibli യുടെ എന്നല്ല ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. നിങ്ങൾ അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നയാളാണെങ്കിലും അല്ലെങ്കിലും ഈ ചിത്രം നിർബന്ധമായും കണ്ടിരിക്കണം .ഒരു അനിമേഷൻ ചിത്രത്തിന്റെ പവർ, അതിന്റെ റീച്ച് ഇവ എത്രത്തോളമാണെന്ന് ഈ ചിത്രം നിങ്ങൾക്ക് മനസ്സിലാക്കിത്തരും.

🔹VERDICT :  EXCELLENT ( A Haunting ,Powerful And Strikingly Emotional Drama  – A Film You Must Watch Before You Die )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Animation · Fantasy · Japan · Japanese

132. THE SECRET WORLD OF ARRIETTY (JAPAN/ANIMATED FANTASY/2010)

132. THE SECRET WORLD OF ARRIETTY (JAPAN/JAPANESE/2010/ Animated Fantasy/95 Min/Dir: Hiromasa Yonebayashi /Stars: Mirai Shida, Ryunosuke Kamiki)
🔹 SYNOPSIS 🔹
 ▪ പ്രശസ്ത ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോ ആയ Studio Ghibli നിർമ്മിച്ച ജാപ്പനീസ് അനിമേഷൻ ചിത്രമാണ്  Arrietty ( ‘The Secret World of Arrietty’ is the English Title). Mary Norton എഴുതിയ The Borrowers എന്ന പുസ്തകമാണ് ഈ ചിത്രത്തിന് ആധാരം . ബോറോവേഴ്സ് എന്നറിയപ്പെടുന്ന കുഞ്ഞു മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത് .സാധാരണ മനുഷ്യരുടെ വീടുകളിൽ അവരറിയാതെ ഒളിച്ചു താമസിക്കുന്ന അവർ മനുഷ്യരിൽ നിന്നും സാധനങ്ങൾ രഹസ്യമായി എടുത്താണ് ജീവിക്കുന്നത്. അങ്ങനെ ഒരു വീടിന് അടിയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുകയാണ് അരീറ്റി എന്ന പെൺകുട്ടി .ഒരു ദിവസം അച്ഛനോടൊപ്പം വീടിന്റെ അടുക്കളയിൽ നിന്നും സാധനങ്ങൾ എടുക്കാൻ വന്ന അരീറ്റിയെ ആ വീട്ടിൽ പുതുതായി വന്ന ഷോ എന്ന കുട്ടി കാണാനിടയാവുന്നു .രോഗിയായ ഷോ അരീറ്റിയുമായി സൗഹൃദത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ആ വീട്ടിലെ ജോലിക്കാരി ഇക്കാര്യം അറിയുന്നതോടെ അരീറ്റിയുടേയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാവുന്നു .
▪ജാപ്പനീസ് അനിമേഷൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളിൽ നിന്നും അവയ്ക്കുള്ള വ്യത്യാസം മനസ്സിലാകും . സംസാരിക്കുന്ന പക്ഷിമൃഗാദികളുടെ കഥ പറയുന്ന ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളിൽ നിന്നും വിഭിന്നമായി കൂടുതൽ യാഥാർത്ഥ്യബോധത്തോടെ ഉള്ള ചിത്രങ്ങളാണവ . The Secret World of Arrietty യിൽ മികച്ച ഒരു കഥ  മനോഹരമായ അനിമേഷനിലൂടെ പറഞ്ഞിരിക്കുന്നു .Studio Ghibli യിലെ തന്നെ അനിമേറ്റർ ആയിരുന്ന സംവിധായകൻ സൃഷ്ടിച്ചിരിക്കുന്ന കുഞ്ഞു മനുഷ്യരുടെ ലോകം അതി മനോഹരമായിരുന്നു . സാധാരണ വീടുകളിൽ കാണുന്ന വസ്തുക്കളുടെ മിനിയേച്ചർ രൂപങ്ങൾ യാഥാർഥ്യബോധത്തോടെ പുനരവതരിപ്പിച്ചിരിക്കുന്നു. അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യപൂർവ്വം അരീറ്റിയുടെ രഹസ്യ ലോകത്തേക്ക് പ്രവേശിക്കാം .
VERDICT :  VERY GOOD ( A Beautiful And Straight To The Heart Animation Film )
©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Japan · Japanese · Psychological · Thriller

108. CREEPY (JAPAN/PSHYCHOLOGICAL THRILLER/2016)

🔹AMAZING CINEMA # 108

🔹CREEPY (Japan/Japanese/2016/Psychological Thriller/Dir: Kiyoshi Kurosawa/Starring: Hidetoshi Nishijima, Teruyuki Kagawa)

🔹 Japanese movies are well known for edge of the seat Psychological Thrillers which will take viewers to unseen boundaries of cinematic experience. The 2016 film CREEPY is no exception.

🔹 SYNOPSIS  🔹

▪Koichi Takakura ( Hidetoshi Nishijima ) is a Profiler in Japan police department who uses his skills of Psychological assessment for evaluating Psycho Criminals . But one day his assessment falls wrong and he got seriously injured during the process. After that he resigned his job and joined as a university professor in Criminal Psychology and shifted his residence near to his new job with his wife Yasuko ( Yuko Takeyuchi ). During a research related to his study he came across a cold case involving the disappearence of three persons in a family leaving only an unreliable witness.  Koichi visited the crime scene and using his profiling background talked to Saki Honda who is the only remaining member of the disappeared family and witness to the crime. He smells something wrong in the explanation given by Saki and started to investigate the case with the help of his Police friend and without the knowledge of Police Department. 

▪During that time his wife made an acquaintance with their secretive neighbor Masato Nishino ( Teruyuki Kagawa ) and his daughter. But Koichi Takakura finds something mysterious about Masato and saw parallels with the missing family case. Who is this Masato Nishino and does he have any relation with the missing family case? Or does all these are the imaginations of Koichi Takakura’s Psychologist’s mind? See the film the find the answers to all these unanswered questions.

🔹 ASSESSMENT 🔹

▪This film is a type of film which will draw viewers in to it from the very start itself. The film is completely true to its title and is utterly creepy which will draw sheer nervousness inside the viewer’s mind.  Kiyoshi Kurosawa done his best as a director and a made a film which is absolutely thrilling from start to end . The actors done their part very well especially  Teruyuki Kagawa who played the role of the mysterious Masato Nishino with sheer ease . His performance is the key element in this film and you can’t really guess what this character is going to do next. This film is based on a famous Japanese mystery novel and the screenplay is partly done by the director itself. This film is taut and gripping in its 130 min running time and is  recommended to all who love to watch dark Psychological Thrillers​ .

🔹Rating : 3.75/5 ( Gripping Psychological Thriller )
©PRADEEP V K