4.0 Star (Very Good) · Drama · Slovak · Slovakia

168. THE TEACHER (SLOVAKIA/DRAMA/2016)

🔸168) THE TEACHER (2016)🔸 ഒരു അവലോകനം 🔸

🔸 അധ്യാപകർക്ക് ഒരു വിദ്യാർത്ഥിയുടെ ഭാവി ജീവിതത്തിൽ വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട ഒരു തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർക്ക് എല്ലാ സമൂഹങ്ങളിലും ഉയർന്ന ഒരു സ്ഥാനമുണ്ടാവും. നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ഉണ്ടാകും. എന്നാൽ പലരും പുറത്ത് പറയാൻ മടിക്കുന്ന മറ്റൊരു സത്യമുണ്ട്. പ്രിയപ്പെട്ട അധ്യാപകരോടൊപ്പം നിങ്ങൾ ഇന്നും വെറുക്കുന്ന അധ്യാപകരും ഇല്ലേ?

🔸COUNTRY : SLOVAKIA
LANGUAGE : SLOVAK
GENRE : DRAMA
DIRECTION : JAN HREBEJK
IMDB RATING : 7.3 / 10
‎ROTTEN TOMATOES RATING : 86%

🔸 1983ൽ സ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ ഒരു ഹൈസ്കൂളിൽ പുതിയ അധ്യാപിക ആദ്യമായി ക്ലാസിലെത്തുകയാണ്. ഓരോ വിദ്യാർത്ഥിയേയും പ്രത്യേകം പരിചയപ്പെടുന്ന അവർ കുട്ടികളുടെ മാതാപിതാക്കളുടെ ജോലിയും താമസസ്ഥലവും എല്ലാം വിശദമായി ചോദിച്ച് നോട്ട് ചെയ്ത് വയ്ക്കുന്നു. പിന്നീട് പല ദിവസങ്ങളിലും കുട്ടികൾ വഴി പല കാര്യങ്ങളും അവർ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു .അവരുടെ വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുക, സാധനങ്ങൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു കൂടുതലും. എന്നാൽ ഒരു ദിവസം ക്ലാസിൽ മിടുക്കിയായ ഒരു കുട്ടിയുടെ അച്ഛനോട് അവർ ആവശ്യപ്പെട്ട കാര്യം ചെയ്ത് കൊടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എന്നാൽ അത് തങ്ങളുടെ മകളുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുമെന്ന് കുട്ടിയുടെ അച്ഛനമ്മമാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

🔸 വളരെയധികം ശ്രദ്ധേയമായ ഒരു വിഷയം അതിന്റെ തീവ്രതയോടെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ശക്തമായ തിരക്കഥയും അതിനൊത്ത സംവിധാനവും ടീച്ചറായെത്തിയ Zuzana Maurery യുടെ പെർഫോർമൻസും ചിത്രത്തെ മികവുറ്റതാക്കുന്നു. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം എല്ലായിടത്തും സംഭവിക്കാവുന്നതോ സംഭവിച്ചിട്ടുള്ളതോ അണെന്നതാണ് പ്രധാന സവിശേഷത. ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ തങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കുന്ന പലരുടേയും യഥാർത്ഥ മുഖങ്ങൾ പുറത്ത് വരുന്ന രംഗങ്ങൾ ചിത്രത്തിൽ കാണാം. പല സ്കൂളുകളിലും നടക്കുന്ന സമാനമായ സംഭവങ്ങൾ വാർത്തയാവുന്ന ഈ കാലഘട്ടത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് The Teacher.

🔸RATING : 4/5 (VERY GOOD)

🔸For More Movie Reviews Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔸 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements