4.0 Star (Very Good) · Chile · Drama · Spanish

189. A FANTASTIC WOMAN (CHILE/DRAMA/2017)

#Oscar2018MovieReviews
Post : 2

🔰 സാധാരണ സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് മാരിനയ്ക്കുള്ളത്? സമൂഹം ഉത്തമയായ സ്ത്രീ എന്ന് അംഗീകരിക്കാൻ വിസമ്മതിക്കാൻ കാരണമായ ആ ഘടകം അവളെ കൂടുതൽ പൂർണയായ ഒരു സ്ത്രീ ആയി മാറ്റുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്?

🔰ചിത്രം : എ ഫന്റാസ്റ്റിക് വുമൺ (2017)

രാജ്യം : ചിലി
‎ഓസ്കാർ നോമിനേഷൻ : മികച്ച വിദേശ ഭാഷാചിത്രം

🔰മാരിന എന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ ഹോട്ടൽ വെയിട്രസ്സ് വിവാഹിതനും തന്നേക്കാൾ 30 വയസ്സ് പ്രായക്കൂടുതലുള്ളവനുമായ ഓർലാൻഡോയുമായി പ്രണയത്തിലാണ്. മാരിനയുടെ പിറന്നാൾ ദിവസം രാത്രി ആഘോഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ഓർലാൻഡോ പെട്ടെന്ന് രോഗബാധിതനായി മരണപ്പെടുന്നു. അതോടെ സമൂഹത്തിനും ഓർലാൻഡോയുടെ കുടുംബത്തിനും മുന്നിൽ മാരിന സംശയമുനയിലാവുന്നു.

🔰തന്റെ യഥാർത്ഥ വ്യക്തിത്വം സമൂഹത്തിന് മുന്നിൽ അടിയറവ് വയ്ക്കാതെ താൻ എന്നാൽ ഈ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് മാരിന. അത് ബധിരകർണങ്ങളിലാണ് കേൾക്കുന്നതെങ്കിലും അതിന്റെ അലയൊലികൾ പെട്ടെന്ന് അടങ്ങാൻ കൂട്ടാക്കുന്നില്ല എന്നിടത്താണ് മാരിനയുടെ വിജയം. നമ്മുടെ സമൂഹത്തിൻ എന്നും അവഗണത മാത്രം നേരിടുന്ന ഒരു വിഭാഗം, അതും അടുത്ത കാലം വരെ അങ്ങനെ ചിലർ നമുക്കിടയിലുണ്ടെന്ന് അംഗീകരിക്കാൻ പോലും നമ്മിൽ പലരും വിസമ്മതിച്ചിരുന്ന ഒരു വിഭാഗം, അവരിൽ ഒരാളുടെ ശക്തമായ ചെറുത്തുനില്പിൻെറ കഥയാണ് എ ഫന്റാസ്റ്റിക് വുമൺ എന്ന ഈ ചിലിയൻ ചിത്രം.

🔰മാരിനമാർ ഉയർത്തെഴുന്നേല്ക്കുക തന്നെ വേണം .പൊതുസമൂഹത്തിന്റെ നിലപാടുകൾക്കനുസരിച്ച് അവരുടെ വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് ചവിട്ടിത്തേക്കപ്പെടാനുള്ളതല്ല നിങ്ങളുടെ ജീവിതം. വിശ്വാസങ്ങളുടെ ചട്ടക്കൂടുകൾ വലിച്ചെറിഞ്ഞ് സ്വന്തം വ്യക്തിത്വം ധൈര്യപൂർവ്വം വിളിച്ച് പറഞ്ഞ് കൊണ്ട് മാരിന ചവിട്ടിക്കയറിയത് വെറുമൊരു കാറിന് മുകളിലല്ല , ഓരോരുത്തരും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്ന സദാചാര സമൂഹത്തിന്റെ ധാർഷ്ട്യത്തിന് മുകളിലാണ്!

🔸റേറ്റിംഗ് : 3.75/5

©️ PRADEEP V K

Advertisements
4.0 Star (Very Good) · Mystery · Spain · Spanish

126. THE SECRET IN THEIR EYES (SPAIN/MYSTERY/2009)

126. THE SECRET IN THEIR EYES (ARGENTINA-SPAIN/SPANISH/2009/ Mystery Crime Drama/129 Min/Dir: Juan Jose Campanella /Stars: Ricardo Darin, Soledad   Villamil, Pablo Rago, Javier Godino, Guillermo Francella)

🔹SYNOPSIS 🔹

▪ Edyardo Sacheri എഴുതിയ The Question in Their Eyes എന്ന നോവലിനെ ആധാരമാക്കി അദ്ദേഹവും സംവിധായകനായ Juan Jose Campanella യും കൂടി ചേർന്ന് തിരക്കഥയെഴുതിയ സ്പാനിഷ് ചിത്രമാണ് The Secret in Their Eyes. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടിയ ഈ ചിത്രം സ്പാനിഷ് ഭാഷയിലെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിൽ മുൻപന്തിയിലാണ് .1974ലും 1999 ലും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ  നടക്കുന്ന സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നോൺ ലീനിയർ ആഖ്യാനശൈലിയാണ് സ്വീകരിച്ചിരിക്കുന്നത് .

▪ലോ എൻഫോഴ്സ്മെന്റ് ഓഫീസറായിരുന്ന ബെഞ്ചമിൻ എസ്പോസിറ്റോ (Ricardo Darin) ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം ഒരു നോവൽ എഴുതാനുള്ള ശ്രമത്തിലാണ് . 25 വർഷങ്ങൾക്ക് മുമ്പ് 1974ൽ നടന്ന ഒരു സ്ത്രീയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും തന്റെ മേലുദ്യോഗസ്ഥയായ ഐറീനുമായി (Soledad Villamil) ഉണ്ടായിരുന്ന പ്രണയവും എല്ലാമാണ് അദ്ദേഹത്തിന്റെ നോവലിന്റെ ഇതിവൃത്തം . ഇപ്പോൾ ജഡ്ജ് ആയ ഐറീൻ നോവൽ പൂർത്തിയാക്കാനുള്ള സഹായങ്ങൾ എല്ലാം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തന്റെ വ്യക്തി ജീവിതത്തെപ്പോലും ദോഷമായി ബാധിച്ച  ദുരൂഹത നിറഞ്ഞ പഴയ സംഭവങ്ങൾ കണ്ണികൾ പൊട്ടാതെ ചേർത്തു വയ്ക്കാൻ എസ്പോസിറ്റോക്ക് കഴിയുന്നില്ല.

▪ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെടുന്ന ലിലിയാന എന്ന യുവതിയും നീതിക്ക് വേണ്ടി വാദിക്കുന്ന അവളുടെ ഭർത്താവായ റിക്കാർഡോയും (Pablo Rago) യും സംശയത്തിന്റെ മുൾമുനയിൽ നിന്ന ഇസിഡോറോ ഗോമസും (Javier Godino) കേസന്വേഷണത്തിൽ തന്നെ സഹായിച്ച സരസനും മദ്യപാനിയുമായ സഹപ്രവർത്തകൻ  പാബ്ലോ സാൻഡോവലും (Guillermo Francella) എല്ലാം അദ്ദേഹത്തിന്റെ ഓർമകളിലൂടെ കടന്ന് പോകുന്നു . അവയിൽ നിന്ന് സംഭവങ്ങളുടെ ദുരൂഹതകൾ വേർതിരിച്ച് യാഥാർത്ഥ്യങ്ങൾ   കണ്ടെത്താനും അങ്ങനെ തന്റെ നോവൽ പൂർത്തിയാക്കാനും എസ്പോസിറ്റോയ്ക്ക് കഴിയുമോ എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം .

▪എല്ലാ അർത്ഥത്തിലും പൂർണതയുള്ള ചിത്രം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം .ശക്തമായ തിരക്കഥയും സംഭാഷണങ്ങളും പുതുമയാർന്ന സംവിധാന ശൈലിയും അഭിനേതാക്കളുടെ മികച്ച പെർഫോർമൻസും എല്ലാം ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നു .കാലത്തിന് കെടുത്താനാവാത്ത പ്രണയത്തിന്റെ  തീക്ഷ്ണതയും കുറ്റാന്വേഷണത്തിന്റെ ഉദ്യോഗ നിമിഷങ്ങളും അപ്രതീക്ഷിതവും മനോഹരവുമായ ക്ലൈമാക്സും ഉള്ള The Secret In Their Eyes തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് . ഈ ചിത്രം ഇതേ പേരിൽ 2015ൽ ഹോളിവുഡിൽ റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ആദ്യ ചിത്രത്തിന്റെ ജനപ്രീതിയോ നിരൂപക പ്രശംസയോ നേടാനായില്ല എന്നത് ഈ ചിത്രത്തിന്റെ മാറ്റ് വീണ്ടും കൂട്ടുന്നു .

🔹VERDICT :  VERY GOOD ( A Brilliant and Unpredictable Crime Drama )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Biography · Chile · Drama · Spanish

77. NERUDA (CHILE/BIOGRAPHICAL DRAMA/2016)

🔹AMAZING CINEMA # 77
🔹MOVIE TITLE : NERUDA (2016)
🔹COUNTRY : CHILE
🔹LANGUAGE : SPANISH 
🔹DIRECTOR : PABLO LARRAIN
🔹GENRE : BIOGRAPHICAL DRAMA 
🔹 RUNNING TIME : 107MIN
🔹 STARRING : LUIS GNECCO, GAEL GARCIA BERNAL

🔹SYNOPSIS 🔹 

▪പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയെ നമുക്കറിയാം .എന്നാൽ ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ നെരൂദയുടെ ജീവചരിത്രം അല്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേട് കുറേ സത്യവും ബാക്കി ഫിക്ഷനുമായി അവതരിപ്പിച്ചിരിക്കുകയാണ്. 1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. അറസ്റ്റിൽ നിന്ന് രക്ഷപെടാൻ നെരൂദ സുഹൃത്തുക്കളുടെ  സഹായത്തോടെ ഒളിവിൽ താമസിക്കുന്നു . അവസാനം അതിർത്തി കടന്ന് അർജന്റീനയിലേക്ക് രക്ഷപ്പെടുന്നു .

▪മുകളിൽ പറഞ്ഞത് ചരിത്രമാണ് .എന്നാൽ നെരൂദ എന്ന ചിത്രം പറയുന്നത് ഇതല്ല.അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിന് ശേഷം നെരൂദയെ പിടികൂടാനായി ഓസ്കാർ പെല്യൂച്ചിനോ എന്ന പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു .അദ്ദേഹവും നെരൂദയുമായുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം നമുക്ക് ചിത്രത്തിൽ കാണാം . നെരൂദ എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും ഓസ്കാർ പെല്യൂച്ചിനോയുടെ തലത്തിൽ നിന്നു കൊണ്ടാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത് .കവിയായ നെരൂദയുടെ കവിതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി യാഥാർത്ഥ്യമാണോ അതോ എല്ലാം നെരൂദയുടെ ഭാവനാ സൃഷ്ടിയാണോ എന്ന സംശയം കാണികളിൽ നിറച്ചു കൊണ്ട് അതി മനോഹരമായാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . കവിതയുടെ സൗന്ദര്യവും കാല്പനികതയും നിറഞ്ഞ ഈ ചിത്രം വളരെ നല്ല ഒരു അനുഭവമാണ് സമ്മാനിക്കുന്നത് .

🔹AMAZING CINEMA RATING : 4/5

© PRADEEP V K (AMAZING CINEMA)

3.5 Star (Good) · Spain · Spanish · Thriller

60. RETRIBUTION (SPAIN/THRILLER/2015)

🔹AMAZING CINEMA # 60

🔹RETRIBUTION (Spain/Spanish/2015/Thriller/96Min/Dir: Dani de la Torre/Starring: Luis Tosar, Javier Gutierrez)

🔹SYNOPSIS 🔹

▪സ്പാനിഷ് സിനിമ ത്രില്ലർ ചിത്രങ്ങൾക്ക് പ്രശസ്തമാണ് .അങ്ങനെ നമ്മളെ ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു ത്രില്ലർ ചിത്രമാണ് RETRIBUTION . കുട്ടികളുമൊത്ത് കാറോടിച്ച് പോകുന്ന ഒരു ബാങ്ക് മാനേജർക്ക് ഒരു അജ്ഞാത ഫോൺ സന്ദേശം വരുന്നു .അയാളുടെ കാറിൽ ബോംബ് വച്ചിട്ടുണ്ടെന്നും അയാളോ കുട്ടികളോ സീറ്റിൽ നിന്ന് എഴുന്നേറ്റാൽ ബോംബ് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു അത് . ബോംബ് നിർവീര്യമാക്കണമെങ്കിൽ അജ്ഞാതൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ അയാൾ ചെയ്യണം .പിന്നെ നടക്കുന്ന അത്യന്തം ഉദ്യോഗഭരിതമായ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രം ഇന്ന് വളരെ പ്രസക്തമായ ഒരു സന്ദേശവും നല്കുന്നുണ്ട് .

🔹AMAZING CINEMA RATING # 3.5/5

© PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · Spain · Spanish · Thriller

58. THE CORPSE OF ANNA FRITZ (SPAIN/THRILLER/2015)

🔹AMAZING CINEMA # 58

🔹THE CORPSE OF ANNA FRITZ (Spain/Spanish/2015/Thriller/76Min/Dir: Hector Hernandez Vicens/Starring: Alba Ribas)

🔹 SYNOPSIS 🔹

▪The corpse of Anna Fritz is a 2015 Spanish thriller film which has only 4 main actors and shot almost entirely inside a hospital mortuary. Anna Fritz was a beautiful and famous actress who died recently and her corpse is taken to the mortuary of a hospital for post mortem . The name of hospital is unaware to the public and media and only the mortuary staff knows her body is there. Knowing this from the mortuary attendant his three friends enter the mortuary in order to see the actress . What happened next is to be watched on screen.

▪The initial sequences of the movie may be disgusting to many people which resembles to the Malayalam short film     ‘Burn My Body’ . But the movie will change to an engrossing thriller after that. The movie is only of 76 min duration and will keep you glued to your seats till the end.

🔹AMAZING CINEMA RATING : 3/5

© PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Drama · Spain · Spanish

40. TALK TO HER (SPAIN/DRAMA/2002)

🔹AMAZING CINEMA # 40
🔹TALK TO HER  ( Spain / Spanish / 2002 / Drama / 112 Min / Dir: Pedro Almodovar / Starring: Javier Camara, Dario Grandinetti  )
🔹SYNOPSIS 🔹
▪മെയിൽ നെഴ്സ് ആയ ബനിഗ്നോ, ജേർണലിസ്റ്റ് ആയ മാർക്കോ , ഡാൻസർ ആയ അലീഷ്യാ, ബുൾ ഫൈറ്റർ ആയ ലിഡിയ ഇവർക്കിടയിൽ ഉണ്ടാവുന്ന അസാധാരണമായ പ്രണയത്തിന്റെയും സുഹൃദ് ബന്ധത്തിന്റെയും കഥയാണ് സ്പാനിഷ് ചിത്രമായ TALK TO HER. 
▪താൻ രഹസ്യമായി പ്രണയിച്ചിരുന്ന പെൺകുട്ടി ഒരു ആക്സിഡന്റിൽ പെട്ട് കോമ സ്‌റ്റേജിൽ ആവുമ്പോൾ യാദൃശ്ചികമായി അവളുടെ നഴ്സ് ആയി മാറുകയാണ് ബനിഗ്നോ .അവൾക്ക് ഒന്നും മനസ്സിലാവില്ല എന്ന് അറിയാമായിരുന്നിട്ടും അയാൾ എന്നും അവളോട് അവൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നു . തന്റെ കാമുകിയുമായി വേർപിരിഞ്ഞതിന്റെ വിഷമത്തിൽ ജീവിക്കുന്ന മാർക്കോ ഒരു ഇൻറർവ്യൂവിന് വേണ്ടി ബുൾ ഫൈറ്റർ ആയ ലിഡിയയെ കാണുകയും അത് പിന്നീട് ഒരു ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു .എന്നാൽ ഒരു ബുൾ ഫൈറ്റിംഗിനിടയിൽ അപകടത്തിൽ പെട്ട് ലിഡിയയും കോമയിലാവുകയും ബനിഗ്നോയുടെ ഹോസ്പിറ്റലിൽ അഡ്‌മി റ്റാവുകയും ചെയ്യുന്നു . അവിടെ വച്ച് ബനിഗ്നോയും മാർക്കോയും തമ്മിൽ ഒരു സുഹൃത് ബന്ധം ഉടലെടുക്കുന്നു .
▪ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞു നില്ക്കുന്ന ഡാൻസ് സീക്വൻസുകളും ഹോണ്ടിംഗ് ആയ മ്യൂസിക്കും മൊത്തത്തിൽ ഒരു പ്രത്യേക മൂഡ് സൃഷ്ടിക്കുന്നുണ്ട് .ശരീരത്തിനപ്പുറത്തേക്ക് നീളുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം  മനോഹരമായ ഒരു അനുഭവം സമ്മാനിക്കുന്നു .
🔹AMAZING CINEMA RATING : 4/5

4.0 Star (Very Good) · Spain · Spanish · Suspense · Thriller

23. THE BODY (SPAIN/SUSPENSE THRILLER/2012)

🔹AMAZING CINEMA # 23
🔹THE BODY (Spain/Spanish / 2012 / Suspense Thriller / 107 Min / Dir: Oriol Paulo / Starring: Belen Rueda, Jose Coronado, Hugo Silva )
🔹ആദ്യ രംഗം മുതൽ നമ്മെ ത്രില്ലടിപ്പിക്കുന്ന , ഒരു രംഗം പോലും ബോറടിപ്പിക്കാത്ത മികച്ച  ഒരു സസ്പെൻസ് ത്രില്ലെർ ആണ് 2012 ഇൽ പുറത്തിറങ്ങിയ The Body എന്നാ സ്പാനിഷ്‌ ചിതം. ഒരു മോർച്ചറിയുമായി  ബന്ധപ്പെട്ടു ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. ഹാർട്ട്‌ അറ്റാക്ക്‌ മൂലം മരണമടഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ നിന്നും കാണാതാവുകയും അതെ സമയം തന്നെ മോർച്ചറി ഗാർഡ് ഒരു ആക്സിഡന്റ്റിൽ പെട്ട് ഹൊസ്പിറ്റലിൽ ആവുകയും ചെയ്യുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസർ    സംശയത്തിന്റെ പേരിൽ മരിച്ച സ്ത്രീയുടെ ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുന്നു.പിന്നീടു നടക്കുന്ന ഉദ്യോഗജനകമായ സംഭവങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. 
🔹പ്രേക്ഷകന് ഒരു ക്ലൂ പോലും നല്കാതെ അവസാന നിമിഷം വരെ സസ്പെൻസ്  നില നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ Mayka എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച Belen Rueda യുടെ പെർഫോർമൻസ് എടുത്തു പറയേണ്ടതാണ്‌. ചിത്രത്തിലെ പല നിർണായക രംഗങ്ങളിലും സംശയത്തിനിട നല്കാതെ തന്റെ കഥാപാത്രത്തിലേക്ക് പ്രേക്ഷക ശ്രദ്ധ ഫോക്കസ് ചെയ്യാൻ അവര്ക്ക് കഴിഞ്ഞിട്ടുണ്ട്. സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും ഈ ചിത്രം നഷ്ടപ്പെടുത്തരുത്.
🔹AMAZING CINEMA RATING : 4/5