4.0 Star (Very Good) · Crime · India · Tamil · Thriller

148. VIKRAM VEDHA (INDIA/CRIME THRILLER/2017)

🔹148. VIKRAM VEDHA (2017)  🔽 A Review 🔽

🔹 ഹിന്ദു പുരാണ കഥകളിലെ വളരെ പ്രശസ്തമായതാണ് വിക്രമാദിത്യ മഹാരാജാവിന്റെയും വേതാളത്തിന്റെയും കഥ. ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയ വിക്രമാദിത്യനും തന്റെ കഥകളിലൂടെ വിക്രമാദിത്യനെ കുടുക്കാൻ ശ്രമിക്കുന്ന തന്ത്രശാലിയായ വേതാളവും ആധുനിക ലോകത്ത് ഏറ്റുമുട്ടിയാൽ എന്താവും സംഭവിക്കുക?

COUNTRY : INDIA

LANGUAGE : TAMIL

GENRE : CRIME THRILLER

DIRECTION : PUSHKAR – GAYATHRI

🔹SYNOPSIS 🔹

▪️  പുഷ്കർ – ഗായത്രി സംവിധായക ദമ്പതികളുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ. 2010 ൽ വാ എന്ന ചിത്രത്തിന് ശേഷം 7 വർഷങ്ങൾക്ക് ശേഷമാണ് അവർ പുതിയ ചിത്രവുമായെത്തുന്നത്. ശരി – തെറ്റ് , ധർമ്മം – അധർമ്മം എന്നിവ തമ്മിലുള്ള അനാദിയായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു നീതിമാനായ പോലീസ് ഓഫീസറും ക്രൂരനായ ഗാങ്ങ്സ്റ്ററും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ത്രസിപ്പിക്കുന്ന കഥയാണ് പറയുന്നത്.   വിക്രം പോലീസ് സേനയിലെ കഴിവുറ്റ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ്. യാതൊരു ടെൻഷനുമില്ലാതെ കുറ്റവാളികളെ ഉന്മൂലനം ചെയ്യുന്ന വിക്രം ഗാങ്ങ്സ്റ്ററായ വേദയെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുക്കുന്നു .വളരെ ബുദ്ധിശാലിയായ എന്തിനും മടിക്കാത്ത വേദയെ തന്റെ തോക്കിനു മുന്നിൽ കിട്ടിയെങ്കിലും വേദയുടെ വാക്കുകൾ വിക്രത്തിനെ താൻ അടിയുറച്ച് വിശ്വസിക്കുന്ന പലതിനെയും മറ്റൊരു ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കുന്നു. 

🔹 PERFORMANCES & TECHNICAL SIDES🔹

▪️  വിക്രം എന്ന എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയി മാധവനും വേദ എന്ന ഗാങ്ങ്സ്റ്ററായി വിജയ് സേതുപതിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അവർ രണ്ട് പേരും ഒന്നിച്ച് വരുന്ന എല്ലാ രംഗങ്ങളും വളരെ എൻഗേജിംഗ് ആയിരുന്നു. വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള വേദ എന്ന ഗാങ്ങ്സ്റ്റർ കഥാപാത്രം വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാം ഒരു പോലെ കൈകാര്യം ചെയ്യാൻ സമർത്ഥരായ മാധവനും വിജയ് സേതുപതിയും ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചു എന്ന് പറയുന്നതാവും ശരി. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥും വരലക്ഷ്മി ശരത് കുമാറും നായക വില്ലൻമാരുടെ നിഴലായി ഒതുങ്ങാത്ത മികച്ച കഥാപാത്രങ്ങളായെത്തി എന്നത് ശ്രദ്ദേയമാണ് .

▪️ ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യം സാം.സി.എസിന്റെ  ത്രില്ലിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ്. ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് BGM ന് ഉണ്ടെന്ന് നിസ്സംശയം പറയാം .പി .എസ്. വിനോദിന്റെ ക്യാമറയും റിച്ചാർഡ് കെവിന്റെ എഡിറ്റിംഗും ചിത്രത്തെ മികവുറ്റ ഒരനുഭവമാക്കി മാറ്റി. സംവിധായകരായ പുഷ്കറും ഗായത്രിയും മണികണ്ഠനോടൊപ്പം ചേർന്നെഴുതിയ ശക്തമായ തിരക്കഥയുടെ ബലം ചിത്രത്തിന്റെ ഓരോ രംഗത്തും അനുഭവിച്ചറിയാം . മുൻ ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തി എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഈ ചിത്രം അണിയിച്ചൊരുക്കിയ പുഷ്കർ- ഗായത്രി ദമ്പതിമാർക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. 

🔹VERDICT 🔹

▪ കുട്ടിക്കാലം മുതൽ നാമെല്ലാവരും വായിച്ച് പരിചയിച്ച വിക്രമാദിത്യ വേതാള കഥയെ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് മാറ്റി അതിലൂടെ വളരെ ത്രില്ലിംഗ് ആയ ഒരു ക്രൈം സ്റ്റോറി അവതരിപ്പിച്ചിരിക്കുന്ന വിക്രം വേദ വളരെ മികച്ച സിനിമാനുഭവമാണ് സമ്മാനിച്ചത്. അഭിനയ മികവും ശക്തമായ തിരക്കഥയും സംവിധാനവും ചടുലമായ BGM ഉം ഒത്തിണങ്ങിയ ഈ ചിത്രം ഒരു നിമിഷം പോലും തിയേറ്റർ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെയാണ് കണ്ട് തീർത്തത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയായി തുടങ്ങുന്ന ചിത്രം മുന്നോട്ട് പോകുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ആരാണ് ശരി, ആരാണ് തെറ്റ് എന്ന പുരാതനമായ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. വളരെ ത്രില്ലിംഗ് ആയ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. 

🔹RATING : 4/5 ( VERY GOOD – A CLEVERLY CRAFTED INTENSE CRIME THRILLER )

©PRADEEP V K (AMAZING CINEMA)

4.5 Star (Brilliant) · Crime · India · Tamil

131. AARANYA KAANDAM (INDIA/CRIME/2011)

131. Aaranya Kaandam (INDIA/TAMIL/2011/ Neo Noir Gangster Film/123 Min/Dir: Thiagarajan Kumararaja /Stars: Jackie Shroff, Sampath Raj, Ravi Krishna, Yasmin Ponnappa , Guru Somasundaram)
🔹 SYNOPSIS 🔹
 ▪ പരീക്ഷണ ചിത്രങ്ങൾ ധാരാളം ഇറങ്ങുന്ന തമിഴ് സിനിമാ ലോകത്തിന് ലോക സിനിമാ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുക്കാൻ എന്തുകൊണ്ടും പര്യാപ്തമായ ചിത്രമാണ് ആരണ്യകാണ്ഡം. ക്വൻറിൻ തരാൻറിനോ , പാർക്ക് ചാൻ വൂക്ക് തുടങ്ങിയ സംവിധായകർ അവരുടെ ചിത്രങ്ങളിൽ പിന്തുടരുന്ന നിയോ നോയർ ശൈലിയിലുള്ള ആദ്യ തമിഴ് ചിത്രമാണിത് .തമിഴ് സിനിമയിലെന്നല്ല ഇന്ത്യൻ ചിത്രങ്ങളിൽ തന്നെ വളരെ അപൂർവ്വമായ ശൈലിയിലുള്ള ഈ ചിത്രം ത്യാഗരാജൻ കുമാരരാജയുടെ  ആദ്യ സംവിധാന സംരംഭമാണ് . 
▪സിങ്കപ്പെരുമാൾ എന്ന ക്രൂരനായ ഗാങ്ങ്സ്റ്റർ, അയാളുടെ വലംകൈ ആയ പശുപതി , അയാൾ തട്ടിക്കൊണ്ടുവന്ന സുബ്ബു എന്ന യുവതി , ജോലിക്കാരനായ സപ്പെ , എതിർ പക്ഷക്കാരനായ ഗാങ്ങ്സ്റ്റർ ഗജേന്ദ്രൻ , കോഴിപ്പോരുകാരനായ കലയ,  അയാളുടെ മകൻ എന്നിവരുടെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ രക്തരൂക്ഷിതമായ ആവിഷ്കാരമാണ് ഈ ചിത്രം .ഒരു മയക്ക് മരുന്ന് കച്ചവടത്തിനിടയിൽ നടക്കുന്ന ചതിയും വഞ്ചനയും പ്രതികാരവും രക്തച്ചൊരിച്ചിലും റിയലിസ്റ്റിക്ക് ആയി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സെൻസർ ബോർഡിന്റെ ശക്തമായ എതിർപ്പിന് ശേഷമാണ് നിരവധി കട്ടുകൾക്കും ബീപ്പ് ഡയലോഗുകൾക്കും ശേഷം റിലീസ് ചെയ്യാൻ കഴിഞ്ഞത് .ചിത്രം കണ്ട് കഴിഞ്ഞപ്പോൾ രക്തം കാണുന്ന സ്ഥലങ്ങളിൽ വെള്ളയടിപ്പിച്ചും ഡയലോഗുകൾക്കിടയിൽ ബീപ്പ് കേൾപ്പിച്ചും ചിത്രത്തിന്റെ പൂർണമായ ആസ്വാദനം തടസ്സപ്പെടുത്തിയ സെൻസർ ബോർഡിനോട് തോന്നിയത് പുച്ഛം മാത്രം .അമേരിക്കൻ ഫിലിം റേറ്റിംഗ് പോലെ താല്പര്യമുള്ള സംവിധായകർക്ക്  സെൻസർ ചെയ്യാതെ അൺറേറ്റഡ് ആയി ചിത്രങ്ങൾ റിലീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയും നല്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
▪ഒരു പരിപൂർണ ഗാങ്ങ്സ്റ്റർ ചിത്രം എന്ന് ആരണ്യകാണ്ഡത്തെ വിശേഷിപ്പിക്കാം .ജാക്കി ഷറോഫ്, സമ്പത്ത് , രവി കൃഷ്ണ , ഗുരു സോമസുന്ദരം എന്നിവർ അടക്കം അഭിനയിച്ച എല്ലാ നടീനടൻമാരും അത് എത്ര ചെറിയ വേഷമായാലും മികച്ചതാക്കി .കലയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും അയാളുടെ മകനായ ചെറിയ കുട്ടിയെ അവതരിപ്പിച്ച മാസ്റ്റർ വസന്തും അതിഗംഭീര പ്രകടനമാണ് കാഴ്ച വച്ചത് .സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവായ ചിത്രത്തിൽ സുബ്ബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം യാസ്മിൻ പൊന്നപ്പ അപ്രതീക്ഷിതമായ പ്രകടനത്തിലൂടെ ഞെട്ടിച്ചു .
▪പ്രവീൺ കെ എൽ , എൻ ബി ശ്രീകാന്ത് എന്നിവർക്ക് മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു . ഒരു അനാവശ്യ ഷോട്ട് പോലുമില്ലാത്ത ഈ ചിത്രത്തിൽ എഡിറ്റിംഗിന്റെ മാസ്മരികത അനുഭവിച്ചറിയാം . ചിത്രത്തിന് നിയോ നോയർ ഇഫക്ട് നല്കാൻ പി എസ് വിനോദിന്റെ ഛായാഗ്രഹണവും യുവൻ ശങ്കർ രാജയുടെ ബാക്ക് ഗ്രൗണ്ട്  മ്യൂസിക്കും വഹിച്ച പങ്ക് ചെറുതല്ല .ശക്തമായ കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ നിറഞ്ഞ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകൻ തന്നെയാണ് നിർവഹിച്ചത് .തന്റെ മനസ്സിലുള്ള സിനിമയുടെ പൂർണതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത സംവിധായകൻ ത്യാഗരാജൻ കുമാരരാജയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ആദ്യ ചിത്രം ഇറങ്ങി ആറ് വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പുതിയ ചിത്രം ഇതുവരെയും വന്നിട്ടില്ല എന്നതും ശ്രദ്ദേയമാണ് .ചിത്രങ്ങളുടെ എണ്ണത്തിലല്ല പുതുമയിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലുമാണ് പ്രാധാന്യമെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെപ്പോലുള്ള സംവിധായകൻ ഇന്ത്യൻ സിനിമയുടെ തന്നെ യശസ്സുയർത്തട്ടെ .

VERDICT :  BRILLIANT ( Strikingly Raw And Realistic Gangster Saga Which Excels In Both Technical And Acting Departments – A New Dawn To Tamil Cinema )

©PRADEEP V K (AMAZING CINEMA)

1.5 Star (Poor) · Horror · India · Tamil

117. DORA (INDIA/HORROR/2017)

117. DORA ( INDIA/TAMIL/2017/Horror Thriller/137 Min/Dir:Doss Ramasamy /Stars: Nayanthara, Thambi Ramaiah, Harish Uthaman )
🔹SYNOPSIS🔹 
▪ 2015 ൽ റിലീസ് ചെയ്ത മായ എന്ന ഹൊറർ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലും നയൻതാര എന്ന നടിയുടെ കരിയറിലും ഒരു നാഴികക്കല്ലായിരുന്നു .ആദ്യവസാനം പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായ നിയോ നോയർ ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ചിത്രമായിരുന്നു മായ . സ്ത്രീകഥാപാത്രം പ്രധാന വേഷത്തിലെത്തി വൻ വിജയം നേടിയ ആ ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന ഹൊറർ ചിത്രം എന്ന ലേബലിൽ വൻ പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമാണ് ഡോറ. എന്നാൽ നിലവാരമില്ലാത്ത പരസ്യവാചകങ്ങൾ നിറഞ്ഞ പോസ്റ്ററുകളും ട്രെയിലറും എല്ലാം ആ പ്രതീക്ഷ നശിപ്പിച്ചിരുന്നു. എങ്കിലും നേരത്തേ കാണണം എന്ന് കരുതിയിരുന്നതിനാലും ഹൊറർ ചിത്രങ്ങൾ തിയേറ്ററിൽ കാണാനുള്ള താല്പര്യം മൂലവും ഈ ചിത്രം തിയേറ്ററിൽ തന്നെ കാണുവാൻ തീരുമാനിച്ചു .
▪ പവലക്കൊടി ( നയൻതാര) യും അച്ഛൻ വൈരക്കണ്ണും ( തമ്പി രാമയ്യ) കാർ ടാക്സി സ്ഥാപനം  തുടങ്ങാൻ വേണ്ടി ഒരു പഴയ Austin Cambridge കാർ വാങ്ങുന്നു .അതേ സമയം നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും കേസ് ഏറ്റെടുത്ത പോലീസ് ഓഫീസർ ഹരീഷ് ( ഹരീഷ് ഉത്തമൻ) മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളാണ് അതിന് പിന്നിലുള്ളതെന്ന് സംശയിക്കുകയും ചെയ്യുന്നു . ചില അതീന്ദ്രിയ സംഭവങ്ങൾക്ക് ശേഷം കാറിൽ പ്രതികാരദാഹിയായ ഒരാത്മാവ് കുടിയിരിക്കുന്നതായി മനസ്സിലാക്കുന്ന പവലക്കൊടി അത് ആരാണെന്നും അതിന് താനുമായുള്ള ബന്ധം എന്താണെന്നും  കണ്ടെത്താനായി ശ്രമം ആരംഭിക്കുന്നു.

 

▪ ഹൊറർ ചിത്രം എന്ന ലേബലിൽ ഇറങ്ങിയെങ്കിലും പേരിന് പോലും ഒരു ഹൊറർ രംഗം ഇല്ലാത്ത ചിത്രം .കെട്ടുറപ്പില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും അനാവശ്യമായ കോമഡി രംഗങ്ങളും മോശം സംവിധാനവും നിറഞ്ഞ ചിത്രത്തിൽ നന്നായി തോന്നിയ ഒരേ ഒരു കാര്യം നയൻതാര മാത്രമാണ് .സൗന്ദര്യത്തിലും അഭിനയത്തിലും വേഷവിധാനത്തിലും എല്ലാം മികച്ചു നിന്ന അവർ തന്റെ വേഷം ആവുംവിധം ഭംഗിയാക്കിയിട്ടുണ്ട് .തമ്പി രാമയ്യ അങ്ങേയറ്റം വെറുപ്പിച്ചപ്പോൾ ഹരീഷ് ഉത്തമന് ഒന്നും ചെയ്യാനും ഇല്ലായിരുന്നു . ഒരു ഫാന്റസി റിവൻജ് ത്രില്ലർ എന്ന രീതിയിൽ കണ്ടാലും ചിത്രം വേണ്ട നിലവാരത്തിലേക്കുയർന്നില്ല. അത്തരം ഒരു ചിത്രത്തിന് വേണ്ട മികച്ച വിഷ്വൽ ഇഫക്സോ കഥയോ ഒന്നും ചിത്രത്തിനില്ല. കാറിൽ കുടികൊള്ളുന്ന ആത്മാവ് Tarzan The Wonder Car എന്ന ബോളിവുഡ് ചിത്രത്തിൽ മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ടതാണ് . മായ എന്ന ഹിറ്റ് ചിത്രത്തിന്റെയും നയൻതാര എന്ന നടിയുടേയും പേര് മാത്രം ഉപയോഗിച്ച് വിജയം നേടാമെന്ന് വ്യാമോഹിച്ച് നിർമ്മിച്ച ഡോറ പരിപൂർണ നിരാശയാണ് സമ്മാനിച്ചത് .
🔹RATING : 1.5/5 ( Poor – Watch At Your Own Risk )
©PRADEEP V K

3.0 Star (Above Average) · Crime · India · Tamil · Thriller

111. KUTTRAM 23 (INDIA/CRIME THRILLER/2017)

🔹AMAZING CINEMA # 111

🔹KUTTRAM 23 (India/Tamil/2017/Crime Thriller/Dir: Arivazhagan/Stars: Arun Vijay, Mahima Nambiar)

🔹All of us love to watch crime thriller movies  which will keep us glued in to the seats till the end. Tamil film KUTTRAM 23 is a promising new entrant in that genre. 

🔹 SYNOPSIS  🔹

🔹  KUTTRAM 23 starts in a very conventional and age old way for a crime drama . Here we are forced to witness the cold blooded murder of a priest and the simultaneous disappearence of a pregnant girl . Then enters Vetrimaran (Arun Vijay) the energetic Assistant Commissioner of Police with a well made physique for handling both the cases. The murder has only one witness who is Thendral ( Mahima Nambiar ), a beautiful kindergarten school teacher to whom Vetrimaran has developed a soft corner. He started his enquiries with the help of his assistant played by Thambi Ramaiah in a rather usual way. Vetrimaran has some other reason for his serious involvement in this case. But against his calculations the murders doesn’t end there and the case lead him to some shocking discoveries. The rest of the movie shows how Vetrimaran finds the real culprits behind the murders using his own tactics against all the odds coming in his way.

🔹 ASSESSMENT 🔹

🔹 Arivazhagan proved his talent as a director by his debut film EERAM which was a  good unconventional horror Thriller . Here by this new film he doesn’t disappoint the viewers. He succeeded in making a decent crime thriller with a good support from technical department and actors. Arun Vijay is perfect as a vibrant Police officer and he excels in all his screen time and made a long lasting impression in viewers. This film is definitely a breakthrough in his career after his villain role in the film YENNAI ARINTHAL. Mahima Nambiar is good in her small  role and Thambi Ramaiah delivers his usual performance with good comedy timing. All other actors including Abhinaya, Vamsi Krishna and Aravind did their roles well.

🔹The film deals with a very serious matter which leads to some recent high profile news scandals. The first half of the movie doesn’t give the viewers  any clue about the actual happenings. But in the second half when all the mysteries are unveiled one by one the viewers may not be get completely satisfied. But the film is a good thriller with lot of high octane action sequences which will engage viewers to the movie completely. The movie has little number of songs and the love story between the lead pair is told in a very simple way without taking more screen time which was really a relief considering other Tamil movies of the same genre.

🔹On the downside the director seems to take a lot of cinematic liberties through out the course of the film which may be in order to satisfy all type of viewers. The actual reason behind the main villain’s behavior seems not at all completely convincing. Also I think the director forgot the depiction of hero as completely Invincible is an age old cliche in Indian Cinema. Viewers will definitely have some unanswered questions after watching the film but they can excuse such things considering the moral value of the story. But since we know all these are inherent to all Indian movies in the same genre, KUTTRAM 23 stands out as a decent crime thriller  with a relevant storyline. Watch it to find what is actually  the KUTTRAM 23 ( Crime 23) and what is the importance of the number 23 in the film.

 

🔹Rating : 3/5 ( A Racy Cop Thriller )

©PRADEEP V K

4.0 Star (Very Good) · Drama · India · Tamil

66. IRAIVI (INDIA/DRAMA/2016)

🔹AMAZING CINEMA # 66

🔹IRAIVI (India/Tamil/2016/Drama/160Min/Dir: Karthik Subbaraj/Starring: S.J.Surya, Vijay Sethupathy, Bobby Simha)

🔹SYNOPSIS 🔹

▪പിസ്സയും ജിഗർതണ്ടയും സംവിധാനം ചെയ്ത കാർത്തിക് സുബ്ബരാജിന്റെ മൂന്നാമത്തെ ചിത്രമാണ് ഇരൈവി .എസ് ജെ സൂര്യ ,വിജയ് സേതുപതി ,ബോബി സിംഹ ,അഞ്ജലി ,കമാലിനി മുഖർജി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം വിവിധ പ്രായത്തിലുള്ള മൂന്ന് സ്ത്രീകഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോകുന്നു . സ്ത്രീപക്ഷ സിനിമ എന്ന വിഭാഗത്തിന് വളരെ വ്യത്യസ്തമായ ഒരു സമീപനം സംവിധായകൻ സ്വീകരിച്ചിരിക്കുന്നു .തന്റെ വിജയത്തിന് വേണ്ടി എന്തും ചെയ്യുന്ന പുരുഷൻ തന്നോട് ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് യഥാർത്ഥത്തിൽ നല്കുന്ന സ്ഥാനം എന്താണ് എന്ന കയ്പുനിറഞ്ഞ സത്യം ഈ ചിത്രത്തിൽ വ്യക്തമാകുന്നു.

▪തന്റെ സിനിമ റിലീസ് ചെയ്യാൻ കഴിയാത്ത വിഷമം മൂലം അമിത മദ്യപാനിയായിത്തീർന്ന കഥാപാത്രമായി എസ് ജെ സൂര്യ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു .ഇതുവരെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൊന്നും കാണാത്ത അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം .വിജയ് സേതുപതിയും ബോബി സിംഹയും തകർത്തു എന്ന് പറയാം .ഗ്ലാമറില്ലാത്ത വേഷത്തിലൂടെ അഞ്ജലിയും വളരെ നന്നായി പെർഫോം ചെയ്തു .കൂടാതെ എല്ലാ നടീനടൻമാരും തങ്ങൾക്ക് കിട്ടിയ വേഷം ഭംഗിയാക്കി .

▪കഥയ്ക്കിണങ്ങുന്ന പശ്ചാത്തല സംഗീതവും ആദ്യന്തം നിറഞ്ഞു നില്ക്കുന്ന മഴയും ചിത്രത്തിന് ഒരു പ്രത്യേക ഫീൽ നല്കുന്നു . സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ നിന്നു പോകാത്ത ഈ ചിത്രം കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടി തന്നെയാണെന്ന് നിസംശയം  പറയാം.

🔹AMAZING CINEMA RATING # 4/5 ( Very Good)

© PRADEEP V K (AMAZING CINEMA)

3.5 Star (Good) · India · Science Fiction · Tamil

62. INDRU NETRU NAALAI (INDIA/SCIENCE FICTION/2015)

🔹AMAZING CINEMA # 62

🔹INDRU NETRU NAALAI (India/Tamil/2015/Science Fiction/146Min/Dir: R.Ravikumar/Starring: Vishnu Vishal, Mia George)

🔹SYNOPSIS 🔹

▪ടൈം ട്രാവൽ വിഷയമാക്കിയുള്ള നിരവധി വിദേശ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ താരതമ്യേന പുതുമയുള്ള ഈ വിഷയത്തിൽ തമിഴിൽ ഇറങ്ങിയ ആദ്യ ചിത്രമാണ് ഇൻട്രു നേട്രു നാളൈ .അതിന് ശേഷം ഇറങ്ങിയ 24 എന്ന ചിത്രത്തെ കുറിച്ച് ഈ ഗ്രൂപ്പിൽ നേരത്തെ പറഞ്ഞിട്ടുണ്ട് .

▪2065 ൽ നിർമ്മിക്കുന്ന ഒരു ടൈം മെഷീൻ ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി 2015ലേക്ക് അയക്കുന്നതും അത് രണ്ട് യുവാക്കൾക്ക് ലഭിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത് .പുതിയ വിഷയം ആയിരുന്നിട്ടും വളരെ രസകരമായി ഒട്ടും ബോറടിപ്പിക്കാതെ എന്നാൽ ടൈം ട്രാവലുമായി ബന്ധപ്പെട്ടുള്ള തിയറികളുമായി താദാത്മ്യം പ്രാപിക്കുന്ന രീതിയിൽ ആണ് ചിത്രം മുന്നോട്ട് പോകുന്നത് .

▪24 എന്ന ചിത്രം കണ്ടവർക്ക് അതിൽ കാണിക്കുന്ന ടൈം ട്രാവൽ നമ്മുടെ ലോജിക്കുമായി പലപ്പോഴും ഒത്തു പോകാത്തതായി തോന്നിയിരിക്കും .എന്നാൽ ഈ ചിത്രം അങ്ങനെയല്ല .ടൈം ട്രാവലിലെ ഓരോ സമയത്തെയും സംഭവങ്ങൾ കൃത്യമായി കൂട്ടിയിണക്കുക എന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് . അതു കൊണ്ട് 24 നേക്കാൾ വളരെ മികച്ച ഒരു ടൈം ട്രാവൽ മൂവി തന്നെയാണ് ഈ ചിത്രം .

🔹AMAZING CINEMA RATING : 3.5/5

© PRADEEP V K (AMAZING CINEMA)

3.5 Star (Good) · Drama · India · Tamil

56. THARAI THAPPATTAI (INDIA/DRAMA/2015)

🔹AMAZING CINEMA # 56

🔹THARAI THAPPATTAI (India/Tamil/2015/Musical Drama/Dir: Bala/Starring: Sasikumar, Varalaxmi Sarathkumar)

🔹SYNOPSIS 🔹

▪Yet another hard hitting film from the ace director Bala with brilliant performances from all the actors especially Varalakshmi Sarathkumar . Don’t miss this film  if you are a fan of Bala films . This film will not leave you even after you leave the theater.

▪This time Bala tells the story of Tamil folk dancers . He explores their real life with lots of emotions and ends the film with a bloody climax. The film is excellent in all departments like music, story, performances, action , camera , editing etc. 

🔹AMAZING CINEMA RATING : 3.5/5

© PRADEEP V K (AMAZING CINEMA)