3.5 Star (Good) · Action · Japan · Japanese

179. BLADE OF THE IMMORTAL (JAPAN/ACTION/2017)

🔸179) BLADE OF THE IMMORTAL (2017)🔸 Japan | Samurai Action Film🔸

⏺️ഊരിപ്പിടിച്ച വാളുമായി എതിരാളിയുടെ ജീവനെടുക്കാൻ പാഞ്ഞടുക്കുന്ന സമുറായ്മാരുടെ കഥ പറയുന്ന ചിത്രങ്ങൾ ജാപ്പനീസ് സിനിമയുടെ മുഖമുദ്രയാണെന്ന് തന്നെ പറയാം. പതിനേഴ്- പതിനെട്ട് നൂറ്റാണ്ടുകളിൽ ജപ്പാനിൽ ജീവിച്ചിരുന്ന സമുറായ്മാരുടെ രക്തം മണക്കുന്ന വീരകഥകൾ നാം അറിയുന്നത് അത്തരം ചിത്രങ്ങളിലൂടെയാണ്. സമുറായ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ വരുന്നത് അകിര കുറസോവയുടെ Seven Samurai എന്ന ചിത്രമാണ്. ഇന്ന് സമുറായ്മാരുടെ കഥ പറയുന്ന നിരവധി സംവിധായകരുണ്ടെങ്കിലും അവരിൽ പ്രമുഖൻ 13 Assassins എന്ന വളരെ മികച്ച സമുറായ് ചിത്രത്തിന്റെ സംവിധായകനായ Takashi Miike ആണ്. തന്റെ നൂറാമത്തെ ചിത്രമായ Blade of The Immortal ന് അദ്ദേഹം തിരഞ്ഞെടുത്തതും തന്റെ പ്രിയപ്പെട്ട Genre ആയ സമുറായ് വിഭാഗം തന്നെയാണ്.

⏺️ ആയുധമേന്തിയ നൂറ് യോദ്ധാക്കളെ ഒറ്റയ്ക്ക് നേരിടാൻ കഴിവുള്ള Manji എന്ന മരണമില്ലാത്ത സമുറായുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹത്തിൽ നിന്നും അകന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന Manji യെത്തേടി ഒരു ദിവസം Rin എന്ന പെൺകുട്ടി എത്തുന്നു. തന്റെ അച്ഛനമ്മമാരെ ക്രൂരമായി കൊലപ്പെടുത്തിയ Anotsu എന്ന അജയ്യനായ പോരാളിയേയും സംഘത്തേയും വകവരുത്താൻ Manji യുടെ സഹായം തേടിയാണ് അവൾ അവിടെ എത്തിയത്. ആ ആവശ്യം സ്വീകരിച്ച് Rin ന്റെ ബോഡി ഗാർഡ് ആയി അവളോടൊപ്പം യാത്ര തുടങ്ങുന്ന സമുറായ് നേരിടുന്ന ശക്തമായ പോരാട്ടങ്ങളിലൂടെ ചിത്രത്തിന്റെ കഥ ഇതൾ വിരിയുന്നു.

⏺️ Takashi Miike ചിത്രങ്ങളുടെ മുഖമുദ്രയായ കടുത്ത വയലൻസിനും രക്തച്ചൊരിച്ചിലിനും ചിത്രത്തിൽ യാതൊരു കുറവുമില്ല. എന്നാൽ അതെല്ലാം ഒരു സമുറായ് ചിത്രത്തിന് വളരെ അത്യാവശ്യമാണ് എന്നത് നമുക്കറിയാം. ആദ്യ രംഗം മുതൽ അവസാനം വരെ നിറഞ്ഞ് നില്ക്കുന്ന കിടിലൻ വാൾപ്പയറ്റ് ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് .നായകൻ ഇമ്മോർട്ടൽ ആയതിനാൽ ഫാന്റസി എലമെന്റ്സും ചിത്രത്തിൽ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമുറായ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. രക്തം കണ്ടാൽ തല കറങ്ങുന്നവരും ഫീൽ ഗുഡ് സിനിമാപ്രേമികളും ദയവായി ചിത്രം കാണാതിരിക്കുക. തിയേറ്ററിൽ തന്നെ കാണണമെങ്കിൽ IFFK 2017 ൽ വേൾഡ് സിനിമാ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

🔸RATING : 3.5/5 ( GOOD )

©PRADEEP V K

Advertisements
3.5 Star (Good) · Action · English · USA

174. ATOMIC BLONDE (USA/ACTION/2017)

🔸174) ATOMIC BLONDE (2017)🔸 A REVIEW🔸

🔸”ഈ ജീവിതം ഞാൻ സ്വീകരിച്ചത് ഒരു ദിവസം കൊല്ലപ്പെടുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പക്ഷേ ആ ദിവസം ഇന്നല്ല!”

🔸COUNTRY : USA
LANGUAGE : ENGLISH
GENRE : ACTION THRILLER
DIRECTION : DAVID LEITCH
STARRING : CHARLIZE THERON, JAMES MCAVOY

IMDB : 6.9/10
ROTTEN TOMATOES : 76%

🔸 Fight Club, The Matrix Revolutions, The Bourne Ultimatum തുടങ്ങിയ നിരവധി നിരവധി ചിത്രങ്ങളിലെ സ്റ്റണ്ട് കോറിയോഗ്രാഫർ ആയിരുന്ന David Leitch ആദ്യമായി സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രത്തിൽ നിന്ന് നിങ്ങൾ എന്താവും പ്രതീക്ഷിക്കുക? നല്ല ഉഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രമാവും എല്ലാവരും പ്രതീക്ഷിക്കുക അല്ലേ? ആ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിൽ നല്ല സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രമാണ് Atomic Blonde. 1989 ൽ ജർമനിയിൽ ബർലിൻ മതിൽ തകരുന്ന കാലഘട്ടത്തിൽ ഒരു പ്രത്യേക ദൗത്യവുമായി ബർലിനിൽ എത്തുന്ന ബ്രിട്ടീഷ് സ്പൈ ഏജൻറ് ആയ Lorraine Broughton ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. MI6, CIA, KGB തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടുന്ന അപകടകരമായ ആ ദൗത്യം പൂർത്തീകരിക്കാൻ സ്വന്തം ജീവൻ പണയം വച്ച് Lorraine നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

🔸 ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചടുലമായ വേഗതയിൽ മുന്നേറുന്ന ചിത്രം ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന നിരവധി ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു കെട്ടിടത്തിനുള്ളിൽ വച്ച് Lorraine ഉം വില്ലൻമാരുമായുള്ള വയലന്റ് ആയ ആക്ഷൻ രംഗങ്ങൾ Bourne ചിത്രങ്ങളെ ഓർമിപ്പിച്ചു. ആദ്യവസാനം നിറഞ്ഞു നില്ക്കുന്ന Lorraine എന്ന സ്പൈ ആയി Charlize Theron അക്ഷരാർത്ഥത്തിൽ നിറഞ്ഞാടി എന്ന് പറയാം. Split എന്ന ചിത്രത്തിന് ശേഷം James McAvoy യുടെ മികച്ച ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ . ചടുലമായ പശ്ചാത്തല സംഗീതവും എഡിറ്റിംഗും കിടിലൻ ആക്ഷനും നിറഞ്ഞ ഈ ചിത്രം ആക്ഷൻ ചിത്ര പ്രേമികൾക്കായി സമർപ്പിക്കുന്നു.

🔸 VERDICT : GOOD

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Action · English · Fantasy · USA

138. THE CROW (USA/DARK FANTASY ACTION/1994)

🔹138. THE CROW (USA/English/1994/Dark Fantasy Action Film/102 Min/Dir: Alex Proyas/Stars: Brandon Lee, Michael Wincott, Sofia Shinas )

🔹 SYNOPSIS 🔹

▪  പ്രശസ്ത നടൻ ബ്രാൻഡൻ ലീ ( ബ്രൂസ് ലീ യുടെ മകൻ ) അഭിനയിച്ച അവസാന ചിത്രമാണ് 1994 ൽ പുറത്തിറങ്ങിയ The Crow .ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ആക്ഷൻ രംഗത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ചിത്രീകരണത്തിനുപയോഗിച്ച തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം . തോക്കിന്റെ മെക്കാനിക്കൽ തകരാറ് മൂലം സംഭവിച്ച അപകടമായാണ് പോലീസ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്തായാലും 32  വയസ്സിൽ മരണമടഞ്ഞ ബ്രൂസ് ലീയുടെ മകനും 28 വയസ്സിൽ മരണപ്പെട്ടത് സിനിമാ സ്നേഹികളുടെ മനസ്സിൽ ഒരിക്കലും മറക്കാനാവാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു. അതുവരെ കൂടുതലും ലോ ബഡ്ജറ്റ് ആക്ഷൻ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ബ്രാൻഡൻ ലീയുടെ ഏറ്റവും ശ്രദ്ദേയമായതും വൻ വിജയമായതുമായ ചിത്രമായിരുന്ന The Crow അതേ പേരിൽ തന്നെയുള്ള കോമിക് ബുക്കിനെ ആധാരമാക്കി നിർമ്മിച്ചതാണ് .ലീയുടെ മരണശേഷം മറ്റ് പലരേയും നായകരാക്കി മൂന്ന് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

▪ തന്നെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനായി ഉയർത്തെഴുനേൽക്കുന്ന എറിക് ഡ്രേവൻ എന്ന റോക്ക് മ്യൂസിഷ്യന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . ഒരു സാങ്കല്പിക നഗരത്തിനുള്ളിൽ കൂടുതലും രാത്രി മാത്രം നടക്കുന്ന രംഗങ്ങൾ നിറഞ്ഞ ചിത്രം കഥാപരമായി പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും വ്യത്യസ്തമായ ചിത്രീകരണരീതി കൊണ്ടും ലീയുടെ അവസാന ചിത്രമെന്ന നിലയിലും ശ്രദ്ദേയമായി .പൂർണമായും ഡാർക്ക് മൂഡിലുള്ള ചിത്രത്തിന്റെ മികച്ച ക്യാമറാ വർക്കും പുതുമയാർന്ന വിഷ്യൽ സ്റ്റൈലും ഈ ചിത്രത്തിന് ഒരു കൾട്ട് സ്റ്റാറ്റസ് നേടിക്കൊടുത്തു . ലീയുടെ മരണശേഷം ബോഡി ഡബിൾസിനെ ഉപയോഗിച്ച് വിഷ്വൽ ഇഫക്ട്സിന്റെ സഹായത്താൽ പൂർത്തീകരിച്ച ഈ ചിത്രം മികച്ച അക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് .നിരൂപകരും പ്രേക്ഷകരും ഒരേ പോലെ സ്വീകരിച്ച ഈ ചിത്രം ഒരുപാട് ഉയരങ്ങളിലെത്തേണ്ട ഒരു നടന്റെ അവസാനത്തേതായത് യാദൃച്ശികമെന്ന് കരുതാനേ നമുക്ക് കഴിയൂ.

🔹VERDICT :  GOOD ( An Action Feast With A Unique Visual Style)

©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · Action · India · Malayalam · Thriller

119. THE GREAT FATHER (INDIA/ACTION THRILLER/2017)

119. THE GREAT FATHER ( INDIA/MALAYALAM/2017/Action Thriller/151 Min/Dir:Haneef Adeni/Stars: Mammootty , Anikha, Arya, Sneha )
🔹SYNOPSIS 🔹
▪ ഭാര്യ മിഷേലും ( സ്നേഹ) ഏകമകൾ സാറ (അനിഘ) യും അടങ്ങുന്നതാണ് ഡേവിഡ് നൈനാന്റെ (മമ്മൂട്ടി) കുടുംബം. ബിൽഡർ ആയ ഡേവിഡ് മകളുടെ ആഗ്രഹത്തിനനുസരിച്ച് വളരെ സ്റ്റൈലിഷ് ആയി ജീവിക്കുന്നയാളാണ് .സമാധാനം നിറഞ്ഞ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തം മൂവരുടേയും ജീവിതം മാറ്റിമറിക്കുന്നതും പിന്നീട് അവർ എങ്ങനെ അതിനെ നേരിടുന്നുവെന്നതുമാണ് ചിത്രത്തിന്റെ പ്രമേയം .
▪ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള അപകടകരമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് .കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും അതിനെ നേരിടാനുള്ള പോക്സോ നിയമവും സമൂഹവും പോലീസും മാധ്യമങ്ങളും ഏതൊക്കെ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിത്രം വിശകലനം ചെയ്യുന്നുണ്ട് .നിയമവ്യവസ്ഥയ്ക്ക് രാജ്യത്തെ പൗരന് സംരക്ഷണം നല്കാൻ കഴിയാതിരിക്കുമ്പോൾ വ്യക്തികൾ നിയമം കയ്യിലെടുക്കുന്ന സ്ഥിരം സിനിമാ ഫോർമുല തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് .മികച്ച തുടക്കത്തോടെ ആരംഭിച്ചെങ്കിലും ആദ്യ പകുതിയിലെ അനാവശ്യ ഗാനങ്ങളും നീണ്ടു പോകുന്ന വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന്റെ രസം കെടുത്തി .എന്നാൽ രണ്ടാം പകുതിയിൽ ചിത്രം ത്രില്ലർ മൂഡിലേക്ക് തിരിച്ചെത്തുകയും ആരാധകരെ തൃപ്തിപ്പെടുത്താനുള്ള നമ്പറുകളിലൂടെ വികസിച്ച് സാമാന്യം തൃപ്തികരമായ എങ്കിലും പ്രഡിക്റ്റബിൾ ആയ ക്ലൈമാക്സിൽ അവസാനിച്ചു .
▪മലയാളത്തിലെ സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രീറ്റ്മെൻറും സംവിധാന രീതിയും സ്വീകരിച്ചതിന് പുതുമുഖ സംവിധായകൻ ഹമീദ് അദേനിക്ക് അഭിനന്ദനങ്ങൾ .എന്നാൽ  ആദ്യവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചോ എന്ന് സംശയമാണ് .മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ഒരിടത്തും ദൃശ്വമായില്ലെങ്കിലും അദ്ദേഹത്തിന്റെ സ്റ്റൈലും സൗന്ദര്യവും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തെ സ്റ്റൈൽ ആയി അവതരിപ്പിക്കാനുള്ള ശ്രമം ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളുടേയും ആഴം കുറച്ചു എന്നതാണ് സത്യം .മകളുടെ വേഷം ചെയ്ത അനിഘ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു .ആര്യ അവതരിപ്പിച്ച   ഫ്രീക്കൻ പൊലീസ് വേഷം വ്യത്യസ്തത പുലർത്തിയെങ്കിലും ഡബ് ചെയ്ത തെലുങ്ക് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ഡയലോഗുകളും ലിപ്പ് സിങ്കിംഗിലെ അപാകതയും കല്ലുകടിയായി . മേക്കപ്പിലും വേഷവിധാനത്തിലും കാണിച്ച ശ്രദ്ധ അഭിനയത്തിൽ കാണിക്കുന്നതിൽ സ്നേഹ പരാജയപ്പെട്ടു . നായകന്റെ ഡയലോഗുകളെക്കാളും മിയ അവതരിപ്പിച്ച ഡോക്ടർ കഥാപാത്രത്തിന്റെ ഡയലോഗ് വളരെയധികം ശ്രദ്ദേയമായിത്തോന്നി.   ബാറ്റ്മാൻ ചിത്രങ്ങളിലെ ജോക്കറിനെ അനുസ്മരിപ്പിക്കുന്ന പ്രധാന വില്ലൻ കഥാപാത്രം മികവു പുലർത്തിയെങ്കിലും ക്ലൈമാക്സ് പ്രതീക്ഷയ്ക്കൊത്തുയർന്നില്ല .
▪ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും കാണുമ്പോൾ സംവിധായകൻ ധാരാളം കൊറിയൻ ചിത്രങ്ങൾ  കാണുന്നയാളാണ്  എന്ന് തോന്നുന്നു. നായകന്റെ സ്റ്റൈലിനേക്കാളും മാസ് ഡയലോഗുകളെക്കാളും മികച്ച അഭിനയ മുഹൂർത്തങ്ങളും ശക്തമായ തിരക്കഥയും വിട്ടുവീഴ്ചയില്ലാത്ത സംവിധാന രീതിയുമാണ് ഒരു സിനിമയെ പ്രേക്ഷകന്റെ ഉള്ളിൽ എക്കാലവും നിലനിർത്തുന്നതെന്ന സത്യവും കൂടി അത്തരം ചിത്രങ്ങളിൽ നിന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. എങ്കിലും മാസ് രംഗങ്ങൾ ചേർത്ത് സാമൂഹിക ശ്രദ്ധ പതിയേണ്ട ഒരു വിഷയം സൂപ്പർ താര പരിവേഷം കൂട്ടിക്കലർത്തി  പ്രേക്ഷകരെ പ്രത്യേകിച്ച് ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .  ട്രെയിലർ നല്കുന്ന ഹൈപ്പുകൾ ഒഴിവാക്കി വൻ പ്രതീക്ഷകളില്ലാതെ കണ്ടാൽ ഏവർക്കും ആസ്വദിക്കാനാവുന്ന  ഒരു ചിത്രം തന്നെയാണ് ഗ്രേറ്റ് ഫാദർ.
🔹RATING : 2.75/5
©PRADEEP V K

3.5 Star (Good) · Action · Korean · South Korea · Thriller

118. HWAYI : A MONSTER BOY (SOUTH KOREA/ACTION THRILLER/2013)

118. HWAYI : A MONSTER BOY ( SOUTH KOREA/KOREAN/2013/Action Thriller/126 Min/Dir:Jang Joon Hwan/Stars: Yeo Jin Goo, Kim Yoon Seok )

🔹SYNOPSIS 🔹

◽അഞ്ച് ക്രിമിനൽസ് നടത്തുന്ന ഒരു ബാങ്ക് കവർച്ച പ്രതീക്ഷിക്കാത്ത സംഭവങ്ങൾക്ക് കാരണമാവുകയും ഒരു ആൺ കുഞ്ഞിനെ അവർ തട്ടിയെടുക്കുകയും ചെയ്യുന്നു .അങ്ങനെ Hwayi എന്ന ആ കുട്ടി അഞ്ച് അച്ഛൻമാരുടെ മകനായി ക്രിമിനൽസിന്റെ ലോകത്ത് വളർന്ന് വന്നു. ഔപചാരിക വിദ്യാഭ്യാസം നല്കാതെ അഞ്ച് പേരും അവന് അവരവരുടെ ക്രിമിനൽ മേഖലയിൽ പരിശീലനം നല്കി ഏറ്റവും മികച്ച ഒരു കൊലയാളി ആക്കി വളർത്തിയെടുക്കാൻ  ശ്രമിച്ചു .എന്നാൽ 16 കാരനായ Hwayi അവരിൽ നിന്നും വ്യത്യസ്തനായിരുന്നു .ക്രിമിനൽസിനൊപ്പം  വളർന്നെങ്കിലും ആയോധന കലകളിൽ പ്രാവീണ്യം നേടിയെങ്കിലും ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് അവൻ ആഗ്രഹിച്ചത് . അവൻ തങ്ങൾക്കൊപ്പം വരേണ്ട സമയമായി എന്ന് മനസ്സിലാക്കി തങ്ങളുടെ ഒരു ശത്രുവിനെ കൊല്ലാൻ അവർ Hwayi യെ ഏല്പിക്കുന്നു . എന്നാൽ ആ ദിവസം അവൻ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ രഹസ്യമാണ് മനസ്സിലാക്കുന്നത് .അതോടെ തന്റെ ഉള്ളിലെ ഭയമാകുന്ന മോൺസ്റ്ററിനെ കീഴ്പ്പെടുത്തി ദയയേതുമില്ലാത്ത പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങാൻ Hwayi നിർബന്ധിതനാകുന്നു .

◽കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന വയലൻസിന്റെ അതിപ്രസരം നിറഞ്ഞ ഒരു ചിത്രമാണിത് . Yellow Sea മുതലായ കൊറിയൻ ചിത്രങ്ങളുടെ പാത പിന്തുടരുന്ന ചിത്രം . പ്രേക്ഷക പ്രശംസ തേടിയ Save The Green Planet എന്ന ചിത്രത്തിനു ശേഷം Jang Joon Hwan സംവിധാനം ചെയ്ത ചിത്രമാണിത് . തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയും അൾട്രാ വയലന്റ് ആയ ദൃശ്യങ്ങളിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ദയയുടെ കണിക ലവലേശമില്ലാത്ത ക്രൂരനായ ക്രിമിനലായി Kim Yoon Seok ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത് .  Hwayi എന്ന കേന്ദ്രകഥാപാത്രത്തിന്റെ വേഷം Yeo Jin Goo വളരെ ഭംഗിയാക്കി . ആയുധം എടുക്കാൻ ഭയക്കുന്ന നാണം കുണുങ്ങിയായ കൗമാരക്കാരനായും പ്രതികാരദാഹിയായ യുവാവായും Yeo Jin Goo തകർത്തഭിനയിച്ചു . ചിത്രം ഒരു പരിധി കഴിഞ്ഞാൽ ക്ലൈമാക്സ് ഊഹിക്കാൻ കഴിയുമെന്നതും ഓവർ ഡ്രാമാറ്റിക് ആയ കഥാപാത്രങ്ങളും ഒരു പോരായ്മയാണ് .എങ്കിലും മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞ  ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ സൗത്ത്  കൊറിയൻ ചിത്രം. 

🔹RATING : 3.5/5 ( An Ultra Violent Stylized Action Thriller )

©PRADEEP V K

3.0 Star (Above Average) · Action · English · USA

102. THE ACCOUNTANT (USA/ACTION/2016)

🔹AMAZING CINEMA # 102

🔹THE ACCOUNTANT (USA/English/2016/Action Thriller/128Min/Dir: Gavin O’Connor/Starring: Ben Affleck, J.K.Simmons)

🔹SYNOPSIS 🔹

▪The Accountant is an action thriller film which tells the story of a Freelance Accountant ( Ben Afflek ) who is suffered from high functioning Autism. His clients are dangerous criminal organisations around the world and he helps them for correcting their financial accounts in exchange of valuable things other than money. All his clients are contacting to him through a restricted phone number which is controlled by a female voice. One day he got a new assignment for auditing the accounts of  a robotics company named Living Robotics. He accepted the job without knowing that his life will not be the same from then on. Also the Director of treasury department (J.K. Simmons) and Analyst Medina are trying to find the real face behind the so called Accountant. 

▪Ben Afflek did very well his role of the mysterious highly talented Accountant with Autism. The movie is a watchable action thriller with a convincing story line. The back story of the protagonist and how he became the calm and deadly accountant is really the best part in the film. On the downside the film is a bit long for 128min running time and   the method of unfolding the  important parts of the story through the narrattion of J.K.Simmons’s character is somewhat not at all convincing . Anyway it is a decent one time watchable film.

🔹RATING : 3/5

©PRADEEP V K

3.0 Star (Above Average) · Action · English · USA

55. NO ESCAPE (USA/ACTION/2015)

🔹AMAZING CINEMA # 55

🔹NO ESCAPE (USA/English/2015/Action/103Min/Dir: John Erick Dowdie/Starring: Owen Wilson, Pierce Brosnan)

🔹SYNOPSIS 🔹

▪No Escape is a 2015 family thriller film which narrates the story of man and his family who came to an Asian country for a new job. Owen Wilson played the central character which is a dramatic change from his usual comical roles. A revolt is started between the Government and the labour leaders just after the family reached there. The violent people killed the Prime Minister and soon chaos started inside the country. They started killing all the foreigners there and rest of the movie tells how the family deals with situation and can they Escape from this place where literally no escape is possible.

▪The movie is different from similar thrillers in the fact that it shows more importance to the love between the father, mother and the children. All the main characters especially the child artists are very good in their performance and yesteryear James Bond Pierce Brosnan played a brief and important role. Watch this film with your family . You will really start loving them more because they are the only ones in your life who will risk their own life for you.

🔹AMAZING CINEMA RATING : 3/5

© PRADEEP V K (AMAZING CINEMA)