4.0 Star (Very Good) · Crime · India · Tamil

180. THEERAN ADHIGARAM ONDRU (INDIA/CRIME THRILLER/2017)

⏺️ ബ്രിട്ടീഷ് ഭരണകാലത്തിന് മുമ്പ് മൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന ബാവരിയ ഗോത്രവർഗക്കാർ വർഷങ്ങൾക്കിപ്പുറം കാടും മൃഗങ്ങളും കുറഞ്ഞപ്പോളും വേട്ടയാടൽ എന്ന തങ്ങളുടെ കുലത്തൊഴിൽ മറന്നില്ല. മൃഗങ്ങൾക്ക് പകരം ഇന്ന് അവർ വേട്ടയാടുന്നത് മനുഷ്യരെ ആണെന്ന് മാത്രം!

🔸180) THEERAN ADHIGARAM ONDRU (2017)🔸 Tamil | Crime Thriller🔸

⏺️ സിനിമ തുടങ്ങുമ്പോൾ സീറ്റിൽ ചാരിക്കിടക്കുന്ന നിങ്ങൾ ഒരു ഘട്ടത്തിൽ താൻ പോലുമറിയാതെ സീറ്റിന്റെ അറ്റത്തേക്ക് നീങ്ങിവരുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? സ്ക്രീനിൽ വില്ലൻമാരുടെ ഓരോ അടിയും സ്വന്തം തലയ്ക്കാണ് കൊള്ളുന്നതെന്ന് തോന്നിയിട്ടുണ്ടോ? ഹൊറർ അല്ലാത്ത ഒരു സിനിമ കണ്ടിരുക്കുമ്പോൾ അകാരണമായ ഒരു ഭയം നിങ്ങളുടെ ഉള്ളിൽ നാമ്പിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തീരൻ അധികാരം ഒണ്‌ഡ്ര് എന്ന തമിഴ് സിനിമ കാണുക. ഈ അനുഭവങ്ങളെല്ലാം നിങ്ങൾക്കുണ്ടാകും.

⏺️ വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിനെ പിടിച്ചുലച്ച ഹൈവേ കേന്ദ്രീകരിച്ച് നടന്ന നിരവധി അതിക്രൂരമായ കൊലപാതകങ്ങൾക്ക് കാരണക്കാരായവരെ പിടികൂടാൻ പോലീസ് നടത്തിയ സാഹസികമായ കേസന്വേഷണമാണ് ഈ ചിത്രത്തിന് പ്രചോദനമായത്. ഒരു സാധാരണ പോലീസ് സ്റ്റോറി പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തുന്നവരെ അക്ഷരാർത്ഥത്തിൽ ഈ ചിത്രം ഞെട്ടിക്കും.തുടക്കത്തിലുള്ള കുറച്ച് റൊമാൻസ് കുടുംബ രംഗങ്ങൾ കഴിഞ്ഞാൽ ശ്വാസം വിടാൻ പോലും അനുവദിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഗംഭീര ത്രില്ലർ ആണ് ഈ ചിത്രം.

⏺️ ആദ്യ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ വന്ന് കഴിവ് തെളിയിച്ച് പിന്നീട് തെറ്റായ സെലക്ഷനുകളിലൂടെ അടുത്ത കാലത്ത് അത്ര ശ്രദ്ധിക്കപ്പെടാതായ കാർത്തിയുടെ തകർപ്പൻ തിരിച്ചുവരവാണ് ഈ ചിത്രം. ആക്ഷൻ രംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലും കാർത്തി മികച്ച രീതിയിൽ പെർഫോം ചെയ്തു. ഓമ ബാവരിയ എന്ന ജീവിച്ചിരുന്ന കഥാപാത്രമായി അഭിമന്യു സിംഗ് ഞെട്ടിച്ചു കളഞ്ഞു. ക്രൂരത മാത്രം കൈമുതലാക്കിയ മനുഷ്യത്വം എന്തെന്നറിയാത്ത ആ കഥാപാത്രം ഇതിലും നന്നായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല എന്നുറപ്പിച്ച് പറയാം.

⏺️ഓപ്പറേഷൻ ബാവരിയ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്നാട് പോലീസിന് രാജ്യത്താകമാനം പ്രശസ്തി നേടിക്കൊടുത്ത പോലീസ് ഓപ്പറേഷനെ അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടുത്താതെ യഥാർത്ഥ സംഭവങ്ങളിൽ വെള്ളം ചേർക്കാതെ അഭ്രപാളികളിലെത്തിച്ച H.വിനോത് എന്ന സംവിധായകന്റെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാനായി കുറച്ച് ലൗ സ്റ്റോറിയും ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കഥയുടെ തീവ്രത അതേപടിയിൽ അദ്ദേഹം അവതരിപ്പിച്ചു. ആദ്യ പകുതിക്ക് മുമ്പുള്ള ആക്ഷൻ രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടിരുന്നത്. ഒരു ക്രിമിനലിനെ പിടികൂടാനായി ബസിന് മുകളിലുള്ള ആക്ഷൻ രംഗങ്ങളൊക്കെ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടാൻ പര്യാപ്തമാണ്. ഒരു മികച്ച ക്രൈം ആക്ഷൻ ത്രില്ലർ കാണണമെന്നുണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കാതെ തീരൻ അധികാരം ഒണ്ഡ്ര് കാണാൻ ടിക്കറ്റെടുക്കാം.

🔸RATING : 3.75/5 ( AN EDGE OF THE SEAT CRIME THRILLER. DON’T MISS IT )

©PRADEEP V K

Advertisements
2.0 Star (Below Average) · Crime · India · Malayalam

175. VILLAIN (INDIA/CRIME/2017)

🔸175) VILLAIN (2017)🔸 A REVIEW🔸

🔼(സ്പോയിലേഴ്സ് ഉള്ളതിനാൽ സിനിമ കാണാത്തവർ ദയവായി വായിക്കാതിരിക്കുക. തങ്ങൾക്കിഷ്ടപ്പെടാത്ത റിവ്യൂസ് വായിച്ചിട്ട് പടം ഡീഗ്രേഡ് ചെയ്യുന്നു , എഴുതിയയാൾ മറ്റൊരു നടന്റെ ഫാനാണ്, നിങ്ങളെന്തെഴുതിയാലും പടം ബോക്സോഫീസ് ഹിറ്റാണ് എന്നൊക്കെ തോന്നുന്നവരും മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ചെയ്യാൻ വയ്യാത്തവരും തുടർന്ന് വായിക്കരുത് എന്ന് അപേക്ഷ)🔼

🔸COUNTRY : INDIA
LANGUAGE : MALAYALAM
GENRE : CRIME THRILLER(?)
DIRECTION : B UNNI KRISHNAN
STARRING : MOHAN LAL, MANJU WARRIER, VISHAL
‎THEATRE : NEW THEATRE SCREEN 1, TRIVANDRUM

🔸SYNOPSIS 🔸

🔸 മാത്യു മാഞ്ഞൂരാൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ തന്റെ റിട്ടയർമെൻറിന് ഒരു ദിവസം മാത്രം ശേഷിക്കേ അന്വേഷിക്കേണ്ടി വരുന്ന കൊലപാതകങ്ങളെക്കുറിച്ചാണ് വില്ലൻ എന്ന മലയാള ചിത്രം പറയുന്നത്. സമീപകാലത്ത് സംഭവിച്ച വ്യക്തിപരമായ നിരവധി ദുരന്തങ്ങൾക്കിടയിൽ മാനസികമായി തകർന്ന അവസ്ഥയിലായ മാത്യുവിന് അതിനെയെല്ലാം അതിജീവിച്ച് കുറ്റവാളികളെ കണ്ടെത്താൻ കഴിയുമോ ?

🔸 ചിത്രം റിലീസ് ദിവസം തന്നെ കാണണമെന്ന് കരുതിയിരുന്നെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് കാണാൻ കഴിഞ്ഞത്. നിരവധി നെഗറ്റീവ് റിവ്യൂസ് ആദ്യമേ കേട്ടിരുന്നതിനാൽ പറയത്തക്ക പ്രതീക്ഷയൊന്നുമില്ലാതെ മാനസികമായി തയ്യാറെടുത്ത് തന്നെയാണ് ചിത്രം കാണാനെത്തിയത്. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് താഴെ കുറിക്കുന്നത്.

🔸POSITIVES🔸

1. മോഹൻലാൽ, സിദ്ദിഖ് എന്നീ നടൻമാരുടെ വൈകാരിക രംഗങ്ങളിലെ പ്രകടനം.
2. ‎ സാധാരണ ക്രൈം റിവഞ്ച് ത്രില്ലറുകളിൽ നിന്ന് വേറിട്ടൊരു സമീപനം കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമം.
3. ‎ ചില രംഗങ്ങളിലെ വിഷ്വൽസും സിനിമാറ്റോഗ്രഫിയും.
4. ‎ അനാവശ്യ മാസ് രംഗങ്ങളും ഗിമ്മിക്കുകളും ഒരു പരിധി വരെ കുറച്ച നായകന്റെ അവതരണം.

🔸NEGATIVES🔸

1. ഒരു ഇമോഷണൽ ക്രൈം ത്രില്ലറിന് വേണ്ട ആദ്യഘടകം കഥാപാത്രങ്ങളുടെ ഇമോഷൻസ് കാണികളിലേക്ക് സംവദിക്കാനാവുക എന്നതാണ്. ആ വിഷയത്തിൽ ചിത്രം പൂർണ പരാജയമായി. നായക കഥാപാത്രം അനുഭവിക്കുന്നു എന്ന് പറയുന്ന വൈകാരിക സംഘർഷം പ്രേക്ഷകന് ഒട്ടും ഫീൽ ചെയ്യുന്നില്ല. അടുത്ത കാലത്ത് കണ്ട തമിഴ് ക്രൈം ത്രില്ലറിൽ പട്ടിയെ കൊല്ലുന്ന രംഗം കണ്ടപ്പോൾ ഇതിലധികം ഫീൽ ചെയ്തു! (Credits: സ്വന്തം ഭാര്യ)
2. ‎ നായകൻ വില്ലനിലേക്ക് എത്തുന്ന രീതി .എങ്ങനെയാണ് കൊലപാതകങ്ങൾ ചെയ്തത് ആരാണെന്ന് ഇത്ര കൃത്യമായി നായകൻ മനസ്സിലാക്കിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഷെൽഫിലെ ഫയലുകൾ തപ്പിയപ്പോൾ അതിനിടയിൽ സംവിധായകൻ അബദ്ധത്തിൽ വച്ചിരുന്ന സ്ക്രിപ്റ്റ് വായിച്ച് മനസ്സിലാക്കിയതാവാം എന്ന് വിചാരിച്ച് സമാധാനിക്കാം!
3. ‎ ബി ജി എമ്മും പാട്ടുകളും .ഒരു ക്രൈം ത്രില്ലറിന് ഒരു തരത്തിലും ചേരാത്ത ബിജിഎമ്മും പാട്ടുകളും ആയിരുന്നു ചിത്രത്തിൽ. നായകന്റെ കുടുംബവുമൊത്തുള്ള കണ്ട് മടുത്ത ഗാന ചിത്രീകരണമെങ്കിലും ഒഴിവാക്കാമായിരുന്നു. 4 മ്യൂസിക്സിനും സുഷിൻ ശ്യാമിനും നന്ദി!
4. ‎ പൂർണമായും ഊഹിക്കാവുന്ന തിരക്കഥ .നായകന്റെ ജീവിതത്തിൽ സംഭവിച്ച ട്രാജഡിയും അവസാനം വില്ലന് എന്ത് സംഭവിക്കും എന്ന് വരെ പ്രേക്ഷകന് ഊഹിച്ചെടുക്കാം. വലിയ സസ്പെൻസോ ട്വിസ്റ്റോ ഒന്നും ഇല്ലെങ്കിലും തിരക്കഥയിലെ അനാവശ്യ രംഗങ്ങൾ ഒഴിവാക്കി എന്തെങ്കിലും ഒരു അപ്രതീക്ഷിത വഴിത്തിരിവ് ഉൾപ്പെടുത്താമായിരുന്നു!
5. ‎ ചിത്രത്തിലെ പ്രധാനപ്പെട്ട ഡയലോഗുകൾ എല്ലാം ട്രെയിലറിൽ ഉണ്ടായിരുന്നു. ഷേക്സ്പിയറും ലേഡി മാക്ബത്തും മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും എല്ലാം വീണ്ടും കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പോരാത്തതിന് എൻഡ് ക്രെഡിറ്റ്സിലും അത് തന്നെ!
6. ‎GOOD IS BAD! THERE IS NOTHING IN THIS WORLD AS COMPLETE WHITE OR COMPLETE BLACK. EVERYTHING IS GREY!
ചിത്രത്തിലൂടെ താൻ പറയാൻ ശ്രമിക്കുന്നത് ഇതാണെന്ന് ഗാനങ്ങൾക്കിടയിൽ ചുവരിൽ എഴുതി വച്ചും നായകനെക്കൊണ്ട് പറയിച്ചും ഒക്കെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. പക്ഷേ വിരോധാഭാസം എന്ന് പറയുന്നത് പ്രധാന കഥാപാത്രത്തിന്റെ WHITE സൈഡ് മനസ്സിലായി.BLACK സൈഡ്‌ എന്താണാവോ? BLACK സൈഡ് ഉണ്ടെന്ന് പറഞ്ഞാൽ പോരല്ലോ അത് പ്രേക്ഷകന് കൂടി തോന്നണ്ടേ?
7. നായികാനായകൻമാർ തമ്മിലുള്ള കെമിസ്ട്രി . കുടുംബവുമായുള്ള നായകന്റെ വൈകാരിക ബന്ധം ഡയലോഗുകളിൽ മാത്രമായി ഒതുങ്ങി. മലയാളത്തിലെ മികച്ച രണ്ട് അഭിനേതാക്കളെ കിട്ടിയിട്ട് വേണ്ട രീതിയിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞില്ല എന്നത് കഷ്ടമാണ്!
8. ‎ ഇനിയും ധാരാളമുണ്ട് പറയാൻ. സമയമില്ലാത്തതിനാൽ നിർത്തുന്നു. സംവിധായകന്റെ 16K ചിത്രം റിലീസ് ചെയ്യുമ്പോൾ ബാക്കി പറയാം!

🔸 VERDICT🔸

🔸രണ്ടാഴ്ച കഴിഞ്ഞ് റിവ്യൂസ് ഒക്കെ വായിച്ചിട്ട് പോയ എനിക്ക് തോന്നിയത് ഇതാണെങ്കിൽ വൻ പ്രതീക്ഷയിൽ ആദ്യ ഷോ തന്നെ കണ്ടവരുടെ അവസ്ഥ ഊഹിക്കാം. ഇമോഷണൽ ക്രൈം ത്രില്ലർ എന്നൊക്കെ പറഞ്ഞ് ചിത്രങ്ങൾ ഒരുക്കുമ്പോൾ 8K ക്യാമറ സംഘടിപ്പിക്കുന്നതിന് മുമ്പ് പഴുതില്ലാത്ത മികച്ച ഒരു തിരക്കഥയാണ് ആദ്യം വേണ്ടത് എന്ന് സംവിധായകൻ മനസ്സിലാക്കിയാൽ കൊള്ളാം. ചിത്രത്തിന്റെ സാവധാനമുള്ള വേഗത ഒരു പ്രശ്നമായി തോന്നിയില്ലെങ്കിലും ത്രില്ലറെന്ന നിലയിലോ ഇമോഷണൽ ഡ്രാമയെന്ന നിലയിലോ തൃപ്തി നല്കാത്ത വില്ലൻ മൊത്തത്തിൽ നിരാശയാണ് സമ്മാനിച്ചത് എന്ന് പറയുന്നതിൽ സത്യത്തിൽ വിഷമമുണ്ട്.

🔸RATING : 2/5 (BELOW AVERAGE)

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

4.0 Star (Very Good) · Crime · India · Tamil · Thriller

160. THUPPARIVALAN (INDIA/CRIME THRILLER/2017)

🔹160) THUPPARIVALAN (2017)  🔹 A REVIEW 🔹

🔹 “കൊല്ലപ്പെട്ടത് ഒരു പട്ടി ആണെങ്കിലും അപകടസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ അവിടെ കൂടുതൽ വലിയ എന്തോ സംഭവങ്ങൾ നടന്നതായി ഒരു സംശയം ഉണ്ടാക്കുന്നു . ഞാനറിയാത്ത ലോകം അറിയാത്ത ആരോ ഇതിനെല്ലാം പിന്നിലുണ്ടെന്ന് ഉറപ്പാണ് ”

🔹COUNTRY : INDIA

     LANGUAGE : TAMIL

     GENRE : CRIME THRILLER

     DIRECTION : MYSSKIN

🔹 BACKGROUND 🔹

🔼 സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച   ഡിറ്റക്ടീവ് ഷെർലക്ക് ഹോംസ്  യാതൊരു മുഖവുരയും ആവശ്യമില്ലാത്ത കഥാപാത്രമാണ്. തന്റെ അസാമാന്യമായ ബുദ്ധികൂർമ്മതയാൽ നോവലിലൂടെയും സിനിമകളിലൂടെയും സീരീസുകളിലൂടെയും ലോകമെമ്പാടും ഉള്ള ആസ്വാദകരെ വിസ്മയിപ്പിച്ച ആ കഥാപാത്രത്തിന് സമാനമായി മറ്റൊരാളെ സങ്കല്പിക്കാൻ പോലുമാവില്ല . ഷെർലക് ഹോംസിന് സമാനമായി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും പൂർണമായി വിജയിച്ചു എന്ന് പറയാനുമാവില്ല. ബംഗാളി സിനിമയിൽ ബോംകേഷ് ബക്ഷി ഉണ്ടെങ്കിലും സൗത്ത് ഇൻഡ്യൻ സിനിമയിൽ അത് പോലെ ഒരു കഥാപാത്രം ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ കഴിഞ്ഞ ദിവസം തുപ്പരിവാലൻ എന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം അതിനുള്ള ഉത്തരം എനിക്ക് കിട്ടി .നമുക്കും ഒരു ഷെർലക് ഹോംസിനെ ലഭിച്ചു കഴിഞ്ഞു .അദ്ദേഹത്തിന്റെ പേര് കനിയൻ പൂങ്കുന്ദ്രൻ എന്നാണ്. 

🔼തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മനോഹറിനോടൊപ്പം പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന കനിയൻ എന്ന തുപ്പരിവാലൻ(ഡിറ്റക്ടീവ്) തന്റെ കഴിവിനൊത്തുള്ള ഒരു കേസ് ലഭിക്കാത്തതിൽ ദു:ഖിതനാണ്. എന്നാൽ തന്റെ പട്ടിയെ കൊന്നത് ആരാണെന്ന് കണ്ട് പിടിക്കണമെന്ന ആവശ്യവുമായി ഒരു കൊച്ചു കുട്ടി അദ്ദേഹത്തെ സമീപിച്ചപ്പോൾ താൻ ഇതുവരെയും അന്വേഷിച്ചിട്ടുള്ളതിൽ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ  അപകടകരമായ കേസ് ആണ് തന്റെ മുന്നിൽ എത്തിയിരിക്കുന്നതെന്ന് കനിയൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. 

🔹 OBSERVATIONS 🔹

🔼 തമിഴ് സിനിമയിൽ ഒരു നവതരംഗത്തിന് തുടക്കം കുറിച്ച സംവിധായകനാണ് മിഷ്കിൻ. 2006 ൽ ചിത്തിരം പേശുതടി എന്ന ചിത്രത്തിൽ തുടങ്ങി തന്റെ എട്ടാമത്തെ സംവിധാന സംരംഭമായ തുപ്പരിവാലനിൽ എത്തി നില്ക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നതായി ധൈര്യപൂർവ്വം പറയാം .

🔼തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായ വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾക്ക് ഉടമയായ കനിയൻ പൂങ്കുന്ദ്രനെ  വിശാൽ മനോഹരമായി അവതരിപ്പിച്ചു . ചിത്രത്തിന്റെ നിർമ്മാതാവും വിശാൽ തന്നെയായിരുന്നത് വിട്ടുവീഴ്ചയില്ലാത്ത ചിത്രീകരണത്തിന് കൂടുതൽ സഹായകമായി. കനിയന്റെ സന്തത സഹചാരിയായ മനോഹറിനെ പ്രസന്ന ഗംഭീരമാക്കി . എങ്കിലും ഞെട്ടിച്ചു കളഞ്ഞത് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായെത്തിയ വിനയ് ആണ് .ഇത് വരെ നിഷ്കളങ്ക വേഷങ്ങളിൽ കണ്ടിട്ടുള്ള വിനയ് അവതരിപ്പിച്ച ഡെവിൾ എന്ന കഥാപാത്രം തമിഴ് സിനിമയിൽ വന്നിട്ടുള്ളവയിൽ ഏറ്റവും  മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം .നായകന് ഒത്ത എതിരാളിയായ ആ വില്ലൻ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഭാഗ്യരാജ്, ആൻഡ്രിയ ജറേമിയ തുടങ്ങിയവരുടേയും നെഗറ്റിവ് വേഷങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടി. 

🔼കഥയുടെ ഒഴുക്കിനെ ബാധിക്കുന്ന പാട്ടുകളോ കോമഡിയോ ഒന്നും ചിത്രത്തിലില്ല .വളരെ മികച്ച പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിംഗും പ്രേക്ഷകരെ പിടിച്ചിരുത്താൻ പര്യാപ്തമായിരുന്നു. ഒരു പാളിച്ചകളുമില്ലാത്ത മിസ്ക്കിന്റെ ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ശക്തി.  ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ എല്ലാം കാണികളിൽ രോമാഞ്ചമുണ്ടാക്കുമെന്ന് ഉറപ്പാണ് . കല്ലുകടി ആയി തോന്നിയത്  അനു ഇമ്മാനുവൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില രംഗങ്ങൾ മാത്രമാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗത്തിലെ വിശാലിന്റെ പെർഫോർമൻസ് കുറ്റപ്പെടുത്തുന്നവർ കനിയൻ എന്ന കഥാപാത്രത്തെ പൂർണമായും ഉൾക്കൊള്ളാത്തത് കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത് .

🔹LAST WORD 🔹

🔼ഒരു മികച്ച ക്രൈം ത്രില്ലർ എങ്ങനെയാവണം എന്നതിന്റെ ഉദാഹരണമാണ് തുപ്പരിവാലൻ . ആദ്യന്തം ആകാംക്ഷാഭരിതമായ ചടുലമായ ഈ ചിത്രം ഈ വർഷം തിയേറ്ററിൽ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. അത് തിയേറ്ററിൽ നിന്നു തന്നെ ആസ്വദിക്കാൻ ശ്രമിക്കുക .ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊലപാതക ദൃശ്യങ്ങൾ നിറഞ്ഞ ഈ ചിത്രം കണ്ട പ്രേക്ഷകന്റെ ഉള്ളിൽ അകാരണമായ ഒരു ഭയം ഉണ്ടായാൽ അദ്ഭുതപ്പെടാനില്ല . ചിലപ്പോൾ ഒരു പെൻസിൽ മുനയുടെ രൂപത്തിൽ മരണം ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കാത്ത് നില്ക്കുന്നുണ്ടാവാം .

🔹 Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

4.5 Star (Brilliant) · Crime · Drama · Hindi · India

152. HAIDER (INDIA/CRIME DRAMA/2014)

🔹152. HAIDER (2014)  🔽 A Review 🔽

🔹”If I listen to my heart, it’s there.

      If I listen to my mind, though, it’s not.

      Should I take a life, or give mine,

      Should I remain, or should I not..”

🔹COUNTRY : INDIA

     LANGUAGE : HINDI

     GENRE : CRIME DRAMA

     DIRECTION : VISHAL BHARDWAJ

🔹SYNOPSIS 🔹

▪ ഇന്ത്യ ഇന്ന് സ്വതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ പിന്നിടുകയാണ് .എന്നാൽ 1947 ൽ നമുക്കെല്ലാം ലഭിച്ച സ്വാതന്ത്ര്യം അല്ലെങ്കിൽ ഇന്ന് നാമെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കാത്ത നിരവധിയാളുകൾ ഇന്നും ഇന്ത്യയിൽ ജീവിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കാറില്ല . അത്തരത്തിൽ ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനപരമായ അവകാശം അതായത് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ചിലരുടെ ചെറുത്തുനില്പിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത HAIDER എന്ന ഹിന്ദി ചിത്രമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.  1990 കളിൽ ജമ്മു കാശ്മീരിൽ നിരവധി തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഭീകരപ്രവർത്തനങ്ങളും അതിനെ എന്ത് വില കൊടുത്തും അമർച്ച ചെയ്യാനുള്ള ഇന്ത്യൻ പട്ടാളത്തിന്റെ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം .ഷേക്സ്പിയർ നാടകമായ ഹാംലറ്റ് , ബഷാരത് പീർ എഴുതിയ കർഫ്യൂഡ് നൈറ്റ് എന്നിവ ആധാരമാക്കിയാണ് വിശാൽ ഭരദ്വാജും ബഷാരത് പീറും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .Maqbool, Omkara എന്നീ ചിത്രങ്ങൾക്ക് ശേഷം ഷേക്സ്പിയർ നാടകങ്ങളെ ആധാരമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണിത്. 

▪ 1995 ൽ ശ്രീനഗറിൽ ഹിലാൽ മീർ എന്ന ഡോക്ടറെ ഒരു തീവ്രവാദി ഗ്രൂപ്പിലെ അംഗത്തിന് രഹസ്യമായി സ്വന്തം വീട്ടിൽ വച്ച് ഓപ്പറേഷൻ ചെയ്ത് കൊടുത്തു എന്ന കുറ്റത്തിന് ഇന്ത്യൻ പട്ടാളം പിടിച്ചു കൊണ്ടു പോകുകയും അദ്ദേഹത്തിന്റെ വീട് കത്തിച്ചു കളയുകയും ചെയ്യുന്നു. പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹത്തെ അന്വേഷിച്ച് കണ്ട് പിടിക്കാൻ മകനായ ഹൈദർ നിരവധി ശ്രമങ്ങൾ നടത്തുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്ന് പോലും കണ്ടെത്താനാവുന്നില്ല .അതിനിടയിൽ അമ്മയും അച്ഛന്റെ സഹോദരനും തമ്മിലുള്ള അടുപ്പവും കൂടി കാണുന്നതോടെ ഹൈദർ മാനസികമായി തളരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ തീവ്രവാദി ബന്ധം ആരോപിച്ച് പട്ടാളം പിടികൂടി പിന്നീട് അപ്രത്യക്ഷരാകുന്ന നിരവധി സാധാരണ പൗരൻമാരിൽ ഒരാളാണ് തന്റെ അച്ഛനും എന്ന് ഹൈദർ മനസ്സിലാക്കുന്നു. തന്റെ കാമുകിയും ജേർണലിസ്റ്റുമായ ആർഷിയയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ  അച്ഛനെ പട്ടാളത്തിന് ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെയായിരുന്നെന്നും അതിന് തന്റെ അമ്മയും കൂടി സഹായിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്ന ഹൈദർ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെടുന്നു. തന്റെ അച്ഛനെ ചതിച്ചവരെ മുഴുവൻ നശിപ്പിച്ചാലേ തനിക്ക് സ്വസ്ഥത ലഭിക്കൂ എന്ന് ഹൈദർ വിശ്വസിക്കുന്നു. പ്രതികാരത്തിന്റെ തീച്ചൂളയിൽ സ്വയം വെന്തെരിയുമ്പോഴും അമ്മയോടുള്ള സ്നേഹത്തിന്റെ കനൽ അണയാതെ സൂക്ഷിക്കുന്ന ഹൈദറിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ ചിത്രം .

🔹 REVIEW🔹

▪  ഷേക്സ്പിയറിന്റെ ഹാംലറ്റും കാശ്മീർ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഇഴ ചേർത്ത് ചിത്രം സംവിധാനം ചെയ്യുന്നതിൽ വിശാൽ ഭരദ്വാജ് പൂർണമായും വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പെർഫോർമൻസും വിഷയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സഹായകരമായി. വിശാൽ ഭരദ്വാജ് തന്നെ ചിട്ടപ്പെടുത്തിയ മ്യൂസിക് സ്കോറും പങ്കജ് കുമാറിന്റെ ക്യാമറ വർക്കും ചിത്രത്തിന്റെ ടോണിന് ചേർന്ന് നിന്നു. സംഭാഷണത്തിനും മ്യൂസിക് ഡയറക്ഷനും അടക്കം അഞ്ച് നാഷണൽ അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിരുന്നു. വിട്ടുവീഴ്ചകളില്ലാതെ കാലിക പ്രസക്തമായ ഒരു വിഷയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിച്ച വിശാൽ ഭരദ്വാജ് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ സംഭാവനകൾ ഇന്ത്യൻ സിനിമാ ലോകത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

▪ ഹൈദർ എന്ന കേന്ദ്രകഥാപാത്രമായി ഷാഹിദ് കപൂർ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വച്ചിരിക്കുന്നു. പ്രണയവും പ്രതികാരവും ദു:ഖവും ക്രോധവും സ്നേഹവും എല്ലാം ഒരേ സമയം അനുഭവിച്ച് മാനസികനില തന്നെ തകരാറിലാവുന്ന ഹാംലറ്റിന്റെ അവസ്ഥ പേറുന്ന ഹൈദർ എന്ന കഥാപാത്രം ഷാഹിദ് കപൂറിലെ നടനെ ഏറ്റവും നന്നായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹൈദറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ തബു ആണ് . കുറ്റബോധവും മകനോടുള്ള സ്നേഹവും കൊണ്ട് വീർപ്പുമുട്ടുന്ന ആ കഥാപാത്രം ചിത്രം കഴിഞ്ഞാലും നിങ്ങളെ വിട്ടു പോകാതെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കും .ഹൈദറിന്റെ അമ്മാവന്റെ വേഷം ചെയ്ത കെ കെ മേനോനും പ്രണയിനിയുടെ വേഷത്തിലെത്തിയ ശ്രദ്ധ കപൂറും അതിഥി വേഷത്തിലെത്തിയ ഇർഫാൻ ഖാനും അടക്കം എല്ലാ നടീനടൻമാരും ഒന്നിനൊന്ന് മികച്ച് നിന്നു. സാധാരണ ബോളിവുഡ് ചിത്രങ്ങളിൽ കാണാറുള്ള സ്ഥിരം മസാലകൾ ഒന്നും ചേർക്കാതെ തന്നെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണിത്. ഓരോ ഭാരതീയനും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

🔹SIGNIFICANCE🔹

▪ ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ സൈന്യം നടത്തിയിട്ടുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ നിരവധി എതിർപ്പുകൾക്ക് വഴിവച്ചിട്ടുള്ളതാണ്. സിനിമയിൽ ഒരു സ്ത്രീ  കഥാപാത്രം പറയുന്നത് തന്റെ ഭർത്താവ് മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്തതിനാൽ താൻ യുദ്ധ വിധവ (War Widow) അല്ല മറിച്ച് പകുതി യുദ്ധ വിധവ (Half War Widow) ആണെന്നാണ്. ചിത്രത്തിൽ ഹൈദർ പട്ടാള മേധാവിയോട് ആവശ്യപ്പെടുന്നതും തന്റെ അച്ഛൻ ജീവനോടെയുണ്ടോ അതോ ഇല്ലയോ  എന്നെങ്കിലും പറയുവാൻ മാത്രമാണ്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആർമിയിൽ നിന്നും പലപ്പോഴും കാശ്മീരിലെ സാധാരണ ജനങ്ങൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ചിട്ടുള്ളത്  ഒന്ന് തന്നെയാണ് എന്ന പലരും പറയാൻ മടിക്കുന്ന വസ്തുത ഹൃദയത്തിൽ തറയ്ക്കുന്ന രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. കയ്പ് നിറഞ്ഞ ചില സത്യങ്ങൾ പറയുമ്പോഴും അടുത്തിടെ ഉണ്ടായ കാശ്മീർ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ജീവൻ പണയം വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ എടുത്ത് പറയാനും സംവിധായകൻ മറക്കുന്നില്ല.

▪ കലാപകലുഷിതമായ കാശ്മീരിന്റെ സുരക്ഷയ്ക്ക് ഇന്ത്യൻ സൈന്യം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ലെങ്കിലും വർഷങ്ങളായി മതത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആയിരക്കണക്കിന് കാശ്മീർ നിവാസികളുടേയും ഭർത്താവും മക്കളും എവിടെയാണെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ഭാര്യമാരുടേയും അമ്മമാരുടേയും നിലവിളികൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒരിക്കലും ഇന്ത്യൻ ആർമിക്ക് എതിരല്ല . സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെയും നനഞ്ഞിടം കുഴിക്കുന്ന സ്വാർത്ഥമതികളുടെ ചതിക്കുഴിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടേയും പ്രതികാരത്തിന്റെയും തിരിച്ചറിവിന്റെയും കഥ പറയുമ്പോൾ ചില പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടുന്നുവെന്ന് മാത്രം . രണ്ട് ആനകൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ചവിട്ടിമെതിക്കപ്പെടുന്നത് അവയുടെ കാലിനടിയിലെ പുല്ലുകൾ മാത്രമാണെന്ന യാഥാർത്ഥ്യം ദേശീയതാ വാദങ്ങൾക്കിടയിൽ നാം എന്നാണ് മനസ്സിലാക്കുക . മാസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീരിൽ ഇന്ത്യൻ ആർമി ജീപ്പിന് മുന്നിൽ യുവാവിനെ കെട്ടി വച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച സംഭവവും വേണമെന്നുള്ളവർക്ക് ഇതിനോട്  ചേർത്ത് വായിക്കാം. എന്തൊക്കെത്തന്നെയായാലും ഈ സ്വാതന്ത്ര്യദിനത്തിലും കാതുകളിൽ പ്രകമ്പനം കൊള്ളുന്ന ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ പതിറ്റാണ്ടുകളായി തോക്കുകൾക്കും ബോംബുകൾക്കും ഇടയിൽപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്ന ചില മനുഷ്യാത്മാക്കളുടെ നിലവിളികൾ നമുക്ക് സൗകര്യപൂർവ്വം കേട്ടില്ലെന്ന് നടിക്കാം.

🔹RATING : 4.5/5 ( A BRILLIANT , BRAVE AND UNCOMPROMISING CINEMA WHICH SKILLFULLY BLENDS SHAKESPEAREAN TRAGEDY WITH KASHMIR CONFLICTS  )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Crime · India · Tamil · Thriller

148. VIKRAM VEDHA (INDIA/CRIME THRILLER/2017)

🔹148. VIKRAM VEDHA (2017)  🔽 A Review 🔽

🔹 ഹിന്ദു പുരാണ കഥകളിലെ വളരെ പ്രശസ്തമായതാണ് വിക്രമാദിത്യ മഹാരാജാവിന്റെയും വേതാളത്തിന്റെയും കഥ. ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയ വിക്രമാദിത്യനും തന്റെ കഥകളിലൂടെ വിക്രമാദിത്യനെ കുടുക്കാൻ ശ്രമിക്കുന്ന തന്ത്രശാലിയായ വേതാളവും ആധുനിക ലോകത്ത് ഏറ്റുമുട്ടിയാൽ എന്താവും സംഭവിക്കുക?

COUNTRY : INDIA

LANGUAGE : TAMIL

GENRE : CRIME THRILLER

DIRECTION : PUSHKAR – GAYATHRI

🔹SYNOPSIS 🔹

▪️  പുഷ്കർ – ഗായത്രി സംവിധായക ദമ്പതികളുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ. 2010 ൽ വാ എന്ന ചിത്രത്തിന് ശേഷം 7 വർഷങ്ങൾക്ക് ശേഷമാണ് അവർ പുതിയ ചിത്രവുമായെത്തുന്നത്. ശരി – തെറ്റ് , ധർമ്മം – അധർമ്മം എന്നിവ തമ്മിലുള്ള അനാദിയായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു നീതിമാനായ പോലീസ് ഓഫീസറും ക്രൂരനായ ഗാങ്ങ്സ്റ്ററും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ത്രസിപ്പിക്കുന്ന കഥയാണ് പറയുന്നത്.   വിക്രം പോലീസ് സേനയിലെ കഴിവുറ്റ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ്. യാതൊരു ടെൻഷനുമില്ലാതെ കുറ്റവാളികളെ ഉന്മൂലനം ചെയ്യുന്ന വിക്രം ഗാങ്ങ്സ്റ്ററായ വേദയെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുക്കുന്നു .വളരെ ബുദ്ധിശാലിയായ എന്തിനും മടിക്കാത്ത വേദയെ തന്റെ തോക്കിനു മുന്നിൽ കിട്ടിയെങ്കിലും വേദയുടെ വാക്കുകൾ വിക്രത്തിനെ താൻ അടിയുറച്ച് വിശ്വസിക്കുന്ന പലതിനെയും മറ്റൊരു ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കുന്നു. 

🔹 PERFORMANCES & TECHNICAL SIDES🔹

▪️  വിക്രം എന്ന എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയി മാധവനും വേദ എന്ന ഗാങ്ങ്സ്റ്ററായി വിജയ് സേതുപതിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അവർ രണ്ട് പേരും ഒന്നിച്ച് വരുന്ന എല്ലാ രംഗങ്ങളും വളരെ എൻഗേജിംഗ് ആയിരുന്നു. വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള വേദ എന്ന ഗാങ്ങ്സ്റ്റർ കഥാപാത്രം വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാം ഒരു പോലെ കൈകാര്യം ചെയ്യാൻ സമർത്ഥരായ മാധവനും വിജയ് സേതുപതിയും ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചു എന്ന് പറയുന്നതാവും ശരി. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥും വരലക്ഷ്മി ശരത് കുമാറും നായക വില്ലൻമാരുടെ നിഴലായി ഒതുങ്ങാത്ത മികച്ച കഥാപാത്രങ്ങളായെത്തി എന്നത് ശ്രദ്ദേയമാണ് .

▪️ ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യം സാം.സി.എസിന്റെ  ത്രില്ലിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ്. ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് BGM ന് ഉണ്ടെന്ന് നിസ്സംശയം പറയാം .പി .എസ്. വിനോദിന്റെ ക്യാമറയും റിച്ചാർഡ് കെവിന്റെ എഡിറ്റിംഗും ചിത്രത്തെ മികവുറ്റ ഒരനുഭവമാക്കി മാറ്റി. സംവിധായകരായ പുഷ്കറും ഗായത്രിയും മണികണ്ഠനോടൊപ്പം ചേർന്നെഴുതിയ ശക്തമായ തിരക്കഥയുടെ ബലം ചിത്രത്തിന്റെ ഓരോ രംഗത്തും അനുഭവിച്ചറിയാം . മുൻ ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തി എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഈ ചിത്രം അണിയിച്ചൊരുക്കിയ പുഷ്കർ- ഗായത്രി ദമ്പതിമാർക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. 

🔹VERDICT 🔹

▪ കുട്ടിക്കാലം മുതൽ നാമെല്ലാവരും വായിച്ച് പരിചയിച്ച വിക്രമാദിത്യ വേതാള കഥയെ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് മാറ്റി അതിലൂടെ വളരെ ത്രില്ലിംഗ് ആയ ഒരു ക്രൈം സ്റ്റോറി അവതരിപ്പിച്ചിരിക്കുന്ന വിക്രം വേദ വളരെ മികച്ച സിനിമാനുഭവമാണ് സമ്മാനിച്ചത്. അഭിനയ മികവും ശക്തമായ തിരക്കഥയും സംവിധാനവും ചടുലമായ BGM ഉം ഒത്തിണങ്ങിയ ഈ ചിത്രം ഒരു നിമിഷം പോലും തിയേറ്റർ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെയാണ് കണ്ട് തീർത്തത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയായി തുടങ്ങുന്ന ചിത്രം മുന്നോട്ട് പോകുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ആരാണ് ശരി, ആരാണ് തെറ്റ് എന്ന പുരാതനമായ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. വളരെ ത്രില്ലിംഗ് ആയ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. 

🔹RATING : 4/5 ( VERY GOOD – A CLEVERLY CRAFTED INTENSE CRIME THRILLER )

©PRADEEP V K (AMAZING CINEMA)

4.5 Star (Brilliant) · Crime · India · Tamil

131. AARANYA KAANDAM (INDIA/CRIME/2011)

131. Aaranya Kaandam (INDIA/TAMIL/2011/ Neo Noir Gangster Film/123 Min/Dir: Thiagarajan Kumararaja /Stars: Jackie Shroff, Sampath Raj, Ravi Krishna, Yasmin Ponnappa , Guru Somasundaram)
🔹 SYNOPSIS 🔹
 ▪ പരീക്ഷണ ചിത്രങ്ങൾ ധാരാളം ഇറങ്ങുന്ന തമിഴ് സിനിമാ ലോകത്തിന് ലോക സിനിമാ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുക്കാൻ എന്തുകൊണ്ടും പര്യാപ്തമായ ചിത്രമാണ് ആരണ്യകാണ്ഡം. ക്വൻറിൻ തരാൻറിനോ , പാർക്ക് ചാൻ വൂക്ക് തുടങ്ങിയ സംവിധായകർ അവരുടെ ചിത്രങ്ങളിൽ പിന്തുടരുന്ന നിയോ നോയർ ശൈലിയിലുള്ള ആദ്യ തമിഴ് ചിത്രമാണിത് .തമിഴ് സിനിമയിലെന്നല്ല ഇന്ത്യൻ ചിത്രങ്ങളിൽ തന്നെ വളരെ അപൂർവ്വമായ ശൈലിയിലുള്ള ഈ ചിത്രം ത്യാഗരാജൻ കുമാരരാജയുടെ  ആദ്യ സംവിധാന സംരംഭമാണ് . 
▪സിങ്കപ്പെരുമാൾ എന്ന ക്രൂരനായ ഗാങ്ങ്സ്റ്റർ, അയാളുടെ വലംകൈ ആയ പശുപതി , അയാൾ തട്ടിക്കൊണ്ടുവന്ന സുബ്ബു എന്ന യുവതി , ജോലിക്കാരനായ സപ്പെ , എതിർ പക്ഷക്കാരനായ ഗാങ്ങ്സ്റ്റർ ഗജേന്ദ്രൻ , കോഴിപ്പോരുകാരനായ കലയ,  അയാളുടെ മകൻ എന്നിവരുടെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ രക്തരൂക്ഷിതമായ ആവിഷ്കാരമാണ് ഈ ചിത്രം .ഒരു മയക്ക് മരുന്ന് കച്ചവടത്തിനിടയിൽ നടക്കുന്ന ചതിയും വഞ്ചനയും പ്രതികാരവും രക്തച്ചൊരിച്ചിലും റിയലിസ്റ്റിക്ക് ആയി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സെൻസർ ബോർഡിന്റെ ശക്തമായ എതിർപ്പിന് ശേഷമാണ് നിരവധി കട്ടുകൾക്കും ബീപ്പ് ഡയലോഗുകൾക്കും ശേഷം റിലീസ് ചെയ്യാൻ കഴിഞ്ഞത് .ചിത്രം കണ്ട് കഴിഞ്ഞപ്പോൾ രക്തം കാണുന്ന സ്ഥലങ്ങളിൽ വെള്ളയടിപ്പിച്ചും ഡയലോഗുകൾക്കിടയിൽ ബീപ്പ് കേൾപ്പിച്ചും ചിത്രത്തിന്റെ പൂർണമായ ആസ്വാദനം തടസ്സപ്പെടുത്തിയ സെൻസർ ബോർഡിനോട് തോന്നിയത് പുച്ഛം മാത്രം .അമേരിക്കൻ ഫിലിം റേറ്റിംഗ് പോലെ താല്പര്യമുള്ള സംവിധായകർക്ക്  സെൻസർ ചെയ്യാതെ അൺറേറ്റഡ് ആയി ചിത്രങ്ങൾ റിലീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയും നല്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
▪ഒരു പരിപൂർണ ഗാങ്ങ്സ്റ്റർ ചിത്രം എന്ന് ആരണ്യകാണ്ഡത്തെ വിശേഷിപ്പിക്കാം .ജാക്കി ഷറോഫ്, സമ്പത്ത് , രവി കൃഷ്ണ , ഗുരു സോമസുന്ദരം എന്നിവർ അടക്കം അഭിനയിച്ച എല്ലാ നടീനടൻമാരും അത് എത്ര ചെറിയ വേഷമായാലും മികച്ചതാക്കി .കലയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും അയാളുടെ മകനായ ചെറിയ കുട്ടിയെ അവതരിപ്പിച്ച മാസ്റ്റർ വസന്തും അതിഗംഭീര പ്രകടനമാണ് കാഴ്ച വച്ചത് .സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവായ ചിത്രത്തിൽ സുബ്ബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം യാസ്മിൻ പൊന്നപ്പ അപ്രതീക്ഷിതമായ പ്രകടനത്തിലൂടെ ഞെട്ടിച്ചു .
▪പ്രവീൺ കെ എൽ , എൻ ബി ശ്രീകാന്ത് എന്നിവർക്ക് മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു . ഒരു അനാവശ്യ ഷോട്ട് പോലുമില്ലാത്ത ഈ ചിത്രത്തിൽ എഡിറ്റിംഗിന്റെ മാസ്മരികത അനുഭവിച്ചറിയാം . ചിത്രത്തിന് നിയോ നോയർ ഇഫക്ട് നല്കാൻ പി എസ് വിനോദിന്റെ ഛായാഗ്രഹണവും യുവൻ ശങ്കർ രാജയുടെ ബാക്ക് ഗ്രൗണ്ട്  മ്യൂസിക്കും വഹിച്ച പങ്ക് ചെറുതല്ല .ശക്തമായ കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ നിറഞ്ഞ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകൻ തന്നെയാണ് നിർവഹിച്ചത് .തന്റെ മനസ്സിലുള്ള സിനിമയുടെ പൂർണതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത സംവിധായകൻ ത്യാഗരാജൻ കുമാരരാജയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ആദ്യ ചിത്രം ഇറങ്ങി ആറ് വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പുതിയ ചിത്രം ഇതുവരെയും വന്നിട്ടില്ല എന്നതും ശ്രദ്ദേയമാണ് .ചിത്രങ്ങളുടെ എണ്ണത്തിലല്ല പുതുമയിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലുമാണ് പ്രാധാന്യമെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെപ്പോലുള്ള സംവിധായകൻ ഇന്ത്യൻ സിനിമയുടെ തന്നെ യശസ്സുയർത്തട്ടെ .

VERDICT :  BRILLIANT ( Strikingly Raw And Realistic Gangster Saga Which Excels In Both Technical And Acting Departments – A New Dawn To Tamil Cinema )

©PRADEEP V K (AMAZING CINEMA)

3.0 Star (Above Average) · Crime · India · Tamil · Thriller

111. KUTTRAM 23 (INDIA/CRIME THRILLER/2017)

🔹AMAZING CINEMA # 111

🔹KUTTRAM 23 (India/Tamil/2017/Crime Thriller/Dir: Arivazhagan/Stars: Arun Vijay, Mahima Nambiar)

🔹All of us love to watch crime thriller movies  which will keep us glued in to the seats till the end. Tamil film KUTTRAM 23 is a promising new entrant in that genre. 

🔹 SYNOPSIS  🔹

🔹  KUTTRAM 23 starts in a very conventional and age old way for a crime drama . Here we are forced to witness the cold blooded murder of a priest and the simultaneous disappearence of a pregnant girl . Then enters Vetrimaran (Arun Vijay) the energetic Assistant Commissioner of Police with a well made physique for handling both the cases. The murder has only one witness who is Thendral ( Mahima Nambiar ), a beautiful kindergarten school teacher to whom Vetrimaran has developed a soft corner. He started his enquiries with the help of his assistant played by Thambi Ramaiah in a rather usual way. Vetrimaran has some other reason for his serious involvement in this case. But against his calculations the murders doesn’t end there and the case lead him to some shocking discoveries. The rest of the movie shows how Vetrimaran finds the real culprits behind the murders using his own tactics against all the odds coming in his way.

🔹 ASSESSMENT 🔹

🔹 Arivazhagan proved his talent as a director by his debut film EERAM which was a  good unconventional horror Thriller . Here by this new film he doesn’t disappoint the viewers. He succeeded in making a decent crime thriller with a good support from technical department and actors. Arun Vijay is perfect as a vibrant Police officer and he excels in all his screen time and made a long lasting impression in viewers. This film is definitely a breakthrough in his career after his villain role in the film YENNAI ARINTHAL. Mahima Nambiar is good in her small  role and Thambi Ramaiah delivers his usual performance with good comedy timing. All other actors including Abhinaya, Vamsi Krishna and Aravind did their roles well.

🔹The film deals with a very serious matter which leads to some recent high profile news scandals. The first half of the movie doesn’t give the viewers  any clue about the actual happenings. But in the second half when all the mysteries are unveiled one by one the viewers may not be get completely satisfied. But the film is a good thriller with lot of high octane action sequences which will engage viewers to the movie completely. The movie has little number of songs and the love story between the lead pair is told in a very simple way without taking more screen time which was really a relief considering other Tamil movies of the same genre.

🔹On the downside the director seems to take a lot of cinematic liberties through out the course of the film which may be in order to satisfy all type of viewers. The actual reason behind the main villain’s behavior seems not at all completely convincing. Also I think the director forgot the depiction of hero as completely Invincible is an age old cliche in Indian Cinema. Viewers will definitely have some unanswered questions after watching the film but they can excuse such things considering the moral value of the story. But since we know all these are inherent to all Indian movies in the same genre, KUTTRAM 23 stands out as a decent crime thriller  with a relevant storyline. Watch it to find what is actually  the KUTTRAM 23 ( Crime 23) and what is the importance of the number 23 in the film.

 

🔹Rating : 3/5 ( A Racy Cop Thriller )

©PRADEEP V K