3.5 Star (Good) · Disaster · English · USA

115. DEEPWATER HORIZON (USA/DISASTER/2016)

115. DEEPWATER HORIZON ( USA/English/2016/Biopic Disaster Film/107 Min/Dir: Peter Berg/Stars: Mark Wahlberg, Kurt Russell )
🔹SYNOPSIS🔹 
▪ 2010 ൽ മെക്സിക്കൻ തീരത്ത് കടലിനടിയിൽ നിന്ന്  എണ്ണ ഖനനം നടത്തിയിരുന്ന Deepwater Horizon എന്ന ഓയിൽ റിഗ് പൊട്ടിത്തെറിച്ച് ഉണ്ടായ വൻ അപകടമാണ് ഈ ചിത്രത്തിന് ആധാരം. ബ്രിട്ടിഷ് പെട്രോളിയ(BP) ത്തിന് വേണ്ടി Transocean എന്ന പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആണ് Deepwater Horizon വഴി എണ്ണ ഖനനം നടത്തിയിരുന്നത് . ചീഫ് ടെക്നീഷ്യൻ ആയ Mike Williams ( Mark Wahlberg) ന്റെയും റിഗ് സൂപ്പർവൈസർ ആയ James Harrel (Kurt Russell) ന്റെയും മുന്നറിയിപ്പുകൾ വകവയ്ക്കാതെ BP യിലെയും Transocean നേയും ഉയർന്ന ഉദ്യോഗസ്ഥർ എടുത്ത ചില തീരുമാനങ്ങൾ ഒരു വലിയ അപകടത്തിലേക്ക് നയിക്കുകയും തല്ഫലമായി എണ്ണ കടലിൽ കിലോമീറ്ററുകറോളം പരക്കുകയും ഓയിൽ റിഗ് പൂർണമായും കത്തിയമരുകയും ചെയ്യുന്നു . അപകടത്തിന്റെ തീവ്രത കുറയ്ക്കാനും റിഗിനകത്തുള്ളവരെ രക്ഷിക്കാനും വേണ്ടി Mike Williams ഉം James Harrel ഉം സഹപ്രവർത്തകരോടൊപ്പം ജീവൻ പണയം വച്ച് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .

▪ യഥാർത്ഥ സംഭവത്തിന്റെ സിനിമാവിഷ്കാരം എന്ന നിലയിൽ വിഷയത്തിനോട് പൂർണമായും നീതി പുലർത്താൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട് .വിഷ്യൽ ഇഫക്ടിനും സൗണ്ട് എഡിറ്റിംഗിനും ഓസ്കാർ നോമിനേഷനുകൾ ലഭിച്ച ചിത്രത്തിലെ VFX രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ചില ഉദ്യോഗസ്ഥരുടെ ദാർഷ്ട്യം നിറഞ്ഞ മനോഭാവം കൊണ്ട് മാത്രം 11 പേരുടെ ജീവൻ നഷ്ടപ്പെടാനും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ പോലും തകരാനും കാരണമായ ഒരു സംഭവത്തെ അതിന്റെ എല്ലാ തീവ്രതയോടെയും അവതരിപ്പിച്ചിരിക്കുന്ന ഈ  ചിത്രം മികച്ച ശബ്ദ ദൃശ്യ സംവിധാനത്തോടെ മാത്രം ആസ്വദിക്കേണ്ട ഒന്നാണെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു .

🔹RATING : 3.5/5 ( A Faithful Dramatisation of An Actual Event With Topnotch Visual Effects )

©PRADEEP V K

Advertisements