3.5 Star (Good) · Drama · Japan · Japanese · Mystery

177. GUKOROKU : TRACES OF SIN (JAPAN/MYSTERY/2017)

🔸177) GUKOROKU : TRACES OF SIN (2017)🔸 A REVIEW🔸

🔸COUNTRY : JAPAN
LANGUAGE : JAPANESE
GENRE : MYSTERY DRAMA
DIRECTION : KEI ISHIKAWA
‎STARRING : SATOSHI TSUMABUKI,
‎HIKARI MITSUSHIMA

🔸 ഉയർന്ന സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്ന സമൂഹത്തിൽ നല്ല സ്ഥാനമുള്ള ഭർത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന ഒരു കുടുംബം സ്വന്തം വീട്ടിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെടുന്നു. കൊലപാതകങ്ങൾ നടന്ന് ഒരു വർഷത്തോളമായെങ്കിലും യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ ആ കുറ്റകൃത്യത്തിന് കാരണക്കാരെ കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. ആയിടക്ക് ഒരു മാഗസിൻ റിപ്പോർട്ടർ ആയ Tanaka ആ കേസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിക്കുകയും കൊല്ലപ്പെട്ട ഫാമിലിയുമായി ബന്ധമുണ്ടായിരുന്ന അവരുടെ സുഹൃത്തുക്കളുമായി ഇൻറർവ്യൂ നടത്തുകയും ചെയ്യുന്നു. മരണപ്പെട്ട ദമ്പതികൾക്ക് സമൂഹത്തിൽ നിന്നും മറച്ച് പിടിച്ച മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നോ?

🔸 ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണെങ്കിലും അത്തരം ചിത്രങ്ങളിൽ സാധാരണ കാണാറുള്ള ക്ലീഷേ സംഭവങ്ങളെല്ലാം ഒഴിവാക്കി വളരെ സാവധാനമുള്ള അവതരണമാണ് ചിത്രത്തിന്. അതു കൊണ്ട് നല്ല വേഗതയിൽ മുന്നേറുന്ന ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്നവർക്ക് ഈ ചിത്രം ഇഷ്ടമാകണമെന്നില്ല. സംവിധാനത്തിലും സിനിമാറ്റോഗ്രഫിയിലും നിരവധി പുതുമകൾ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കഥാപാത്രത്തിന്റെ ശരീരത്തിലൂടെ നിരവധി കൈകൾ കടന്ന് പോകുന്ന രംഗം വളരെ നന്നായിരുന്നു. സംഭവങ്ങൾ ദൃശ്വവത്കരിക്കുന്നതിന് പകരം കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെയാണ് കഥയുടെ പ്രധാന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്. മികച്ച പെർഫോർമൻസുകളിലൂടെ പ്രേക്ഷകരിലേക്ക് അതിന്റെ തീവ്രത പകരാൻ അഭിനേതാക്കൾക്ക് കഴിഞ്ഞു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മികച്ച ചില ട്വിസ്റ്റുകളിലൂടെ അവസാനിച്ചപ്പോൾ തൃപ്തികരമായ ഒരു ചിത്രം കണ്ട അനുഭവമാണ് ലഭിച്ചത്.

🔸RATING : 3.5/5 (GOOD)

🔸More Reviews @
http://www.amazingcinemareviews.wordpress.com

🔸Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

Advertisements
4.5 Star (Brilliant) · Biography · Cambodia · Drama · Khmer

169. FIRST THEY KILLED MY FATHER (CAMBODIA/BIOGRAPHY/2017)

🔸169) FIRST THEY KILLED MY FATHER (2017)🔸 ഒരു അവലോകനം 🔸

🔸 കമ്പോഡിയൻ ജനസംഖ്യയുടെ നാലിലൊന്നും തുടച്ചു നീക്കപ്പെട്ട 1975-79 കാലഘട്ടത്തിൽ നടന്ന അഭ്യന്തര കലാപകാല കൂട്ടക്കുരുതി അതിജീവിച്ച ലൗങ്ങ് ഉങ്ങ് എന്ന പിൽക്കാല മനുഷ്യാവകാശ പ്രവർത്തകയുടെ ഓർമ്മപ്പുസ്തകമായ FIRST THEY KILLED MY FATHER : A DAUGHTER OF CAMBODIA REMEMBERS നെ ആധാരമാക്കി ആഞ്ജലീന ജോളീ സംവിധാനം ചെയ്ത ചിത്രമാണിത്.

🔸COUNTRY : CAMBODIA
LANGUAGE : KHMER
GENRE : BIOGRAPHICAL HISTORICAL DRAMA
DIRECTION : ANGELINA JOLIE
IMDB RATING : 7.3 / 10
‎ROTTEN TOMATOES RATING : 89%

🔸 യുദ്ധമായാലും കലാപമായാലും അത് അവശേഷിപ്പിക്കുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ ഭീമമായ കണക്കുകൾ മാത്രമായിരിക്കും. മഹത്തായ ഒരു സംസ്കാരത്തിനുടമകളായ കമ്പോഡിയൻ ജനതയ്ക്ക് നീണ്ട പത്ത് വർഷക്കാലം അനുഭവിക്കേണ്ടി വന്നതും അത് തന്നെ. അഞ്ച് വർഷക്കാലം നീണ്ട് നിന്ന കമ്പോഡിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം 1975 ൽ ഗവൺമെന്റിൽ നിന്ന് കമ്പോഡിയൻ കമ്മ്യൂണിസ്റ്റുകളായ ഖമർ റൗജ് അധികാരം പിടിച്ചെടുക്കുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരേയും പട്ടാളക്കാരെയും വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളവരെയും പട്ടണത്തിൽ ജീവിക്കുന്നവരേയും തെരഞ്ഞുപിടിച്ച് അവരുടെ പണവും സമ്പത്തുമെല്ലാം തട്ടിയെടുത്ത് വീടുകളിൽ നിന്നും ആട്ടിപ്പായിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർത്ഥികളാവാൻ വിധിക്കപ്പെട്ട് നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അത്തരം ഒരു കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഏഴ് വയസുകാരിയായ ലൗങ്ങ് ഉങ്ങ്. അച്ഛനമ്മമാരിൽ നിന്നും സഹോദരങ്ങളിൽ നിന്നും വേർപെട്ട് പോയ അവളുടെ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.

🔸 കൂടുതലും കൊമേഴ്സ്യൽ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആഞ്ജലീന ജോളിയിൽ നിന്നും വളരെ വ്യത്യസ്തയാണ് സംവിധായികയായ ആഞ്ജലീന ജോളീ. പേരുകേട്ട ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയായ അവർ താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ യുദ്ധവും അതിൽ പീഡനങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെയും കഥയാണ് കൂടുതലും പറയാൻ ശ്രമിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് Lara croft Tomb raider എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് കമ്പോഡിയയിലെത്തിയ ആഞ്ജലീന അവിടെ വച്ച് ലൗങ്ങ് ഉങ്ങുമായി സൗഹൃദത്തിലാവുകയും അത് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അവർ രണ്ട് പേരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

🔸സംവിധായിക എന്ന നിലയിൽ ആഞ്ജലീനയുടെ ഏറ്റവും മികച്ച ചിത്രമായാണ് നിരൂപകർ ഈ ചിത്രത്തെ വാഴ്ത്തുന്നത്. തുടക്കം മുതൽ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ക്ലൈമാക്സ് രംഗത്തോടടുക്കുമ്പോൾ ഹൃദയമിടിപ്പ് നിലച്ച് പോകുന്ന രംഗങ്ങളാണ് കൺമുന്നിലേക്കെത്തുന്നത്. ലാൻഡ് മൈനുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച് പൊട്ടിത്തെറിച്ച് മരിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ രംഗങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുട്ടികളുടെ പെർഫോർമൻസ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പൂർണമായും ഒരു കുട്ടിയുടെ കണ്ണിലൂടെ കഥ പറയുന്ന ഈ ചിത്രം അമിതമായ വയലൻസോ രക്തച്ചൊരിച്ചിലോ സ്ക്രീനിൽ കാണിക്കാതെ തന്നെ ചുരുക്കം യുദ്ധരംഗങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരത മുഴുവനായും ആവാഹിച്ചിരിക്കുന്നു. ചിത്രം കണ്ട് കഴിയുമ്പോൾ സിനിമ എന്നതിലുപരിയായി ഇതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചതാണ് എന്ന ഭീകരമായ ആ സത്യം ഉയർത്തുന്ന നടുക്കം വിട്ട് മാറാൻ ഏറെ സമയമെടുക്കും. 90th അക്കാദമി അവാർഡിലെ കമ്പോഡിയയുടെ ഒഫിഷ്യൽ എൻട്രി കൂടിയാണ് ഈ ചിത്രം.

🔸RATING : 4.5/5 ( BRILLIANT )

🔸For More Movie Reviews Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔸 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

4.0 Star (Very Good) · Drama · Slovak · Slovakia

168. THE TEACHER (SLOVAKIA/DRAMA/2016)

🔸168) THE TEACHER (2016)🔸 ഒരു അവലോകനം 🔸

🔸 അധ്യാപകർക്ക് ഒരു വിദ്യാർത്ഥിയുടെ ഭാവി ജീവിതത്തിൽ വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട ഒരു തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർക്ക് എല്ലാ സമൂഹങ്ങളിലും ഉയർന്ന ഒരു സ്ഥാനമുണ്ടാവും. നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ഉണ്ടാകും. എന്നാൽ പലരും പുറത്ത് പറയാൻ മടിക്കുന്ന മറ്റൊരു സത്യമുണ്ട്. പ്രിയപ്പെട്ട അധ്യാപകരോടൊപ്പം നിങ്ങൾ ഇന്നും വെറുക്കുന്ന അധ്യാപകരും ഇല്ലേ?

🔸COUNTRY : SLOVAKIA
LANGUAGE : SLOVAK
GENRE : DRAMA
DIRECTION : JAN HREBEJK
IMDB RATING : 7.3 / 10
‎ROTTEN TOMATOES RATING : 86%

🔸 1983ൽ സ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ ഒരു ഹൈസ്കൂളിൽ പുതിയ അധ്യാപിക ആദ്യമായി ക്ലാസിലെത്തുകയാണ്. ഓരോ വിദ്യാർത്ഥിയേയും പ്രത്യേകം പരിചയപ്പെടുന്ന അവർ കുട്ടികളുടെ മാതാപിതാക്കളുടെ ജോലിയും താമസസ്ഥലവും എല്ലാം വിശദമായി ചോദിച്ച് നോട്ട് ചെയ്ത് വയ്ക്കുന്നു. പിന്നീട് പല ദിവസങ്ങളിലും കുട്ടികൾ വഴി പല കാര്യങ്ങളും അവർ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു .അവരുടെ വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുക, സാധനങ്ങൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു കൂടുതലും. എന്നാൽ ഒരു ദിവസം ക്ലാസിൽ മിടുക്കിയായ ഒരു കുട്ടിയുടെ അച്ഛനോട് അവർ ആവശ്യപ്പെട്ട കാര്യം ചെയ്ത് കൊടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എന്നാൽ അത് തങ്ങളുടെ മകളുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുമെന്ന് കുട്ടിയുടെ അച്ഛനമ്മമാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

🔸 വളരെയധികം ശ്രദ്ധേയമായ ഒരു വിഷയം അതിന്റെ തീവ്രതയോടെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ശക്തമായ തിരക്കഥയും അതിനൊത്ത സംവിധാനവും ടീച്ചറായെത്തിയ Zuzana Maurery യുടെ പെർഫോർമൻസും ചിത്രത്തെ മികവുറ്റതാക്കുന്നു. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം എല്ലായിടത്തും സംഭവിക്കാവുന്നതോ സംഭവിച്ചിട്ടുള്ളതോ അണെന്നതാണ് പ്രധാന സവിശേഷത. ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ തങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കുന്ന പലരുടേയും യഥാർത്ഥ മുഖങ്ങൾ പുറത്ത് വരുന്ന രംഗങ്ങൾ ചിത്രത്തിൽ കാണാം. പല സ്കൂളുകളിലും നടക്കുന്ന സമാനമായ സംഭവങ്ങൾ വാർത്തയാവുന്ന ഈ കാലഘട്ടത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് The Teacher.

🔸RATING : 4/5 (VERY GOOD)

🔸For More Movie Reviews Visit AMAZING CINEMA Blog @
http://www.amazingcinemareviews.wordpress.com

🔸 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Drama · English · USA

166. THE BEGUILED (USA/DRAMA/2017)

🔼166) THE BEGUILED (2017)🔸A REVIEW 🔸

🔸Being Beguiled is like being captivated, charmed, delighted, enthralled, or entranced. When you’re Beguiled, you really like what you see”

🔼COUNTRY : USA
LANGUAGE : ENGLISH
GENRE : DRAMA
DIRECTION : SOFIA COPPOLA
IMDB RATING : 6.6 / 10
‎ROTTEN TOMATOES RATING : 78%

🔼 1864 ൽ അമേരിക്കൻ സിവിൽ വാർ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിർജീനിയയിൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഒരു സ്കൂൾ നടത്തുകയാണ് മാർത്ത ഫാൺസ്വർത്ത്. യുദ്ധം രൂക്ഷമായതോടെ അധ്യാപികയായ എഡ്വിനയും അഞ്ച് വിദ്യാർത്ഥിനികളും ഒഴിച്ച് മറ്റുള്ളവരെല്ലാം സ്കൂൾ വിട്ട് പോയിരുന്നു. ഒരു ദിവസം അടുത്തുള്ള കാടിനുള്ളിൽ കാലിൽ മാരകമായി മുറിവേറ്റ നിലയിൽ കണ്ട ഒരു പട്ടാളക്കാരനെ ഒരു വിദ്യാർത്ഥിനി സ്കൂളിലേക്ക് കൊണ്ട് വരുന്നു. മാർത്ത അയാളുടെ മുറിവ് ഭേദമാകുന്നത് വരെ സ്കൂളിൽ താമസിക്കാൻ അനുവദിക്കുന്നു. എന്നാൽ ചെറുപ്പക്കാരനായ അയാളുടെ സാന്നിദ്ധ്യം കുട്ടികളിലും അധ്യാപികയിലും വരുത്തുന്ന മാറ്റങ്ങൾ മാർത്തയെ അസ്വസ്ഥയാക്കുന്നു.

🔼 A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ സോഫിയ കൊപ്പോളക്ക് ലഭിച്ചിരുന്നു. സോഫിയ തന്നെ രചിച്ച ശക്തമായ തിരക്കഥയ്ക്കും സൂക്ഷ്മമായ സംവിധാനമികവിനും ഒപ്പം കോളിൻ ഫാരൽ, നിക്കോൾ കിഡ് മാൻ, ക്രിസ്റ്റൻ ഡൻസ്റ്റ് എന്നിവർ ഉൾപ്പെട്ട താരനിരയുടെ മികച്ച പെർഫോർമൻസും ചിത്രത്തെ മികവുറ്റതാക്കുന്നു. കഥാപാത്രങ്ങളുടെ പൂർവ്വ ചരിത്രമൊന്നും വിവരിക്കാതെ വർത്തമാനകാലം മാത്രം പ്രതിപാദിക്കുന്ന ചിത്രം പൂർണമായും ഒറ്റ ലൊക്കേഷനിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

🔼RATING : 3.5/5 (GOOD)

🔼 For Getting The Movie Download Link Join AMAZING CINEMA Telegram Channel @
http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Drama · English · USA

161. A GHOST STORY (USA/SUPERNATURAL DRAMA/2017)

🔹161) A GHOST STORY (2017)  🔹 A REVIEW 🔹

🔼 “When I was little and we used to move all the time, I wrote these notes, and I folded them up really small and I  hided them in different places so that if I ever wanted to go back, there would be a piece of me waiting.”

🔹COUNTRY : USA

     LANGUAGE : ENGLISH

     GENRE : SUPERNATURAL DRAMA

     DIRECTION : DAVID LOWERY

     ‎IMDB RATING : 7.2/10

     ‎ROTTEN TOMATOES RATING : 92%

🔹 OBSERVATIONS 🔹

🔼 മരണവും മരണാനന്തര ജീവിതവും എന്നും ലോകമെമ്പാടുമുള്ള സിനിമകൾക്ക് പ്രിയപ്പെട്ട വിഷയമാണ്. ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ മരിച്ച മനുഷ്യരുടെ ആത്മാക്കൾ ഭൂമി വിട്ടു പോകാതെ തങ്ങളെ ദ്രോഹിച്ചവരോട് ക്രൂരമായി പ്രതികാരം ചെയ്യുന്ന നിരവധി കഥകൾ നാം സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അത്മാവ് എന്നൊന്നുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം ജീവിച്ചിരിക്കുന്നവരോട് പ്രതികാരം ചെയ്യുക എന്നതാണോ ? തന്റെ പ്രിയപ്പെട്ടയാളെ അപ്രതീക്ഷിതമായി പിരിയേണ്ടി വന്ന ഒരാളുടെ ആത്മാവ് ഭൂമിയിൽത്തന്നെ നിലനില്ക്കുന്നതിന് മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമോ? തന്റെ ലക്ഷ്യ പൂർത്തീകരണത്തിന് വേണ്ടി , തന്റെ പ്രിയപ്പെട്ടവരെ വീണ്ടും കാണുന്നതിന് വേണ്ടി ഒരാത്മാവിന് ഏതറ്റം വരെ പോകാനാവും? അനശ്വരമായ അത്മാവിന് ഭാവി, ഭൂതം , വർത്തമാനം എന്നീ സമയബന്ധിതമായ കാലത്തിന്റെ ചാക്രികമായ സഞ്ചാരത്തിൽ നേർരേഖയിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാനാവുമോ? നാമോരോരുത്തരും ഭൂമി വിട്ടു പോകുമ്പോൾ നമ്മുടേതായ എന്ത് അടയാളങ്ങളാണ് ഇവിടെ അവശേഷിപ്പിക്കുന്നത്? എന്നും മനുഷ്യന് വ്യക്തമായ ഉത്തരം കിട്ടാത്ത ഇത്തരം നിരവധി ചോദ്യങ്ങളുമായാണ് David Lowery സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം A Ghost Story എത്തുന്നത്. 

🔼 ആഗ്രഹിച്ചത് പോലെ വിജയിക്കാനാവാത്ത ഒരു സംഗീതജ്ഞനും അദ്ദേഹത്തിന്റെ ഭാര്യയും ഉൾനാട്ടിലെ ഒരു ഒറ്റപ്പെട്ട വീട്ടിൽ താമസിക്കുന്നു. എന്നാൽ ഒരപകടത്തിൽ ഭർത്താവ് മരണപ്പെടുന്നതോടെ ഭാര്യ ഏകാന്തതയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്നു. പക്ഷേ ഭർത്താവിന്റെ ആത്മാവ് മോർച്ചറിയിൽ നിന്നും ശരീരത്തെ പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പോടെ ഉയർത്തെഴുനേറ്റ് തന്റെ വീട്ടിൽ എത്തുന്നു . കുറെ നാളുകൾക്ക് ശേഷം ഭാര്യ വീട് വിട്ട് താമസം മാറി പോകുന്നെങ്കിലും ആത്മാവ് അവിടം വിട്ട് പോകുന്നില്ല .താനും ഭാര്യയും തങ്ങളുടെ സന്തുഷ്ടമായ ജീവിതം ജീവിച്ച ആ വീടും സ്ഥലവും വിട്ടു പോകാതെ കഴിയുന്നതിന് അദൃശ്യനായ ആ ആത്മാവിന് ഒരു കാരണമുണ്ടായിരുന്നു. കാലത്തിന്റെ അനന്തമായ യാത്രയിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് തേടുവാൻ മാത്രം വില പിടിച്ചതെന്തോ അവിടെയുണ്ടായിരുന്നു. എന്തായിരുന്നു അത്?

🔹FINAL WORD🔹

🔼വളരെ രസകരമായി സിംപിളായി കണ്ട് തീർക്കാവുന്ന ഒരു ചിത്രമല്ലിത് . പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഒരു ഹൊറർ ചിത്രം അല്ല .വളരെ കുറച്ച് കഥാപാത്രങ്ങളെ ചിത്രത്തിലുള്ളു .പ്രേക്ഷകനെ ഞെട്ടിക്കാനുള്ള ട്വിസ്റ്റോ ഡ്രാമയോ ഒന്നുമില്ല. മിനിട്ടുകൾ നീളുന്ന ഡയലോഗുകളില്ലാത്ത ദീർഘമായ ഷോട്ടുകൾ നിങ്ങളെ മുഷിപ്പിച്ചേക്കാം. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കാനായി ഒരു ബോക്സിന്റെ ആകൃതിയിലുള്ള Aspect Ratio (1.33:1) ആണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. Pete’s Dragon എന്ന ഡിസ്നി ചിത്രത്തിന്റെ സംവിധായകനായ David Lowery വളരെ പുതുമയാർന്ന ഒരു ചിത്രീകരണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത് . സംഭാഷണങ്ങളിലൂടെയല്ലാതെ സംഗീതത്തിലൂടെയും  സിനിമാറ്റോഗ്രഫിയിലൂടെയും ചിത്രം ആവശ്യപ്പെടുന്ന മൂഡ് പ്രേക്ഷകരിലേക്കെത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. എന്നാൽ അത് എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാവില്ല എന്നത് ഒരു സത്യമാണ്. 

🔼കൂടുതൽ രംഗങ്ങളിലും വെള്ളത്തുണി പുതച്ച ഗോസ്റ്റ് ആയി എത്തുന്ന Casey Affleck ഉം ഭാര്യയുടെ വേഷത്തിലെത്തിയ Rooney Mara ഉം തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. ഭർത്താവിന്റെ മരണ ശേഷം വീട്ടിലെത്തി വികാരങ്ങളെല്ലാം കടിച്ചമർത്തി ഭക്ഷണം കഴിക്കുന്ന ദൈർഘ്യമേറിയ ഒരു രംഗം Rooney Mara ഗംഭീരമാക്കി. ശ്രദ്ധയോടെ കണ്ടിരുന്നാൽ ക്യാമറയുടെ നിരവധി പുതുമയാർന്ന ഷോട്ടുകൾ നിങ്ങൾക്ക് കാണാം. വളരെ മിനിമൽ സെറ്റിംഗ്സിൽ കുറഞ്ഞ ബഡ്ജറ്റിൽ ചിത്രകരിച്ചിരിക്കുന്ന ഈ ചിത്രം സീരിയസ് ആയി സിനിമയെ സമീപിക്കുന്നവർക്ക് മാത്രമുള്ളതാണ്. സാവധാനം മുന്നോട്ട് നീങ്ങുന്ന ചിത്രങ്ങൾ ലാഗ് എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നവർ ഒരിക്കലും ഈ ചിത്രം കാണാനേ ശ്രമിക്കരുത്. ചിത്രം ആവശ്യപ്പെടുന്ന ക്ഷമയോടെ താല്പര്യത്തോടെ കണ്ടിരിക്കുന്നവർക്ക് അവസാനം  മനസ്സിൽ നിന്ന് പെട്ടെന്ന് മായാത്ത ഒരു ഫീൽ ലഭിക്കുമെന്ന് ഉറപ്പാണ്. അത് തന്നെയാണ് ആത്യന്തികമായി സിനിമയുടെ ഉദ്ദേശ്യവും.

🔹 Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K 

3.5 Star (Good) · Drama · English · UK

159. LADY MACBETH (UK/DRAMA/2016)

🔹159) LADY MACBETH  (2016)  🔹A RECOMMENDATION🔹

🔹COUNTRY : UK

     LANGUAGE : ENGLISH

     GENRE : DRAMA

     DIRECTION : WILLIAM OLDROYD

     IMDB RATING : 7/10

🔹1865 ൽ Nikolai Leskov എഴുതിയ Lady Macbeth  of the Mtsensk District എന്ന നോവലാണ് ഈ ബ്രിട്ടീഷ് ചിത്രത്തിന് ആധാരം .ഇതേ നോവൽ തന്നെ 1962 ൽ Andrzej Wajda സംവിധാനം ചെയ്ത പോളിഷ് ചിത്രം Siberian Lady Macbeth നും വിഷയമായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ തന്റെ ഇരട്ടി പ്രായമുള്ള ഒരു ധനികനെ വിവാഹം കഴിച്ച് അയാളുടെ എസ്റ്റേറ്റിലെ ബംഗ്ലാവിൽ എത്തുന്ന കാതറീൻ എന്ന യുവതിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്നോട് യാതൊരു സ്നേഹമോ താല്പര്യമോ കാണിക്കാത്ത കർക്കശക്കാരനായ ഭർത്താവിനോടും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക മനോഭാവമുള്ള അച്ഛനോടും ഒത്തുള്ള ജീവിതത്തിൽ മനസ്സു മടുത്ത കാതറീൻ എസ്റ്റേറ്റിലെ ഒരു ജോലിക്കാരനുമായി അടുക്കുന്നു .ഷേക്സ്പിയറിന്റെ വിഖ്യാത നാടകത്തിലെ കഥാപാത്രത്തിന്റെ ജീവിതവുമായുള്ള കാതറീന്റെ സാമ്യം ചിത്രത്തിന്റെ പേരിൽ നിന്ന് തന്നെ വ്യക്തമാണല്ലോ.

🔹 വിക്ടോറിയൻ കാലഘട്ടത്തിലെ ജീവിതം പുനസൃഷ്ടിക്കുന്നതിൽ സംവിധായകൻ പൂർണമായി വിജയിച്ചു എന്ന് പറയാം .ഷേക്സ്പിയറിന്റെ ലേഡി മാക്ബത്തുമായി ഈ ചിത്രത്തിലെ കഥാപാത്രത്തിനുള്ള സാമ്യവും സാരമായ വ്യത്യാസവും പ്രകടമാക്കാൻ Alice Birch ന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട് . തന്റെ ജയത്തിന് വേണ്ടി വൈകാരികത ഒട്ടുമില്ലാതെ ഏതറ്റം വരെയും പോകാൻ തയ്യാറായ കാതറീൻ എന്ന ശക്തമായ പ്രധാന കഥാപാത്രത്തെ അതീവ മികവോടെ Florence Pugh അവതരിപ്പിച്ചു . വിക്ടോറിയൻ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രങ്ങൾക്ക് പൊതുവായുണ്ടാവുന്ന ഫീൽ പകർന്ന് തരുന്നതോടൊപ്പം വിട്ടുവീഴ്ചയില്ലാത്ത മികച്ച കഥാപാത്രാവിഷ്കരണവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

🔹 For Getting The Movie Download Link Join AMAZING CINEMA Telegram Channel @http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Denmark · Drama · English · Musical

158. DANCER IN THE DARK (DENMARK/MUSICAL DRAMA/2000)

🔹158. DANCER IN THE DARK (2000)  🔹 A REVIEW 🔹

🔹”They say it’s the last song. But you see, it’s only the last song , if we let it be ”

🔹COUNTRY : DENMARK

     LANGUAGE : ENGLISH

     GENRE : MUSICAL DRAMA

     DIRECTION : LARS VON TRIER

     IMDB RATING : 8/10

🔹 BACKGROUND 🔹

▪ ലാർസ് വോൺ ട്രയറിന്റെ Golden Heart Trilogy യിലെ മൂന്നാമത്തെ ചിത്രമായ Dancer In The Dark ഹൃദയത്തിൽ സംഗീതം സൂക്ഷിക്കുന്ന , കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സെൽമ എന്ന ചെക്കോസ്ലൊവാക്യൻ ഇമിഗ്രന്റിന്റെ വേദനയിൽ ചാലിച്ച കഥയാണ് പറയുന്നത്. ചെക്കോസ്ലൊവാക്യയിൽ നിന്ന് മകനോടൊപ്പം വാഷിംഗ്ടണിലേക്ക്  കുടിയേറിപ്പാർക്കുന്ന സെൽമ ആഗ്രഹിക്കുന്നത് ഒന്ന് മാത്രമാണ് . ക്രമാനുഗതമായി കാഴ്ചശക്തി നഷ്ടപ്പെടുന്ന തന്റെ അവസ്ഥ മകനും ഉണ്ടാകരുത് .ഓരോ ദിവസവും കുറഞ്ഞ് വരുന്ന കാഴ്ചശക്തിയെ അവഗണിച്ച് അപകടം നിറഞ്ഞ ഫാക്ടറി ജോലി ചെയ്യുന്നതും സ്വന്തം നാട്ടിൽ നിന്ന് അമേരിക്കയിലെത്തി ഒരു ഒഴിഞ്ഞ ട്രെയിലറിൽ ദാരിദ്രത്തിൽ ജീവിച്ച് പണം സ്വരുക്കൂട്ടി വയ്ക്കുന്നതുമെല്ലാം അതിന് വേണ്ടിയായിരുന്നു. വേദനയിൽ നീറി ജീവിക്കുമ്പോഴും ഉള്ളിൽ സംഗീതം സൂക്ഷിക്കുന്ന അവൾ ഫാക്ടറിയിലെ യന്ത്രങ്ങളുടെ ശബ്ദങ്ങളിലും യാത്രയ്ക്കിടയിലെ ട്രെയിനിന്റെ മുരൾച്ചയിലും എല്ലാം സംഗീതം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു . 

🔹 OBSERVATIONS 🔹

▪ സെൽമ എന്ന കേന്ദ്ര കഥാപാത്രമായി പ്രശസ്ത ഐസ്ലൻഡിയൻ സിംഗർ ആയ Bjork ആണ് അഭിനയിച്ചിരിക്കുന്നത്. കഷ്ടതകൾ നിറഞ്ഞ ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചശക്തിയെ അവഗണിച്ച് അപകടം നിറഞ്ഞ ഫാക്ടറി ജോലി ചെയ്യുന്ന , സംഗീതത്തെ ഹൃദയത്തിൽ ആവാഹിച്ച സെൽമയെ അതിമനോഹരമായി Bjork അവതരിപ്പിച്ചു . ആ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം Bjork ന് ലഭിച്ചപ്പോൾ ചിത്രം പാം ഡി ഓർ പുരസ്കാരവും നേടി. ചിത്രത്തിലെ ഒരു ഗാനം ഓസ്കാർ നോമിനേഷനും നേടിയിരുന്നു. 

▪ സംഗീതം ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം ഗാനങ്ങളുടെ അകമ്പടിയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത വിഭാഗം Bjork തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സ്പെഷൽ ഇഫക്ടുകൾ ഉപയോഗിക്കാതെ മിനിമൽ സെറ്റിംഗ്സിൽ കൂടുതലും ഹാൻഡ് ഹെൽഡ് ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം ചിത്രികരിച്ചിരിക്കുന്നത് .അത് കൊണ്ട് തന്നെ ചിത്രത്തിന്റെ  തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്റെ കയ്യൊപ്പ് ഓരോ രംഗത്തും പതിഞ്ഞിരിക്കുന്നു. 

🔹LAST WORD 🔹

▪ ലാർസ് വോൺ ട്രയറിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ കണ്ട് കഴിഞ്ഞാൽ മനസ്സിൽ ഒരു വല്ലാത്ത ഭാരം സൃഷ്ടിക്കുന്ന ഒരു ചിത്രമാണിത് . ചിത്രത്തിന്റെ മിനിമൽ സെറ്റിംഗ്സും ഡിപ്രസ്സീവ് ആയ കഥാഗതിയും നിരൂപകരെ രണ്ട് തട്ടിലാക്കിയിരുന്നു .ചിലർ വാനോളം പുകഴ്ത്തിയപ്പോൾ മറ്റ് ചിലർ തീരെ നെഗറ്റീവ് ആയി റേറ്റിംഗ് നല്കി. പക്ഷേ എന്നും പ്രേക്ഷകരുടേയോ നിരൂപകരുടേയോ ഇഷ്ടം നോക്കാതെ തന്റേതായ ശൈലിയിൽ പരീക്ഷണ ചിത്രങ്ങളൊരുക്കുന്ന ലാർസ് വോൺ ട്രയറിന്റെ ചിത്രങ്ങളിൽ മുന്നിൽ നില്ക്കുന്ന ഒന്ന് തന്നെയാണ് Dancer In The Dark. 

🔹 For Getting The Movie Download Link Join AMAZING CINEMA Telegram Channel @http://t.me/AmazingCinema

©PRADEEP V K