4.0 Star (Very Good) · English · Family · Fantasy · USA

93. IT’S A WONDERFUL LIFE (USA/FANTASY/1946)

🔹AMAZING CINEMA # 93
🔹MOVIE TITLE : IT’S A WONDERFUL LIFE (1946)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : FANTASY DRAMA
🔹RUNNING TIME : 130 Min
🔹DIRECTOR : FRANK CAPRA
🔹ACTORS : JAMES STEWART , DONNA REED

🔹SYNOPSIS 🔹

▪ ജോർജ് ബെയ്ലി എന്ന ബാങ്കർ മി.പോട്ടർ എന്ന ബിസിനസ് എതിരാളിയുടെ ചതിയിൽ പെട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രാർത്ഥന ദൈവത്തിന്റെ അടുത്തെത്തുകയും ചെയ്യുന്നു .ബെയ്ലിയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ദൈവം ക്ലയറൻസ് ഓഡ്ബോഡി എന്ന മാലാഖയെ നിയോഗിക്കുന്നു .ആ ഉദ്യമത്തിൽ വിജയിച്ചാൽ സെക്കന്റ് ക്ലാസ് മാലാഖ ആയ ക്ലയറൻസിന് ചിറകുകൾ ലഭിക്കും .ഭൂമിയിലേക്ക് അയക്കുന്നതിന് മുമ്പ് ബെയ്ലിയുടെ അതുവരെയുള്ള ജീവിത കഥ ദൈവം മാലാഖക്ക് കാണിച്ചു കൊടുക്കുന്നു. 

▪ ബെയ്ലിയുടെ അടുത്ത് മനുഷ്യ രൂപത്തിലെത്തുന്ന മാലാഖ അദ്ദേഹത്തിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് വേണ്ടി ബെയ്ലി എന്ന വ്യക്തി ഭുമിയിൽ ജനിച്ചിരുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആ നാടിനു തന്നെയും എന്തു സംഭവിക്കുമായിരുന്നു എന്ന് കാണിച്ചു കൊടുക്കുന്നു .

🔹 VERDICT 🔹

▪70 വർഷങ്ങൾക്ക് മുമ്പ് 1946ൽ ഇറങ്ങിയ ഈ ചിത്രം നമ്മുടെ എല്ലാ മുൻധാരണകളും തെറ്റിക്കും എന്നതാണ് സത്യം .മലയാള സിനിമ ശൈശവം പിന്നിട്ടിട്ടില്ലാത്ത കാലഘട്ടത്തിൽ ഇറങ്ങിയ ഈ ചിത്രം എന്നെ വിസ്മയിപ്പിച്ചു എന്ന് പറയാം .അഭിനേതാക്കളെല്ലാം മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ഈ സിനിമ അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു .നിർമ്മാണ ചെലവ് വളരെ കൂടുതലായതിനാൽ സാമ്പത്തികമായി വൻ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല .എങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ എക്കാലത്തേയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലായി ഈ ചിത്രം .

▪വളരെയധികം പോസിറ്റീവ് ആയ ഈ ചിത്രം കാണികൾക്ക് ഒരു പോസിറ്റീവ് എനർജി നല്കാൻ പര്യാപ്തമാണ് . ജോർജ് ബെയ്ലിയെ അവതരിപ്പിച്ച James Stewart , മി. പോട്ടറെ അവതരിപ്പിച്ച Lionel Barrymore എന്നിവരുടെ പ്രകടനം എടുത്ത് പറയാതെ വയ്യ .ലോക സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ It’s a Wonderful life എന്ന ഈ മനോഹര ചിത്രം ഒരിക്കലും കാണാൻ മറക്കരുത് .

🔹AMAZING CINEMA RATING :4/5 (Very Good)

🔹 പിൻകുറിപ്പ് : ജീവിതം മടുത്തു എന്നും തന്റെ ജീവിതം കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല എന്നും ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ ഈ ചിത്രം കാണാൻ 2 മണിക്കൂർ സമയം കൂടി ചെലവാക്കാൻ അവരോട് ദയവായി ആവശ്യപ്പെടുക .

©PRADEEP V K