4.0 Star (Very Good) · English · Horror · USA

157. IT (USA/HORROR/2017)

🔹157.  IT (2017)  🔹 A Review 🔹

🔹”Try to stop me and I will kill you all! I will drive you crazy and then kill you all! You can’t stop me!”

🔹COUNTRY : USA

     LANGUAGE : ENGLISH

     GENRE : HORROR

     DIRECTION : ANDY MUSCHIETTI

🔹 BACKGROUND 🔹

▪ സ്റ്റീഫൻ കിങ്ങിന്റെ 1986 ൽ പ്രസിദ്ധീകരിക്കപ്പെട്ട IT എന്ന ഏറെ പ്രശസ്തമായ ഹൊറർ നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. Andy Muschietti സംവിധാനം നിർവഹിച്ച് New Line Cinema യുടെ സഹനിർമ്മാണത്തിലുള്ള ഈ ചിത്രം വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. 1989 ൽ ഡെറി എന്ന സാങ്കല്പിക നഗരത്തിൽ ജീവിക്കുന്ന ഏഴ് കൗമാരക്കാരായ കുട്ടികൾ തങ്ങളെ പല രൂപത്തിലും ഭയപ്പെടുത്തുന്ന കോമാളി വേഷത്തിലുള്ള ഒരു പൈശാചിക ശക്തിയെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. MPAA, R റേറ്റിംഗ് നല്കിയിരിക്കുന്ന ചിത്രം ചില ദ്യശ്യങ്ങൾ മറച്ച് A സർട്ടിഫിക്കറ്റോടെയാണ് ഇന്ത്യയിൽ റിലീസ് ചെയ്തിരിക്കുന്നത്. 

🔹 OBSERVATIONS🔹

▪ സ്റ്റീഫൻ കിങ്ങ് എന്ന പേര് കേൾക്കുമ്പോൾ തന്നെ The Shining, Carrie, The Shawshank Redemption, Misery, The Green Mile തുടങ്ങിയ പ്രശസ്തമായ നിരവധി ചിത്രങ്ങൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അവയോടെല്ലാം ചേർത്ത് നിർത്താവുന്ന തരത്തിൽ സ്റ്റീഫൻ കിങ്ങിന്റെ നോവലിനോട് അങ്ങേയറ്റം നീതി പുലർത്തിയാണ്  Chase Palmer , Cary Fukunaga, Gary Dauberman എന്നിവർ പുതിയ ചിത്രമായ IT ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ശക്തമായ പഴുതുകളില്ലാത്ത തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം .പ്രേക്ഷക പ്രശംസ നേടിയ Mama എന്ന ഹൊറർ ചിത്രത്തിന് ശേഷം Andy Muschietti സംവിധാനം നിർവഹിച്ച ഈ ചിത്രം  അദ്ദേഹത്തെ ഹൊറർ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറ്റുമെന്ന് ഉറപ്പാണ്. മികച്ച സിനിമാറ്റോഗ്രഫി , BGM എന്നിവയോടൊപ്പം മേക്കപ്പും സ്പെഷ്യൽ ഇഫക്ടുകളും ചിത്രത്തിന്റെ ഹൊറർ മൂഡ് പ്രേഷകരിലേക്ക് എത്തിക്കാൻ സഹായകമായി .

▪ കുട്ടികൾ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അഭിനയിച്ച ഓരോ കുട്ടിയും അസാമാന്യ അഭിനയ പാടവമാണ് കാഴ്ച വച്ചിരിക്കുന്നത് . ഭയപ്പെടുത്തുന്ന രംഗങ്ങളിലും കോമഡി രംഗങ്ങളിലും ഏഴ് കുട്ടികളും ഒന്നിനൊന്ന് മികച്ച് നിന്നു . കുറച്ച് വിക്കുള്ള Bill എന്ന കുട്ടി സംഘത്തിന്റെ നേതാവിന്റെ വേഷം ചെയ്ത Jaeden Lieberher ഉം തടിയനായ Ben ന്റെ വേഷം ചെയ്ത Jeremy Ray Taylor ഉം അവരിൽ മുമ്പിൽ നില്ക്കുന്നു. Pennywise/It എന്ന ടൈറ്റിൽ കഥാപാത്രമായെത്തിയ Bill Skarsgard അതി ഗംഭീര പ്രകടനത്തിലൂടെ കാണികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നു . ഓരോ കുട്ടിയുടേയും ഭയത്തിനനുസരിച്ച് രൂപം മാറാൻ കഴിവുള്ള Pennywise ഹോളിവുഡിലെ ഏറ്റവും ഭയപ്പെടുത്തുന്ന കഥാപാത്രങ്ങളിൽ ഒന്നായിത്തീരുമെന്ന്  ഉറപ്പാണ് . 1990 ൽ ഒരു മിനി സീരീസിൽ ഇതേ കഥാപാത്രം മുമ്പ് അവതരിപ്പിക്കപ്പെട്ടിരുന്നു എങ്കിലും സ്വന്തമായി ഒരു സ്ഥാനം നേടാൻ Bill Skarsgard ന്റെ Pennywise ന് കഴിയുന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം .

🔹FINAL WORD🔹

▪ സ്റ്റീഫൻ കിങ്ങിന്റെ നോവലിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെയാണ് സിനിമ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത് .സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ക്ലീഷേ രംഗങ്ങൾ വളരെ കുറച്ച് എന്നാൽ പുതുമയുള്ള രീതിയിലുള്ള ഒരു ഹൊറർ അനുഭവമാണ് ചിത്രം നല്കുന്നത് .ഒരുപാട് ഭീകരമായ ഞെട്ടിപ്പിക്കുന്ന ഹൊറർ രംഗങ്ങൾ ഒന്നും ഇല്ലാത്തത് ചില പ്രേക്ഷകർക്ക് പരാതി സൃഷ്ടിക്കുമെങ്കിലും ചിത്രത്തിന്റെ സ്വഭാവം മനസ്സിലാക്കിയാൽ അത് അംഗീകരിക്കാവുന്നതേയുള്ളു . ഒരു Duology ആയി ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ Chapter 1 ആണ് ഇപ്പോൾ റിലീസ് ആയത് . ചിത്രം കണ്ട് തീരുമ്പോൾ ഉണ്ടാകാവുന്ന പല സംശയങ്ങൾക്കും ഉള്ള ഉത്തരം അടുത്ത ചാപ്റ്ററിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം . തിയേറ്റർ അനുഭവത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായതിനാൽ സാധിക്കുമെങ്കിൽ മികച്ച ഒരു തിയേറ്ററിൽ തന്നെ ചിത്രം കാണാൻ ശ്രമിക്കുക

Join AMAZING CINEMA Telegram Channel @http://t.me/AmazingCinema

©PRADEEP V K

Advertisements
3.5 Star (Good) · English · Horror · USA

154. IT COMES AT NIGHT (USA/HORROR/2017)

🔹154. IT COMES AT NIGHT (2017)  🔹 A Review 

🔹COUNTRY : USA

     LANGUAGE : ENGLISH

     GENRE : HORROR

     DIRECTION : TREY EDWARD SHULTS

🔹 ലോകം മുഴുവൻ വളരെ അപകടകരമായ ഒരു പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഒരു കുടുംബം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവരുടെ വീട്ടിലേക്ക് അപരിചിതരായ മറ്റൊരു കുടുംബം കൂടി എത്തുന്നതോടെ കഥ കൂടുതൽ സംഘർഷഭരിതമാകുന്നു. അസുഖം ബാധിച്ച മനുഷ്യനുമായോ മൃഗവുമായോ ഉള്ള ഏത് തരം സമ്പർക്കവും അസുഖം പകർത്തുമെന്നതിനാൽ സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഓരോരുത്തരും തയ്യാറാകുന്നു. 

▪ കൂടുതലും വൈദ്യുതി ഇല്ലാത്ത ഒരു വീടിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നതിനാൽ ലൈറ്റിംഗ് വളരെ കുറഞ്ഞ ഇരുണ്ട സാഹചര്യത്തിലാണ് കഥ നടക്കുന്നത്. കഥാഗതിക്ക് തീർത്തും അനുയോജ്യമായ സാഹചര്യം തന്നെയാണത്. Joel Edgerton പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച പെർഫോർമൻസുകളും  ത്രില്ലിംഗ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊണ്ട് സമ്പന്നമാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു ഹൊറർ ത്രില്ലർ മൂവി.

🔹MY RATING : 3.5/5 (GOOD)

Join AMAZING CINEMA Telegram Channel @

http://t.me/AmazingCinema

©PRADEEP V K

3.5 Star (Good) · Austria · German · Horror

128. GOODNIGHT MOMMY (AUSTRIA/HORROR/2014)

128. GOODNIGHT MOMMY (AUSTRIA/GERMAN/2014/ Horror/100 Min/Dir: Veronica Franz, Severin Fiala /Stars: Susanne Wuest, Elias Schwartz, Lukas Schwartz)

🔹 SYNOPSIS 🔹

 ▪ഏലിയാസും ലൂക്കാസും ഇരട്ട സഹോദരൻമാരാണ് . തടാകത്തിനടുത്തുള്ള ആധുനിക സൗകര്യങ്ങളുള്ള ഒറ്റപ്പെട്ട ആ ബംഗ്ലാവിൽ കളിക്കാനും ഭക്ഷണം കഴിക്കാനും എന്ന് വേണ്ട എല്ലാത്തിനും അവർ ഒന്നിച്ചായിരുന്നു . എന്നാൽ ഒരപകടത്തിന് ശേഷം മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത അവരുടെ അമ്മ ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു .കണ്ണുകളും വായും ഒഴിച്ച് മുഖം പൂർണമായും ബാൻഡേജ് ചെയ്തിരിക്കുന്ന അമ്മയുടെ രൂപവും സ്വഭാവത്തിൽ വന്ന മാറ്റങ്ങളും അവരെ അസ്വസ്ഥരാക്കി .ആ ബാൻഡേജിനുള്ളിൽ തങ്ങളുടെ അമ്മ തന്നെയാണോ ഉളളത് എന്ന് ഏലിയാസും ലൂക്കാസും സംശയിച്ചു . അമ്മയുടെ ദുരൂഹത നിറഞ്ഞ പെരുമാറ്റവും പ്രവൃത്തികളും തങ്ങളുടെ അമ്മയ്ക്ക് പകരം മറ്റാരോ ആണ് ആ വീട്ടിൽ എത്തിയിരിക്കുന്നത് എന്ന അവരുടെ സംശയം ബലപ്പെടുത്തുന്നു .

▪ആദ്യവസാനം ദുരൂഹത നിലനില്ക്കുന്ന ഒരു അന്തരീക്ഷം ആണ് ചിത്രത്തിന് .കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും യാഥാർത്ഥ്യം എന്താണ് എന്ന് മനസ്സിലാക്കാനാവാത്ത അവസ്ഥയിൽ പെട്ടു പോകുന്നു .ഇരട്ടക്കുട്ടികളുടെ വേഷം അവതരിപ്പിച്ച കുട്ടികളുടെ അസാമാന്യമായ അഭിനയ മികവ് നമ്മെ അമ്പരിപ്പിക്കാൻ പ്രാപ്തമാണ് . ആദ്യമൊക്കെ സാവധാനം മുന്നോട്ട് നീങ്ങുന്ന ചിത്രം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തുമ്പോൾ ചില പ്രേക്ഷകരെങ്കിലും അത് അഗീകരിക്കാൻ ബുദ്ധിമുട്ടുമെന്ന് തീർച്ചയാണ് .  സാധാരണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ മികച്ച അവതരണ രീതിയും അഭിനയ മികവും ഉപയോഗപ്പെടുത്തി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കുട്ടികൾ ഉൾപ്പെടുന്ന വയലൻസ് രംഗങ്ങൾ ധാരാളം ഉണ്ട് എന്ന് ഓർമിപ്പിക്കുന്നു .

VERDICT : GOOD ( A Dark & Violent Horror Thriller With Some Fantastic Performances)

©PRADEEP V K (AMAZING CINEMA)

2.5 Star (Average) · English · Horror · USA

123. THE DEVIL INSIDE (USA/HORROR/2012)

123. THE DEVIL INSIDE ( USA/ENGLISH/2012/ Supernatural Horror Thriller/83 Min/Dir:William Brent Bell/Stars: Fernanda Andrade, Suzan Crowley, Simon Quarterman, Evan Helmuth )
🔹SYNOPSIS 🔹
▪ ഡോക്യുമെന്ററി സ്റ്റെലിൽ വീഡിയോ ഫൂട്ടേജുകൾ ചേർത്ത് സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് The Devil Inside. 1989 ൽ മറിയ റോസ്സി ( Suzan Crowley) എന്ന സ്ത്രീയെ എക്സോർസിസം ചെയ്യുന്നതിനിടയിൽ രണ്ട് കത്തോലിക്ക പുരോഹിതരും ഒരു കന്യാസ്ത്രീയും കൊല്ലപ്പെടുന്നു .അതിന് ശേഷം റോമിലെ കാത്തലിക് സൈക്യാട്രിക് ഹോസ്പിറ്റലിൽ കഴിയുന്ന അവരെ കാണാൻ 20 വർഷങ്ങൾക്ക് ശേഷം 2009 ൽ മകളായ ഇസബെല്ല റോസ്സി (Fernanda Andrade) എത്തുന്നു . എക്സോർസിസത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്യാനും അത് വഴി അമ്മയ്ക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനും വേണ്ടിയാണ് ഇസബെല്ല എത്തുന്നത് . രണ്ട് കാത്തലിക് എക്സോർസിസ്റ്റുകളുടെ സഹായത്തോടെ യഥാർത്ഥ എക്സോർസിസങ്ങളിൽ പങ്കെടുക്കുന്ന ഇസബെല്ലയുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത് .
▪പ്രേക്ഷകരെ സംഭവങ്ങൾ എല്ലാം യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കാൻ വേണ്ടി സംവിധായകൻ ബോധപൂർവം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് .ചിത്രത്തിന്റെ തുടക്കത്തിലും അവസാനവും ഉള്ള മുന്നറിയിപ്പുകളും ഡോക്യുമെന്ററി സ്റ്റൈലും എല്ലാം അതിന്റെ ഭാഗമായാണ് .അതിൽ കുറേയൊക്കെ വിജയിച്ചുവെങ്കിലും പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന അപ്രതീക്ഷിതമായ ക്ലൈമാക്സ് ചിത്രത്തെ നെഗറ്റീവ് ആയി ബാധിച്ചു .തിയേറ്ററിൽ വിജയമായെങ്കിലും നിരൂപകർ ചിത്രത്തെ പൂർണമായും കൈയ്യൊഴിഞ്ഞു . എന്നാൽ എക്സോർസിസം രംഗങ്ങൾ  എല്ലാം മികച്ച നിലവാരം പുലർത്തി .കാര്യ കാരണങ്ങൾ എല്ലാം പൂർണമായും മനസ്സിലാക്കണമെന്നില്ലാതെ ഹൊറർ രംഗങ്ങൾക്ക് വേണ്ടി മാത്രം കാണുന്നവർക്ക് വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട് . എന്നാൽ പൂർണതയുള്ള ഒരു ചിത്രം പ്രതീക്ഷിക്കുന്നവരെ ചിത്രം നിരാശപ്പെടുത്തും .
🔹VERDICT :  AVERAGE​
©PRADEEP V K (AMAZING CINEMA)

1.5 Star (Poor) · Horror · India · Tamil

117. DORA (INDIA/HORROR/2017)

117. DORA ( INDIA/TAMIL/2017/Horror Thriller/137 Min/Dir:Doss Ramasamy /Stars: Nayanthara, Thambi Ramaiah, Harish Uthaman )
🔹SYNOPSIS🔹 
▪ 2015 ൽ റിലീസ് ചെയ്ത മായ എന്ന ഹൊറർ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലും നയൻതാര എന്ന നടിയുടെ കരിയറിലും ഒരു നാഴികക്കല്ലായിരുന്നു .ആദ്യവസാനം പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായ നിയോ നോയർ ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ചിത്രമായിരുന്നു മായ . സ്ത്രീകഥാപാത്രം പ്രധാന വേഷത്തിലെത്തി വൻ വിജയം നേടിയ ആ ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന ഹൊറർ ചിത്രം എന്ന ലേബലിൽ വൻ പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമാണ് ഡോറ. എന്നാൽ നിലവാരമില്ലാത്ത പരസ്യവാചകങ്ങൾ നിറഞ്ഞ പോസ്റ്ററുകളും ട്രെയിലറും എല്ലാം ആ പ്രതീക്ഷ നശിപ്പിച്ചിരുന്നു. എങ്കിലും നേരത്തേ കാണണം എന്ന് കരുതിയിരുന്നതിനാലും ഹൊറർ ചിത്രങ്ങൾ തിയേറ്ററിൽ കാണാനുള്ള താല്പര്യം മൂലവും ഈ ചിത്രം തിയേറ്ററിൽ തന്നെ കാണുവാൻ തീരുമാനിച്ചു .
▪ പവലക്കൊടി ( നയൻതാര) യും അച്ഛൻ വൈരക്കണ്ണും ( തമ്പി രാമയ്യ) കാർ ടാക്സി സ്ഥാപനം  തുടങ്ങാൻ വേണ്ടി ഒരു പഴയ Austin Cambridge കാർ വാങ്ങുന്നു .അതേ സമയം നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും കേസ് ഏറ്റെടുത്ത പോലീസ് ഓഫീസർ ഹരീഷ് ( ഹരീഷ് ഉത്തമൻ) മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളാണ് അതിന് പിന്നിലുള്ളതെന്ന് സംശയിക്കുകയും ചെയ്യുന്നു . ചില അതീന്ദ്രിയ സംഭവങ്ങൾക്ക് ശേഷം കാറിൽ പ്രതികാരദാഹിയായ ഒരാത്മാവ് കുടിയിരിക്കുന്നതായി മനസ്സിലാക്കുന്ന പവലക്കൊടി അത് ആരാണെന്നും അതിന് താനുമായുള്ള ബന്ധം എന്താണെന്നും  കണ്ടെത്താനായി ശ്രമം ആരംഭിക്കുന്നു.

 

▪ ഹൊറർ ചിത്രം എന്ന ലേബലിൽ ഇറങ്ങിയെങ്കിലും പേരിന് പോലും ഒരു ഹൊറർ രംഗം ഇല്ലാത്ത ചിത്രം .കെട്ടുറപ്പില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും അനാവശ്യമായ കോമഡി രംഗങ്ങളും മോശം സംവിധാനവും നിറഞ്ഞ ചിത്രത്തിൽ നന്നായി തോന്നിയ ഒരേ ഒരു കാര്യം നയൻതാര മാത്രമാണ് .സൗന്ദര്യത്തിലും അഭിനയത്തിലും വേഷവിധാനത്തിലും എല്ലാം മികച്ചു നിന്ന അവർ തന്റെ വേഷം ആവുംവിധം ഭംഗിയാക്കിയിട്ടുണ്ട് .തമ്പി രാമയ്യ അങ്ങേയറ്റം വെറുപ്പിച്ചപ്പോൾ ഹരീഷ് ഉത്തമന് ഒന്നും ചെയ്യാനും ഇല്ലായിരുന്നു . ഒരു ഫാന്റസി റിവൻജ് ത്രില്ലർ എന്ന രീതിയിൽ കണ്ടാലും ചിത്രം വേണ്ട നിലവാരത്തിലേക്കുയർന്നില്ല. അത്തരം ഒരു ചിത്രത്തിന് വേണ്ട മികച്ച വിഷ്വൽ ഇഫക്സോ കഥയോ ഒന്നും ചിത്രത്തിനില്ല. കാറിൽ കുടികൊള്ളുന്ന ആത്മാവ് Tarzan The Wonder Car എന്ന ബോളിവുഡ് ചിത്രത്തിൽ മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ടതാണ് . മായ എന്ന ഹിറ്റ് ചിത്രത്തിന്റെയും നയൻതാര എന്ന നടിയുടേയും പേര് മാത്രം ഉപയോഗിച്ച് വിജയം നേടാമെന്ന് വ്യാമോഹിച്ച് നിർമ്മിച്ച ഡോറ പരിപൂർണ നിരാശയാണ് സമ്മാനിച്ചത് .
🔹RATING : 1.5/5 ( Poor – Watch At Your Own Risk )
©PRADEEP V K

3.5 Star (Good) · English · Horror · USA

82. THE WITCH (USA/HORROR/2015)

🔹AMAZING CINEMA # 82
🔹MOVIE TITLE : THE WITCH (2015)
🔹COUNTRY : USA/CANADA
🔹LANGUAGE : ENGLISH 
🔹GENRE : SUPERNATURAL HORROR
🔹DIRECTOR : ROBERT EGGERS
🔹 STARRING : ANYA TAYLOR-JOY, RALPH INESON, KATE DICKIE

🔹 SYNOPSIS 🔹

▪A New England Folktale എന്ന ടാഗ് ലൈനോടെ ഇറങ്ങിയ ഈ ചിത്രം പതിനേഴാം നൂറ്റാണ്ടിലെ ന്യൂ ഇംഗ്ലണ്ടിൽ ക്രൈസ്തവ സഭയുടെ നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ്. പള്ളിയുമായുള്ള തർക്കം മൂലം വില്യം ഭാര്യയോടും അഞ്ച് മക്കളോടും ഒപ്പം പൊതു സമൂഹത്തിൽ നിന്നും അകന്ന് കാടിന്റെ  അതിർത്തിയിലുള്ള  ഒരു പ്രദേശത്ത് താമസമാകുന്നു .ഒരു ദിവസം മൂത്ത മകളായ തൊമാസിന്റെ കൂടെ ഉണ്ടായിരുന്ന ഏറ്റവും ഇളയ കുഞ്ഞിനെ കാടിനുള്ളിൽ നിന്നും എത്തിയ ഒരു ദുർമന്ത്രവാദിനി തട്ടിക്കൊണ്ടു പോകുന്നു . അതിനു ശേഷം മൂത്ത  മകനായ കലേബും വിച്ച് ക്രാഫ്റ്റിന് ഇരയാകുന്നു . കുടുംബത്തിലെ മറ്റുള്ളവർ തൊമാസിനെ ദുർമന്ത്രവാദിനിയായി മുദ്ര കുത്തുന്നു . ആകെ തളർന്നു പോയ തൊമാസിൻ വീട്ടിൽ വളർത്തുന്ന ബ്ലാക്ക് ഫിലിപ്പ് എന്ന ആട് ചെകുത്താന്റെ പ്രതിരൂപമാണെന്ന് സംശയിക്കുന്നു . 

▪കടുത്ത ക്രൈസ്തവ മതവിശ്വാസികളായ ഒരു Puritan കുടുംബം അവരുടെ വിശ്വാസത്തിന് നേരെ എതിരായ വിച്ച് ക്രാഫ്റ്റിനും ബ്ലാക്ക് മാജിക്കിനും അടിമപ്പെടുന്ന വിപരീത സാഹചര്യമാണ് ഈ ചിത്രത്തിൽ വിവരിക്കുന്നത് . സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനത്തോടെയുള്ള ഈ ചിത്രം പുരാതന സങ്കല്പങ്ങളായ വിച്ച് ക്രാഫ്റ്റ് , വിച്ചസ് സബാത്ത് തുടങ്ങിയവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു .തൊമാസിന്റെ വേഷം അവതരിപ്പിച്ച Anya Taylor Joy , കലേബിന്റെ വേഷം അവതരിപ്പിച്ച കുട്ടി എന്നിവർ വളരെ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് . നിരവധി Disturbing ആയ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രം  വളരെ മികച്ച ബ്ലാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടും ആർട്ട് വർക്ക് കൊണ്ടും ശ്രദ്ദേയമാണ് .

🔹AMAZING CINEMA RATING : 3.5/5
©PRADEEP V K

3.0 Star (Above Average) · English · Horror · USA

80. THE EYES OF MY MOTHER (USA/HORROR/2016)

🔹AMAZING CINEMA # 80
🔹MOVIE TITLE : THE EYES OF MY MOTHER (2016)
🔹COUNTRY : USA
🔹LANGUAGE : ENGLISH 
🔹GENRE : PSHYCHOLOGICAL HORROR ( BLACK&WHITE)
🔹DIRECTOR : NICOLAS PESCE
🔹 STARRING : KIKA MAGALHAES, DIANA AGOSTINI

🔹SYNOPSIS 🔹

▪ഒരു ഹൊറർ ചിത്രത്തിൽ കാണികളിൽ ഭയം ജനിപ്പിക്കാൻ സംവിധായകർ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് അതിലെ കഥാപാത്രങ്ങളെ സാധാരണ പൊതുജീവിതത്തിൽ നിന്നും അകറ്റി ഏറ്റവും റിമോട്ട് ആയ ഒരു സ്ഥലത്ത് എത്തിക്കുക എന്നതാണ് . സഹായത്തിന് ആരും ഒരിക്കലും എത്താൻ സാധ്യതയില്ലാത്ത ഒരിടത്ത് കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ച് കഴിഞ്ഞാൽ സംവിധായകന്റെ ജോലി എളുപ്പമായി . THE EYES OF MY MOTHER എന്ന ചിത്രവും അതിൽ നിന്നും വ്യത്യസ്തമല്ല . ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഫ്രാൻസിസ്ക അമ്മയോടും അച്ഛനോടുമൊപ്പം താമസിക്കുന്നത് ജനവാസമില്ലാത്ത ഒരിടത്തെ ഒരു ഫാമിലാണ് . പല തരത്തിലുള്ള പശുക്കളാണ് അവളുടെ കൂട്ടുകാർ . മുൻപ് ഒരു ഐ സർജൻ ആയിരുന്ന ഫ്രാൻസിസ്കയുടെ അമ്മ പശുക്കളുടെ കണ്ണുകളിൽ ഓപ്പറേഷൻ നടത്തുന്നത് അവൾക്ക് വിശദമായി കാണിച്ചു കൊടുത്തിരുന്നു . അങ്ങനെ കുട്ടിക്കാലം മുതൽ മരണവും ശരീരശാസ്ത്രവും അവൾക്ക് പുതുമയല്ലാതായി . 

▪ഫ്രാൻസിസ്ക കുട്ടിയായിരുന്നപ്പോൾ ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ മരണത്തിന് സാക്ഷിയാവേണ്ടി വരുന്നു .അതിനു ശേഷം അവൾ കൊലയാളിയെ വീട്ടുതടങ്കലിലാക്കുകയും  ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു .പിന്നീട് പ്രായപൂർത്തിയായപ്പോൾ ഏകാന്തത മൂർച്ഛിച്ച് ഒരു സൈക്കോ ആയി മാറുന്ന അവൾ , തന്നെ ഐ സർജൻ ആക്കണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനെന്ന തോന്നലോടെ നിരവധി ആൾക്കാരെ പിടികൂടി അവരുടെ കണ്ണുകളിൽ സർജറികൾ നടത്തുന്നു .

▪പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഓഫ് ബീറ്റ് രീതിയിലുള്ള സ്ലാഷർ ഹൊറർ ചിത്രമാണ് . വയലൻസിന്റെ ആധിക്യം തിരക്കഥയിൽ ധാരാളമുണ്ടെങ്കിലും അത്തരം രംഗങ്ങൾ ചിത്രീകരിക്കാതെ തന്നെ അതിന്റെ ഭീകരത കാണികളിൽ എത്തിക്കാൻ തന്റെ ആദ്യ ചിത്രത്തിൽ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . സാധാരണ ഹൊറർ ചിത്രങ്ങൾ പ്രതീക്ഷിക്കുന്ന പ്രേക്ഷകന് നിരാശ സമ്മാനിച്ചേക്കാവുന്ന ഈ ചിത്രം അതിന്റെ ചിത്രീകരണ മികവ് കൊണ്ടും ബ്ലാക്ക് ആൻഡ് വൈറ്റിന്റെ ഫലപ്രദമായ ഉപയോഗം കൊണ്ടും ശ്രദ്ദേയമാണ്.
🔹AMAZING CINEMA RATING : 3/5
© PRADEEP V K