3.5 Star (Good) · English · Prison · USA

90. ESCAPE FROM ALCATRAZ (USA/PRISON THRILLER/1979)

🔹AMAZING CINEMA # 90
🔹MOVIE TITLE : ESCAPE FROM ALCATRAZ (1979)
🔹COUNTRY : USA
🔹LANGUAGE : ENGLISH
🔹GENRE : PRISON THRILLER
🔹DIRECTOR : DON SIEGEL
🔹ACTORS : CLINT EASTWOOD, JACK THIBEAU 

🔹SYNOPSIS🔹 

▪അമേരിക്കയിലെ അൽക്കട്രാസ്  ദ്വീപിൽ നിർമിച്ച എല്ലാ വിധ സെക്യൂരിറ്റിയോടും കൂടിയ ജയിൽ ആയിരുന്നു അൽക്കട്രാസ് ജയിൽ .മുൻപ് നിരവധി തവണ ജയിൽ ചാടിയിട്ടുള്ള കുറ്റവാളികളെയായിരുന്നു അവിടെ കൊണ്ടു വന്നിരുന്നത് .പലരും അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കടന്ന് കടൽ നീന്തിക്കടന്ന് ജീവനോടെ രക്ഷപെടാൻ ആർക്കും കഴിഞ്ഞിരുന്നില്ല .എന്നാൽ 1962 ജൂൺ 11 ന് ഫ്രാങ്ക് മോറിസ് , ക്ലാരൻസ് ആഗ്ലിൻ , ജോൺ ആഗ്ലിൻ എന്നീ കുറ്റവാളികൾ എല്ലാ സെക്യൂരിറ്റിയും ഭേദിച്ച് ആ ജയിലിൽ നിന്ന് രക്ഷപെടുന്നു . ആ സംഭവത്തിന്റെ യഥാതഥമായ ആവിഷ്കാരമാണ് Escape from Alcatraz എന്ന സിനിമ .

▪1960 ൽ ഫ്രാങ്ക് മോറിസ്(Clint Eastwood) അൽക്കട്രാസിൽ എത്തുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം .ഇന്നേ വരെ അവിടെ നിന്നും ആരും ജീവനോടെ രക്ഷപ്പെട്ടിട്ടില്ലെന്നും ഇനി ആർക്കും രക്ഷപെടാൻ ആവില്ലെന്നും ഉള്ള വാർഡന്റെ വാക്കുകളാണ് അദ്ദേഹത്തെ സ്വീകരിച്ചത് .ജയിലിലെത്തിയ മോറിസ് സഹതടവുകാരായ ക്ലാരൻസ് ആഗ്ലിൻ , ജോൺ ആഗ്ലിൻ ,ചാർലി ബട്സ് എന്നിവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്യുന്നു . എന്നാൽ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുള്ള കോൺക്രീറ്റ് ഭിത്തികളുള്ള ചുറ്റും കടലിനാൽ ചുറ്റപ്പെട്ട ആ ജയിൽ ചാടി രക്ഷപെടുക എന്നത് അസാദ്ധ്യമായ ഒന്ന് തന്നെയായിരുന്നു .

▪നിരവധി ജയിൽ ബ്രേക്ക് ചിത്രങ്ങൾ ഇതിന് മുമ്പും ശേഷവും ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വേറിട്ടുനില്ക്കുന്നു ഈ ചിത്രം .പ്രധാന സവിശേഷത യാഥാർത്ഥ സംഭവങ്ങളുമായി ഇതിനുള്ള ബന്ധം തന്നെയാണ് . മറ്റ് ജയിൽ ചിത്രങ്ങൾ ഓരോ കുറ്റവാളികളുടേയും വ്യക്തി ജീവിതവും അവർ എങ്ങനെ കുറ്റവാളി ആയി എന്നും പറയുമ്പോൾ ഇവിടെ അവയൊന്നും പ്രസക്തമേയല്ല .1962ലെ സംഭവത്തിന് ശേഷം അടച്ചിട്ട യഥാർത്ഥ അൽക്കട്രാസ് ജയിലിൽ തന്നെയാണ് ഈ ചിത്രം ചിത്രീകരിച്ചത് .

🔹AMAZING CINEMA RATING : 3.5/5 (Good)
©PRADEEP V K

Advertisements