3.0 Star (Above Average) · Drama · France · French · Horror · Psychological

228. MARTYRS (FRANCE/PSHYCHOLOGICAL HORROR DRAMA/2008)

🔺വർഷങ്ങളായി അജ്ഞാത തടവറയിൽ കഴിഞ്ഞ് ക്രൂര പീഡനങ്ങൾക്ക് വിധേയയായ ലൂസി എന്ന കൗമാരക്കാരി അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെടുന്നു. അധികാരികൾ അനാഥാലയത്തിലെത്തിച്ച അവൾ അവിടെ വച്ച് അന്ന എന്ന പെൺകുട്ടിയുമായി സുഹൃത്ബന്ധത്തിലാവുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷവും വിരൂപമാക്കപ്പെട്ട മറ്റൊരു സ്ത്രീയുടെ പ്രതിരൂപം തന്നെ എല്ലായിടത്തും പിൻതുടരുന്നതായി വിശ്വസിക്കുന്ന ലൂസി അന്നയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് അതിന്റെ ഉറവിടം അന്വേഷിച്ച് യാത്രയാവുന്നു.

🔸MOVIE : MARTYRS (2008)
🔸COUNTRY : FRANCE
🔸GENRE : PSHYCHOLOGICAL HORROR DRAMA
🔸DIRECTION : PASCAL LAUGIER

🔻വളരെ സാധാരണമായ രീതിയിൽ തുടങ്ങി അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഈ ചിത്രം അവസാനരംഗത്തിൽ പ്രേക്ഷകനെ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് കൊണ്ടെത്തിക്കുന്നത്. എന്താണ് നമ്മുടെ കൺമുന്നിൽ നടന്നതെന്ന് ആലോചിച്ച് ഞെട്ടിത്തരിച്ചിരിക്കാനേ നമുക്ക് കഴിയൂ. സംവിധായകൻ പാസ്കൽ ലോഗിയറിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രൂരമായ വയലൻസ് ഈ ചിത്രത്തിലുണ്ട്. കാൻസ് ഫെസ്റ്റിവൽ അടക്കം പ്രദർശിപ്പിച്ച മേളകളിലെല്ലാം വളരെയധികം ചർച്ച ചെയ്യപ്പെട്ട ചിത്രം നിരൂപകരെ ഇരുധ്രുവങ്ങളിലാക്കി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരുടെ പെർഫോർമൻസ് ഗംഭീരം എന്ന് മാത്രമേ പറയാനുള്ളു. വളരെയധികം ഡിസ്റ്റർബിംഗ് ആയ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന മാർട്ടിർസ് എല്ലാ പ്രേക്ഷകർക്ക് ഒരു പോലെ കണ്ടിരിക്കാനാവില്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടല്ലോ.

🔺RATING : 3/5

Movie Review Post No.228
@ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
2.5 Star (Average) · English · Horror · Psychological · USA

224. A CURE FOR WELLNESS (USA/PSYCHOLOGICAL HORROR/2016)

#MovieMania_AMovie_ADay
12. A CURE FOR WELLNESS (2016)🔸USA/Psychological Horror/R

🔺An ambitious young man is send to a mysterious wellness centre in Swiss Alps to retrieve his company’s CEO. Soon he finds something odd happening in the wellness centre which claims to have miraculous treatments for all diseases.

🔻The movie has strong premises and the cinematography is extremely good. But the problem is that the film loses its track somewhere in the middle and climax twist is not at all convincing. Two and a half hour length is a big drawback of a film like this and the screenplay by Justin Haythe lacks thrilling elements. The movie is visually stunning which uses brilliant imagery and beautiful locations. The direction by Gore Verbinski who directed the first three Pirates of the Caribbean films is promising but not at all gripping. Anyway A Cure For wellness gave me an average experience thanks to the interesting plot and nice visuals.

🔻Rating : 2.5/5 ( A Visually stunning Film With Mediocre Execution)

Movie Review Post No. 224
@www.amazingcinemareviews.wordpress.com

©️ PRADEEP V K

3.0 Star (Above Average) · Drama · India · Malayalam · Psychological

210. PAATHI (INDIA/PSYCHOLOGICAL DRAMA/2017)

🔰 “എല്ലാവരും അവരുടെ വിഷമങ്ങൾ എന്നോട് പറയാൻ വരുന്നു. എന്നാൽ അതിൽ ആരെങ്കിലും ഒരാൾ പോലും എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്ന് ഒരിക്കൽ പോലും ഇതുവരെ അന്വേഷിച്ചിട്ടേയില്ല!”

🔸ചിത്രം : പാതി
🔸സംവിധാനം : ചന്ദ്രൻ നരിക്കോട്
🔸ജനർ : സൈക്കോളജിക്കൽ ഡ്രാമ

🔸SYNOPSIS 🔸

🔰ചില മനുഷ്യർ അങ്ങനെയാണ്. എല്ലാവരുടേയും ദു:ഖങ്ങൾ തന്നിലേക്കാവാഹിക്കുകയും എന്നാൽ തന്റെ ഉള്ളിൽ കത്തിയെരിയുന്ന വേദനകൾ മറ്റാരോടും പങ്കുവയ്ക്കാതെ സ്വയം എരിഞ്ഞു തീരുകയും ചെയ്യുന്ന ചിലർ. കമ്മാരനും അതുപോലൊരു മനുഷ്യനായിരുന്നു. അനാഥത്വത്തിന്റെ മുൾക്കിരീടവും പേറി സ്വന്തം മുഖത്തിന്റെ പാതിയും നഷ്ടപ്പെട്ട അയാൾക്ക് തന്റെ മനസ്സിന്റെ പാതിയും നഷ്ടപ്പെടുകയായിരുന്നു. അല്ലെങ്കിൽ അയാൾ ആ പാതി ആരുമറിയാതെ തന്റെ വിരൂപമായ മുഖത്തിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു.

🔸 VERDICT 🔸

🔰 കമ്മാരൻ എന്ന നാട്ടുവൈദ്യനായി ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനം ഈ ചിത്രത്തിൽ കാണാം. ആളൊരുക്കത്തിലൂടെ ലഭിച്ച സംസ്ഥാന അവാർഡിന് താൻ നേരത്തേ തന്നെ അർഹനായിരുന്നു എന്ന് 2017 നവമ്പറിൽ റിലീസായ ഈ ചിത്രത്തിലൂടെ അദ്ദേഹം തെളിയിച്ചു. കമ്മാരന്റെ വ്യക്തിത്വത്തിലെ രണ്ട് പാതികളാണ് ഒന്നര മണിക്കൂർ ദൈർഘമുള്ള ചിത്രത്തിലൂടെ സംവിധായകൻ ചന്ദ്രൻ നരിക്കോട് പറഞ്ഞ് പോകുന്നത്. അത് പ്രേക്ഷകന് ബോറടിക്കാത്ത വിധത്തിൽ മികച്ച കഥാസന്ദർഭങ്ങളിലൂടെ മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

🔰കഥാപാത്രങ്ങൾ അനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങൾ വ്യക്തമാക്കാൻ തെയ്യത്തിന്റെ വിവിധ ഭാവങ്ങൾ ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ദ്രൻസിനോടൊപ്പം ജോയ് മാത്യു, കലാഭവൻ ഷാജോൺ, സീമ ജി. നായർ തുടങ്ങിയവരുടെ മികച്ച പെർഫോർമൻസുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. വലിയ ബാനറുകളുടേയും നടൻമാരുടേയും ചിത്രങ്ങളുടെ കുത്തൊഴുക്കിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കൊച്ചു ചിത്രങ്ങളാണ് പലപ്പോഴും അത്തരം ചിത്രങ്ങളെക്കാൾ കൂടുതൽ സംതൃപ്തി തരുന്നത് എന്ന കാര്യം സമ്മതിക്കാതെ തരമില്ല.

🔸 റേറ്റിംഗ് : 3/5

🔸For More Movie Reviews Visit @
http://www.amazingcinemareviews.wordpress.com

©️ PRADEEP V K

3.5 Star (Good) · English · Psychological · Thriller · USA

187. MOTHER (USA/Psychological Thriller/2017)

🔰അഗ്നിക്കിരയായി ഭൂതകാലശേഷിപ്പുകളുടെ അസ്ഥികൂടം മാത്രമായി അവശേഷിച്ച ആ ബംഗ്ലാവ് പുതുക്കിപ്പണിയുക എന്നതായിരുന്നു അവളുടെ ജീവിതോദ്ദേശ്യം. ഓരോ ദിവസവും മറ്റാരുടേയും സഹായമില്ലാതെ ഓരോരോ ഭാഗങ്ങളായി അവൾ തന്റെ ഭാവനക്കനുസരിച്ച് പുനർനിർമ്മിച്ച് കൊണ്ടിരുന്നു. കാല്പനിക ലോകത്ത് ജീവിക്കുന്ന എഴുത്തുകാരനായ അവളുടെ ഭർത്താവിന് അതിലൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. എങ്കിലും വീട്ടുജോലികൾ കഴിഞ്ഞ് ഒഴിവ് കിട്ടുന്ന സമയം തന്റെ സ്വപ്ന ഭവനത്തിന്റെ പുനർ നിർമ്മിതിയിൽ മാത്രം അവൾ വ്യാപൃതയായി.

🔰വീട് ഏകദേശം പൂർണമായും നവീകരിച്ച് കഴിഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി അയാൾ ആ വീട്ടിൽ അതിഥിയായെത്തിയത്. അവളുടെ അഭിപ്രായം അന്വേഷിക്കാതെ ഭർത്താവ് അയാളെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിന്റെ വിഷമം മാറുന്നതിന് മുമ്പ് അയാളുടെ ഭാര്യയും പിന്നീട് മക്കളും എല്ലാം അവിടെയെത്തി. മായാലോകത്ത് ജീവിക്കുന്ന ഭർത്താവിന്റെ മുൻപിൻ നോക്കാത്ത പ്രവൃത്തികൾ മൂലം പിന്നീട് സംഭവിച്ചതെല്ലാം അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു. താൻ ജീവനും ശ്വാസവും നല്കി പൊന്നുപോലെ സംരക്ഷിച്ച ഭവനത്തിന്റെ അടിത്തട്ടിളകുന്നത് വെറുതെ കണ്ട് നില്ക്കാൻ അവൾക്കായില്ല. കാരണം അവൾ മറ്റാരുമല്ല .ആ ഭവനത്തിന്റെ സ്വന്തം അമ്മ തന്നെയായിരുന്നു .

🔰ഡാരൻ അർണോഫ്സ്കി രചനയും സംവിധാനവും നിർവഹിച്ച മദർ എന്ന ഈ ചിത്രം കണ്ട് കഴിയുമ്പോൾ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാവാം. വെറുതെ കണ്ട് തീർത്ത് മറന്ന് കളയാനുള്ളതല്ല ഈ സിനിമ. ഓരോ കഥാപാത്രത്തിലും വസ്തുക്കളിലും അടക്കം ചിത്രത്തിലെ ഓരോ രംഗങ്ങളിലും മനോഹരമായ സിംബോളിസം നമുക്ക് കാണാനാവും. അവയുടെ ആന്തരികാർത്ഥം നാമേവരേയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ് എന്നത് വാസ്തവവുമാണ്.

🔸 ചിത്രം : മദർ (2017)

🔸 റേറ്റിംഗ് : 3.5/5

©️ PRADEEP V K

3.0 Star (Above Average) · Korean · Psychological · South Korea · Thriller

183. BLUEBEARD (KOREA/PSYCHOLOGICAL THRILLER/2017)

🔰ഹാൻ നദീതീരത്തുള്ള ആ ചെറുപട്ടണം വർഷങ്ങൾക്ക് മുമ്പ് തെളിയിക്കപ്പെടാത്ത നിരവധി കൊലപാതകങ്ങൾക്ക് സാക്ഷിയായിരുന്നു. ഹാൻ നദിയിലെ മഞ്ഞുരുകുമ്പോൾ പൊങ്ങി വരുന്ന തലയില്ലാത്ത ശവശരീരങ്ങൾ ആരുടേതാണെന്നോ ആര് കൊലപ്പെടുത്തിയതാണെന്നോ കണ്ടെത്താൻ അന്ന് പോലീസിന് കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്കിപ്പുറം പട്ടണം വളർന്നതോടെ കൊലപാതക കഥകളും ജനങ്ങൾ മറന്നു. ആയിടക്ക് നഗരത്തിലെ ക്ലിനിക്കിൽ പുതിയതായെത്തിയ ഡോക്ടർ അബോധാവസ്ഥയിൽ ഒരു രോഗി പറയുന്ന കാര്യങ്ങൾക്ക് പണ്ട് നടന്ന കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. അതോടൊപ്പം ഹാൻ നദിയിൽ തലയില്ലാത്ത മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുന്നതോടെ ഡോക്ടറുടെ സംശയങ്ങൾ ബലപ്പെടുന്നു.

183) BLUE BEARD (2017)🔸Korean | Psychological Thriller🔸

🔰കൊറിയൻ സിനിമകളിലെ കഥാപാത്രങ്ങൾ മാത്രം ജീവിക്കുന്ന ഒരു നാട്ടിൽ ചെന്ന് വെറുതെ ഒരു കല്ലെടുത്തെറിഞ്ഞാൽ ഉറപ്പായും ഒരു സൈക്കോപാത്ത് സീരിയൽ കില്ലറിനോ അല്ലെങ്കിൽ പോലീസുകാരനോ കൊള്ളും എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല. കാരണം അത്രയ്ക്കുണ്ട് കൊറിയൻ സിനിമകളിൽ അവരുടെ സാന്നിദ്ധ്യം .എങ്കിലും എത്ര സിനിമകളിൽ വന്നാലും വീണ്ടും മടുപ്പിക്കാതെ പുതുമയോടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധത്തിൽ അത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നിടത്താണ് അവയുടെ വിജയം. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന ക്ലൂ അവസാനം വരെ പ്രേക്ഷകന് നല്കാതെ സസ്പെൻസ് നിലനിർത്തിക്കൊണ്ട് തന്നെയാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്. മികച്ച തിരക്കഥയും നായകനടൻ ചോ ജിൻ വൂങ്ങിന്റെ പെർഫോർമൻസും അതിന് തുണയായി. കണ്ട് നോക്കാവുന്ന നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ തന്നെയാണ് ഈ കൊറിയൻ ചിത്രം.

🔸RATING : 3.25/5

©️ PRADEEP V K

4.0 Star (Very Good) · Drama · English · Psychological · USA

136. JACOB’S LADDER (USA/PSHYCHOLOGICAL DRAMA/1990)

🔹136. JACOB’S LADDER (USA/English/1990/Psychological Drama/113 Min/Dir: Adrian Lyne /Stars: Tim Robbins, Elizabeth Pena )

🔹 SYNOPSIS 🔹

 

▪ ബൈബിളിൽ ജേക്കബ് കാണുന്ന ദിവാസ്വപ്നത്തിലെ ഭൂമിയും സ്വർഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ഏണിയാണ് Jacob’s Ladder എന്നറിയപ്പെടുന്നത് . എന്നാൽ Jacob’s Ladder എന്ന അമേരിക്കൻ ചിത്രത്തിൽ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത് കടുത്ത പീഡനങ്ങൾ അനുഭവിച്ച അമേരിക്കൻ മുൻ പട്ടാളക്കാരനാണ് ജേക്കബ് . വിയറ്റ്നാം യുദ്ധത്തിൽ മാരകമായി മുറിവേറ്റ് പട്ടാളത്തിൽ നിന്ന് വിരമിച്ച ജേക്കബ് യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഹാലൂസിനേഷൻസിനുമിടയിൽ പെട്ടു പോകുന്നു . ഇടയ്ക്കിടക്ക് കാണുന്ന ഭീകരമായ ദുസ്വപ്നങ്ങളും മായക്കാഴ്ചകളും അയാളെ ഉന്മാദത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിക്കുന്നു .പരസ്പര ബന്ധമില്ലാതെ ആവർത്തിക്കുന്ന മായക്കാഴ്ചകളുടെ ലോകത്തിലൂടെ നീങ്ങുന്ന ജേക്കബിന് യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്?

▪ ആദ്യ രംഗം മുതൽ അവസാന രംഗം വരെ പ്രേക്ഷകരെ വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഒരു ചിത്രമാണ് Jacob’s Ladder. Bruce Joel Rubin  കഥയെഴുതിയ ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സമ്മാനിക്കുന്ന ഞെട്ടൽ മാറാൻ കുറച്ച് സമയം എടുക്കുമെന്ന് ഉറപ്പാണ്. ഹോണ്ടിംഗ് എന്നോ ഡിസ്റ്റർബിംഗ് എന്നോ നിങ്ങൾക്കതിനെ വിളിക്കാം. Fatal Attraction, Unfaithful തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ Adrian Lyne ന്റെ ഏറ്റവും വ്യത്യസ്തമായ ചിത്രീകരിക്കാൻ ഏറെ ബുദ്ധിമുട്ടേറിയ ചിത്രമായിരുന്നു ഇത് .ചിത്രത്തിലെ സ്പെഷൽ ഇഫക്ടുകൾ പോസ്റ്റ് പ്രൊഡക്ഷൻ ഇഫക്ടുകൾ ഉപയോഗിക്കാതെ പൂർണമായും ക്യാമറയിൽ ഷൂട്ട് ചെയ്താണ് ചിത്രീകരിച്ചിരിക്കുന്നത് . 

▪ ചിത്രത്തിന്റെ  അവസാന ഭാഗത്തെ ഹോസ്പിറ്റൽ രംഗങ്ങൾ ഏറ്റവും ഭീകരമായ സിനിമാരംഗങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തുന്നു. ജേക്കബ് സിംഗറിന്റെ വേഷം അവതരിപ്പിച്ച Tim Robbins ന്റെ പെർഫോർമൻസ് അപാരമായിരുന്നു .ഏത് നിമിഷവും കൈവിട്ട് പോകാവുന്ന ആ കഥാപാത്രം അത്രയേറെ തന്മയത്വത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത് .റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളിൽ വിജയമായില്ലെങ്കിലും നിരൂപക പ്രശംസ നേടിയ ഈ ചിത്രം പിന്നീട് നിരവധി സംവിധായകർക്ക് പ്രചോദനമായിട്ടുണ്ട് . എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാനാവാത്ത ഈ ചിത്രത്തിൽ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു ക്ലൈമാക്സ് ട്വിസ്റ്റ് നിങ്ങളെ കാത്തിരിക്കുന്നു .

🔹VERDICT :  GOOD ( An Emotionally Disturbing Psychological Drama )

©PRADEEP V K (AMAZING CINEMA)

4.0 Star (Very Good) · Japan · Japanese · Psychological · Thriller

108. CREEPY (JAPAN/PSHYCHOLOGICAL THRILLER/2016)

🔹AMAZING CINEMA # 108

🔹CREEPY (Japan/Japanese/2016/Psychological Thriller/Dir: Kiyoshi Kurosawa/Starring: Hidetoshi Nishijima, Teruyuki Kagawa)

🔹 Japanese movies are well known for edge of the seat Psychological Thrillers which will take viewers to unseen boundaries of cinematic experience. The 2016 film CREEPY is no exception.

🔹 SYNOPSIS  🔹

▪Koichi Takakura ( Hidetoshi Nishijima ) is a Profiler in Japan police department who uses his skills of Psychological assessment for evaluating Psycho Criminals . But one day his assessment falls wrong and he got seriously injured during the process. After that he resigned his job and joined as a university professor in Criminal Psychology and shifted his residence near to his new job with his wife Yasuko ( Yuko Takeyuchi ). During a research related to his study he came across a cold case involving the disappearence of three persons in a family leaving only an unreliable witness.  Koichi visited the crime scene and using his profiling background talked to Saki Honda who is the only remaining member of the disappeared family and witness to the crime. He smells something wrong in the explanation given by Saki and started to investigate the case with the help of his Police friend and without the knowledge of Police Department. 

▪During that time his wife made an acquaintance with their secretive neighbor Masato Nishino ( Teruyuki Kagawa ) and his daughter. But Koichi Takakura finds something mysterious about Masato and saw parallels with the missing family case. Who is this Masato Nishino and does he have any relation with the missing family case? Or does all these are the imaginations of Koichi Takakura’s Psychologist’s mind? See the film the find the answers to all these unanswered questions.

🔹 ASSESSMENT 🔹

▪This film is a type of film which will draw viewers in to it from the very start itself. The film is completely true to its title and is utterly creepy which will draw sheer nervousness inside the viewer’s mind.  Kiyoshi Kurosawa done his best as a director and a made a film which is absolutely thrilling from start to end . The actors done their part very well especially  Teruyuki Kagawa who played the role of the mysterious Masato Nishino with sheer ease . His performance is the key element in this film and you can’t really guess what this character is going to do next. This film is based on a famous Japanese mystery novel and the screenplay is partly done by the director itself. This film is taut and gripping in its 130 min running time and is  recommended to all who love to watch dark Psychological Thrillers​ .

🔹Rating : 3.75/5 ( Gripping Psychological Thriller )
©PRADEEP V K