3.0 Star (Above Average) · English · Slasher · UK

151. PREVENGE (UK/SLASHER COMEDY/2016)

🔹151. PREVENGE (2016)  🔽 A Review 🔽

🔹 ” ഈ ലിസ്റ്റിലുള്ളവരെല്ലാം മരിക്കേണ്ടവരാണ്. ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ ലോകത്തേക്ക് വരുന്നതിന് മുമ്പ് തന്നെ അമ്മ അവരെയെല്ലാം വകവരുത്തിയേ തീരൂ ”

COUNTRY : UK

LANGUAGE : ENGLISH

GENRE : SLASHER COMEDY

DIRECTION : ALICE LOWE

🔹SYNOPSIS 🔹

▪  ഗർഭിണിയായ റൂത്ത് ഭർത്താവിന്റെ ആകസ്മികമായ മരണത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുകയാണ്. ഭർത്താവിന്റെ മരണവും ഗർഭകാലത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെങ്കിലും സാധാരണ ഗർഭിണികളിൽ നിന്നും റൂത്ത് തീർത്തും വ്യത്യസ്തയാണ്. കാരണം അവളുടെ വയറ്റിലുള്ള കുഞ്ഞ് അവളോട് വ്യക്തമായ ഭാഷയിൽ സംസാരിക്കുന്നത് അവൾക്ക്  കേൾക്കാം. പക്ഷേ അത് അവളോട് ആവശ്യപ്പെടുന്നത് താൻ പറയുന്നവരെ മുഴുവൻ കൊല്ലാനാണ് . സത്യമാണോ അതോ എല്ലാം തന്റെ തോന്നലാണോ എന്നറിയാതെ വിഷമിച്ച റൂത്തിനോട് അവളുടെ നഴ്സ് പറയുന്നത് ഗർഭകാലത്ത് ഒന്നും അമ്മയുടെ കൺട്രോളിൽ അല്ലെന്നും അമ്മ എന്ത് ചെയ്യണമെന്ന്  തീരുമാനിക്കുന്നത് വയറ്റിൽ വളരുന്ന കുഞ്ഞാണെന്നുമാണ് ( കുഞ്ഞ് അമ്മയോട് കൊലപാതകം ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്ന് പാവം നഴ്സ് അറിഞ്ഞിരുന്നില്ല!). എന്തിന് വേണ്ടിയാണ് കുഞ്ഞ് അവരെയെല്ലാം കൊല്ലാൻ ആവശ്യപ്പെടുന്നത്? യഥാർത്ഥത്തിൽ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ആരാണ് ? 

🔹 REVIEW🔹

▪ അസാധാരണമായ ഒരു പ്രമേയം കൊണ്ട് മാത്രമല്ല PREVENGE എന്ന ബ്രിട്ടീഷ് ചിത്രം വ്യത്യസ്തമാകുന്നത് . കാരണം ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കൂടാതെ പ്രധാന കഥാപാത്രമായ റൂത്തിനെയും അവതരിപ്പിച്ച ആലീസ് ലോവ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു എന്നതാണ്. നിരവധി വർഷങ്ങളായി സിനിമാരംഗത്ത് ഉണ്ടെങ്കിലും തന്റെ ആദ്യ സംവിധാന സംരംഭത്തിന് ഇത്തരം ഒരു കഥയും അവസരവും തെരഞ്ഞെടുത്ത ആലീസ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായികക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും കാര്യകാരണങ്ങൾ വിശദീകരിച്ച് ചിത്രം അവസാനിക്കുമ്പോൾ തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകൾക്കനുസരിച്ച് തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നി. 

▪ Rosemary’s Baby പോലുള്ള ചില ചിത്രങ്ങൾ ഒഴിച്ചു നിർത്തിയിൽ ഗർഭിണികളുടെ കഥ പറയുന്ന ഹൊറർ ചിത്രങ്ങൾ വളരെ വിരളമാണ് . Prevenge ഒരു ഹൊറർ ചിത്രം അല്ലെങ്കിലും കഥാപാത്രങ്ങളുടെ പ്രവൃത്തികളും ഡയലോഗുകളും പല രംഗങ്ങളിലും കാണികളിൽ ഭയം നിറക്കാൻ പോന്നതാണ്. ഡാർക്ക് കോമഡിയുടെ അകമ്പടിയോടെയാണ് വയലൻറായ പല രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. അത് കൊണ്ട് തന്നെ ഗർഭിണികൾ ഈ ചിത്രം കാണാതിരിക്കുകയാവും ഉചിതം. മറ്റുള്ളവർക്ക് ഗർഭകാലവും പ്രതികാരവും ( PREGNANT + REVENGE ) വിഷയമാകുന്ന ഈ ചിത്രം കണ്ട് നോക്കാവുന്നതാണ്. 

🔹RATING : 3/5 ( ABOVE AVERAGE )

©PRADEEP V K (AMAZING CINEMA)

Advertisements
3.0 Star (Above Average) · France · French · Slasher

124. HIGH TENSION (FRANCE/SLASHER THRILLER/2003)

124. HIGH TENSION (FRANCE/FRENCH/2003/ Slasher Horror Thriller/95 Min/Dir: Alexandre Aja/Stars: Cecile de France, Maiwenn, Philippe Nahon)

🔹SYNOPSIS 🔹

▪ഇരകളെ ക്രൂരമായി വേട്ടയാടുന്ന സൈക്കോ ക്രിമിനൽസിന്റെ കഥ പറയുന്ന ചിത്രങ്ങൾ വിദേശ ഭാഷകളിൽ ധാരാളമുണ്ട് .വയലൻസ് എത്രത്തോളം ചേർക്കാനാവുമോ അത്രയും ചേർക്കാൻ ഈ ചിത്രങ്ങളുടെ സംവിധായകർ മത്സരിക്കാറുമുണ്ട് . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഫ്രഞ്ച് സിനിമയായ High Tension( Haute Tension ). അമേരിക്കയിൽ Switchblade Romance എന്ന പേരിൽ റിലീസ് ചെയ്തപ്പോൾ NC-17 റേറ്റിംഗ് ഒഴിവാക്കി R റേറ്റിംഗ് കിട്ടുന്നതിന് വേണ്ടിത്തന്നെ ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റേണ്ടി വന്നു . 

▪വീക്കെൻഡ് ആഘോഷിക്കുന്നതിന് വേണ്ടി മേരി (Cecile de France) സുഹൃത്തായ അലക്സിന്റെ (Maiwenn) നഗരത്തിൽ നിന്നും അകന്ന ഒരു കൃഷിത്തോട്ടത്തിന് നടുവിലുള്ള വീട്ടിലെത്തുന്നു . എന്നാൽ അന്ന് രാത്രി എല്ലാവരും ഉറക്കമായതിന് ശേഷം ആ വീട്ടിലെത്തുന്ന ഭീകരനായ ഒരു കൊലയാളി (Philippe Nahon) അലക്സിന്റെ അച്ഛനമ്മമാരേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തുകയും അലക്സിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു .അയാളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന മേരി അലക്സിനെ രക്ഷപ്പെടുത്താനായി അയാളുടെ വാഹനത്തെ പിന്തുടരുന്നു .അതിക്രൂരനായ കൊലയാളിയിൽ നിന്നും അലക്സിനെ രക്ഷപെടുത്താൻ വേണ്ടി മേരി നടത്തുന്ന ജീവന്മരണ പോരാട്ടവും തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രം  പറയുന്നത് .

▪ഇത്തരം സിനിമകളിൽ ക്ലിഷെ ആയ കഥയാണെങ്കിലും അഭിനേതാക്കളുടെ  പെർഫോർമൻസും വയലൻസ് കോരി നിറച്ച വിട്ടുവീഴ്ചയില്ലാത്ത  സംവിധാനവും ചിത്രത്തെ വേറിട്ട് നിർത്തുന്നു .എന്നാൽ ചിത്രം പൂർണമായിക്കഴിയുമ്പോൾ പ്രേക്ഷകർക്ക് സ്വാഭാവികമായുണ്ടാവുന്ന നിരവധി സംശയങ്ങൾക്ക്  മറുപടി നല്കാനൊന്നും സംവിധായകൻ മെനക്കെടുന്നില്ല . അത് കൊണ്ട് തന്നെ  പ്രേക്ഷകന് പൂർണ തൃപ്തി നല്കാൻ ചിത്രത്തിന് കഴിയുന്നില്ല .എങ്കിലും സ്ലാഷർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ മാക്സിമവും  കൂടാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും സംവിധായകൻ ഒരുക്കിയിട്ടുണ്ട് .പൂർണമായ രൂപത്തിൽ കാണേണ്ടവർ Uncut വേർഷൻ തന്നെ തെരഞ്ഞെടുക്കുക . സിനിമകളിലെ  വയലൻസ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം എന്ന് പ്രത്യേകം ഓർക്കുക .

🔹VERDICT :  ABOVE AVERAGE (Extremely Violent​. Not For Weak Hearted)

©PRADEEP V K (AMAZING CINEMA

3.5 Star (Good) · English · Slasher · Thriller · USA

106. HUSH (USA/SLASHER THRILLER/2016)

🔹AMAZING CINEMA # 106

🔹HUSH (USA/English/2016/Slasher Thriller/Dir: Mike Flanagan/81Min/Starring: Kate Siegel, John Gallagher Jr.) 

🔹തന്റെ ദൗർബല്യങ്ങളെക്കുറിച്ചോർത്ത് തെല്ലും വ്യാകുലപ്പെടാതെ അവയെ പുഞ്ചിരിയോടെ നേരിട്ട അവൾക്ക് മുന്നിൽ മരണത്തിന്റെ മുഖം മൂടി അണിഞ്ഞ അയാൾക്ക് വിജയിക്കാനാവുമോ?

🔹 SYNOPSIS  🔹

▪മാഡീ യങ്ങ് (Kate Siegel) ബധിരയും മൂകയുമായ ഒരു എഴുത്തുകാരിയാണ് .പതിമൂന്നാം വയസ്സിൽ മെനിഞ്ജൈറ്റിസ് മൂലം കേൾവിയും ശബ്ദവും നഷ്ടപ്പെട്ട അവൾ പുതിയ പുസ്തക രചനയുമായി ബന്ധപ്പെട്ട് കാടിനടുത്തുള്ള ഒരു ഒറ്റപ്പെട്ട വീട്ടിൽ തനിച്ചാണ് താമസം .അടുത്ത വീട്ടിലെ സാറയാണ് അവിടത്തെ അവളുടെ ഒരേ ഒരു കുട്ടുകാരി .മാഡിയുടെ പുസ്തകങ്ങളുടെ ആരാധികയായ സാറ ഇടയ്ക്ക് അവളുടെ വീട്ടിലേക്ക് വരാറുണ്ട് . ഒരു ദിവസം രാത്രി അവളുടെ സമാധാനപൂർണമായ ജീവിതത്തിലേക്ക് മരണത്തിന്റെ മുഖം മൂടിയുമായി അയാൾ കയറി വരുന്നു . തന്റെ ക്രോസ് ബോയിൽ താൻ കൊലപ്പെടുത്തിയവരുടെ എണ്ണം അടയാളപ്പെടുത്തുന്ന അയാൾ ഒരു സൈക്കോ കില്ലർ ആയിരുന്നു .മാഡി ബധിരയും മൂകയുമാണെന്ന് മനസ്സിലാക്കിയ അയാൾ കൊല്ലുന്നതിന് മുമ്പ് എലിയെ കളിപ്പിക്കുന്ന പൂച്ചയെപ്പോലെ അവളെ കളിപ്പിക്കാൻ തീരുമാനിക്കുന്നു . എന്തിനും മടിയില്ലാത്ത കൊലപാതകം ഒരു കളിയായി കാണുന്ന അയാളിൽ നിന്ന് രക്ഷപെടാൻ അവൾക്ക് കഴിയുമോ? ആ ഉദ്യോഗഭരിതമായ കഥയാണ് Mike Flanagan സംവിധാനം ചെയ്ത Hush എന്ന ചിത്രം പറയുന്നത് .

▪81 മിനിട്ട് മാത്രം ദൈർഘ്യമുള്ള നാല് പേർ മാത്രം അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ശ്വാസമടക്കിപ്പിടിച്ച് മാത്രം കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ മൂവി ആണ്. പ്രധാന കഥാപാത്രമായ മാഡിയുടെ വേഷം അവതരിപ്പിച്ച Kate Siegel ന്റെ പെർഫോർമൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബധിരയും മൂകയുമായ എഴുത്തുകാരിയായും വേട്ടക്കാരന്റെ മുന്നിൽ പെട്ട നിസ്സഹായയായ ഇരയായും Kate ഗംഭീര പ്രകടനം തന്നെ കാഴ്ച വച്ചു . സംവിധായകൻ Mike Flanagan നും ഭാര്യ  കൂടിയായ Kate Siegel ഉം ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . പ്രധാന കഥാപാത്രത്തിന്റെ ബധിരതയുടെ തീവ്രത പ്രേക്ഷകരിലേക്ക് പകരുന്നതിനിന് പല തരത്തിലുള്ള ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ദേയമാണ് . അന്ധന്റെ കഥ പറഞ്ഞ Don’t Breathe ന് ശേഷം ബധിരത വിഷയമാക്കിയ ഈ ചിത്രം മികച്ച ഒരു അനുഭവം ആയിരുന്നു .

🔹Rating : 3.5/5 ( Edge of the Seat Thriller)

©PRADEEP V K

3.5 Star (Good) · English · Slasher · UK

41. EDEN LAKE (UK/SLASHER/2009)


🔹AMAZING CINEMA # 41
🔹EDEN LAKE ( UK / ENGLISH / 2009 / Slasher Thriller / 91 Min / Dir: James Watkins / Starring: Kelly Reilly, Michael Fassbender )
🔹SYNOPSIS🔹
▪Eden lake is an extremely violent movie which tells the story of a couple went to a mysterious lake to enjoy their holidays and their encounter with a group of teenagers. The movie is a good one even though it is not for faint hearted. The violence in this movie performed by teenagers is absolutely shocking. The performance of the lead pair and the leader of the boys are topnotch. Watch it only if you like violent thrillers.
🔹AMAZING CINEMA RATING : 3.5/5