4.0 Star (Very Good) · Spain · Spanish · Suspense · Thriller

23. THE BODY (SPAIN/SUSPENSE THRILLER/2012)

🔹AMAZING CINEMA # 23
🔹THE BODY (Spain/Spanish / 2012 / Suspense Thriller / 107 Min / Dir: Oriol Paulo / Starring: Belen Rueda, Jose Coronado, Hugo Silva )
🔹ആദ്യ രംഗം മുതൽ നമ്മെ ത്രില്ലടിപ്പിക്കുന്ന , ഒരു രംഗം പോലും ബോറടിപ്പിക്കാത്ത മികച്ച  ഒരു സസ്പെൻസ് ത്രില്ലെർ ആണ് 2012 ഇൽ പുറത്തിറങ്ങിയ The Body എന്നാ സ്പാനിഷ്‌ ചിതം. ഒരു മോർച്ചറിയുമായി  ബന്ധപ്പെട്ടു ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. ഹാർട്ട്‌ അറ്റാക്ക്‌ മൂലം മരണമടഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ നിന്നും കാണാതാവുകയും അതെ സമയം തന്നെ മോർച്ചറി ഗാർഡ് ഒരു ആക്സിഡന്റ്റിൽ പെട്ട് ഹൊസ്പിറ്റലിൽ ആവുകയും ചെയ്യുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസർ    സംശയത്തിന്റെ പേരിൽ മരിച്ച സ്ത്രീയുടെ ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുന്നു.പിന്നീടു നടക്കുന്ന ഉദ്യോഗജനകമായ സംഭവങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. 
🔹പ്രേക്ഷകന് ഒരു ക്ലൂ പോലും നല്കാതെ അവസാന നിമിഷം വരെ സസ്പെൻസ്  നില നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ Mayka എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച Belen Rueda യുടെ പെർഫോർമൻസ് എടുത്തു പറയേണ്ടതാണ്‌. ചിത്രത്തിലെ പല നിർണായക രംഗങ്ങളിലും സംശയത്തിനിട നല്കാതെ തന്റെ കഥാപാത്രത്തിലേക്ക് പ്രേക്ഷക ശ്രദ്ധ ഫോക്കസ് ചെയ്യാൻ അവര്ക്ക് കഴിഞ്ഞിട്ടുണ്ട്. സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും ഈ ചിത്രം നഷ്ടപ്പെടുത്തരുത്.
🔹AMAZING CINEMA RATING : 4/5

Advertisements
4.0 Star (Very Good) · Korean · South Korea · Suspense · Thriller

22. NO MERCY (SOUTH KOREA/SUSPENSE THRILLER/2010)

🔹AMAZING CINEMA # 22
🔹NO MERCY (South Korea / Korean / 2010 / Suspense Crime Thriller / 125 Min / Dir:Kim Hyeong-jun / Starring: Sol Kyung-gu, Ryoo Seung-bum )
🔹കൊറിയൻ ചിത്രങ്ങൾ അവയുടെ വിഷയ വൈവിധ്യം കൊണ്ടും വിട്ടുവീഴ്ച്ച ഇല്ലാത്ത  ചിത്രീകരണമികവു  കൊണ്ടും പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്തുന്നു. പ്രതികാരം എല്ലാ ഭാഷകളിലും ഉള്ള സിനിമകൾക്ക്‌  വിഷയം ആയിട്ടുണ്ടെങ്കിലും  അത് ഏറ്റവും ഭംഗിയായ  രീതിയിൽ ചിത്രീകരിക്കുന്നത്  കൊറിയൻ ചിത്രങ്ങളിൽ തന്നെയാണ്.  അങ്ങനെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിരികുന്ന ഒരു Korean  revenge Thriller ആണ് 2010 ഇൽ പുറത്തിറങ്ങിയ No  Mercy എന്ന ചിത്രം.
🔹ഒരു പെണ്‍കുട്ടിയുടെ മുറിച്ചു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ നദീതീരത്ത് നിന്നും കണ്ടെടുക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. മൃതദേഹം പൊസ്റ്റ്മൊർട്ടം ചെയ്യുന്ന Forensic  Surgen ആയ Kang Min-ho കണ്ടു പിടിക്കുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പരിസ്ഥിതി പ്രവത്തകനായ Lee Seong-ho  യെ അറസ്റ്റ് ചെയ്യുന്നു . അതിനിടയിൽ Kang Min-ho യുടെ മകളെ  കാണാതാവുന്നു. അതിനു ശേഷം നടക്കുന്ന സംഭവങ്ങൾ നമ്മെ ഞെട്ടിക്കുന്ന ഒരു ക്ലൈമാക്സിൽ ആണ് എത്തിക്കുന്നത്. വ്യത്യസ്തമായ Revenge Thrillers  ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ ഇത്.
🔹AMAZING CINEMA RATING  : 4 / 5

3.0 Star (Above Average) · English · Suspense · Thriller · USA

21. ORPHAN (USA/SUSPENSE THRILLER/2009)

🔹AMAZING CINEMA # 21
🔹ORPHAN/2009/USA/English/Psychological Suspense Thriller/123min/Dir: Jaume Collet-Serra/Starring: Isabelle Fuhrman, Vera Farmiga🔹
🔹സസ്പെൻസ് സിനിമകൾ നാമെല്ലാവരും ഇഷ്ടപ്പെടുന്നതാണ് . അത്തരക്കാർക്കു വേണ്ടി ഉള്ളതാണ് ഈ ചിത്രം . വളരെ വ്യത്യസ്തമായ  ഒരു കഥ വളരെ ഭംഗി ആയി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു .ഒരു കുഞ്ഞു നഷ്ട്ടപ്പെട്ടു പോയ ഒരു ഫാമിലി മറ്റൊരു  കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുന്നിടതാണ് ഈ ചിത്രത്തിന്റെ തുടക്കം. അനാഥാലയത്തിൽ വച്ച് കാണുന്ന വളരെ സുന്ദരിയും എല്ലാവിധ ഗുണങ്ങളും ഉള്ള ഒരു 9 വയസ്സുകാരിയെ അവർ ദത്തെടുക്കുന്നു .   പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പങ്ങളും ഇല്ലാത്ത ആ പെണ്‍കുട്ടി യഥാർത്ഥത്തിൽ ആരാണ്? അവൾ എങ്ങനെ അനാഥ ആയി? അവൾക്കു നാമറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടോ?ഇതിനെല്ലമുള്ള ഉത്തരമാണ് ORPHAN. Isabella Fuhrman എസ്തേർ എന്ന നിഗൂടതകൾ    നിറഞ്ഞ 9 വയസ്സുകാരിയെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം നിങ്ങളെ നിരാപ്പെടുത്തില്ല . . . .
🔹AMAZING CINEMA RATING : 3/5

4.0 Star (Very Good) · English · Suspense · Thriller · USA

20. PRISONERS (USA/SUSPENSE THRILLER2013)

🔹AMAZING CINEMA # 20
🔹PRISONERS/2013/USA/English//153min/Suspense Thriller/Dir: Dennis Villeneuve/Actors: Hugh Jackman, Jake Gyllenhaal, Viola Davis, Maria Bello🔹
🔹Denis Villeneuve സംവിധാനം ചെയ്തു Hugh Jackman, Jake Gyllenhaal എന്നിവര് അഭിനയിച്ച  അമേരിക്കൻ സസ്പെൻസ് ത്രില്ലെർ സിനിമ ആണ് Prisoners . സാധാരണ നമ്മൾ കണ്ടു ശീലിച്ച ത്രില്ലെർ സിനിമകളിൽ നിന്നും  വ്യത്യസ്തമായ രീതിയിൽ വളരെ realistic ആയാണ്  ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന രണ്ടു വീടുകളിലെ പെണ്‍കുട്ടികളെ   അവരിൽ  ഒരാളുടെ വീട്ടിൽ നടന്ന ഒരു ഡിന്നർ പാർട്ടിയുടെ ഇടയിൽ കാണാതാവുന്നു. അവരുടെ വീടിനു അടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മാനസിക വളര്ച്ച ഇല്ലാത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.പക്ഷെ വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ അയാളെ പോലീസെ വെറുതെ വിടുന്നു. എന്നാൽ അയാൾ തന്നെ ആണ് കുറ്റവാളി എന്ന് വിശ്വസിക്കുന്ന കുട്ടികളിൽ ഒരാളുടെ അച്ഛൻ അയാളെ തട്ടിക്കൊണ്ടു പോയി സത്യം പറയിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങൾ അവിശ്വസ്സനെയമായ പല സത്യങ്ങളും പുറത്തു കൊണ്ട് വരുന്നു. പ്രധാന താരങ്ങൾ എല്ലാം വളരെ ഭംഗിയായി അഭിനയിച്ചിരിക്കുന്നു. ഏക്സ്മെൻ ചിത്രങ്ങളിൽ  നാം കണ്ടിട്ടുള്ള Hugh Jackman ന്റെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ. ത്രില്ലെർ സിനിമകൾ ഇഷപ്പെടുന്ന എല്ലാവര്ക്കും ആസ്വദിക്കാൻ പറ്റിയ ഒന്നാണ് ഈ ചിത്രം.
🔹AMAZING CINEMA RATING : 4/5

4.5 Star (Brilliant) · Spain · Spanish · Suspense · Thriller

8. THE SKIN I LIVE IN (SPAIN/SUSPENSE THRILLER/2011)

🔹AMAZING CINEMA # 8
MOVIE TITLE : THE SKIN I LIVE IN
Country : Spain
Language : Spanish
Year : 2011
Genre : Psychological Thriller
Directed By :  Pedro Almodovar
Starring : Antonio Banderas , Elena Anaya
Running Time : 120min
IMDB Rating : 7.6/10
Rotten Tomatoes Rating : 81%
🔹SYNOPSIS 🔹
▪’The skin I live in’ is a brilliant psychological thriller film which was based on Thierry Jonquet’s French novel ‘Mygale’ .This movie is about an eminent plastic surgeon who creates a type of synthetic skin that can withstand any kind of damage in memory of his wife and a mysterious and volatile woman who is his guinea pig. This movie is a finest thriller and absolutely unpredictable till the end. This film is premiered in the competition section of the 2011 Cannes Film Festival and won 4 Golden Globes awards including best actress.
🔹AMAZING CINEMA RATING : 4.5/5