4.0 Star (Very Good) · English · USA · Western

137. TRUE GRIT (USA/WESTERN/2010)

🔹137. TRUE GRIT (USA/English/2010/Western/110 Min/Dir: Coen Brothers/Stars: Jeff Bridges, Hailee Steinfeld, Matt Damon, Josh Brolin )

🔹 SYNOPSIS 🔹

 

▪  True Grit എന്ന പേരിൽ 1968ൽ ഇറങ്ങിയ നോവലിനെ ആധാരമാക്കി 1969ൽ അതേ പേരിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട് . ആദ്യകാല നടൻ ജോൺ വെയിനിന് ആ ചിത്രത്തിലെ അഭിനയം മികച്ച നടനുള്ള ഓസ്കാർ അവാർഡും നേടിക്കൊടുത്തു .അതേ നോവൽ തന്നെ ആധാരമാക്കി മുൻ ചിത്രത്തിൽ നിന്നും കുറച്ച് മാറ്റങ്ങളോടെയാണ് 2010 ൽ Coen Brothers വീണ്ടും True Grit സിനിമയാക്കിയത് . സ്റ്റീവൻ സ്പിൽ ബെർഗ് ആയിരുന്നു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡൂസർ .മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിവ അടക്കം പത്ത് ഓസ്കാർ നോമിനേഷനുകൾ ഈ ചിത്രം നേടിയിരുന്നു 

▪ സാധാരണ വെസ്റ്റേൺ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലമാണ് ഈ ചിത്രത്തിന് .മാറ്റി റോസ് എന്ന പതിനാല്കാരിയുടെ അച്ഛനെ ടോം ചെയ്നി എന്ന ക്രിമിനൽ കൊലപ്പെടുത്തുന്നു .അയാളെ പിടികൂടാൻ നിയമ സംവിധാനത്തിന് കഴിയില്ലെന്ന് മനസ്സിലാക്കിയ മാറ്റി റോസ് ഡെപ്യൂട്ടി മാർഷൽ ആയ റൂസ്റ്റർ കോഗ്ബേണിന്റെ സഹായം തേടുന്നു . ആദ്യം താല്പര്യം കാണിക്കുന്നില്ലെങ്കിലും മാറ്റി റോസ് നല്കുന്ന പണം മോഹിച്ച് ടോം ചെയ്നിയെ പിടികൂടാൻ പുറപ്പെടുന്ന റൂസ്റ്ററിനോപ്പം അയാളുടെ എതിർപ്പ് അവഗണിച്ച് മാറ്റിയും കൂടി യാത്രയാകുന്നു .അപകടം നിറഞ്ഞ ആ യാത്രയിൽ ടെക്സാസ് റെയിഞ്ചർ ആയ ലാബയിഫും പങ്കു ചേരുന്നു .വ്യത്യസ്ത സ്വഭാവക്കാരായ അവർ മൂന്ന് പേരും ചേർന്ന് നടത്തുന്ന ആ സാഹസികയാത്രയുടെ കഥയാണ് True Grit പറയുന്നത്.

▪ ഒറിജിനൽ ചിത്രത്തെക്കാൾ ഉയർന്ന നിലവാരം പുലർത്തുന്ന കൂടുതൽ നിരൂപക പ്രശംസ നേടിയ അപൂർവ്വം റീമേക്ക് ചിത്രങ്ങളിൽ ഒന്നാണിത് .ശക്തമായ തിരക്കഥയും സംഭാഷണങ്ങളും മികച്ച ക്യാമറയും  സൂക്ഷ്മമായ എഡിറ്റിംഗും Coen Brothers (Joel Coen & Ethan Coen) ന്റെ സംവിധാനമികവിന് ശക്തി പകരുന്നു .ഏറ്റവും എടുത്തു പറയേണ്ടത് അഭിനേതാക്കളുടെ പെർഫോർമൻസ് ആണ് .മാറ്റി റോസ് എന്ന പതിനാല് കാരിയായി പുതുമുഖം ഹെയ്ലി സ്റ്റെയിൻഫെൽഡ് തകർത്തഭിനയിച്ചു . പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള , അച്ഛന്റെ കൊലപാതകിയെ പിടികൂടാനായി അപരിചിതരോടൊപ്പം അന്യദേശത്തേക്ക് പോകാൻ ധൈര്യപ്പെടുന്ന മാറ്റി റോസ് എന്ന കഥാപാത്രം ഹെയ്ലിക്ക് ഓസ്കാർ നോമിനേഷനും നേടിക്കൊടുത്തു .1969 ലെ ചിത്രത്തിലൂടെ ജോൺ വെയിൻ അനശ്വരമാക്കിയ റൂസ്റ്റർ കോഗ്ബേൺ എന്ന മദ്ധ്യവയസ്കനായ കർക്കശക്കാരനായ ഡെപ്യൂട്ടിയെ ജെഫ് ബ്രിഡ്ജസ് അതിമനോഹരമായി പുനരവതരിപ്പിച്ചു .

▪ യാത്രയ്ക്കിടയിൽ മാറ്റിയും റൂസ്റ്ററും തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാനും അത് പ്രേക്ഷകരിലേക്കെത്തിക്കാനും സംവിധായകർക്ക് കഴിഞ്ഞു .മാറ്റ് ഡാമൻ , ജോഷ് ബ്രോലിൻ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി .പതിഞ്ഞ താളത്തിൽ ധാരാളം ഡയലോഗുകളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചിത്രം അവസാന രംഗങ്ങളിലേക്കെത്തുമ്പോൾ പ്രേക്ഷകരുടെ മനം കവരുമെന്ന് തീർച്ചയാണ് .തൊപ്പിയും ജാക്കറ്റും ധരിച്ച് തോക്കേന്തി കുതിരപ്പുറത്ത് പാഞ്ഞ് വരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കൗബോയ്സിന്റെയും ബൗണ്ടി ഹണ്ടേഴ്സിന്റെയും കഥ പറയുന്ന സ്ഥിരം വെസ്റ്റേൺ ചിത്രങ്ങളിടയിൽ സംവിധാനമികവ് കൊണ്ടും അഭിനയചാതുരി കൊണ്ടും ഈ ചിത്രം വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിച്ചു .

🔹VERDICT :  VERY GOOD ( A Captivating Western Drama Aided With Brilliant Performances From Lead Actors And Masterful Direction )

©PRADEEP V K (AMAZING CINEMA)

Advertisements
3.5 Star (Good) · English · USA · Western

84. BONE TOMAHAWK (USA/WESTERN HORROR/2015)

🔹AMAZING CINEMA # 84
🔹MOVIE TITLE : BONE TOMAHAWK (2015)
🔹COUNTRY : USA
🔹LANGUAGE : ENGLISH 
🔹GENRE : WESTERN / HORROR
🔹DIRECTOR : S.CRAIG ZAHLER 
🔹 STARRING : KURT RUSSELL, PATRICK WILSON

🔹 SYNOPSIS 🔹

▪പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ കൗബോയ്സിന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ നമുക്കറിയാം . ആ കാലഘട്ടത്തിൽ അമേരിക്കയിലെ Bright Hope എന്ന ചെറിയ ടൗണിലെ പോലിസ് ഷെരീഫ് ആയ ഫ്രാങ്ക്ലിൻ ഹണ്ടിന്റെ (Kurt Russell) നരഭോജികളുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് Bone Tomahawk. വെസ്റ്റേൺ സ്റ്റൈലും ഹൊററും ചേർത്ത് വളരെ നന്നായി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മികച്ച ഒരു സിനിമാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ് .

▪ഒരു ദിവസം രാത്രി Bright Hope ലെ  പോലീസ് സ്റ്റേഷനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ  തടവുപുള്ളികളേയും അവരെ ചികിത്സിക്കാനെത്തുന്ന നഴ്സിനേയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരേയും കാണാതാവുന്നു .അവിടെയെത്തുന്ന ഷെരീഫ് ഒരു പ്രത്യേകതരം അമ്പ് കണ്ടെത്തുകയും അത് ഉപയോഗിക്കുന്നത് ഗുഹാവാസികളായ നരഭോജികളാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു .മുന്നറിയിപ്പുകൾ വകവയ്ക്കാതെ കാണാതായവരെ കണ്ടെത്താനായി ഷെരീഫും കാണാതായ നഴ്സിന്റെ ഭർത്താവും മറ്റുള്ളവരോടൊപ്പം യാത്രയാവുന്നു . നിരവധി അപകടങ്ങൾ നിറഞ്ഞ യാത്രക്കു ശേഷം ഗുഹാ വാസികളായ നരഭോജികളുടെ താവളത്തിലെത്തുന്ന അവർക്ക് മനസ്സ് മരവിക്കുന്ന കാഴ്ചകളാണ് കാണേണ്ടി വരുന്നത് . 

▪ചിത്രത്തിലെ അതിഭീകരരായ നരഭോജികളുടെ ചിത്രീകരണം വളരെ അഭിനന്ദനമർഹിക്കുന്നു .ഷെരീഫിന്റെ വേഷം അവതരിപ്പിച്ച Kurt Russell അടക്കം എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരിക്കുന്നു .ചിത്രത്തിലെ അവസാന രംഗങ്ങളിലെ വയലൻസ് ചിലരുടേയെങ്കിലും മനസ്സ് മടുപ്പിക്കുമെങ്കിലും അത് കഥയ്ക്ക് പൂർണമായും അവശ്യമായിരുന്നു എന്നതാണ് സത്യം.

🔹AMAZING CINEMA RATING : 3.5/5 (Good)
©PRADEEP V K