3.0 Star (Above Average) · Canada · French · Horror · Zombie

204. THE RAVENOUS (CANADA/ZOMBIE HORROR/2017)

🔸ഹോളിവുഡിൽ സാധാരണമായ സോംബി ജനറിലുള്ള ചിത്രങ്ങൾ മറ്റ് ഭാഷകളിലും ഇപ്പോൾ സജീവമാണ്. എങ്കിലും പൊതുവെ എല്ലാ ചിത്രങ്ങളുടേയും കഥയും പശ്ചാത്തലവും ഏകദേശം ഒരു പോലെ തന്നെയാവും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്ത് പെട്ടെന്ന് ഒരു വൈറസ് പടർന്ന് പിടിച്ച് ജനങ്ങളെല്ലാം നരഭോജികളായ ഭീകര സത്വങ്ങളായി മാറുന്നതും അവരിൽ നിന്ന് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ശ്രമങ്ങളും ആവും സാധാരണ സോംബി ചിത്രങ്ങളുടെ ഇതിവൃത്തം. അതിൽ നിന്നും കുറെ വ്യത്യസ്തമായി വൈകാരികമായി സോംബി ചിത്രങ്ങളെ സമീപിച്ച ട്രെയിൻ ടു ബുസാൻ, ഐ ആം എ ഹീറോ, മാഗി , വാം ബോഡീസ് തുടങ്ങിയ ചിത്രങ്ങൾ സോംബി ചിത്രങ്ങൾക്ക് പുതിയ മാനങ്ങൾ നല്കുകയും ചെയ്തു. അത്തരം സോംബി ചിത്രങ്ങളുടെ നിരയിലേക്ക് ഒരു കനേഡിയൻ ചിത്രം കൂടി എത്തുകയാണ്.

🔸ചിത്രം : THE RAVENOUS (2017)
🔸രാജ്യം : കാനഡ
🔸ഭാഷ : ഫ്രഞ്ച്
🔸ജനർ : സോംബി ഹൊറർ

🔸കാനഡയിലെ ക്യൂബകിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പടർന്നു പിടിച്ച സോംബി വൈറസ് മൂലം ജനങ്ങളെല്ലാം സോംബികളായി മാറിക്കൊണ്ടിരിക്കുന്നു. അതിൽ നിന്നും രക്ഷപ്പെട്ട വിരലിലെണ്ണാവുന്ന കുറച്ച് പേർ സോംബികളിൽ നിന്ന് രക്ഷപെടാൻ വനത്തിനുള്ളിലൂടെ യാത്ര തിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ രോഗബാധ മൂലം നഷ്ടപ്പെട്ടവരാണ് അവരെല്ലാവരും. കാടിനുള്ളിലേക്ക് ചേക്കേറിയ സോംബികൾ ഭക്ഷണം അന്വേഷിച്ച് തിരിച്ച് നാട്ടിലേക്ക് പ്രവേശിക്കുന്നതോടെ ബാക്കിയുള്ളവരുടെ ഒളിയിടങ്ങൾ ഓരോന്നായി നഷ്ടമാകുന്നു.

🔸ജീവനുവേണ്ടി ഓരോരുത്തരും നെട്ടോട്ടമോടുന്ന ആ അവസരത്തിൽ മനുഷ്യന്റെ സ്വാഭാവികമായ അതിജീവനത്വരയോടൊപ്പം സഹജീവികളോടുള്ള സഹാനുഭൂതിയും ത്യാഗവും എല്ലാം പരീക്ഷിക്കപ്പെടുന്നു. അഭിനേതാക്കളുടെ ഓരോരുത്തരുടേയും മികച്ച പെർഫോർമൻസും ചിത്രം മുഴുവൻ നിറഞ്ഞ് നില്ക്കുന്ന നിഗൂഡതയും പ്രേക്ഷകനെ പിടിച്ചിരുത്താൻ പര്യാപ്തമാണ്. കാടിനുള്ളിലെ ലൊക്കേഷനുകൾ പിരിമുറുക്കവും ഭയവും സൃഷ്ടിക്കുമെന്നുറപ്പാണ്. സോംബി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്ന ചിത്രമാണിത്.

🔸റേറ്റിംഗ് : 3/5

🔸More Movie Reviews @ http://www.amazingcinemareviews.wordpress.com

©️ PRADEEP V K

Advertisements
3.5 Star (Good) · English · Thriller · UK · Zombie

104. THE GIRL WITH ALL THE GIFTS (UK/ZOMBIE THRILLER/2016)

🔹AMAZING CINEMA # 104
🔹THE GIRL WITH ALL THE GIFTS (UK/English/2016/Zombie Thriller/Dir: Colm McCarthy/Starring: Sennia Nanua, Gemma Arterton)
🔹You may be frightened on seeing the initial sequences of the Colm McCarthy directed British film ‘The Girl with all the gifts’. A group of young children are restrained in cells with constant arm guards and they are tied to a wheelchair when they are attending classes in school. They seem perfectly normal and behaving in the same way as other children. Some questions will definitely come to your mind. Why these people are doing this cruelty to these young children ? Why the children are not at all worried about their present situation?
🔹 SYNOPSIS  🔹
🔹 In a near future most of the humanity has been wiped out due to a dangerous fungal infection . The infected people are transforming in to dangerous flesh eating zombies referred to as ‘Hungries’ in the movie. Only a small group of people are survived and they are conducting brutal experiments on a group of hybrid zombie children who exhibits a form of resistance against the fungus. The experiments are being supervised by Dr. Caroline (Glenn Close) inside an army protected base.
🔹Melanie (Sennia Nanua) is one of the Zombie children who has high level of IQ and great control over her zombie behaviour. She has a special bond towards their teacher Helen Justineau ( Gemma Arterton ). Dr.Caroline found that she can found a cure for the fungal infection by using Melanie’s brain. But before completing her experiments Hungries attacked their base and they are exposed to the dangerous zombie world. Did anyone can survive such a catastrophe? Is there any hope of an antidote for this dangerous fungal infection? Watch the film to know all the answers.
🔹Zombie films are very common in Hollywood and usually all of them are telling the same stories . But this film is somewhat different from them . The introduction of zombie kids is a new revelation. All of us know that children are the best performers especially when coming to foreign movies. Here the story is not different. New comer Sennia Nanua is simply brilliant in her portrayal of Melanie. She has definitely a bright future ahead. Glenn Close and Gemma Arterton did their parts very well. For people who love zombie movies this film will be an intriguing experience.
🔹 RATING : 3.25/5 ( A Thrilling Zombie Film With Some Nice Performances )

©PRADEEP V K

3.0 Star (Above Average) · Japan · Japanese · Zombie

85. I AM A HERO (JAPAN/ZOMBIE THRILLER/2015)

🔹AMAZING CINEMA # 85
🔹MOVIE TITLE : I AM A HERO (2015)
🔹COUNTRY : JAPAN
🔹LANGUAGE : JAPANESE 
🔹GENRE : ZOMBIE HORROR THRILLER 
🔹DIRECTOR : SHINSUKE SATO 
🔹 STARRING : YO OIZUMI, KASUMI ARIMURA

🔹 SYNOPSIS 🔹

▪I AM A HERO എന്ന പേരിലുള്ള പ്രശസ്തമായ ജാപ്പനീസ് Manga ( ജാപ്പനീസ് കോമിക് സീരീസ്) യെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണിത്. Hideo Suzuki എന്ന Manga ആർട്ട് അസിസ്റ്റന്റ് തന്റെ സ്വപ്നങ്ങൾ പ്രവർത്തികമാക്കാനുള്ള തത്രപ്പാടിലാണ് .കുടുംബ ജീവിതത്തിലും ജോലിയിലും വിജയിക്കാനാവാതെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുന്ന അയാൾക്ക് ആകെ ഉള്ളത് ഒരു തോക്കും ഹണ്ടിംഗ് ലൈസൻസും മാത്രമാണ് .അതിനിടയിൽ ജപ്പാനിൽ ഒരു അപകടകരമായ വൈറസ് രോഗം പടർന്ന് പിടിക്കുകയും ജനങ്ങൾ എല്ലാം പരസ്പരം കൊല്ലുന്ന സോംബികൾ ആയി മാറുകയും ചെയ്യുന്നു . 

▪ആ രോഗത്താൽ ഭാര്യയും സുഹൃത്തുക്കളും എല്ലാം നഷ്ടപ്പെടുന്ന Hideo അപരിചിതയായ ഒരു പെൺകുട്ടിയുടെ രക്ഷകനായി മാറുന്നു . ഉയരം കൂടുന്തോറും വൈറസിന്റെ ശക്തി കുറയുമെന്നതിനാൽ അവർ മൗണ്ട് ഫ്യൂജിയിലേക്ക് യാത്രയാവുന്നു. എന്നാൽ നിയമ വിരുദ്ധമായി സോംബികളെ കൊല്ലാൻ തന്റെ തോക്ക് ഉപയോഗിക്കാൻ അയാൾ തയ്യാറാവുന്നില്ല .നിയമത്തിനോടുള്ള അമിത വിധേയത്വവും ആത്മവിശ്വാസക്കുറവും ധൈര്യമില്ലായ്മയും മൂലം ബുദ്ധിമുട്ടുന്ന Hideo ക്ക് തന്നെ വിശ്വസിക്കുന്ന പെൺകുട്ടിയേയും തന്നെത്തന്നെയും രക്ഷിച്ച് ഒരു Hero ആയി മാറാൻ കഴിയുമോ എന്ന കഥയാണ് ചിത്രം പറയുന്നത് .

▪Train To Busan എന്ന  കൊറിയൻ ചിത്രം കണ്ടതിന് ശേഷം സോംബി ചിത്രങ്ങളോട് ഒരു പ്രത്യേക താല്പര്യം തോന്നിത്തുടങ്ങിയിരുന്നു . അതാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത് . Train To Busan ന് മുൻപ് ഇറങ്ങിയ ഈ ജാപ്പനീസ് ചിത്രം നിരാശപ്പെടുത്തിയില്ല എന്നതാണ് സത്യം .ഹോളിവുഡ് സോംബി ചിത്രങ്ങളെക്കാളും  മികച്ച കഥയും ഹൊറർ രംഗങ്ങളും ചിത്രത്തിലുണ്ട് . എന്നാൽ പരിചിതമായ ബാക്ക് ഗ്രൗണ്ടും പ്രതീക്ഷിക്കുന്ന ക്ലൈമാക്സും ഒരു ന്യൂനതയാണ് . Train To Busan പോലൊരു ചിത്രം പ്രതീക്ഷിക്കാതെ കാണുന്നവരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ട് .

🔹AMAZING CINEMA RATING : 3/5 ( Above Average)
©PRADEEP V K

4.0 Star (Very Good) · Korean · South Korea · Zombie

71. TRAIN TO BUSAN (SOUTH KOREA/ZOMBIE THRILLER/2016)

🔹AMAZING CINEMA # 71

🔹TRAIN TO BUSAN (South Korea/Korean/2016/Zombie Thriller/118Min/Dir: Yeon Sang-ho/Starring: Gong Yoo, Ma Dong-seok, Jung Yu-mi)

🔹SYNOPSIS 🔹

▪ഏത് വിഷയവും ഏറ്റവും ഭംഗിയായി അതിന്റെ തീവ്രത ഒട്ടും ചോരാതെയാണ് ദക്ഷിണ കൊറിയൻ സിനിമകളിൽ അവതരിപ്പിക്കുന്നത് . ദക്ഷിണ കൊറിയൻ ത്രില്ലർ ചിത്രങ്ങൾ ഹോളിവുഡ് സിനിമകളെക്കാളും വളരെ മുകളിലാണെന്ന് അവ കണ്ടവർക്കറിയാം .ഹോളിവുഡിൽ കോമൺ ആണെങ്കിലും മറ്റ് രാജ്യങ്ങളിൽ വിരളമായി മാത്രം ഇറങ്ങുന്നവയാണ് സോംബി വിഭാഗത്തിൽ പെട്ട ചിത്രങ്ങൾ ( ഇത്തരം ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർക്കായി പറയാം . ഏതെങ്കിലും വൈറസിന്റെയോ രോഗങ്ങളുടേയോ ഫലമായി രക്തദാഹികളായി മാറുന്ന മനുഷ്യരേയും മൃഗങ്ങളേയും ആണ്  ZOMBIE എന്ന് വിളിക്കുന്നത്.  Vampires നെപ്പോലെ സാങ്കല്പികം മാത്രം). ഈ വിഭാഗത്തിൽ പെട്ടതാണ് 2016 ൽ പുറത്തിറങ്ങിയ ഈ വർഷത്തെ ദക്ഷിണ കൊറിയയിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ A TRAIN TO BUSAN.

▪ തന്റെ മുൻ ഭാര്യയെ കാണുന്നതിന് വേണ്ടി മകളോടൊപ്പം  യാത്ര ചെയ്യുന്ന ഒരു  ഫണ്ട് മാനേജർ, ഗർഭിണിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്ന സാധാരണക്കാരൻ തുടങ്ങി നിരവധി യാത്രക്കാരുമായി സിയോളിൽ നിന്നും ബുസാനിലേക്ക് പോകുന്ന ഒരു ബുള്ളറ്റ് ട്രയിനിൽ ആണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത് .ആ സമയത്ത് കാരണം വ്യക്തമാക്കാത്ത ഒരു പകർച്ച വ്യാധി കൊറിയയിൽ പടർന്നു പിടിക്കുകയും മനുഷ്യരും മൃഗങ്ങളും എല്ലാം സോംബികളായി മാറുകയും ചെയ്യുന്നു . അങ്ങനെ ട്രെയിനിൽ ഉള്ള ഭൂരിഭാഗം ആൾക്കാരും സോംബികളായി മാറുമ്പോൾ വിരലിൽ എണ്ണാവുന്ന കുറച്ച് പേർ അവരിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത് .സാധാരണ ഈ വിഭാഗത്തിൽ പെട്ട ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വൈകാരിക മുഹൂർത്തങ്ങൾ വളരെ ഭംഗിയായി അവിഷ്കരിച്ചിരിക്കുന്നു . ഒരു നിമിഷം പോലും സ്ക്രീനിൽ  നിന്നും കണ്ണെടുക്കാതെ കണ്ടിരുന്നു പോകുന്ന ഒരു ചിത്രമാണിത് . 

🔹AMAZING CINEMA RATING : 4/5 ( Very Good)

© PRADEEP V K (AMAZING CINEMA)