2.5 Star (Average) · English · Horror · USA

123. THE DEVIL INSIDE (USA/HORROR/2012)

123. THE DEVIL INSIDE ( USA/ENGLISH/2012/ Supernatural Horror Thriller/83 Min/Dir:William Brent Bell/Stars: Fernanda Andrade, Suzan Crowley, Simon Quarterman, Evan Helmuth )
🔹SYNOPSIS 🔹
▪ ഡോക്യുമെന്ററി സ്റ്റെലിൽ വീഡിയോ ഫൂട്ടേജുകൾ ചേർത്ത് സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് The Devil Inside. 1989 ൽ മറിയ റോസ്സി ( Suzan Crowley) എന്ന സ്ത്രീയെ എക്സോർസിസം ചെയ്യുന്നതിനിടയിൽ രണ്ട് കത്തോലിക്ക പുരോഹിതരും ഒരു കന്യാസ്ത്രീയും കൊല്ലപ്പെടുന്നു .അതിന് ശേഷം റോമിലെ കാത്തലിക് സൈക്യാട്രിക് ഹോസ്പിറ്റലിൽ കഴിയുന്ന അവരെ കാണാൻ 20 വർഷങ്ങൾക്ക് ശേഷം 2009 ൽ മകളായ ഇസബെല്ല റോസ്സി (Fernanda Andrade) എത്തുന്നു . എക്സോർസിസത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്യാനും അത് വഴി അമ്മയ്ക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനും വേണ്ടിയാണ് ഇസബെല്ല എത്തുന്നത് . രണ്ട് കാത്തലിക് എക്സോർസിസ്റ്റുകളുടെ സഹായത്തോടെ യഥാർത്ഥ എക്സോർസിസങ്ങളിൽ പങ്കെടുക്കുന്ന ഇസബെല്ലയുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത് .
▪പ്രേക്ഷകരെ സംഭവങ്ങൾ എല്ലാം യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കാൻ വേണ്ടി സംവിധായകൻ ബോധപൂർവം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് .ചിത്രത്തിന്റെ തുടക്കത്തിലും അവസാനവും ഉള്ള മുന്നറിയിപ്പുകളും ഡോക്യുമെന്ററി സ്റ്റൈലും എല്ലാം അതിന്റെ ഭാഗമായാണ് .അതിൽ കുറേയൊക്കെ വിജയിച്ചുവെങ്കിലും പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന അപ്രതീക്ഷിതമായ ക്ലൈമാക്സ് ചിത്രത്തെ നെഗറ്റീവ് ആയി ബാധിച്ചു .തിയേറ്ററിൽ വിജയമായെങ്കിലും നിരൂപകർ ചിത്രത്തെ പൂർണമായും കൈയ്യൊഴിഞ്ഞു . എന്നാൽ എക്സോർസിസം രംഗങ്ങൾ  എല്ലാം മികച്ച നിലവാരം പുലർത്തി .കാര്യ കാരണങ്ങൾ എല്ലാം പൂർണമായും മനസ്സിലാക്കണമെന്നില്ലാതെ ഹൊറർ രംഗങ്ങൾക്ക് വേണ്ടി മാത്രം കാണുന്നവർക്ക് വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട് . എന്നാൽ പൂർണതയുള്ള ഒരു ചിത്രം പ്രതീക്ഷിക്കുന്നവരെ ചിത്രം നിരാശപ്പെടുത്തും .
🔹VERDICT :  AVERAGE​
©PRADEEP V K (AMAZING CINEMA)

Advertisements
2.5 Star (Average) · English · Horror · USA

49. EXCISION (USA/HORROR/2012)

AMAZING CINEMA # 49
EXCISION (USA/English/2012/Horror/81Min/Dir: Richard Bates Jr/Starring: AnnaLynne McCord, Traci Lords)
🔹SYNOPSIS 🔹
▪A HORROR COMEDY WHICH DEPICTS THE LIFE OF A DELUSIONAL HIGH SCHOOL STUDENT WHO WANTS TO BECOME A DOCTOR AND HAS VIOLENT DREAMS ABOUT HER MEDICAL EXPERIMENTS ON PEOPLE. THE PERFORMANCE OF THE LEAD ACTRESS IS TOP NOTCH . THIS MOVIE HAS LOTS OF DISTURBING GRAPHIC SEQUENCES AND IS NOT RECOMMENDED FOR WEAK HEARTED.
🔹AMAZING CINEMA RATING : 2.5/5

2.5 Star (Average) · Adventure · India · Malayalam

48. LORD LIVINGSTON 7000 KANDI (INDIA/ADVENTURE/2015)

🔹AMAZING CINEMA # 48
🔹LORD LIVINGSTON 7000 KANDI (India/Malayalam/2015/Adventure/134Min/Dir: Anil Radhakrishan Menon/Starring: Kunchako Boban, Reenu Mathews)
🔹SYNOPSIS 🔹
▪പുതുമയുള്ള വിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ അനിൽ രാധാകൃഷ്ണമേനോന്റെ കഴിവ് ഈ ചിത്രത്തിലും കാണാൻ കഴിയും .പ്രകൃതി മനുഷ്യന്റേതല്ല മനുഷ്യൻ പ്രക്യതിയുടേതാണ് എന്ന് ഓർമപ്പെടുത്തുന്ന ഈ ചിത്രം മലയാള സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് .കാടിന്റെ മനോഹാരിത മതിയാവോളം ഒപ്പിയെടുത്ത ഈ ചിത്രം 7000 കണ്ടി എന്ന കാടിനുള്ളിലെ ഗ്രാമത്തിന്റെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് .
▪മനോഹരമായ ഷോട്ടുകൾ കൊണ്ട് സമ്പന്നമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി പ്രേക്ഷകനെ നിരാശപ്പെടുത്തും എന്നത് ചിത്രത്തിന്റെ ഒരു ന്യൂനത തന്നെയാണ് .തിരക്കഥയിലെ ചില പാളിച്ചകൾ ഒഴിച്ചു നിർത്തിയാൽ അഭിനേതാക്കളെല്ലാം നന്നായി പെർഫോം ചെയ്തിട്ടുള്ള ഈ ചിത്രം ഒരു നല്ല അനുഭവം തന്നെയായിരുന്നു .
▪പ്രക്യതിയുടെ മനോഹാരിത ആവിഷ്കരിച്ചതിലൂടെ ലഭിച്ച ഒരു പ്രത്യേക ഫീൽ രണ്ടാം പകുതിയിൽ നഷ്ടപ്പെട്ടു എന്നതാണ് 7000 കണ്ടിയുടെ പരാജയം . THE LONGEST DISTANCE എന്ന വെനസ്വേലൻ ചിത്രം നല്കിയ ഫീൽ ഈ ഘട്ടത്തിൽ ഓർത്ത് പോകുന്നു .
🔹AMAZING CINEMA RATING : 2.5/5